About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Thursday, 21 April 2011

ഒരു വിചിത്രമായ സാംക്രമികരോഗം

ഴിഞ്ഞ ആഴ്ചകളിൽ മദ്ധ്യതിരുവിതാംകൂറിലെ ഒട്ടേറെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു.

അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു.കേരളത്തിലെ ഏറ്റവും നഗരവത്കൃതമായ പ്രദേശമാണിവിടം.സമ്പന്നർ പാർക്കുന്ന ഹൌസിങ്ങ് കോളനികൾക്ക് സമാനമായ പാർപ്പിടങ്ങളുടെ നീണ്ട നിരകളാണെങ്ങും.കുടിലുകളും സാധാരണ വീടുകളും ചേരികളുമൊക്കെ അത്യപൂർവ്വം.എല്ലാ വീട്ടിലും ടെലിവിഷൻ.അതിൽ ബഹുഭൂരിപക്ഷത്തിനും കേബിളോ ഡി.ടി.എച്ചോ ഉണ്ട്.റേഡിയോ ഒരു അപൂർവവസ്തുവാണു.എല്ലാവീട്ടിലും പത്രമാസികകൾ.മിക്കവാറും പേർക്ക് മൊബൈൽ ഫോണുകൾ.മ്യൂസിക് സിസ്റ്റം.പകുതിയിലധികം വീടുകളിൽ സ്വന്തമായി ഒന്നിലേറെ മോട്ടോർ വാഹനങ്ങൾ……ഇങ്ങനെ പോകുന്നു,ആഡംബരപൂർണ്ണമായ ജീവിതസാഹചര്യങ്ങൾ.

ഇതിനുള്ള പണം ഒഴുകുന്നത് ഗൽഫിൽ നിന്നും അമേരിക്കയിൽ നിന്നുമാണു.ബഹുഭൂരിപക്ഷം വീടുകളിലും ഇങ്ങനെ വിദേശപണം എത്തുന്നു.1980തുകളിൽ സമൂഹത്തിലെ താഴെതട്ടിലുള്ള അവിദഗ്ദ്ധതൊഴിലാളികളായിരുന്നു വിദേശങ്ങളിലേക്ക് തൊഴിൽ തേടി പോയിരുന്നതെങ്കിൽ ഇപ്പോൾ അമേരിക്കയിലേക്കും ആസ്ത്രേലിയയിലേക്കും മറ്റും കുടിയേറി പാർക്കുന്നവർ ഉന്നത ബിരുദധാരികളും പ്രൊഫഷണൽ ഡിഗ്രികളുള്ളവരുമാണു.അവർ പണികഴിപ്പിച്ച ആയിരക്കണക്കിനു രംയഹർമ്മങ്ങൾ മാവേലിക്കര,തിരുവല്ല ഭാഗങ്ങളിൽ ആൾപ്പാർപ്പില്ലാത്ത ഭാർഗ്ഗവീനിലയങ്ങളായി കിടക്കുന്നുണ്ടു.കഴിഞ്ഞ രണ്ടു ദശബ്ദം കൊണ്ടു ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ അപ്പാടെ മാറി.

ഭൌതിക ജീവിതസാഹചര്യങ്ങൾ ഉയരുമ്പോൾ ഏതൊരു സമൂഹത്തിലും സംഭവിക്കേണ്ട ചില മാറ്റങ്ങളുണ്ടു.ഫ്യൂഡൽ വ്യവസ്ഥയുടെ സംസ്കാരവും അന്തരീക്ഷവും ക്രമേണ അപ്രത്യക്ഷമാകേണ്ടതാണു.അവയുടെ ആത്മാവായ ആചാരനുഷ്ഠാനങ്ങളും ജീവിതക്രമവും പുതിയകാലത്തിനു വഴിമാറിക്കൊടുക്കേണ്ടതാണു.പഴമയുടെ പ്രേതങ്ങളെ സംസ്കരിച്ച്,അതിൻ മേൽ പുതിയ ജീവന്റെ വിത്ത് പാകി അവ മുളപൊട്ടി കിളിച്ച് തഴച്ചുവളരേണ്ടതാണു.അതാണു നാട്ടു നടപ്പ്.അതാണു ചരിത്ര പാഠം.

