Monday, 26 September 2011

അമേരിക്കയിലെ ദരിദ്രർ

മേരിക്കക്കാരി ഏഴിലൊന്നുപേ ദാരിദ്ര്യത്തിലാണെന്നാണു ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ആധികാരിക സവെ (കോമാ ആന്റ് ജെ)റിപ്പോട്ട് വ്യക്തമാക്കിയിരിക്കുന്നത്.2010 ജനസംഖ്യയുടെ 14.7 ശതമാനം വരുന്ന 17.2 ദശലക്ഷം വീട്ടുകാ ദാരിദ്ര്യത്തിലാണു കഴിയുന്നത്.ഇവരി തന്നെ മൂന്നിലൊരു ഭാഗം പേ കടുത്ത ദാരിദ്ര്യത്തിലാണെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലും ഈ റിപ്പോട്ടിലുണ്ടു.2007 ഇത്തരക്കാരുടെ ശതമാനം 5.4 ആയിരുന്നു.ഇപ്പോ 4.1ഉം.മറ്റൊരു അസ്വാസ്ഥ്യജനകമായ കണ്ടെത്ത 9.8 ശതമാനം കുടുംബങ്ങളിലെ കുട്ടികളും ദാരിദ്ര്യം അനുഭവിക്കുന്നു എന്നതാണു.ഇവരി ഒരു ശതമനം കുട്ടിക കടുത്ത ദാരിദ്ര്യത്തിലാണു.ശരിക്കും വിശപ്പിന്റെ വിളി അനുഭവിക്കുന്ന പട്ടിണിപ്പാവങ്ങ അവിടെയുണ്ടോ എന്ന് വ്യക്തമല്ല.കാരണം 2006 മുത അവ ദാരിദ്ര്യത്തിന്റെ നിവചനം തന്നെ മാറ്റി.അന്നു മുത വിശപ്പ് അഥവാ ഹങ എന്ന് പദം തന്നെ അവിടെ ഉപയോഗിക്കില്ല.ഫൂഡ് ഇസെക്യൂരിറ്റി അഥവാ ഭക്ഷ്യഅരക്ഷിതത്വം അനുഭവിക്കുന്നവ എന്നാണു ഈ പാവങ്ങളെ അമേരിക്കക്കാ ഇപ്പോ വിശേഷിപ്പിക്കുന്നത്.

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയി ദാരിദ്ര്യമോ?അവിടെ നല്ലൊരു ശതമാനം പേ പട്ടിണിയിലും പരിവട്ടത്തിലും ജീവിക്കുന്നുവെന്നോ?പലക്കും വിശ്വസിക്കാ കൂടി കഴിയുന്നതല്ല ഈ വാത്തക.പക്ഷേ ,ഇവ ഔദ്യോഗികമായി പുറത്തുവിട്ട ആധികാരിക രേഖകളാണു.അപ്പോ തീച്ചയായും യാഥാത്ഥ്യം ഇതിനെക്കാ കഠിനമാകാനേ തരമുള്ളൂ.ആഡംബരത്തിന്റേയും സുഖലോലുപതയുടേയും നടുവി ജീവിക്കുന്ന അമേരിക്കക്കാരി പട്ടിണിക്കാ അധികമുള്ളത് കറുത്തവഗ്ഗക്കാരിലാണു.ഇന്നും അമേരിക്കയിലെ പാശ്വവത്കൃത ജനത അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയുമാണെന്ന പച്ചയായ സത്യത്തിനു ഈ റിപ്പോട്ട് ഒരിക്ക കൂടി അടിവരയിടുകയാണു.ഓബാമയ്ക്കു പോലും അതിനു തടയിടാ കഴിഞ്ഞിട്ടില്ല.

