Monday, 28 February 2011

പിതാക്കളും ദുർപുത്രരും...

തോ നരകത്തി നിന്ന് പിതാക്കളെ രക്ഷിക്കുന്നവരാണു പുത്രന്മാരും പുത്രികളും എന്നാണു ഐതിഹ്യം.എന്നാ സമീപകാല അനുഭവങ്ങകുന്ന ചിത്രം വ്യത്യസ്തമാണു.രാഷ്ട്രീയക്കാക്ക് പിറക്കുന്നതത്രയും മുടിയരായ സന്തതികളാണോ എന്ന് സാമാന്യജനങ്ങ സംശയിക്കുന്ന പരിതാപകരമായ അവസ്ഥയാണു ഇന്നുള്ളത്.ത്യാഗധനരായ,അഴിമതിയുടെ കറപുരളാത്ത ഏത് അച്ഛനേയും കുഴിയി ചാടിക്കുന്ന ദുപുത്രരുടെ എണ്ണം നോക്കുക.ആരെയും അമ്പരപ്പിക്കും ആ സംഖ്യ.

ത്യാഗികളുടെ മക്ക ഭോഗികളായിതീരുന്നത് നാട്ടു നടപ്പ്.ഗാന്ധിജിയെപ്പോലും ഈ പുത്രദുഖം വേട്ടയാടിയിരുന്നുവല്ലോ.സ്വതന്ത്രഭാരതം കണ്ട ഏറ്റവും മഹാനായ ജനാധിപത്യവാദിയെ കൊണ്ടു ,തെരഞ്ഞെടുക്കപ്പെട്ട ജനകീയ സക്കാരിനെ അട്ടിമറിക്കുക എന്ന ക്രൂരകൃത്യം ചെയ്യിച്ചത് പുത്രിയായിരുന്നു.പിന്നീ ട് അവ സ്വന്തമായി ജനാധിപത്യത്തെത്തന്നെ.കശാപ്പ് ചെയ്തു.അതൊരു കലികാല കാവ്യനീതി.

എന്തുകൊണ്ടാണു സമൂഹത്തിനു മാതൃകയാകുന്ന,ആദശത്തിന്റെ പ്രതിരൂപങ്ങ പോലും സ്വന്തം മക്കളുടെ കാര്യത്തി കാലിടറി വീഴുന്നത്?സ്വജീവിതം കൊണ്ടു തങ്ങക്കൊക്കെ എതിരെ,എന്തിനൊക്കെ എതിരെ പോരാടിയോ അവരെയൊക്കെ,അതിനെയൊക്കെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാ സ്വന്തം രക്തത്തി പിന്ന മക്കതയ്യാറാകുന്നത് എന്തുകൊണ്ടാണു?സഹനത്തിന്റേയും ത്യാഗത്തിന്റേയുമൊക്കെ അലയാഴിക നീന്തിക്കടന്ന് എത്തിയവരുടെ മക്ക എന്തുകൊണ്ടാണു പാപക്കടലി മുങ്ങിത്താണു പോകുന്നത്?

പണവും അധികാരവും പദവികളും ആരെയും മോഹിപ്പിക്കും;മത്തു പിടിപ്പിക്കും.പക്ഷേ,ഈ പ്രലോഭനങ്ങളെ അതിജീവിച്ചവരുടെ മക്കളെപ്പോലും ഇത് പിടികൂടിയാലോ?സാദാ രാഷ്ട്രീയക്കാരുടെ സദാചാരനിഷ്ഠയെക്കുറിച്ചല്ല ഇവിടെ പരാമശിക്കുന്നത്.അവ അധികാരത്തിന്റെ അപ്പക്കഷ്ണങ്ങ കിട്ടാനായി എന്തു വൃത്തികേടും ചെയ്യാ മടിക്കാത്തവരാണു.അവരുടെ മക്ക അവരെക്കാ വലിയ ആഭാസരാകും.