പക്ഷേ,സംഭവിച്ചുകൊണ്ടിരിക്കുന്നത് മറിച്ചാണു.ഹിന്ദു,ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ പെട്ടവരാണു ജനസംഖ്യയുടെ 95 ശതമാനത്തിനും മേലെ.സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളിൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ സർവവിധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർദ്ധിതവീര്യത്തോടെ ഈ പ്രദേശത്ത് തിരിച്ചുവന്നിരിക്കുന്നു.അവയ്ക്ക് കാലികമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും പുതിയ അനാചാരങ്ങളുടെ പരമ്പര തന്നെയുണ്ടു.ജാതിപ്പേരുകൾ തിരികെ വന്നിരിക്കുന്നു എന്നതാണു അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്.സിവിൾ സർവീസ് നേടിയ എന്റെ ഒരു സഹപാഠിയെ അടുത്തിടെ കണ്ടു.പഠിക്കുന്ന കാലത്ത് തീവ്രവിപ്ലവകാരിയായി അറിയപ്പെട്ട അവർ ഇന്നൊരു ഭക്തശിരോമണിയാണു.പേരിനൊപ്പം വാലായി ജാതിപ്പേരു കൂട്ടിച്ചേർത്തിരിക്കുന്നു.കേന്ദ്ര സിവിൽ സർവ്വീസിൽ ഉന്നതസ്ഥാനം വഹിക്കുന്ന മറ്റൊരു അതിവിപ്ലവകാരിയായിരുന്ന സ്നേഹിതനെ തിരുവനന്തപുരത്ത് വെച്ച് കണ്ടപ്പോൾ ഭഗവദ് ഗീതയെക്കുറിച്ച് മാത്രമേ സംസാരിച്ചുള്ളൂ.പോരാത്തതിനു തന്റെ കുടുംബക്ഷേത്രത്തിലെ ദേവിയക്കുറിച്ചെഴുതിയ കവിത ഭക്തിപുരസ്സരം ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു.അവരുടെയൊക്കെ മൊബൈൽ ഫോണുകളിലെ കോളർട്യൂണുകളിലും ഭക്തി കരകവിഞ്ഞ് ഒഴുകുകയാണു.

ഇവിടെ കഴിഞ്ഞ ഒരു ദശാബ്ദത്തിനകം ആയിരക്കണക്കിനു പുതിയ ദേവാലയങ്ങൾ ഉയർന്നു വന്നു;പള്ളികളും അമ്പലങ്ങളും പുതുക്കിപണിതു.കണക്കറ്റ മൂലധനം ഇതിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും ഒഴുകിയെത്തി.കാവുകളാൽ സമ്പന്നമായ മദ്ധ്യതിരുവിതാംകൂർ മേഖലയിൽ ഇപ്പോൾ എണ്ണമറ്റ കുടുംബക്ഷേത്രങ്ങൾ ഉയർന്നുവന്നിരിക്കുന്നു.അപഥസഞ്ചാരത്തിനു പ്രമുഖക്ഷേത്രത്തിൽ നിന്നു പുറത്താക്കപ്പെട്ട ഒരു തന്ത്രിയും ,പേരെടുത്ത ചില പുരോഹിതകുടുംബങ്ങളിൽ പെട്ടവരുടെ തായ്‌വഴിക്കാരുമൊക്കെ ചേർന്ന ഒരു റാക്കറ്റാണു ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.ദേവപ്രശ്നമാണു ആദ്യ ഇനം.കവടി നിരത്തുമ്പോൾ കുടുംബത്തിൽ അപമൃത്യു,ധനനഷ്ടം,മാനഹാനി തുടങ്ങിയ അപശകുനങ്ങൾ തെളിയും.ഒരു ബന്ധുവിന്റെ വീട്ടിൽ പ്രശ്നവശാൽ കണ്ടെത്തിയത് “ക്രിസ്ത്യൻ പ്രേത”ത്തിന്റെ സാന്നിദ്ധ്യമായിരുന്നു.ദോഷപരിഹാരാർത്ഥം പൂജാവിധികളുടെ ഒരു പരമ്പര തന്നെ നിർദ്ദേശിക്കപ്പെടും.ഉഗ്രമൂർത്തികളെ ആവാഹിച്ച് കുടിയിരുത്തി പ്രീതിപ്പെടുത്താൻ ക്ഷേത്രനിർമ്മാണവും നിർദ്ദേശിക്കപ്പെടും.അങ്ങനെയാണു എവിടെത്തെരഞ്ഞാലും ക്ഷേത്രങ്ങളുണ്ടാകുന്നത്.പിന്നെ ഉത്സവങ്ങൾ.അവ ഓരോ ദിവസവും സ്പോൺസർ ചെയ്യപ്പെടുകയാണു.കൈയ്യിൽ കാശുണ്ടെന്ന് നാട്ടുകാരെ അറിയിക്കാനുള്ള പുത്തൻ പണക്കാരുടെ പബ്ലിസിറ്റി വർക്കാണിത്.ലക്ഷങ്ങളാണു ഇങ്ങനെ പൊടിപൊടിക്കുന്നത്.