1997നു ശേഷം അമേരിക്കയി ഏറ്റവും അധികം ദാരിദ്ര്യം റിപ്പോട്ട് ചെയ്യപ്പെട്ടത് ഇപ്പോഴാണെന്ന പ്രത്യേകത കൂടിയുണ്ട്.ആഗോളസാമ്പത്തിക മാന്ദ്യം പിടിച്ചുലച്ച 2008 13.3 ശതമാനം പേ മാത്രമായിരുന്നു ദരിദ്ര.ഇപ്പോ അത് 14.5 ആയി വദ്ധിച്ചത് വരും കാലം അമേരിക്കക്ക് ഒട്ടും ശുഭകരമല്ലെന്ന് വ്യക്തമാക്കുന്നു.4.6 കോടി ജനങ്ങക്ക് മെഡിക്കഷുറസ് ഇല്ല.ഇവരി ഭൂരിപക്ഷവും ദാരിദ്ര്യരേഖയ്ക്കും പകുതിയി താഴ മാത്രം വരുമാനമുള്ളവരാണു.മുപ് ഇടത്തരക്കാരായിരുന്നവരി നല്ലൊരു ശതമാനം പേ ഇന്ന് പട്ടിണിക്കാരുടെ പടയിപ്പെടുന്നു.ചെറിയ അസുഖം വന്നാ ഇവരുടെ നിലനി‌പ്പ് തന്നെ അപകടത്തിലാകും.മതിയായ ചികിത്സ കിട്ടാതെ അകാലമൃത്യുവിനിരയാകുന്ന അമേരിക്കക്കാരുടെ എണ്ണവും വദ്ധിച്ചുവരുകയാണു.ഇഷുറസില്ലെങ്കി അവിടെ ജീവിതം തന്നെ ദുസ്സഹമാണു.

നാലംഗകുടുംബത്തിനു അന്തസായി ജീവിക്കാ ഒരു വഷം 10000 ഡോള വരുമാനം വേണം എന്നാണു കണക്ക്.അതിനടുത്തെങ്ങും എത്താ കഴിയാത്ത ഹതഭാഗ്യരുടെ എണ്ണം കൂടുമ്പോ അത് വലിയ സാമൂഹികപ്രശ്നങ്ങ സൃഷ്ടിക്കും.ആത്മഹത്യാപ്രവണതയും കുറ്റകൃത്യങ്ങളും വദ്ധിക്കും.ഇപ്പോ തന്നെ തീരെ ദുബലമായിരിക്കുന്ന കുടുംബബന്ധങ്ങ പിന്നെയും ശിഥിലമാകും.മൂന്നാം ലോകരാജ്യങ്ങളെ കാന്നുതിന്നുകൊണ്ടിരിക്കുന്ന എല്ലാ സാമൂഹികതിന്മകളും അമേരിക്ക സമൂഹത്തെ വിഴുങ്ങും.1960കളി ലി ജോ പ്രസിഡന്റായിരിക്കേ പട്ടിണിയും ദാരിദ്ര്യവും നിമ്മാജ്ജനം ചെയ്യപ്പെട്ടതായി കക്ഷിഭേദമന്യേ അമേരിക്കക്കാ ഊറ്റം കൊള്ളുന്നുണ്ടു.അതുകൊണ്ടുതന്നെ ഇത് ഒരിക്കലും മാദ്ധ്യമങ്ങളിലോ പൊതുവേദികളിലോ ചച്ചാവിഷയമാകുന്നില്ല.അമേരിക്കക്കാരുടെ ആത്മാഭിമാനത്തെ ഇത് വ്രണപ്പെടുത്തും.കഴിഞ്ഞ ആഴ്ച്ച പ്രസിഡന്റ് ഒബാമ പോലും ഇത്തരമൊരു വികാരമാണു പങ്കുവെച്ചത്.ദാരിദ്ര്യത്തിനു കാരണം വ്യതിപരമായ ഉത്സാഹക്കുറവും വീഴ്ച്ചകളുമാണെന്ന് സമൂഹം വിധിക‌പ്പിക്കുന്നു. അവസരങ്ങകാര്യക്ഷമമായി ഉപയൊഗപ്പെടുത്താത്തവക്കാണു ഈ ദുരനുഭവം ഉണ്ടാകുകയെന്നതാണു പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്ന സമീപനം.2001 രാജ്യത്ത് പട്ടിണി വദ്ധിച്ചപ്പോ നാഷണ പബ്ലിക് റേഡിയോയുടെ ആഭിമുഖ്യത്തി അതിന്റെ കാരണങ്ങ അന്വേഷിക്കാ നടത്തിയ ദേശീയ അഭിപ്രായ സവെയുടെ ഫലം ഇതായിരുന്നു:കഠിനാദ്ധ്വാനം ചെയ്യാത്തവരാണു ദരിദ്രരാകുന്നത്!2008ലെ തെരഞ്ഞെടുപ്പി ഡെമോക്രാറ്റിക് പാട്ടി ,ചരിത്രത്തിലാദ്യമായി,അമേരിക്കയിലെ ദാരിദ്ര്യവും പ്രചാരണവിഷയമാക്കി.പക്ഷേ അതിനു ഏറെ പിന്തുണ ലഭിച്ചില്ല.