മറ്റുള്ളവക്ക് മാതൃകയാകേണ്ട പൊതുജീവിതം നയിക്കാ ബാദ്ധ്യസ്ഥരായ രാഷ്ട്രീയക്കാരുടെ മക്ക കാട്ടിക്കൂട്ടുന്ന വഷളത്തരങ്ങ നമ്മുടെ മുന്നിലുണ്ടു.കേരളത്തെ പിടിച്ചുലച്ച ഒട്ടേറെ ലൈംഗികാപവാദക്കേസുകളി ആരോപണവിധേയരായിരിക്കുന്നത് ഒരുപറ്റം വി.ഐ.പി പുത്രരാണു.പെണ്ണുകേസു മുത കൂലിത്തല്ല്,ഗുണ്ടായിസം,മദ്യപാനം,കള്ളപ്പണം ഉപ്പെടെയുള്ള പണമിടപാടുക,കള്ളക്കടത്ത് .എന്നിങ്ങനെ നീളുന്നു,അവപ്പെട്ട ഇടപാടുക.അച്ഛനോ അമ്മയോ മന്ത്രിയോ മുതിന്ന നേതാവോ ആണെങ്കി മക്കക്ക് എന്തും ചെയ്യാമെന്നുള്ള അവസ്ഥ ഭയാനകമായ പതനമാണു.ഇവരുപ്പെട്ട എത്രയെത്ര കേസുകളാണു തേച്ചുമായ്ച് കളയപ്പെട്ടത്!നിയമവും നീതിയും ഇവക്കുമുന്നി വിനീതദാസരെപ്പോലെ വളഞ്ഞുനിക്കും.

അവരെക്കാളൊക്കെ ഉയരത്തി സമൂഹം പ്രതിഷ്ഠിച്ചിരിക്കുന്ന അപൂവ്വം ചില മുതിന്ന പൊതുപ്രവത്തകരുടെ മക്ക കൂടി ഈ ദുനടത്തം അവകാശമാക്കിയവരാണെന്ന് ഞെട്ടലോടെ നാം മനസിലാക്കുന്നു.അച്ഛനമ്മമാരുടെ ‌പ്പേ യാതൊരു ഉളുപ്പും കൂടാതെ ദുവിനിയോഗം ചെയ്ത് പണവും പദവികളും സമ്പാദിച്ചു കൂട്ടുന്നത് ശീലമാക്കിയവരാണു ഇവ.പി വാതിലി കൂടി ഇവ എവിടെയും കയറിപ്പറ്റും.ഇവക്കു പദവികകാ വിനീതവിധേയഅടിസ്ഥാനവിദ്യാഭ്യാസയോഗ്യതകളി പോലും മായം ചേക്കും.നിയമങ്ങ പൊളിച്ചെഴുതും.

എല്ലാം വെട്ടിപ്പിടിക്കുകയും എതിക്കുന്നവരെ ഏതുവിധേനയും നിലമ്പരിശാക്കുകയും ചെയ്തുപോരുന്ന ഇവക്കെല്ലാം സ്വന്തമായി ഗുണ്ടാപ്പടയും അനുചരന്മാരുമുണ്ടു.അവ അങ്ങനെ സമാന്തര അധികാരകേന്ദ്രങ്ങളായി വളന്ന് പന്തലിച്ചുകൊണ്ടിരിക്കുന്നു.ഇങ്ങനെയുള്ള വി.ഐ.പി ദുനടത്തക്കാക്കിടയി അത്ഭുതകരമായ ഐക്യവും ഒരുമയുമുണ്ടു.പിതാക്ക പരസ്പരം മല്ലടിക്കുമ്പോഴും ദുപുത്ര പരസ്പരം തോളി കൈയ്യിട്ടുകൊണ്ടു സ്നേഹവും കൊള്ളമുതലും പങ്കുവെയ്ക്കുന്നു.ഇരകളെ ഒന്നിച്ച് വേട്ടയാടിപ്പിടിക്കുന്നു.ഈ മൃഗയാവിനോദങ്ങദ്ധിത വീര്യത്തോടെ തുടരുകതന്നെ ചെയ്യും.അതിനു കടിഞ്ഞാണിടാ ആരെക്കൊണ്ടും കഴിയുകയില്ല.അതിന്റെ ഫലം ഇവരെ ആമരം പോലെ വളത്തിയവ അനുഭവിക്കേണ്ടതുണ്ടു.