കുത്തിയോട്ടം,വേലകളി,കാവടിയാട്ടം,തൂക്കം എന്നിങ്ങനെ അരങ്ങേറുന്ന ആചാരാനുഷ്ഠാനങ്ങൾക്കും പ്രത്യേകപൂജകൾക്കും കർമ്മങ്ങൾക്കുമായി ചെലവഴിക്കപ്പെടുന്നത് കോടികളാണു.ഉത്സവദിനങ്ങളിൽ സമൂഹസദ്യ,പിന്നെ നാട്ടുനടപ്പനുസരിച്ചുള്ള സൽക്കാരങ്ങൾ.പിന്നെ,വെറ്റില ജ്യോത്സ്യം,നാഡീ ജ്യോത്സ്യം,യജ്ഞം,യാഗം,പൊങ്കാല,ശുഭാനന്ദൻ മുതൽ മാതാ അമൃതാനന്ദമയി വരെയുള്ള അസംഖ്യം മനുഷ്യദൈവങ്ങൾ…എന്തിനു, ശ്രീനാരായണ ഗുരു പോലും ഗുരുമന്ദിരങ്ങളിൽ ദൈവമായി ഇവിടെ ആരാധിക്കപ്പെടുന്നു.മതാതീത ആത്മീയത ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ആ കർമയോഗിയും ഇന്ന് ഈഴവരുടെ മറ്റൊരു ദൈവമാക്കപ്പെട്ടിരിക്കുന്നു.

പുനർനിർമ്മിക്കപ്പെടാത്തതോ,പരിഷ്കരിക്കപ്പെടാത്തതോ ആയ ഒരു പള്ളിപോലും ഉണ്ടാകില്ല. പെരുന്നാളുകൾക്ക് ഒഴുകുന്ന പണത്തിനു കണക്കില്ല.പരമ്പരാഗത സഭകൾക്ക് പുറമേ കെ.പി യോഹന്നാന്റെ ബിലീവേഴ്സ് ചർച്ച് പോലുള്ള അതിസമ്പന്നമായ പുതിയ സഭകളും അവയുടെ അനുബന്ധസ്ഥാപനങ്ങളും പണക്കൊഴുപ്പിന്റെ പുതിയ സാമ്രാജ്യങ്ങൾ പടുത്തുയർത്തിയിട്ടുണ്ട്.യഹോവാസാക്ഷികളും അവാന്തരവിഭാഗങ്ങളും,ബ്രദറൻ സഭ,രക്ഷാ സൈന്യം എന്നിങ്ങനെ നീളുന്നു,ഈ ആദ്ധ്യാത്മികകൂട്ടങ്ങൾ.എന്നിട്ടും വിശ്വാസികൾ പോട്ടയിലും മുരിങ്ങൂരിലും വചനശുശ്രൂഷയിലും അത്ഭുത രോഗശാന്തിയിലും അഭയം കണ്ടെത്തുന്നു.…