ഇപ്പോ അമേരിക്കയേയും യൂറോപ്പിനേയും കടുത്ത സാമ്പത്തികമാന്ദ്യം പിന്നേയും പിടികൂടിയിരിക്കുന്നു.കോപ്പറേറ്റുക തങ്ങളുടെ ഉത്പാദനയൂണിറ്റുക ചൈനയിലേക്ക് മാറ്റിയതോടെ അമേരിക്കയി തൊഴിലവസരങ്ങകുറഞ്ഞിട്ടുണ്ടു.ഔട്ട്സോഴ്സിങ്ങിനു നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങ ഭാഗികമയി മാത്രമേ വിജയിച്ചുള്ളൂ.അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് കനത്ത ക്ഷതം ഏ‌പ്പിച്ചുകൊണ്ടു മുൻപ് പുറത്ത് വന്ന റിപ്പോട്ടുകളും നകുന്ന ചിത്രം ഒട്ടും ശുഭകരമല്ല.

തകച്ചയുടെ വക്കിലാണോ അമേരിക്ക?നമുക്ക് കാത്തിരിക്കാം.

Tuesday, 20 September 2011

രക്ഷ വരുന്ന വഴി

യ്യോ പോയെടീ...അത് പോയെടീ.. പൊട്ടിപ്പോയെടീ..’

