About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Saturday, 16 November 2013

മുസ്ലീം മുന്നേറ്റത്തിനൊരു മാദ്ധ്യമകൈത്താങ്ങ്‌


കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയഭൂമികയിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ വലിയൊരു പരിവർത്തനമുണ്ടായി:വളരെ നിശബ്ദമായാണു ഇതുണ്ടായതെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ വരും നാളുകളിൽ എല്ലാരംഗത്തും പ്രകടമായിത്തുടങ്ങും.
മതപ്രചാരണത്തിനായി കേരളത്തിലെത്തിയ ക്രിസ്ത്യൻ മിഷണറിമാർ തുടക്കം കുറിച്ച ആധുനിക വിദ്യാഭ്യാസത്തിലൂടെ രണ്ടു ശതാബ്ദത്തോളമായി ഈ രംഗത്ത്‌ അധീശത്വം പുലർത്തിയിരുന്നവരെ മറികടന്ന്,സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നാക്കം നിന്നിരുന്ന കേരളത്തിലെ മുസ്ലീം ന്യൂനപക്ഷം വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നു.ഒരുപക്ഷേ,ചരിത്രത്തിൽ ഇതിനു സമാനതകൾ കണ്ടെത്തുക പ്രയാസമായിരിക്കും.വെറും സാക്ഷരതനിരക്കിൽ നിന്നു നമുക്കാരംഭിക്കാം.മുസ്ലീം പുരുഷന്മാരുടെ സാക്ഷരത 89.4 ഉം സ്ത്രീകളൂടേത്‌ 85.5 ഉമാണു.ജ്ഞാനാധികാരം,ചരിത്രാതീതകാലം മുതൽ കുത്തകയാക്കിവെച്ചിരുന്ന ഭൂരിപക്ഷ സമുദായത്തോളം എത്തിയിരിക്കുന്നു,മുസ്ലീംങ്ങൾ.ഹിന്ദുക്കളിൽ പുരുഷസാക്ഷരത 90.2ഉം സ്ത്രീസാക്ഷരത 86.7ഉമാണു.മുസ്ലീം സമുദായം ഈ കുതിപ്പ്‌ തീർച്ചയായും തുടരുകയും അടുത്തുതന്നെ ഇപ്പോൾ മുന്നിൽ നിൽക്കുന്ന ക്രിസ്ത്യൻ ജനവിഭാഗത്തിനൊപ്പമെത്തുകയും ചെയ്യും.

ആധുനിക വിദ്യാഭ്യാസത്തോട്‌ മുഖം തിരിഞ്ഞുനിന്ന ഒരു ജനവിഭാഗം,അതിനെ "നരകകവാടം"എന്നും ഇംഗ്ലീഷിനെ "നരകഭാഷ"എന്നും വിശേഷിപ്പിച്ചിരുന്ന മതയാഥാസ്ഥിതികരുടെ സമൂഹം,പക്ഷേ,മലപ്പുറം ആദ്യത്തെ സമ്പൂർണ്ണ സാക്ഷരജില്ലയായതോടെ,ശാസ്ത്ര-സാങ്കേതിക മേഖലയിൽ,കണ്ണടച്ചുതുറക്കുന്നത്ര വേഗത്തിൽ നടത്തിയ കുതിച്ചുചാട്ടം നോക്കുക.ഇന്ന് കേരളത്തിൽ കമ്പ്യൂട്ടർ-അധിഷ്ഠിതമായ വ്യവഹാരരംഗങ്ങളിലെല്ലാം ബഹുഭൂരിപക്ഷവും മുസ്ലീം മതന്യൂനപക്ഷത്തിൽ നിന്നുള്ള വിദ്യാസമ്പന്നരായപുതുതലമുറയുടെ അധീശത്വമുണ്ടു.അതിനു ഇനി ഒരു പഠനറിപ്പോർട്ടിന്റെ പിൻബലം കൂടി ആവശ്യമില്ല.അത്രക്ക്‌ പ്രകടമാണിത്‌."ഇൻഫോ മാധ്യമം"എന്ന പേരിൽ മാധ്യമം പത്രം സംസ്ഥാനത്തെ ആദ്യത്തെ കമ്പ്യൂട്ടർ പംക്തി തുടങ്ങിയപ്പോൾ അന്തം വിട്ടവരുണ്ടു.ഇന്ന് കമ്പ്യൂട്ടറും ഇന്റർ നെറ്റുമായി ബന്ധപ്പെട്ട സർവ്വരംഗത്തും ഇവരുടെ നിറസാന്നിദ്ധ്യമുണ്ടു.നവമാദ്ധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും ബ്ലോഗിലുമെല്ലാം ഭൂരിപക്ഷം ഇവർക്കാണു.ഇതൊരു ജ്ഞാനവിസ്ഫോടനമാണു.അറിവിന്റെ,അക്ഷരത്തിന്റെ,ജ്ഞാനത്തിന്റെ ലോകത്ത്‌ നിന്ന് സ്വയം പിന്മാറിനിന്ന ജനവിഭാഗം ചുരുങ്ങിയകാലം കൊണ്ടു അവയിൽ അധീശത്വം പുലർത്തുക എന്ന അത്ഭുതം ഇവിടെ സംഭവിച്ചിരിക്കുന്നു.ലഭ്യമായ സൂചന പ്രകാരം അഭ്യസ്തവിദ്യരായ മുസ്ലീം പെൺകുട്ടികൾ ഏതാനും വർഷങ്ങൾക്കുള്ളിൽ ആൺകുട്ടികളെ ഏറെ പിന്നിലാക്കും.
ഇപ്പോൾ തന്നെ ഉന്നതവിദ്യാഭ്യാസം ലഭിച്ച നല്ലൊരുശതമാനം പേർ ഐ.ടി ഉൾപ്പെടെയുള്ള വിവിധസേവനതുറകളിലും തൊഴിൽ രംഗങ്ങളിലും അന്യരോടൊത്ത്‌ ജോലിയെടുക്കുന്നു.തുല്യരായി ഇടപെടുന്നു.സഹവസിക്കുന്നു.പുതിയ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും തങ്ങളുടേതുമാത്രമായ പരിവൃത്തതിനു പുറത്തേക്ക്‌ സഞ്ചരിക്കാനും തുടങ്ങിയിരിക്കുന്നു.
ഇതോടൊപ്പം തന്നെ പഠനവിഷയമാക്കേണ്ടതാണു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കപ്പെട്ടതും രാജീവ്‌ ഗാന്ധിയുടെ കാലത്തെ പഞ്ചായത്തിരാജ്‌ സംവിധാവവും.കേന്ദ്ര സർവ്വീസിൽ പുതിയ തൊഴിലവസരങ്ങൾ,ഐ.ഐ.ടി,എ.ഐ.ഐ.എം.എസ്‌ പോലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും കേന്ദ്രസർവ്വകളാശാലകളിലും പഠിക്കാനുള്ള അവസരം,തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭരണസാരഥ്യത്തിലേക്ക്‌ മുസ്ലീം സ്ത്രീകളുടെ വർദ്ധിതപ്രാതിനിദ്ധ്യം എന്നിങ്ങനെ നീളുന്നു നമ്മുടെ സാമൂഹികക്രമത്തെ തന്നെ സമൂലം ഉടച്‌ ചുവാർക്കുന്ന ഈ സംഭവവികാസങ്ങൾ.
ഇതിന്റെയൊക്കെ ആകെത്തുകയായാണു സ്ത്രീകളുടെ വിദ്യാഭ്യാസത്തെ മാത്രമല്ല,പള്ളിപ്രവേശനത്തെ കൂടി വിലക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ നിയന്ത്രണത്തിൽ നിന്നുള്ള മോചനം അനിവാര്യമാക്കുന്ന ഈ വിസ്ഫോടനത്തിന്റെ ഭൂമിക ഒരുങ്ങിയിരിക്കുന്നത്‌.ഇത്‌ ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നവരുടെ സമീപനത്തിലും ജീവിതരീതികളിലും പ്രതിഫലിക്കുന്നുണ്ടു.അവ മതാധിഷ്ഠിതമായ രാഷ്ട്രീയപാർട്ടികളുടെ ശോഷിപ്പിലേക്കും,യാഥാസ്ഥിതികപൗരോഹിത്യത്തിന്റെ പതനത്തിലേക്കും വഴിതെളിക്കും.