ഇങ്ങനെ ജാതി,മത ഭേദമില്ലാതെ വിശ്വാസത്തിന്റെ പേരിൽ എന്തിനും തുനിയുന്ന,എതു കോപ്രായം കാട്ടാനും തയ്യാറായ വിചിത്രസ്വഭാവമുള്ള അഭ്യസ്തവിദ്യരും ഭേദപ്പെട്ട ജീവിതനിലവാരവുമുള്ള ദശശലക്ഷക്കണക്കിനു ആധുനിക അന്ധവിശ്വാസികളുടെ നാടാണിത്.എന്താണു ഇതിനു കാരണം? കടുത്ത അരക്ഷിതത്വം അഭിമുഖീകരിക്കുന്നവരാണോ ഈ കൂട്ടർ?കണ്ണുമടച്ച് ഏത് ആദ്ധ്യാത്മികവ്യാപാരിയുടേയും പിന്നാലെ പായാൻ മാത്രം ആദ്ധ്യാത്മിക ദാരിദ്ര്യം അനുഭവിക്കുന്നവരാണോ സമ്പന്നരായ ഈ ജനത?മത നവീകരണപ്രസ്ഥാനങ്ങളും,അതിനെ പിന്തുടർന്ന് വേരോടിയ നവോത്ഥാന,പുരോഗമന പ്രസ്ഥാനങ്ങളും പകർന്നു നൽകിയ ജീവിതമൂല്യങ്ങളും,ദർശനങ്ങളും ശാസ്ത്രാവബോധവുമൊക്കെ വലിച്ചെറിഞ്ഞ് ഭക്തിയുടെ പേരിൽ ഒരുതരം ഭ്രാന്തിലേക്ക് തിരിയാൻ വലിയൊരു വിഭാഗം ജനങ്ങളെ പ്രേരിപ്പിച്ച സാഹചര്യങ്ങളെന്താണെന്ന് രാഷ്ട്രീയ,മത നേതൃത്വങ്ങൾ ആത്മവിമർശനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇത് മാരകമായൊരു സാംക്രമിക രോഗമാണു.കേരളത്തിലെ മറ്റ് പ്രദേശങ്ങളിലേക്ക് പെട്ടെന്ന് പടർന്ന് പിടിക്കാനിടയുണ്ടു.ജാഗ്രത.

18 comments:

chithrakaran:ചിത്രകാരന്‍ said...

തീര്‍ച്ചയായും ദൌര്‍ഭാഗ്യകരമായ സാമൂഹ്യ അധപ്പതനം തന്നെയാണ് ഈ പോസ്റ്റിലൂടെ തുറന്നുകണിച്ചിരിക്കുന്നത്.
എന്നാല്‍, പൊതുജനത്തെ കുറ്റം പറയാനാകില്ല.
പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നോട്ടുള്ള വാഹനം പഞ്ചറായി കട്ടപ്പുറത്തിരിക്കുകയായതിനാല്‍ ജാതിയുടേയും മതത്തിന്റേയും,സ്വര്‍ണ്ണപ്രശ്നക്കാരുടേയും, മനുഷ്യ ദൈവങ്ങളുടേയും,അതിരാത്രങ്ങളും യാഗങ്ങളും യജ്ഞങ്ങളും നടത്തുന്ന മന്ത്രവാദികളുടേയും, അഴിമതിയുടേയും,അധാര്‍മ്മികതയുടേയും വാഹനത്തില്‍ കയറാന്‍ ജനം നിര്‍ബന്ധിതരാകുകയായിരുന്നു.