രാഷ്ട്രീയം നിസ്വാത്ഥമായ ജനസേവനത്തിനുള്ള ഉപാധിയാണെന്ന് വിശ്വസിക്കുന്നവരാണു നമ്മുടെ രാഷ്ട്രീയനേതാക്ക.അവ ദിവസവും ആണയിടുന്നത് അങ്ങനെയാണു.ജനനന്മക്കുവേണ്ടി സമപ്പിക്കപ്പെട്ടിരിക്കുന്നതാനത്രേ അവരുടെ ജീവിതം.എങ്കി പിന്നെ അവരി ഭൂരിപക്ഷവും ഈ മഹത്തായ പാത പിന്തുടരുവാ എന്തേ സ്വന്തം മക്കളെ ഉപദേശിക്കുന്നില്ല?ചെങ്കോലും കിരീടവും വെച്ച് അരിയിട്ടുവാഴിക്കുന്ന ചില മുടിയന്മാരായ മക്കളുടെ കാര്യം അവിടെ ഇരിക്കട്ടെ.തങ്ങളെപോലെ തെരുവിലിറങ്ങി വെയിലും മഴയും കൊണ്ട്,വിയത്ത് ,പടവുകൾ ചവുട്ടിക്കയറാൻ എന്തുകൊണ്ട് മക്കളെ ഇവർ പ്രാപ്തരാക്കുന്നില്ല?ത്യാഗത്തിന്റേയും സഹനത്തിന്റേയും മുൾപ്പാതകൾക്കു പകരം അവിഹിതസ്വത്തുസമ്പാദനത്തിന്റേയും അധോലോകത്തിന്റേയും മാഫിയയുടേയും ഇരുൾ വഴികളിലൂടെ മക്കൾ നടത്തുന്ന അപഥസഞ്ചാരത്തെ മൌനാനുവാദത്തിലൂടെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളുടെ രാഷ്ട്രീയ,ധാർമ്മിക സദാചാരത്തെക്കുറിച്ച് സഹതപിക്കുക.സ്വഭാവശുദ്ധിയുള്ള,ലളിതജീവിതം നയിക്കുന്ന,ആദർശനിഷ്ഠരായ സാത്വികർക്കു പകരം അബ്കാരി കോണ്ട്രാക്റ്റർമാർക്കും കള്ളക്കടത്തുകാർക്കും മരുമക്കളായും അവരുടെ അടുത്തബന്ധുക്കളായുമൊക്കെ ആദർശസ്വരൂപങ്ങളുടെ വീടുകൾക്കകത്ത് പ്രവേശിക്കാൻ കഴിയുന്ന ആസുരകാലത്താണു നാം ജീവിക്കുന്നത്.

സ്വന്തം വീട്ടിൽ ചെകുത്താന്മാരെ പോറ്റിവളർത്തിയിട്ട് നാട്ടാരോട് വേദമോതുന്നവരെ ജനങ്ങൾക്ക് തിരിച്ചറിയാം.അവർക്കുള്ള നരകം ജനം വിധിച്ചുകൊള്ളും.വീട്ടിൽ പരാജയപ്പെടുന്നവർക്ക് നാട്ടിലെന്തുകാര്യം?

Monday, 14 February 2011

പരാന്നഭോജികളേ,ഹരിത സേന വരുന്നുണ്ടു

കേരള കാർഷിക സർവകലാശാലയുടെ ഭക്ഷ്യ സുരക്ഷാ സേനയുടെ കഴിഞ്ഞവർഷം നടന്ന ഉദ്ഘാടനത്തിൽ സംബന്ധിച്ചതിനെപ്പറ്റി ഈ പംക്തിയിൽ എഴുതിയിരുന്നത് ഓർക്കുന്നുണ്ടാവുമെന്നു കരുതട്ടെ.

പാടത്ത് പണിയെടുക്കാൻ കർഷകത്തൊഴിലാളികളെ കിട്ടാത്ത കേരളത്തിൽ കാർഷികയന്ത്രങ്ങൾ ഉപയോഗിക്കുന്നതിനു വിദഗ്ദ്ധപരിശീലനം നൽകി ഒരുലക്ഷം പേരെ വയലിൽ ഇറക്കാനുള്ള ഭാവനാപൂർണമായ പദ്ധതിയ്ക്കായിരുന്നു അവർ രൂപം നൽകിയത്.തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്കിൽ വരുന്ന 9 പഞ്ചായത്തുകളിൽ പരിശീലനം ലഭിച്ച 400 ‘ഹരിത സേനാംഗങ്ങൾ’ പടത്തിറങ്ങി .അതൊരു വൻ വിജയമായിരുന്നു.തരിശുരഹിത ബ്ലോക്ക് എന്ന ലക്ഷ്യം നേടാനുള്ള ആദ്യ ചുവടുവെയ്പ്പിൽ തന്നെ അവർ വൻ കുതിച്ചുചാട്ടം നടത്തി.4600ഓളം ഹെക്റ്ററിലേക്ക് നെൽകൃഷി വ്യാപിപ്പിച്ചു.’ഗാലസ’ പദ്ധതിപ്രകാരം നടത്തിയ കാർഷികപ്രവർത്തനങ്ങൾക്കായി 50 നടീൽ യന്ത്രങ്ങളും 10 കൊയ്ത്ത് യന്ത്രങ്ങളും വാങ്ങി.പട്ടാളച്ചിട്ടയിൽ തൊപ്പിയും യൂണീഫോമുമണിഞ്ഞ് ചുറുചുറുക്കോടെ വയലിൽ യന്ത്രങ്ങളുമായി ഇറങ്ങിയവർ കാർഷികകേരളത്തിൽ പുതിയൊരു വിപ്ലവത്തിനു തുടക്കം കുറിക്കുകയായിരുന്നു.