കോട്ടപ്പുറത്ത്‌ സീതി മുഹമ്മദ്‌ സാഹിബിന്റെ നേതൃത്വത്തിൽ 1922ൽ രൂപവത്കരിക്കപ്പെടുകയും കേവലം 12വർഷം മാത്രം പ്രവർത്തിക്കുകയും ചെയ്ത മുസ്ലീം ഐക്യ സംഘം എന്ന ബുദ്ധിജീവി കൂട്ടായ്മ തുടക്കമിട്ട വിദ്യാഭ്യാസ,നവീകരണ പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ ശക്തിപകരാാൻ മുസ്ലിം രാഷ്ട്രീകഷികൾ വഹിച്ച ചരിത്രപരമായ പങ്ക്‌ ഇവിടെ വിസ്മരിച്ചുകൂട.മലപ്പുറം ജില്ല രൂപവത്കരണം,കാലിക്കറ്റ്‌ സർവ്വകലാശാല
ആരംഭിച്ചത്‌,കച്ചവടതാൽപര്യം ആരോപിക്കപ്പെട്ടുവെങ്കിലും എയിഡഡ്‌ മേഖലയിലും മറ്റും ധാരാളം വിദ്യാലയങ്ങൾ ആരംഭിച്ചത്‌ തുടങ്ങി അലിഗഡ്‌ മുസ്ലീം യൂണിവേഴ്സിറ്റിയുടേയും ,"ഇഫ്ലു"വിന്റേതുമടക്കം പ്രാദേശിക കേന്ദ്രങ്ങൾ മലപ്പുറത്ത്‌ തുടങ്ങാൻ കഴിഞ്ഞതു വരെ സാധിച്ചത്‌ ഈ രാഷ്ട്രീയപശ്താത്തലം കൊണ്ടാണു.ഒരു പിന്നാക്കപ്രദേശം ഉന്നതവിദ്യാഭ്യാസത്തിന്റെ അഭിമാനകേന്ദ്രമാകുന്നതിനു തീർച്ചയായും മുസ്ലീം രാഷ്ട്രീയപ്പാർട്ടികൾക്ക്‌ അഭിമാനിക്കാം.

ഒരു പക്ഷേ,മതാധിഷ്ഠിതമായ അജണ്ടകളിൽ ഇനി ഉറച്ചുനിൽക്കാൻ മുസ്ലീംകക്ഷികൾക്ക്‌ ഇനി കഴിയാതെപോകുന്നുവെങ്കിൽ അതിനുകാരണവും ഇതുതന്നെയായിരിക്കും എന്ന വൈരുധ്യമുണ്ടു."കടലിൽ മഴപെയ്യുന്നത്‌ അവിടെ കാടുണ്ടായിട്ടാണോ"എന്നു ചോദിച്ച പാരമ്പര്യത്തിനു മേൽ മരം നട്ടുപിടിപ്പിക്കുന്ന സാക്ഷാൽ ഹരിതരാഷ്ട്രീയത്തെക്കുറിച്ച്‌ വാചാലരാകാനും,വിവാഹപ്രായ വിവാദത്തിൽ യാഥാസ്ഥിതികപൗരോഹിത്യത്തെ നിഷ്കരുണം നിരാകരിയാനും അവരിൽ ഒരു വിഭാഗം നിർബന്ധിതരായത്‌ ഇക്കാരണത്താലാണു.
ഈ മാറ്റത്തിന്റെ അലയൊലികൾ കലാ-സാഹിത്യ രംഗതും തീക്കാറ്റാകുന്നുന്നുണ്ടു.പുതുതലമുറയെ ത്രസിപ്പിക്കുന്ന മിക്ക സിനിമകളൂടേയും സ്രഷ്ടാക്കൾ ആധുനിക,മതേതര ജീവിതവീക്ഷണങ്ങൾ പുലർത്തുന്ന പ്രതിഭാധനരായ മുസ്ലിം യുവാക്കളാണു.സ്വതന്ത്രാസ്തിത്വമുള്ള,സ്വതന്ത്രവീക്ഷണങ്ങളുള്ള വലിയൊരു ശതമാനം കലാകാരന്മാരും എഴുത്തുകാരും ബുദ്ധിജീവികളും ഇവർക്കിടയിലുണ്ട്‌.അവർ തീയറ്ററുകൾക്ക്‌ തീകൊളുത്തുകയോ,പാട്ടുകച്ചേരിയും ചിത്രകലയും ശിൽപ്പങ്ങളും പ്രതിമകളും ഹറാമാണെന്നു പ്രസംഗിക്കുകയോ ചെയ്യില്ല.അത്തരക്കാരെ തുറന്നുകാട്ടുകയും ആസന്നഭാവിയിൽ സ്വസമുദായത്തിൽ നിന്നു തന്നെ പേരെടുത്ത കർണ്ണാടകസംഗീതജ്ഞരും നർത്തകരും ശിൽപ്പികളും ചിത്രകാരരും ഉയർന്നുവരുന്നതിനുള്ള അന്തരീക്ഷം സ്രൃഷ്ടിക്കുവൽ മുൻ കൈയെടുക്കുകയും ചെയ്യും.ഇവർ സ്വസമുദായത്തിനകത്ത്‌ മാത്രമല്ല,നമ്മുടെ പൊതുജീവിതത്തിലും നിർണ്ണായകസ്വാധീനം ചെലുത്താൻ ശേഷിയുള്ളവരാണു:സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തെപ്പോലും മാറ്റിമറിക്കാൻ കഴിവുള്ളവരാണു.