പുരോഗമന പ്രസ്ഥാനങ്ങള്‍ സവര്‍ണ്ണവല്‍ക്കരിക്കപ്പെട്ടതിന്റെ ഫലമായി നേതാക്കള്‍ മാടമ്പികളും, നാടുവാഴികളും,രാജവാഴ്ച്ചയുടെ പിന്തുടര്‍ച്ചക്കാരുമായതിനാല്‍ പുരോഗതി നഷ്ടപ്പെട്ട് പൂമൂടാനും, അരമനകളില്‍ കപ്യാരുടെ കാലുതടവി വോട്ടു നേടാന്‍ നടന്നും, മത തീവ്രവാദികളില്‍ നിന്നും രാജ്യദ്രോഹികളില്‍ നിന്നും പിച്ചയാചിക്കാനും ആരംഭിച്ചതോടെ കേവലം പുരോഗതിയുടെ ലേബല്‍ മാത്രമായിത്തീരുകയായിരുന്നു.

ഇനി ഒന്നുകില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ജനം പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞ് നശിച്ചുപോകുകയോ, അല്ലെങ്കില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വം പിടിച്ചെടുക്കുന്ന ജനകീയ വിപ്ലവങ്ങള്‍ വല്ലതും സംഘടിപ്പിക്കപ്പെടുകയോ വേണ്ടിവരും ജനത്തെ നേര്‍വഴിക്കു നയിക്കാന്‍.
അതുവരെ ജനം മണ്ണെണ്ണ വിളക്കു കണ്ട ഇയ്യാം പാറ്റകളെപ്പോലെ അന്ധവിശ്വാസങ്ങളിലേക്കും,അനാചാരങ്ങളിലേക്കും,അടിമത്വത്തിലേക്കും, ദുരഭിമാനങ്ങളിലേക്കും തിരിഞ്ഞോടുന്നത് തുടര്‍ന്നുകൊണ്ടിരിക്കും.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഭൌതിക ജീവിതസാഹചര്യങ്ങൾ ഉയരുമ്പോൾ ഏതൊരു സമൂഹത്തിലും സംഭവിക്കേണ്ട ചില മാറ്റങ്ങളുണ്ടു.ഫ്യൂഡൽ വ്യവസ്ഥയുടെ സംസ്കാരവും അന്തരീക്ഷവും ക്രമേണ അപ്രത്യക്ഷമാകേണ്ടതാണു.അവയുടെ ആത്മാവായ ആചാരനുഷ്ഠാനങ്ങളും ജീവിതക്രമവും പുതിയകാലത്തിനു വഴിമാറിക്കൊടുക്കേണ്ടതാണു.പഴമയുടെ പ്രേതങ്ങളെ സംസ്കരിച്ച്,അതിൻ മേൽ പുതിയ ജീവന്റെ വിത്ത് പാകി അവ മുളപൊട്ടി കിളിച്ച് തഴച്ചുവളരേണ്ടതാണു.അതാണു നാട്ടു നടപ്പ്.അതാണു ചരിത്ര പാഠം.

പ്ക്ഷേ നമ്മുടെ നാടിനെ ഈ കണക്കിൽ നിന്നും ഒഴിവാക്കാം കേട്ടൊ ഭായ്

അനില്‍കുമാര്‍ . സി.പി said...

“ഭക്തിയുടെ പേരിൽ ഒരുതരം ഭ്രാന്തിലേക്ക് തിരിയാൻ വലിയൊരു വിഭാഗം ജനങ്ങളെ പ്രേരിപ്പിച്ച സാഹചര്യങ്ങളെന്താണെന്ന് രാഷ്ട്രീയ,മത നേതൃത്വങ്ങൾ ആത്മവിമർശനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇത് മാരകമായൊരു സാംക്രമിക രോഗമാണു...”

ജഗദീശ്.എസ്സ് said...