വടക്കാഞ്ചേരിയിൽ വിജയക്കൊടി പാറിച്ച ഈ പരീക്ഷണം സംസ്ഥാനത്തെമ്പാടും വ്യാപിപ്പിക്കാൻ ഈ വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നു.‘അംബേദ്കർ ഗ്രീൻ ആർമി’എന്ന പേരിൽ എല്ലാ പഞ്ചായത്തിലും രൂപവത്കരിക്കപ്പെടുന്ന ഈ ഹരിതസേനയിൽ 70 ശതമാനം പേർ പട്ടികജാതിപട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കുമെന്നാണു മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.ഒരു പക്ഷേ,കേരളത്തിന്റെ വരുംകാല ചരിത്രം മാറ്റിയെഴുതുന്ന സുപ്രധാന തീരുമാനമാണിത്.വരുന്ന സർക്കാർ ഇത് പെട്ടെന്ന് നടപ്പിലാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കൃഷി ഏതാണ്ട് അന്യം നിന്നു പോയ പരിതാപകരമായ അവസ്ഥയാണു ഇന്നുള്ളത്.അതിന്റെ കാരണങ്ങൾ പലയാവർത്തി ചർച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പാടത്തെ ചേറിലും ചെളിയിലുമിറങ്ങി പണിയെടുക്കാനിനി ആരെയും കിട്ടില്ലെന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ടു.എന്തൊക്കെ അനുകൂല്യം നൽകിയാലും കർഷകത്തൊഴിലാളികൾ അവരുടെ മക്കളെ ഒരിക്കലും പാടത്തിറക്കില്ല.പട്ടിണി കിടക്കേണ്ടി വന്നാലും ആരും അതിനു തുനിയുകയില്ല.അപ്പോൾ യന്ത്രവത്കരണം മാത്രമാണു ഏക പരിഹാരം.അതിനു വൈദഗ്ദ്ധ്യമുള്ളവരെ പരിശീലിപ്പിക്കണം.അതിനു ഒരു ഏകീകൃതരൂപം വേണം:ഘടനയും.യന്ത്രങ്ങളുപയോഗിച്ച് ഞാറു നടാനും കളപറിക്കാനും കൊയ്യാനും മെതിക്കാനും മാത്രമല്ല മെഷീനുകളുടെ റിപ്പയറിങ്ങ് നടത്താനും കഴിയുന്ന അഭ്യസ്തവിദ്യരുടെ പുതുനിര വയലുകലിൽ ഇറങ്ങിത്തുടങ്ങിയാൽ അത് കാർഷികരംഗത്ത് സൃഷ്ടിക്കുന്ന പുത്തനുണർവ് പ്രവചനാതീതമായിരിക്കും.

ഇപ്പോൾ തന്നെ ഗ്രീൻ ആർമി അംഗങ്ങൾക്ക് 500 രൂപയോളം കൂലി കിട്ടുന്നുണ്ടു.യുവാക്കളുടെയും കർഷകരുടേയും കൂട്ടായ്മകൾ തരിശുകിടക്കുന്ന വയലുകൾ ഏറ്റെടുത്ത് കൃഷിചെയ്താൽ തൊഴിൽ ദിനങ്ങളും ആദായവും കൂടും.സർക്കാർ അനുബന്ധ സൌകര്യങ്ങൾ ഒരുക്കിക്കൊടുത്താൽ മതി.ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കാർഷികപ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടു.ഇതും കൃഷിയുടെ വ്യാപനത്തിനു സഹായകരമാകും.

അംബേദ്കർ ഗ്രീൻ ആർമിയിലെ അംഗങ്ങൾക്ക് കുടുംബശ്രീയ്ക്ക് നൽകുന്ന സഹായങ്ങളും സാമൂഹികസുരക്ഷിതത്വ സംവിധാനങ്ങളും ഏർപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .അങ്ങനെയെങ്കിൽ കൂടുതൽ പേർ ഈ രംഗത്തേക്ക് വരും.കാർഷികരംഗത്തെ യന്ത്രവത്കരണത്തിലൂടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായി മാറിയ പഞ്ചാബിന്റേയും ഹര്യാനയുടേയും മാതൃകകൾ നമുക്ക് മുന്നിലുണ്ടു.കൃഷിഭൂമിയിൽ സ്വർണ്ണം വിളയിക്കുന്ന അവരുടെ വഴിയാണു നമുക്ക് പിൻ തുടരുവാനുള്ളത്.എന്തിനും ഏതിനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പരാന്നഭോജികളുടെ ഈ നാട്ടിൽ അംബേദ്കർ ഗ്രീൻ ആർമി ഒരു പുതിയ കാർഷിക വിപ്ലവത്തിനു തുടക്കമിടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Saturday, 12 February 2011