-ഈ സമൂഹമാണു ഇനി സംസ്ഥാനത്തെ മുസ്ലീം ന്യൂനപക്ഷത്തെ നയിക്കുക.അതുകൊണ്ടു തന്നെ ഇനി ശൈശവവിവാഹങ്ങളും അറബിക്കല്യാണങ്ങളും,ബഹുഭാര്യത്വവും,സഞ്ചാരസ്വാതന്ത്ര്യത്തെപ്പോലും നിഷേധിക്കുന്ന വസ്ത്രധാരണവുമെല്ലാം ഈ സമൂഹത്തിൽ പഴങ്കഥയാകും.ഓത്തുപള്ളികളിലേയും മദ്രസകളിലേയും മതപരമായ വിദ്യാഭ്യാസത്തിനപ്പുറമുള്ള ലോകത്തേക്ക്‌ സമൂഹം കുതിക്കും.അവിടെ ശിരോരോമത്തെ ആരാധിക്കാനും,ഖബറുകളിൽ നേർച്ചയിടാനുമൊന്നു ഇന്നേപ്പോലെ ആളെക്കിട്ടില്ല.വക്കം അബ്ദുൽ ഖാദർ മൗലവിയുടെ കാലം മുതൽക്കേ നടന്നുവന്ന സാമൂഹികനവോത്ഥാനശ്രമങ്ങൾക്ക്‌ ഫലപ്രാപ്തിയുണ്ടാകും.

ഈ മാറ്റങ്ങൾക്ക്‌ ആവേഗം കൂട്ടേണ്ടതും പ്രോൽസാഹിപ്പിക്കേണ്ടതും പുരോഗമനപ്രസ്ഥാനങ്ങളും പൊതുസമൂഹവും മാദ്ധ്യമങ്ങളുമാണു.പക്ഷേ,നമ്മുടെ മാദ്ധ്യമങ്ങളിൽ ഈ വിഭാഗത്തിന്റെ പ്രാതിനിദ്ധ്യം പരിതാപകരമായി കുറവാണു-പ്രത്യേകിച്ച്‌ മുസ്ലീം വനിതാപത്രപ്രവർത്തകരുടെ.ഇന്ത്യയിൽ ഏറ്റവുമധികം മാധ്യമങ്ങളുള്ള ജനവിഭാഗം കേരളത്തിലെ മുസ്ലിങ്ങളാണെങ്കിലും അവയിൽ ഭൂരിപക്ഷത്തിലും പേരിനുവേണ്ടിപ്പോലും വനിതാപ്രാതിനിദ്ധ്യമില്ല.ഉയർന്ന വിദ്യാഭ്യാസമുള്ളവരുടെ കുടുംബങ്ങളിൽ നിന്ന് മാദ്ധ്യമരംഗത്തേക്ക്‌ പുതുതലമുറയിൽ പെട്ട പെൺകുട്ടികളെ കൊണ്ടുവരേണ്ട അടിയന്തിരഘട്ടമാണിത്‌.മുസ്ലീം മാദ്ധ്യമങ്ങൾ അവർക്ക്‌ നേരെ വാതിൽ കൊട്ടിയച്ചേക്കാമെങ്കിലും മറ്റുള്ളവർ രണ്ടുകൈയ്യും നീട്ടി അവരെ സ്വീകരിക്കും.അവരുൾക്കൊള്ളുന്ന ജനവിഭാഗത്തിലേക്കിറങ്ങിച്ചെന്ന്,അവരുടെ പ്രശ്നങ്ങളെ വിശാലമായ
കാഴ്ച്ചപ്പാടിൽ പൊതുസമൂഹത്തിനു മുന്നിൽ നിരന്തരം അവതരിപ്പിക്കാൻ അവർക്ക്‌ കഴിയും.സമൂലം മാദ്ധ്യമവത്കൃതമായ ഒരു സമൂഹത്തിൽ ഇതുണ്ടാക്കുന്ന മാറ്റം വളരെ വലുതാണു.ഇപ്പോഴും മറ്റു ജനവിഭാഗങ്ങളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടാനും,ഇടകലരാനും മടിച്ചുനിൽക്കുന്ന ഒരു സമൂഹത്തിൽ മുസ്ലീം വനിതാമാദ്ധ്യമപ്രവർത്തകർക്ക്‌ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും-പ്രത്യേകിച്ച്‌ ഇലക്ട്രോണിക്‌ മാദ്ധ്യമരംഗത്ത്‌.