നമുക്ക് പ്രാധമികമായ അറിവ് നല്‍കുന്നത് സിനിമയും ചാനലും പരസ്യങ്ങളുമാണ്. അവക്ക് ഇക്കാലത്ത് കിട്ടിയിരിക്കുന്ന അമിത പ്രാധാന്യമാണ് ഇതിന് കാരണം. പണമാണ് അതിന്റെ അടിസ്ഥാനം. അതുകൊണ്ട് സിനിമ, ചാനല്‍, പരസ്യം എന്നിവക്ക് നാം കുറവ് പണം മാത്രം ചിലവാക്കുക. സിനിമ കോപ്പി ചെയ്ത് തന്നെ കാണുക.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ഒരു കാര്യം കൂടി പറയേണ്ടതുണ്ടു.ഇനി ഇതു വഴി സഞ്ചരിക്കുമ്പോൾ സഹയാത്രികരുടെ കൈയ്യിലും കഴുത്തിലും ചുമ്മാ നോക്കുക.നൂറിനു പത്താളുകളെങ്കിലും മാന്ത്രികച്ചരട്,മാല,മോതിരം, ഏലസ് തുടങ്ങിയവയിൽ ഏതെങ്കിലുമൊന്ന് ധരിച്ചിരിക്കും......പിന്നെ ദൈവങ്ങളുറ്റെ സെൻസസെടുത്താൽ ഏറ്റവും സാന്ദ്രതയേറിയ പ്രദേശവും ഇതു തന്നെ.വാസ്തുദോഷം അകറ്റാനും,ശനീശ്വരനെ തൃപ്തിപ്പെടുത്താനും,ചൊവ്വാദോഷം ഇല്ലാതാക്കാനും സഖാക്കൾ വരെ പൂജ ചെയ്യും.ശബരിമല സീസണായാൽ ഭക്തി ഉന്മാദമായി സർവദിക്കിൽ നിന്നും മൈക്കുകളിലൂടെ അലറിവിളിച്ച് ജീവിതം ദുസ്സഹമാക്കും..ഇതാണു,ചിത്രകാരാ ഭ്രാന്താലയം.വോട്ട് പോകുമെന്ന് പേടിച്ച് ഒരുത്തനും ഒന്നും ഉരിയാടില്ല...

ഷാ said...

സത്യം..

Suseelan said...

പ്റദീപ്‌ വളരെ പ്റസക്തമായ ഒരു കാര്യം ആണു ഉന്നയിച്ചിരിക്കുന്നത്‌, ഹിന്ദു ഫണ്ടമെണ്റ്റലിസം കൂടിയിരിക്കുന്നു, ഇതിനു പ്റധാന കാരണം ഗള്‍ഫ്‌ പണം ആണു, ഗള്‍ഫില്‍ പോയവറ്‍ അവിടത്തെ മുസ്ളീം ക്റ്‍സിത്യന്‍ വറ്‍ഗ്ഗീയത്‌ കണ്ട്‌ നമ്മള്‍ ഹിന്ദുക്കള്‍ മാത്റം പുറകോട്ട്‌ പോകാന്‍ പാടില്ല എന്ന ഒരു ലൈനില്‍ അമ്പല്ങ്ങള്‍ക്കും മറ്റും സംഭാവന കൊടുക്കുന്നു

അങ്ങിനെ തെണ്ടിപ്പിരിഞ്ഞു കിടന്ന കാവും പൊട്ടിപ്പോലിഞ്ഞ അമ്പലവും എല്ലാം നവീകരിക്കപ്പെട്ടു ഇപ്പോള്‍ പണ്ട്‌ പള്ളികള്‍ വന്നപോലെ ചെറു ക്ഷേത്റങ്ങള്‍ ഉയരുകയാണു,

, എല്ല ക്ഷേത്രങ്ങളിലും എന്നും അഷ്ടബന്ധ കലശം ആണു, അഷ്ടബന്ധം ഇട്ടുറപ്പിക്കുക എന്നു വച്ചാല്‍ നല്ലവണ്ണം ഉറപ്പിക്കുക എന്നതായിരുന്നു പണ്ട്‌ അറ്‍ഥം ഇപ്പോള്‍ ഈ അഷ്ടബന്ധം എല്ല കൊല്ലവും ഇളകുന്നു