‘ഏത്? എന്താണ് പൊട്ടിപ്പോയത്, ഭാഗ്യകുമാറേ?’
‘രണ്ടു ലക്ഷം കൂടി പോയെടീ, മൂധേവീ..’
‘ങാ.. അത്രയല്ളേയൊള്ളൂ... ആ പൈനാപ്പിള്‍ ഫ്ളാറ്റിലിട്ട് പതിനഞ്ച് ലക്ഷമാ നിങ്ങള്‍ തൊലച്ചത്... മുടിഞ്ഞുപോകട്ടെ അവന്മാര്... അതിനി ഒരിക്കലും തിരിച്ചു കിട്ടില്ല... എന്‍െറ കാശെടുത്താ നിങ്ങള്‍ അവന്മാരുടെ വായില്‍ വെച്ചുകൊടുത്തത്...’ ‘എടീ... ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്നു പറഞ്ഞ് കേട്ടിട്ടില്ളേ നീ... ആ അവസ്ഥേലിരുന്ന എന്നെക്കൊണ്ട് ഈ ഏര്‍പ്പാടില്‍ കാശിടീച്ചതാരാ.’ ‘അതുപിന്നെ... ഒരു ലക്ഷം ഡെപ്പോസിറ്റ് ചെയ്താല്‍ ഒരു മാസംകൊണ്ട് മൂന്നു ലക്ഷത്തി അറുപതിനായിരം രൂപ കിട്ടുമെന്നു പറഞ്ഞാല്‍... അല്ളെങ്കി മാസംതോറും പതിനായിരം രൂപ... എന്താ, ആ പലിശ കൊറച്ചു മാസം എണ്ണി വാങ്ങി ഈ എര്‍പ്പാട് കൊള്ളാം... നമുക്ക് ഒരു ലക്ഷംകൂടി ഇടാമെന്നു പറഞ്ഞത് നിങ്ങളു തന്നെയാ... മറന്നുപോയോ... കുളത്തി ചാടുമ്പോ എന്നെ മാത്രം കുറ്റംപറഞ്ഞ് രക്ഷപ്പെടാന്‍ നോക്കണ്ട. നിങ്ങളൊന്നാലോചിച്ച് നോക്ക്, എന്‍റച്ഛനുമമ്മയും സ്ത്രീധനം തന്ന ആ കാശെല്ലാമെടുത്ത് പണ്ട് ആട് ഫാമിലിടുമ്പോ ഓ.. എന്തൊരാവേശമായിരുന്നു... അങ്ങ് മഹാരാഷ്ട്രയിലെ രത്നഗിരിക്കുന്നിലെ ഗോട്ട് ഫാമില്‍ നമ്മുടെ നൂറുകണക്കിന് ആടുകള്‍ മേഞ്ഞുനടക്കുന്നത് നീ കണ്ടോടീന്ന് പറഞ്ഞ് എന്തൊരു ചാട്ടമായിരുന്നു... പച്ചപ്പുല്ലില്‍ മേഞ്ഞുനടക്കുന്ന നമ്മുടെ ആടുകള്‍ ഓരോന്നായി പ്രസവിക്കും... അവയെല്ലാം കൂടി വളര്‍ന്ന് പിന്നെയും പ്രസവിക്കും... അവയും വളര്‍ന്ന് പ്രസവിച്ച്, പ്രസവിച്ച്.. ആയിരക്കണക്കിന് ആടുകള്‍.. അവയുടെ പാലും മാംസോം വിറ്റ് അഞ്ചു വര്‍ഷംകൊണ്ട് എത്ര ലക്ഷം രൂപ കിട്ടുമെന്നാ നിങ്ങള്‍ കിനാകണ്ടത്?’ ‘എടീ എനിക്ക് അഞ്ച് ലക്ഷമല്ളേ പോയൊള്ളൂ.. വലിയ വലിയ രാഷ്ട്രീയക്കാര്, ഉദ്യോഗസ്ഥന്മാര്, ബിസിനസുകാര്... എടീ ജഡ്ജിമാരെടെ വരെ കാശും കൊണ്ടാ അവന്മാര് മുങ്ങീത്... അവര്‍ക്കൊക്കെ അടിതെറ്റി വീഴാമെങ്കീ, ഈ പാവം എനിക്കും ഒരു കൈയബദ്ധമൊക്കെ പറ്റാം.. നീയങ്ങ് പൊറുക്കെടീ..’ ചൂടുവെള്ളത്തീ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നൊരു ചൊല്ലുണ്ട് മനുഷ്യാ... പക്ഷേ, നിങ്ങള്‍ പിന്നേം എത്ര തവണകൂടി ചൂടുവെള്ളത്തീ തലേംകുത്തി വീണിരിക്കുന്നു...’ ‘എടീ നീ വലിയ സത്യവതിയൊന്നും ചമയണ്ട... ലയണ്‍സ് ക്ളബിലെ കൊച്ചമ്മമാരുടെ കൂടെ ചേര്‍ന്ന് നാട്ടാരെ പറ്റിച്ചതിന് നിന്നെ പൊലീസ് പൊക്കിക്കൊണ്ടു പോയതോ? ഒരു ലക്ഷം രൂപക്ക് ചൈനീസ് കിടക്ക വാങ്ങി കെടന്നൊറങ്ങൂ... സര്‍വരോഗങ്ങളും പമ്പകടക്കും... മറ്റേതെന്താരുന്നൂ... ങ്ങാ... മാരക രോഗങ്ങള്‍ മാറ്റി യൗവനം നിലനിര്‍ത്താന്‍ സിറാമിക് ജട്ടി... ഒന്നിന് വെറും അയ്യായിരം രൂപ മാത്രം...!’