പഞ്ചായത്ത്‌ മുതൽ നിയമസഭവരെയുള്ള ജനാധിപത്യസ്ഥാപനങ്ങളിൽ ,ഇങ്ങനെ പൊതുസമൂഹത്തിനു സുപരിചിതരും സ്വീകാര്യരും,മതേതരവീക്ഷണവും ജീവിതരീതിയും പിന്തുടരുന്നവരുമായ മുസ്ലീം വനിതകളെ മത്സരിപ്പിക്കാൻ എന്തുകൊണ്ടാണു പുരോഗമനപ്രസ്ഥാനങ്ങൾ മടിച്ചുനിൽക്കുന്നത്‌?മുഖ്യധാരാമുസ്ലീം രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് ഇന്നേവരെ ഒരു വനിതാസ്ഥാനാർത്ഥിപോലും നിയമസഭയിലേക്കോ പാർലമെന്റിലേക്കോ ഉണ്ടായിട്ടില്ല.ഇടതുപക്ഷം പോലും മുസ്ലീം ഭൂരിപക്ഷമണ്ഡലങ്ങളിൽ നിന്ന് അതിനു തുനിഞ്ഞിട്ടുമില്ല.ജയിക്കില്ലെന്നുറപ്പുള്ളപ്പോൾ പോലും അവർക്കതിനു ധൈര്യമില്ലാതെപോയത്‌ കക്ഷിരാഷ്ട്രീയത്തിന്റെ കോങ്കണ്ണിലൂടെ മാത്രം കാര്യങ്ങൾ നോക്കിക്കണ്ടതിനാലാകണം.വേഷഭൂഷാദികളിൽ തികച്ചും ആധുനികനും മതേതരനുമായ  പി.ടി.കുഞ്ഞുമുഹമ്മദിനെ മുസ്ലീം വോട്ടുകൾ നിർണ്ണായകമായ ഗുരുവായൂരിൽ മത്സരിപ്പിച്ച്‌ ജയിപ്പിച്ച പാരമ്പര്യമുള്ളവർക്ക്‌,അതേ ബൗദ്ധികനിലവാരത്തിലുള്ള വനിതകളെ മലപ്പുറത്ത്‌ സ്ഥാനാർത്ഥിയാക്കാൻ എന്താണിത്ര വൈമുഖ്യം?ആദ്യം ജയിക്കില്ലെങ്കിലും അത്‌  നൽകുന്ന  രാഷ്ട്രീയസന്ദേശം പിന്നെ വിജയങ്ങൾ സമ്മാനിക്കും.പ്രതിയോഗികൾക്ക്‌ പിന്നെ സ്ത്രീകൾക്ക്‌ സീറ്റുനൽകാതിരിക്കാനാവില്ല.സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തിനും ,പള്ളിപ്രവേശനത്തിനും വേണ്ടി  പോരാടുന്ന ജമായത്തെ ഇസ്ലാമിയുടെ വനിതാവിഭാഗത്തിന്റേയും,മുജാഹിദ്‌ ഗേൾസ്‌ മൂവ്മെന്റിന്റേയും മാത്രമല്ല വനിതാലീഗിന്റെ കൂടി ധാർമ്മിക പിന്തുണ നേടാൻ ഇതിനു കഴിയും.വിദ്യാസമ്പന്നരായ ,സ്വതന്ത്രവീക്ഷണങ്ങളുള്ള വനിതകളുടെ പുതിയൊരു നേതൃനിര അങ്ങനെ മുസ്ലീങ്ങളിൽ ഉയർന്നുവരും.

സ്വന്തം  സാംസ്കാരിക പൈതൃകത്തിലും പാരമ്പര്യത്തിലും ഉറച്ചുനിന്നുകൊണ്ടു തന്നെ മറ്റു ജനവിഭാഗങ്ങളുമായി നിരന്തരം കൊടുക്കൽ-വാങ്ങലുകൾ നടത്തിയും ,ആശയസംവാദങ്ങളിലൂടെ നന്മകളെ സ്വാംശീകരിച്ചുമാണു കേരളത്തിൽ ക്രിസ്ത്യൻ മതന്യൂനപക്ഷം വലിയശക്തിയായിമാറിയത്‌.അതിനവർക്ക്‌ അടിത്തറയിട്ടത്‌ വിദ്യാഭ്യാസസ്ഥാപനങ്ങളായിരുന്നു.നവീനവിദ്യാഭ്യാസത്തെ ഹറാമാക്കി നിരസിച്ചവർ ചെയ്ത പാപമായിരുന്നു  ഈ ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ.ക്രിസ്ത്യൻ മിഷണറിമാർ കോട്ടയത്ത്‌ സി.എം.എസ്‌ കോളേജ്‌ സ്ഥാപിച്ച്‌ 132 വർഷം
കഴിഞ്ഞാണു മുസ്ലീംങ്ങൾക്ക്‌ ഫാറൂഖ്‌ കോളേജിലൂടെ അത്തരമൊരു ഉന്നതവിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കാൻ സാധിച്ചത്‌ എന്നോർക്കുക.ആ സമൂഹത്തെയും പിന്നിലാക്കുന്നത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും,വിഭവശേഷിയും,മാദ്ധ്യമങ്ങളും,അതീവസമ്പന്നമായ കലാസാംസ്കാരിക പൈതൃകവും കൈമുതലായ കേരളത്തിലെ മുസ്ലീംങ്ങൾ ആധുനികസമൂഹമായി അതിവേഗം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണു.അതിനൊരു കൈത്താങ്ങ്‌ മാത്രമേ മാദ്ധ്യമങ്ങൾ നൽകേണ്ടതുള്ളൂ;ഇടതുപക്ഷവും,പിന്നെ വലതുപക്ഷവും.