നീതിയും ന്യായവും വഴിയിൽ തങ്ങാതിരിക്കട്ടെ

ഴിഞ്ഞ ദിവസം നിയമമന്ത്രി വീരപ്പ മൊയ് ലി പറഞ്ഞ ഒരു കഥ ആവർത്തിക്കാം.
വെറും 800 രൂപ മോഷ്ടിച്ചതിനു ജയിലിലായ ഒരു ചെറുപ്പക്കാരൻ നാലുവർഷമായി അഴിയെണ്ണുകയാണു.കളവെടുത്ത 600 രൂപ അയാൾ മടക്കിനൽകിയെങ്കിലെന്ത്?പൊലീസ് ആളെ പിടിച്ച് അകത്താക്കി.ഇത്രകാലമായിട്ടും കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല.

ഇന്ത്യയിലെ ജയിലുകളിൽ ഇങ്ങനെ നിസ്സാരകുറ്റങ്ങൾക്ക് പിടികൂടപ്പെട്ട്, വർഷങ്ങളായി പുറം ലോകം കാണാതെ നരകയാതന അനുഭവിക്കുന്ന ലക്ഷക്കണക്കിനു നിസ്സഹായരുണ്ടു.കോടികൾ അമുക്കിയവരും ഹീനമായ കൊലപാതകങ്ങൾ ചെയ്തവരുമൊക്കെ നമ്മുടെ മുന്നിലൂടെ ‘കൂളായി’ നടക്കുമ്പോഴാണു പാപ്പെട്ടവർ നിയമത്തിന്റെ കുരുക്കിൽ പെട്ട് ഇരുളിൽ കഴിയുന്നത്.

ഇന്ത്യയിലെ കോടതികളിൽ ഒരു കോടിയോളം കേസുകളാണു കെട്ടിക്കിടക്കുന്നത്.വിചാരണയേ തുടങ്ങാത്തതും,പാതി വഴിയിൽ ഇഴഞ്ഞുനീങ്ങുന്നതും,വിധി പറയാനായി മാറ്റി വെയ്ക്കപ്പെട്ടവയും ഇതിൽ ഉൾപ്പെടുന്നു.കേസുകൾ കുന്നുകൂടുന്നത് തടയാൻ ഇക്കാലമത്രയും നടത്തിയ ശ്രമങ്ങൾ ഉദ്ദേശിച്ച ഫലം ചെയ്തിട്ടില്ലെന്ന് കെട്ടിക്കിടക്കുന്ന ഈ കേസുകൾ നമ്മോട് പറയുന്നു.ലോക് അദാലത്ത് പോലുള്ള ക്രിയാത്മകമായ ഒട്ടേറെ നടപടികൾ ഉണ്ടായെങ്കിലും കേസുകൾ ഭീമമായി കുന്നുകൂടുന്നത് എന്തുകൊണ്ടാകാം?

വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിനു തുല്യമാണു.കോടതി കയറിയിറങ്ങുന്നതിൽ പരം ഒരു ശിക്ഷ ഇല്ലെന്ന് ഒരിക്കലെങ്കിലും ഇതിന്റെ രുചി അനുഭവിച്ചിട്ടുള്ളവർക്ക് അറിയാം.കേസുകളിൽ വിധി പറയുന്നതിനു സമയപരിധി നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള സുപ്രധാനമായ നിർദ്ദേശങ്ങൾ അടങ്ങിയ ‘നീതിന്യായാവകാശ നിയമ’ത്തിന്റെ പണിപ്പുരയിലാണു കേന്ദ്രസർക്കാർ.വിദ്യാഭ്യാസവും ആശയപ്രകാശനസ്വാതന്ത്യവുമൊക്കെപ്പോലെ നീതി ലഭിക്കുന്നതിനുള്ള അവകാശവും പൌരരുടെ മൌലികാവകാശമാക്കുന്ന സുപ്രധാനമായൊരു നിയമനിർമ്മാണമാണിത്.