‘അതേയ്... അങ്ങനൊള്ളോര് എനിക്ക് കിട്ടിയ ഒരു നയാപൈസ പോലും കൈകൊണ്ട് തൊടാന്‍ പാടില്ലായിരുന്നു... ഒള്ളതുമൊത്തം കളഞ്ഞുകുളിച്ച് തെണ്ടിത്തിരിഞ്ഞ് നടന്നപ്പോഴാ ഞാന്‍ ആ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനു ചേര്‍ന്നത്... മാഗ്നറ്റിക് കെടക്കേം സിറാമിക് അണ്ടര്‍വെയറുമൊക്കെ വാങ്ങി എത്രപേരാ രക്ഷപ്പെട്ടിരിക്കുന്നത്... ങ്ങാ.. അല്ളെങ്കിലെന്ത്..? ഇതൊക്കെ ഇപ്പം എല്ലാരും ചെയ്യുന്നതാ... ആ കാശ് നിങ്ങള്‍ക്ക് കയ്ച്ചിട്ടൊന്നുമില്ലല്ളോ?... അത് കിട്ടിയില്ളെങ്കില്‍ കാണാമായിരുന്നു, തെണ്ടിത്തിരിഞ്ഞ് നടക്കുന്നത്... എന്നിട്ട് അതും കൂടെ ഫ്ളാറ്റുകാര്‍ക്ക് കൊടുത്ത് തൊലച്ചിട്ട് നില്‍ക്കുന്നു... ദേ, ഇനി ഈ കെട്ടുതാലിയല്ലാതെ ഒന്നുമിവിടെയില്ളെന്ന് ഓര്‍മ വേണം..’
(ഫോണ്‍ ബെല്ലടിക്കുന്നു)
‘ഹലോ...ഹലോ...യെസ്...സ്പീക്കിങ്... ങ്ങാ, ഭാഗ്യവാന്‍ തന്നെ... എന്ത്...? മഠത്തീന്നോ... യന്ത്രമോ... ങ്ങാ... അതൊന്നും വേണ്ടെന്നു പറഞ്ഞില്ളേ...’ ‘എവിടന്നാ...? ആരാ...! നിങ്ങളാ ഫോണിങ്ങെടുത്തേ, ഞാന്‍ സംസാരിക്കാം...’ ‘ഇവിടെ തലേല് തീപിടിച്ചു നില്‍ക്കുമ്പോഴാ...ദാ പിടിച്ചോ...’ ‘നമസ്കാരം സ്വാമിജീ... പ്രണാമം...! പ്രണാമം...! കാലദോഷമോ? ഹസ്ബന്‍ഡിനോ? മൃത്യുഞ്ജയ ഹോമം നടത്തണമെന്നോ... അതിപ്പോ...ങ്ങാ... യന്ത്രം ധരിച്ചാലും മതിയെന്നോ... രണ്ടു പേര്‍ക്കും വേണോ സ്വാമിജീ...? ഓ... ഇപ്പോ തന്നെ ചെയ്യാം.... അവിടെ ചെന്ന് കാണാം... എന്താ, വേണ്ടാ...ങ്ങാ സ്പീഡ് പോസ്റ്റില്‍ അയക്കാമെന്നോ... സന്തോഷം സ്വാമിജീ... പ്രണാമം...’ ‘എന്ത്?’ ‘ങ്ങും.. രക്ഷപ്പെട്ടു... ഞാന്‍ പണ്ടേ വിചാരിച്ചതാ... എന്തോ കാലക്കേടുണ്ടെന്ന്, ദാ... ഇതു പിടിച്ചേ..’ ‘ങ്ങേ!... നീയെന്തിനാ താലി ഊരി തന്നത്...?’ ‘അതോ...! നിങ്ങളിനി ചോദിക്കാനും പറയാനും നില്‍ക്കണ്ട.. നിങ്ങളിതുകൊണ്ടുപോയി പണയംവെച്ചിട്ട് ഒരു പതിനായിരം രൂപയുടെ ഡി.ഡി എടുത്തോണ്ട് വാ...’ ‘ങ്ങേ!.. പതിനായിരം രൂപ! ആര്‍ക്ക് കൊടുക്കാനാ?’
‘ഇതോടെ നമ്മുടെ പ്രശ്നമൊക്കെ തീരുമെന്നാ എന്‍െറ മനസ്സ് പറയുന്നത്... ഭദ്രാനന്ദജി സ്വാമികളാ വിളിച്ചത്.. നമ്മുടെ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാനായി അദ്ദേഹം സ്പെഷലായി പൂജിച്ചു തയാറാക്കിയ ഋണമോചനരക്ഷായന്ത്രം നമ്മള്‍ രണ്ടാളും വാങ്ങി അരയില്‍ കെട്ടാന്‍ പോകുന്നു... ങ്ങാ.. ഈ താലി കൊണ്ടുപോയി പണയം വെച്ച് കാശുമായി വാ, ചേട്ടാ...’


NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