Thursday, 14 November 2013

നസീറാന മുതൽ അക്ബറാന വരെ



   “ആനയ്ക്ക് ജാതിയും മതവുമുണ്ടോ?“എന്നാരാഞ്ഞുകൊണ്ട് 
"വർത്തമാന"ത്തിലെ "ദൃഷ്ടിപഥം"എന്ന കോളത്തിലും “ദൃഷ്ടിദോഷം” ബ്ലോഗിലും എഴുതിയിരുന്നു (2010 ഏപ്രിൽ).അതിനു  കാരണമുണ്ടായിരുന്നു:  ആനയില്ലാതെ ഇന്ന് ഉത്സവമില്ല.പള്ളികളിൽ പോലും ആനക്ക്‌ വിലക്കില്ല.                                                            

                                                                                                                                                                                                                                                        മനുഷ്യനെ എക്കാലത്തും വിസ്മയിപ്പിക്കുന്ന മൃഗമാണു ആന .ആദിമമനുഷ്യന്റെ കാലം മുതൽതന്നെ  കരയിലെ ഏറ്റവും വലിയ ഈ ജീവി നമ്മെ അത്ഭുതപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ഭയപ്പെടുത്തുകയുമൊക്കെ ചെയ്തുപോന്നു.വിവിധ ഇതിഹാസങ്ങളിൽ,സംസ്കൃതികളിൽ എല്ലാം കരിവീരന്മാർ ദൈവികപരിവേഷത്തോടെ നിറഞ്ഞുനിന്നു.പൌരാണികമായ വേദങ്ങളിൽ ഗജവീരമ്മാരെക്കുറിച്ച് പരാമർശിക്കുന്നില്ലത്രേ.ക്രിസ്തുവിനു മുൻപ് 3000 മുതൽ 1700 വരെ നീണ്ടു നിന്ന ഇൻഡസ് വാലി സംസ്കാരകാലഘട്ടത്തിൽ ഉപയോഗിച്ച മുദ്രകളിൽ ആനയുടെ ചിത്രങ്ങളുണ്ടായിരുന്നത് കണ്ടെടുക്കപ്പെട്ടിട്ടുണ്ടു. ചന്ദ്രഗുപ്ത മൌര്യന്റെ കാലത്ത് ആനകളെ യുദ്ധത്തിനു ഉപയോഗിച്ചിരുന്നതായി മെഗസ്തനീസ് രേഖപ്പെടുത്തിയിട്ടുണ്ടു. ഗജപരിപാലനത്തെക്കുറിച്ച് “ഹസ്തായുർവേദം”,“മാതംഗലീല”എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായി.

ഹിന്ദു പുരാണങ്ങളിൽ ഗണപതിയും ഐരാവതവും മറ്റും ആരാധനാബിംബങ്ങളായി.ബ്രഹ്മാവാണത്രേ ആനകളെ സൃഷ്ടിച്ചത്.ബുദ്ധ,ജൈനമതങ്ങളിലും കൾക്ക് ദിവ്യമായ പരിവേഷമാണുള്ളത്.അധികാരത്തിന്റേയും പ്രൌഡിയുടേയും ശക്തിയുടേയുമൊക്കെ ചിഹ്ന്നങ്ങളാണു ആനകൾ.

നൂറ്റാണ്ടുകളായി അവ ക്ഷേത്രാചാരങ്ങളിലെ അഭിവാജ്യഘടകമാണു.ഗോശാലകൃഷ്ണന്റെ അമ്പലങ്ങളിൽ പോലും എഴുന്നള്ളത്തിനു കൊമ്പനാനകൾ വേണം.(പിടിയാനകളെ ആരും എഴുന്നള്ളിക്കാറില്ല.വനിതാസംവരണത്തിനു വേണ്ടി വീറോടെ വാദിക്കുന്നവർ ഭരിക്കുന്ന ദേവസ്വംബോർഡിനു കീഴിൽ വരുന്ന ക്ഷേത്രങ്ങളിലെങ്കിലും പിടിയാനകൾക്ക് പ്രവേശം ഉറപ്പുവരുത്തണം).ഗൾഫിൽ പോയും ,കച്ചവടം ചെയ്തും, ലോട്ടറിയടിച്ചും,നാട്ടാരെ മദ്യം കുടിപ്പിച്ചും പണമുണ്ടാക്കുന്ന പരമഭക്തർ ഇഷ്ടദൈവമായ കൃഷ്ണനു തന്റെ പ്രിയപ്പെട്ട കന്നുകാലികളെ നടക്കിരുത്തിയതായി അറിവില്ല.സാദാഭക്തർ മുതൽ വിജയ് മല്യവരെ നടയ്ക്കിരുത്തുന്നത് ലക്ഷണമൊത്ത കൊമ്പനാനകളെയാണു.ഗുരുവായൂരിൽ ആനത്താവളവും ആനയൂട്ടും ആനയോട്ടവുമൊക്കെയുണ്ടു.ഗജവീരൻ കേശവനു സ്മാരകമായി പ്രതിമയുണ്ടു.ചരമവാർഷികാചരണമുണ്ടു.അവ മാദ്ധ്യമങ്ങൾ വർഷംതോറും കൊണ്ടാടാറുണ്ട്.പക്ഷേ,ഗോമാതാക്കളുടെ കാര്യമോ?എല്ലും തോലുമായ അവയെ ദൂരത്തെവിടെയോ ഉള്ള ഗോശാലയിൽ നടതള്ളിയിരിക്കുകയാണത്രേ.ക്ഷേത്രഭാരവാഹികളും മാദ്ധ്യമങ്ങളും അങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല.

ആന മതചിഹ്ന്നം മാത്രമല്ല;രാഷ്ട്രീയാ‍യുധം കൂടിയാണെന്നു നമ്മൾ കണ്ടുകഴിഞ്ഞു.മതപരമായ മാനങ്ങളുള്ള ചന്ദ്രക്കലയും,പശുവും കിടാവും,താമരയും,കൈയ്യും രാ‍ഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാകണം ആന ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്ന്നമായത്.അതോ,ജന്മിത്വത്തിന്റെ അടയാളങ്ങളിലൊന്നായിരുന്ന ആനയെത്തന്നെ തങ്ങളുടേതാക്കി മാറ്റി സാമൂഹികമായ ഒരു പൊളിച്ചെഴുത്തിനു കാൻഷിറാം ഉദ്ദേശിച്ചിരുന്നോ എന്ന് വ്യക്തമല്ല.അതെന്തായാലും, ഉത്തർപ്രദേശിലെ അംബേദ്കർ പാർക്കുകളിൽ ദളിത് നേതാക്കളുടെ പ്രതിമകൾക്കൊപ്പം ഈസ്ഥാപിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനു ആനശിൽ‌പ്പങ്ങളുടെ നിയമസാധുത ഉന്നതനീതിപീഠം വിധിയെഴുതട്ടെ.