അഴിമതി-ക്രിമിനൽ കേസുകൾ ഒരു വർഷത്തിനകം തീർക്കുമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുമെന്നു മന്ത്രി പറഞ്ഞത് നമുക്ക് മുഖവിലക്കെടുക്കാം.ആർ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രസക്തമാണു.ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തിരനടപടികൾ സ്വീകരിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.2012ൽ ,കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഗണ്യമായി കുറയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന്റെ സസുദ്ദേശ്യത്തേയും നമുക്ക് മാനിക്കാം.രാജ്യത്തെമ്പാടും സ്ഥാപിക്കപ്പെടുന്ന ഗ്രാമീണ കോടതികൾ പ്രവർത്തനക്ഷമമാകുമ്പോൾ ആറു മാസത്തിനകം തർക്കങ്ങളിൽ തീർപ്പുണ്ടാകും.കോടതികളുടെ നവീകരണപ്രവർത്തനങ്ങൾക്കായി സർക്കാർ 7000കോടി രൂപയാണു ചെലവഴിക്കുന്നത്.ആവശ്യത്തിനു ജഡ്ജിമാരേയും ജീവനക്കാരേയും നിയമിക്കുകയും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് പരമപ്രധാനമാണു.

ഇതിനോടൊപ്പം തന്നെ സർക്കാരിന്റെ ശ്രദ്ധയില്പെടേണ്ട മറ്റൊന്നുണ്ടു.അത് അഭിഭാഷകർക്ക് മൂക്കുകയർ ഇടുന്ന പ്രശ്നമാണു.ഒരു സിറ്റിങ്ങിനു ലക്ഷങ്ങൾ വാങ്ങുന്ന താപ്പാനകളായ അഭിഭാഷകപ്രമുഖരാണു കോർപ്പറേറ്റുകൾക്കും അഴിമതിവീരരായ രാഷ്ട്രീയപ്രമുഖർക്കും വേണ്ടി കോടതിയിൽ ഹാജരാകുന്നത്.ഇവരെകണ്ടാൽ തന്നെ കോടതിയിൽ പലർക്കും മുട്ടിടിക്കും.ഇവർ വാദിക്കുന്ന കേസുകളിൽ എന്തുകൊണ്ടാണു എപ്പോഴും വിജയിക്കുന്നത്?ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ കഴിഞ്ഞ ഒരു ദശാബ്ദത്തിനകം വിധി പറഞ്ഞ, ഇത്തരം താപ്പാനകൾ വാദിച്ച കേസുകൾ ,റിവ്യൂ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കൊടിവെച്ച വക്കീലന്മാർ മാത്രമല്ല സാദാ‍ അഡ്വക്കേറ്റുമാരും കക്ഷികളിൽ നിന്ന് കണ്ണിൽ ചോരയില്ലാതെ ഫീസ് വാങ്ങുന്നുണ്ടു.ഇതിനു യാതൊരു വ്യവസ്ഥയുമില്ല.അവർ പറയുന്നതാണു ഫീസ്.അതിനു ആദായനികുതി കൃത്യമായി അടക്കുന്നവർ തന്നെ വിരളം.കേസുകൾ നീണ്ടു പോകുന്നതിലാണു ഇവർക്ക് എപ്പോഴും താല്പര്യം.ലോക് അദാലത്തുകൾ തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുമെന്നാരോപിച്ച് പ്രക്ഷോഭം നയിച്ചവരാണു ഇക്കൂട്ടർ.ഉപഭോക്തൃതർക്ക പരിഹാരഫോറങ്ങളുടെ രൂപീകരണ സമയത്തും ഇവർ വിലപിച്ച് നടന്നത് ഓർമ്മവരുന്നു.

നീതിന്യായാവകാശ നിയമം ഏട്ടിലെ പശുവായി തീരില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.കോടതി വിധികൾ നടപ്പിലാക്കാനായി ജനങ്ങൾ ജഡ്ജിമാരുടെ ഓഫീസുകളിലേക്ക് മാർച്ച് നടത്തുന്ന ആസുരകാലത്താണു നാം ജീവിക്കുന്നത്.ഇനി ഈ നിയമം പാസാക്കപ്പെട്ട ശേഷം അത് നടപ്പിൽ വരുത്താനും കൂടി ജനം തെരുവിലിറങ്ങേണ്ടി വരുമോ?ആർക്കറിയാം!

Monday, 7 February 2011

സദാചാരാപഭ്രംശത്തിന്റെ മാനങ്ങൾ

സക്തികളും കാമനകളും ഇല്ലാത്തവർ മനുഷ്യരല്ല.

പക്ഷേ,ഒരു സാമൂഹികജീവി എന്ന നിലയിൽ,മനുഷ്യനു മൃഗങ്ങളെപ്പോലെ ഈ വികാരങ്ങൾക്കും വിചാരങ്ങൾക്കും വേഗം അടിമപ്പെടാനാവില്ല.അങ്ങനെ ആരെങ്കിലും പെരുമാറുന്നപക്ഷം അവർ സംസ്കാരസമ്പന്നരല്ല.കുടുംബവും സമൂഹവും വെറുക്കേണ്ട,ഒറ്റപ്പെടുത്തേണ്ട,ശിക്ഷിക്കേണ്ട മൃഗീയവാസനകൾ ഉള്ളയാളാണു അവർ.അവർക്കുള്ള സ്ഥാനം ഇരുമ്പഴികൾക്കകത്താണു.