ആനയുടെ രാഷ്ട്രീയ ഉടമസ്ഥത ആർക്കായാലും കേരളത്തിലെ ആനകളുടെ ഉടമസ്ഥത നൂറ്റാണ്ടുകളായി മാറ്റമില്ലാതെതന്നെ തുടരുകയാണു.നമ്മുടെ ആനമുതലാളിമാരിൽ ഒരുമതക്കാർ മാത്രമേയുള്ളൂ എന്നാണു അറിയുന്നത്.അല്ലെങ്കിൽ ,ഇവരിൽ ബഹുഭൂരിപക്ഷവും ഒരു മതത്തിൽ തന്നെപെട്ടവരാണു.അതിൽതന്നെ ദളിത് വിഭാഗത്തിൽ നിന്ന് ഇന്നേവരെ ഒരു ആനമുതലാളിയും ഉണ്ടായിട്ടില്ല.ആനകളുമായി യുഗങ്ങളായി സഹവസിക്കുന്ന ആദിവസികളിലൊരാൽ പോലും ആനമുതലാളിയല്ലല്ലോ.ഉടമസ്ഥർ ഉന്നതശ്രേണിയില്പെട്ടവരാണെങ്കിലും ആനപാപ്പാന്മാർ അങ്ങനെയല്ല.അവർ ജാതിയിൽ താഴെയുള്ളവരാണു.ആന ഇടഞ്ഞാൽ മയക്കുവെടി വെക്കാനും ,ആന ചരിഞ്ഞാൽ സംസ്കരിക്കാൻ സ്ഥലം കൊടുക്കാനും മറ്റു മതസ്ഥർ വേണം.പക്ഷേ,ആനയ്ക്ക് പേരിടുമ്പോൾ ഇവർക്ക് ആർക്കെങ്കിലും ഇതിന്റെ ഉപകാരസ്മരണയുണ്ടാകാറുണ്ടോ?

ആനമുതലാളിമാർ നാട്ടിലെ പ്രമാണിമാരാണു.സാംസ്കാരിക നായകരാണു.ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ പരിപാടികൾക്കു മാത്രമല്ല,സർക്കാരിന്റെ സാംസ്കാരിക ജാഥകൾക്കും മറ്റു മതസ്ഥരുടെ വിശേഷങ്ങൾക്കുമൊക്കെ ആനകളോടൊപ്പം ഇവരേയും നമ്മൾ എഴുന്നള്ളിക്കാറുണ്ടു.ഇവർ മതേതരജാഥകൾക്ക് മുന്നിൽ തന്നെ നിൽക്കുന്നവരാണു.പക്ഷേ,ഇവരുടെ ആനകൾക്ക് പേരിടുംമ്പോൾ ഇവരാരും വിശാലമനസ്കരാകുന്നില്ല?എന്തേ,ആനകളിൽ കേശവനും സുബ്രഹ്മണ്യനും,കുട്ടിശങ്കരനും,പത്മനാഭനും,ശിവസുന്ദറുമൊക്കെയല്ലാതെ,കോരനും,തിരുവനും,
ബഷീറും,മുസ്തഫയും,തോമസുമൊന്നും ഉണ്ടാകുന്നില്ല?യേശുദാസിനെയും മെഴ്സിരവിയേയും ക്ഷേത്രത്തിനകത്ത് കയറ്റാത്തവർ നാളെ തോമസാനയേയയും അക്ബറാനയേയും പടിക്ക് പുറത്ത് നിർത്തുമോ?

നോൺ വെജിറ്റേറിയൻ ഉടമസ്ഥരുടെ ആനകൾ ചിക്കനും ബീഫും മട്ടനും കഴിക്കില്ല.എന്തിനു,ബംഗാളിലെ ഒന്നാംതരം ബ്രാഹ്‌മണരെപ്പോലെ മത്സ്യവും കഴിക്കില്ല.ഉടമസ്ഥർ ആരായിരുന്നാലും,അവരുടെ വീടുകളിലെ അന്തരീഷം എന്തായിരുന്നാലും,ആന പൂർണ്ണ സസ്യാഹാരിയാണു.അവ കഴിക്കുന്നത് പഴവും പട്ടയും ശർക്കരയുമൊക്കെ തന്നെ.സാത്വികാഹാരികൾ.അങ്ങനെയുള്ള ആനകളെ വെറുമൊരു പേരിന്റെ മാത്രം പേരിൽ ക്ഷേത്രകമ്മറ്റിക്കാർ അയിത്തം കൽ‌പ്പിച്ച് അകറ്റിനിർത്തുമോ?

ആലോചിച്ച് നോക്കാൻ രസമുണ്ട്.ആനയെ നടക്കിരുത്തുക എന്ന ഒരു ചടങ്ങുണ്ടു.നടക്കിരുത്തപ്പെട്ട ആനകൾക്ക് ദൈവികപരിവേഷവും ദിവ്യത്വവും കൽ‌പ്പിക്കപ്പെടുക സ്വാഭാവികം.പക്ഷേ,നാട്ടാനകളിൽ ഭൂരിപക്ഷവും ഈ ഗണത്തിൽ പെടുന്നവയല്ല.പൂരത്തിനും എഴുന്നള്ളത്തിനും,കൂപ്പിലും തടിഡിപ്പോയിലുമൊക്കെ വിശ്രമമില്ലാതെ ജോലിചെയ്യാൻ വിധിക്കപ്പെട്ടവയാണു ഇവ.ആനമുതളാലിമാർക്ക് കാശുണ്ടാക്കാനായി മാത്രം അശ്രാന്തം പണിയെടുക്കുന്ന സാധുമൃഗങ്ങൾ.ഇവയുടെ മുതളാലിമാർക്ക് ഒരേ മുഖമാണുള്ളത്.പൂരപ്പറമ്പിൽ നിന്ന് അവർ ആനകളെ അടുത്ത പള്ളിയിലെ പെരുന്നാളിനോ,ചന്ദനക്കുടത്തിനോ നേർച്ചക്കോ കൊണ്ടുപോകും.അവിടെയെത്തുന്ന അനകളുടെ പേരോ ഉറ്റമസ്ഥതയോ അവർ നോക്കാറില്ല.അങ്ങനെ ആരെങ്കിലും നിർബന്ധം പിടിച്ചാൽ പള്ളിക്കമ്മറ്റിക്കാരും ചന്ദനക്കുടക്കാരും കൂടി കാശുപിരിച്ച് സ്വന്തമായി കൊമ്പനാനകളെ വാങ്ങുകയേ ഇപ്പോൾ വഴിയുള്ളൂ.“ന്റുപ്പാപ്പായ്ക്ക് ഒരാനേണ്ടാർന്ന്” എന്നൊക്കെ കുഞ്ഞുതാച്ചുമ്മമാർ വീമ്പിളക്കാറേയുള്ളൂ.

അതുകൊണ്ട് കാട്ടാനകൾക്കൊപ്പം നാട്ടാനകളുടേയും സെൻസസ് എടുക്കുക.ക്ഷമിക്കണം;നാട്ടാനകളുടെ കൃത്യമായ കണക്ക് ലഭ്യമാണു.പക്ഷേ,അവയുടെ ജാതിയും മതവും തിരിച്ചുള്ള സെൻസസാണു ഇനി നടത്തേണ്ടത്.
നാളെ അതിന്റെ ആവശ്യം ഏവർക്കും ബോദ്ധ്യപ്പെടാതിരിക്കില്ല.  
-ഈ കുറിപ്പിനു ലഭിച്ച പ്രതികരണങ്ങൾ അഭൂതപൂർവമായിരുന്നു.'ആനയ്ക്ക് ജാതിയും മതവുമുണ്ടോ' എന്ന ചോദ്യം തന്നെ പലരെയും പ്രകോപിപ്പിച്ചുവെങ്കിലും വിലപ്പെട്ട ഒട്ടേറെ അറിവുകൾ ലഭിച്ചു.ഞാൻ ആദ്യമായി അക്ബറിനെക്കുറിച്ച് കേൾക്കുന്നത് ആ പ്രതികരണങ്ങളിൽ നിന്നായിരുന്നു.വർഷങ്ങളായി ഏറ്റുമാനൂരപ്പന്റെ തിടമ്പ് ഏറ്റുന്ന ഗജവീരനാണു ഈ അക്ബർ .ഇതിന്റെ ഉടമ പ്ലാത്തോട്ടത്തിൽ അപ്പച്ചൻ എന്ന സത്യക്രിസ്ത്യാനി.നമ്മുടെ പി.സി,ജോർജ്ജിന്റെ ബന്ധു.മുസ്ലീം പേരുകാരനായ ക്രിസ്ത്യാനിയുടെ ആന അമ്പലത്തിൽ എഴുന്നള്ളത്തിനു ഭഗവാന്റെ തിടമ്പ് വഹിക്കുന്നു.ഒരു പക്ഷേ ഇതിനു സമാനമായ ഒരാനക്കഥ ആരും എവിടെയും കേട്ടിട്ടുണ്ടാകില്ല.  
                                                                                                                                                                                                                                                                                                                                                                              