അടുത്തിടെ രാഷ്ട്രീയരംഗത്തെ പിടിച്ചുലച്ചുകൊണ്ടു പുറത്ത് വരുന്ന അഴിമതിയാരോപണങ്ങളേയും ലൈംഗികാപവാദങ്ങളേയും കുറ്റകൃത്യങ്ങളേയും സമീപിക്കേണ്ടത് ഈ ദിശയിലായിരിക്കണം.

ഒരാൾ പൊതുപ്രവർത്തനത്തിനു ഇറങ്ങിത്തിരിക്കുന്നത് തനിക്ക് സമൂഹത്തിനു നൽകാൻ ചില സേവനങ്ങളുണ്ടെന്നു തോന്നുമ്പോളാണു.മറ്റുള്ളവർക്കായി ജീവിതം നീക്കിവെയ്ക്കുന്നവർക്കേ ഇതിനു സാധിക്കൂ.ഭോഗതൃഷ്ണകളുമായി പൊതുരംഗത്ത് ഇറങ്ങുന്നവർ അഴിമതി നടത്തും.ഖജനാവ് കൊള്ളയടിക്കും.അധികാരദുർവിനിയോഗം നടത്തി പണം സമ്പാദിക്കും.അത് സംരക്ഷിക്കാനായി എന്തു വൃത്തികേടും ചെയ്യും.ആരേയും കൂട്ടുപിടിക്കും.



സദാചാരം ഒരു സുപ്രഭാതത്തിൽ ലഭിക്കുന്ന സദ്ഗുണമല്ല.അത് ബാല്യം മുതൽക്കേ രൂപപ്പെട്ടുവരുന്നതാണു.അന്നുമുതൽക്കേ വഴിതെറ്റിത്തുടങ്ങിയവരിൽ അധികാരവും പദവിയും ലഭിച്ചാൽ മൃഗതൃഷ്ണകൾ പുറത്ത് വരുക സ്വാഭാവികം.ഒരു തെറ്റ് മൂടിവെക്കാൻ ചെയ്യുന്ന മറ്റൊരു തെറ്റ്.അതിനെതുടർന്ന് അപഥസഞ്ചാരങ്ങളുടെ പരമ്പരകൾ.എന്നെങ്കിലുമൊരിക്കൽ ഇവ പുറത്ത് വരുകയില്ലെന്നും എക്കാലവും പുരം ലോകമറിയാതെ വേലിചാടാമെന്നും വിശ്വസിച്ചവർക്ക് സാമൂഹികബോധം തീരെ ഇല്ലാതെപോയി.നമുക്ക് അവരോട് സഹതപിക്കാം.



അധികാരം ആരേയും മത്തുപിടിപ്പിക്കും.അതിന്റെ മാസ്മരികതയിൽ ആകൃഷ്ടരാകാത്തവരും ദുഷിക്കാത്തവരും അപൂർവം.തത്ത്വശാസ്ത്രങ്ങളുടേയും സംഘടിത മത-ജാതി-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയുമൊക്കെ സംഘബലത്തിൽ ഈ പാപങ്ങൾ എക്കാലത്തും മറച്ചുവെക്കാ‍നാകില്ലന്നതിനു ചരിത്രം തന്നെ സാക്ഷി.മരിച്ച് മണ്ണടിഞ്ഞാലും ഒരുനാൾ പഴയ ചെയ്തികളുടെ പ്രേതം അവരെ വേട്ടയാടുക തന്നെ ചെയ്യും.ഉപ്പു തിന്നവർ എന്തായാലും വെള്ളം കുടിക്കും.അൽ‌പ്പം വൈകിയായാലും ചില ബാലകൃഷ്ണപിള്ളമാർക്ക് അർഹിക്കുന്നത് കിട്ടും.