                                                                                                                                                                                                                                                                    അക്ബർ ആന വേറിട്ടു നിന്നുവെങ്കിലും എന്റെ സംശയങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു മറ്റ് പ്രതികരണങ്ങൾ ആനമുതലാളിമാരിൽ മുസ്ലീങ്ങളും ക്രിസ്ത്യാനുകളുമുണ്ടങ്കിലും അവരെല്ലാം തങ്ങളുടെ ആനകൾക്കിടുന്നത് ഹിന്ദു ദൈവങ്ങളുടെ പേരുകളാണു.അല്ലെങ്കിൽ ഉത്സവത്തിനു എഴുന്നള്ളിക്കാൻ ബുദ്ധിമുട്ടുണ്ടായാലോ?ആനകൾക്ക് മാത്രമല്ല പശുക്കൾക്കും  ഹിന്ദുപേരുകളാണു ഇടുന്നതെന്ന് മറ്റൊരു ബ്ലോഗർ അറിയിച്ചു.പക്ഷേ,മുൻപ് കോടനാട്ടെ ആനക്കൂട്ടിൽ ടോണി,വിത്സൻ എന്നീ കുട്ടിയാനകൾ ഉണ്ടായിരുന്നതായി മറ്റൊരാൾ എഴുതി.ആനകളിൽ ബ്രാഹ്മണരും വൈശ്യരും ശൂദ്രരുമുണ്ടെന്നാണു വേറൊരു സുഹൃത്ത്,ഒരു ടെലിവിഷൻ പരിപാടിയിൽ നിന്ന് അറിഞ്ഞത്.ബ്രാഹ്മണആന തീറ്റയെടുക്കും മുൻപ് തർപ്പണം ചെയ്യുമത്രേ .അവ തുമ്പിക്കൈയ്യിൽ വെള്ളമെടുത്ത് വശത്തേക്കും തലയ്ക്കുമുകളിലേക്കും ഒഴിക്കും!  
                                                                                                                                                                                                                        പിടിയാനകളെ ഉത്സവത്തിനു എഴുന്നള്ളിക്കില്ലെന്ന ധാരണ തെറ്റാണെന്ന് സ്ഥാപിക്കാൻ ഒരാൾ കൊട്ടാരത്തിൽ ശങ്കുണ്ണിയെ കൂട്ടുപിടിച്ചു.”ഐതിഹ്യമാല”യിലെ ആനക്കഥകളിൽ പിടിയാനകളെ എഴന്നള്ളത്തിനുപയോഗിക്കുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.പണ്ട് പിടിയാനകളെ ഗുരുവായൂരമ്പലത്തിൽ കൂട്ടാനകളായി എഴുന്നള്ളിക്കുന്നത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം എഴുതി.പെരുമ്പാവൂരിനടുത്ത ഇരിങ്ങോൾ കാവിൽ പിടിയാനകളെ മാത്രമെ എഴുന്ന ള്ളിക്കാറുള്ളുവെന്ന് മറ്റൊരു സുഹൃത്ത് അറിയിച്ചു.                                                                                                                                                                                          ആനപാപ്പാന്മാരിൽ വിഭാനമ്പൂതിരിയെപ്പോലുള്ള ബ്രാഹ്മണരുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബ്ലോഗർസുഹൃത്ത് ഈ നിരീക്ഷണം കൂടി നടത്തി:ആനപാപ്പാന്മാരിൽ മറ്റുമതക്കാരാരുമുണ്ടെന്നു തോന്നുന്നില്ല.  
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   ഒരു കൌതുകത്തിനു എഴുതിയ   കുറിപ്പിൽ നിന്ന് ലഭിച്ച ഈ വിലയേറിയ ആനക്കാര്യങ്ങളിൽ തലയുയർത്തി നിന്നിരുന്നത് അക്ബറാന തന്നെയായിരുന്നു.അതുകൊണ്ടു തന്നെ,കേരളീയ സാമൂഹികപശ്ചാത്തലത്തിൽ വലിയ പ്രാധന്യമുള്ള ഈ ഗജവീരനെക്കുറിച്ചുള്ള വർത്തമാനങ്ങൾക്ക് പിന്നെയും കാതോർത്തു.ഏറ്റുമാനൂരമ്പലത്തിൽ മാത്രമല്ല തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിലും  മറ്റും തിടംബേറ്റാനായി ഈ ഗജവീരനെ പലരും പാട്ടത്തിലെടുത്തു.പ്രായാധിക്യവും പട്ടിണിയും കാരണം ഇക്കഴിഞ്ഞ ജനുവരിയിൽ നായരമ്പലത്ത് തളർന്നു വീണ അക്ബറെ ജെ.സി.ബി ഉപയോഗിച്ച് എഴുന്നേൽ‌പ്പിച്ച് ഉത്സവത്തിനു കൊണ്ടുപോയെന്നും വാർത്തകളുണ്ടായിരുന്നു.ഫെബ്രുവരി അവസാനം എത്തിയത് സങ്കടകരമായ വൃത്താന്തമായിരുന്നു.രോഗം മൂലം തീർത്തും അവശനായ അക്ബർ ഇടുക്കി ഇരുട്ടുക്കാനത്തെ ഒരു ഏലത്തോട്ടത്തിൽ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നുവെന്നായിരുന്നു അത്.പിന്നാലെ, 65 വയസ്സുള്ള ആ ഗജവീരൻ യാത്രയായി.ഏറ്റുമാനൂരിലെ പ്ലാത്തോട്ടത്ത് ഉടമസ്ഥനായ അപ്പച്ചന്റെ സ്ഥലത്ത് തന്നെയാനു അക്ബറിനെ സംസ്കരിച്ചത്.മറ്റ് ആനകളെ സംസ്കരിക്കുന്നത് പോലെ ഹൈന്ദവമതാചാരപ്രകാരമാണോ അക്ബറെ സംസ്കരിച്ചത് എന്നറിയില്ല.അതെന്തായാലും, അപൂർവങ്ങളിൽ അപൂർവ്വമായ ഒരു ജീവിതവും മരണവുമാണു:തീർച്ച.അത് നൽകുന്ന ഗുണപാഠങ്ങൾ മനുഷ്യനു വിലപ്പെട്ടതാണു.അക്ബർ ആന അതുകൊണ്ടു തന്നെ തലയെടുപ്പോടെ വരും കാലത്തും തുമ്പികൈ ഉയർത്തിപ്പിടിച്ച് നിൽക്കുകതന്നെ ചെയ്യും. 
                                                                                                                                                                                                                                                                                 -അക്ബറാനയെക്കുറിച്ചുള്ള ഈ കുറിപ്പിനു പൂർണ്ണവിരാമമിടുന്നത് മുൻപ് നസീറിനെ കൂടി ഓർക്കേണ്ടതുണ്ടു.നസീറാനയാണത്.നമ്മുടെ നിത്യ ഹരിത നായകൻ പ്രേംനസീർ  ചിറയിങ്കീഴിലെ  ശാർക്കരക്ഷേത്രത്തിൽ 1966ൽ നടയ്ക്കിരുത്തിയ ആനയായിരുന്നു അത്.അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായ പ്രാക്കുളം ഭാസിയായിരുന്നു ആ ആനക്ക് ‘‘നസീർ”   എന്ന പേരിട്ടത്.അത് ഏറെക്കാലം ഹിന്ദു,മുസ്ലീം വർഗ്ഗീയവാദികളെ ചൊടിപ്പിച്ചു.പക്ഷേ പ്രേംനസീറും പ്രാക്കുളവും വഴങ്ങിയില്ല. അങ്ങനെ നസീറാന ശാർക്കര ക്ഷേത്രത്തിൽ തുമ്പിക്കൈയുയർത്തിപ്പിടിച്ചു തന്നെ നിന്നു.(പിൽക്കാലത്ത് നസീറാനയ്ക്ക് എന്തു സംഭവിച്ചുവോ,ആവോ !) 

..                                                                                                                                                                                                                                                       
                                                                                                                                                                                                                                                                                                                                                                                                                                                                              -നസീറാനയും അക്ബറാനയും വെറും ആനകളല്ല.ഈ ആനക്കഥകൾ സമകാലിക സാമൂഹികസാഹചര്യങ്ങളിൽ ഇവിടെ അവസാനിക്കുകയില്ല.നാളെ ആനക്കമ്പം മൂത്ത ആരെങ്കിലും ,ഗുരുവായൂർ കേശവനെപ്പോലെ,അക്ബറാനയുടെ പ്രതിമ ഉണ്ടാക്കാൻ തുനിഞ്ഞാൽ എന്തുണ്ടാകും?പ്രേംനസീറിന്റെ പ്രതിമ അനിസ്ലാമികമാണെന്ന് വാദിക്കുന്നവർ അക്ബറാനയുടെ പ്രതിമയും അനിസ്ലാമികമാണെന്ന ഫത്വ പുറപ്പെടുവിക്കുകയില്ലെന്ന് ആരു കണ്ടു?

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com