പൊതുപ്രവർത്തകർ ,അതുകൊണ്ടു തന്നെ സാത്വികജീവിതം നയിക്കുന്നവരാകണം.അവരുടെ ജീവിതം തുറന്നപുസ്തകമായിരികണം.സ്വാർത്ഥതയും ഭോഗതൃഷ്ണകളും അവരെ ഒരിക്കലും പ്രലോഭിപ്പിക്കരുത്.ഭോഗികൾക്കല്ല ത്യാഗികൾക്കാണു പൊതുജീവിതത്തിൽ സ്ഥാനം ഉണ്ടായിരിക്കേണ്ടത്.അങ്ങനെയുള്ള ഉത്തമമനുഷ്യരുടെ ഒരു വൻ നിര സ്വാതന്ത്ര്യസമരകാലത്ത് നമുക്കുണ്ടായിരുന്നു.അക്കാലത്തെ മത,സാമൂഹിക,മാദ്ധ്യമരംഗങ്ങളിലും ഈ ഉദാത്തമായ മാതൃക പിൻ തുടരുന്നവരുണ്ടായിരുന്നു.പൊതുജനങ്ങൾ അവരെ ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്നതും,അവരുടെ വാക്കുകൾക്കായി കാതോർത്തിരുന്നതും അതുകൊണ്ടായിരുന്നു.ആർക്കും അനുകരിക്കാവുന്ന ഉത്തമമാതൃകളായിരുന്നു പൊതുജീവിതത്തിൽ അവർ സൃഷ്ടിച്ചത്.അവർ ലളിതജീവിതം നയിച്ചു.ആർഭാടങ്ങളേയും ആഡംബരങ്ങളേയും വെറുത്തു.ത്യാഗികളും നിസ്വരുമായി ജീവിച്ചു.



അവരാരും ആഡംബരവാഹനങ്ങളിൽ സഞ്ചരിച്ചില്ല.ഔദ്യോഗികവാഹനങ്ങളിൽ തെരു പെണ്ണുങ്ങളേയും ഫൈവ്സ്റ്റാർ കാൾ ഗേൾസിനേയും കയറ്റിയില്ല.അവരുമൊത്ത് ഔദ്യോഗികവസതികളിലും ഹോട്ടലുകളിലും അന്തി ഉറങ്ങിയില്ല.രതിവൈകൃതങ്ങൾ നടത്തിയില്ല.അവിഹിതമായി ലഭിക പണം വാരി എറിഞ്ഞ് ഈ പാപക്കടൽ നികത്താൻ ശ്രമിച്ചില്ല.അതിനായി മതത്തേയും പടച്ചവനേയും കൂട്ടുപിടിച്ചില്ല.



പൊതുപ്രവർത്തനം ഇത്രയും മലീമസമായ ഒരു കാലഘട്ടം കേരളത്തിൽ ഉണ്ടായിട്ടില്ല.അമ്പു കൊള്ളാത്തവരാരും അവശേഷിച്ചില്ല, ഇവിടെ.ഈ പതനം ഭയാനകമാണു.രാഷ്ട്രീയം അധികാരമോഹികളുടേയും കൊടുംക്രിമിനലുകളുടേയും കേളീരംഗമായിരിക്കുന്നു.പാർട്ടിക്കുവേണ്ടി വൻ അഴിമതി നടത്തുകയും അതിനെ താത്ത്വികവ്യാഖ്യാനങ്ങൾ നൽകി വിമലീകരിക്കുകയും ചെയ്യുന്നവർ.നിഷ്ഠൂരമായ ഒരു കൊലപാതകത്തിലേക്ക് നയിച്ച വൈദികരുടേയും കന്യാസ്ത്രീയുടേയും അപഥസഞ്ചാരം മറച്ചുവെയ്ക്കാനയി ഏതറ്റം വരെയും പോകാൻ തയാറാകുന്ന മതനേതൃത്വം.എന്തിനും വഴങ്ങുന്ന ന്യായാധിപന്മാരുടെ കൂട്ടം.പദവികൾക്കും പ്രശസ്തിക്കും പണത്തിനും വേണ്ടി ആരുടെ വക്കാലത്തും ഏറ്റെടുക്കുന്ന അഭിഭാഷക സമൂഹവും,സാംസ്കാരിക നായകരും.യാതൊരു തത്ത്വദീക്ഷയുമില്ലാതെ,മുതളാലിമാരുടെ കാമനകൾക്കായി വിടുപണി ചെയ്യുന്ന,പ്രതിബദ്ധതയില്ലാത്ത മാദ്ധ്യമപ്രവർത്തകർ.....ഇങ്ങനെ നീളുന്നു, ഈ പാപപങ്കിലരുടെ വൻ നിര.

ഇവിടെ പാപം ചെയ്യാത്തവർ ആരുമില്ല.അതുകൊണ്ടുതന്നെ ഇക്കൂട്ടരെ കല്ലെറിയാനുള്ള അർഹതയുമില്ല.എങ്കിലും.....

അത്രയ്ക്ക് വലുതാണു പൊതുജീവിതത്തിലെ ഈ സദാചാരാപഭ്രംശത്തിന്റെ മാനങ്ങൾ.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