പിന്നെ ഭാഗവത പാരയാണം എന്ന പേരില്‍ ആള്‍ക്കാരെ കൊല്ലാകൊല ചെയ്യല്‍

ഇതൊക്കെ വരുമാന്‍ മാറ്‍ഗ്ഗം ആണു ഭാഗവത്ം വായിക്കന്‍ പോയാല്‍ മുന്നൂറു രൂപയും ശപ്പടും പണ്ഠ്റണ്ട്‌ മണി മുതല്‍ രണ്ട്‌ വരെ ലഞ്ച്‌ ബ്റേക്‌, ശ്രധിച്ചു കേട്ടാന്‍ല്‍ മൊത്തം അക്ഷരതെറ്റും

പക്ഷെ ആറ്‍ക്കും ഇതു കേള്‍ക്കണ്ട മനസ്സിലാകണ്ട പക്ഷെ മൈക്ക്‌ ഓണ്‍ ആയിരിക്കണം

ഇതിനെ ശബ്ദശല്യം ആയി നമ്മള്‍ എതിറ്‍ത്താന്‍ പിന്നെ ബാങ്കു വിളീക്കുന്നത്‌ കേട്ടിട്ടില്ലേ എന്നു മറു ചോദ്യം

ബാങ്കു വിളിക്കുന്നത്‌ ആകെ ഒരു മിനിട്ട്‌ ആണു ഇതോ നേരം വെളുത്താല്‍ തുടങ്ങും രാമയണമാസം, വ്റ്‍ചികം അങ്ങിനെ വന്നു വന്നു ഇതിപ്പോള്‍ എല്ലാ ദിവസവും ആയി.

പൂണൂല്‍ ധാരി ആയാല്‍ നല്ല വരുമാനം ആണു എല്ലാ വീട്ടിലും പൂജ ആണു , ഓരോ ദിവസം ഇന്ന ഇന്ന ഭഗവനെ സേവിക്കണം ശനിയാഴ്ച അയ്യപ്പന്‍, ബുധനാഴ്ച ഇന്നാര്‍ എന്നിങ്ങിനെ

വാളെടുത്തവരെല്ലാം വെളിച്ചപ്പാട്‌ റിട്ടയറ്‍ ചെയ്ത എല്ലാവരും ഇന്നു ജ്യ്യൊത്സ്യറ്‍ ആണു ഗ്രഹ മാറ്റം നോക്കി അങ്ങും ഇങ്ങും തൊടാതെ എന്തെങ്കിലും പറയുക നൂറില്‍ ഒരു കാര്യം ഒത്താല്‍ അതു മതി പ്റശസ്തിക്കു

Suseelan said...

ഹിന്ദുവായ ഒരാള്‍ ഇപ്പോള്‍ നേരം വെളുത്താല്‍ ഏതെങ്കിലും ക്ഷേത്റത്തില്‍ പോകണം എന്ന നിലയില്‍ ആയി കാര്യങ്ങളുടെ കിടപ്പ്‌

മുസ്ളീം സ്ത്റീകള്‍ തട്ടം ഇടുന്ന അതേ വാശിയില്‍ ഹിന്ദു സ്ത്റീകള്‍ ചന്ദനം കുറി കുങ്കുമം എന്നിവ അണിയാന്‍ തുടങ്ങി

മിക്കവറും എല്ലാവറ്‍ക്കും കാറുണ്ട്‌, പക്ഷെ ഓടിക്കാന്‍ അറിയുകയും ഇല്ല പണ്ട്‌ സ്കൂട്ടറ്‍ ഓടിച്ച അതേ രീതിയില്‍ ആണു കാറും ഓടിക്കുന്നത്‌ അതിനാല്‍ തന്നെ ഇടിക്കാതെ വീട്ടില്‍ എത്തണമെങ്കില്‍ ദൈവം കനിയണം എന്നായി

നമ്മള്‍ നേരെ ഓടിച്ചാല്‍ പോലും വല്ലവന്‍ വന്നു കയറിയാലും മതിയല്ലോ , ഒരു കാറ്‍ തട്ടിയാല്‍ ഉടനെ പ്റശ്നം അപ്പോള്‍ കുറെ പ്റതിവിധികള്‍ ദൂരെയുള്ള ക്ഷേത്റങ്ങളിലേക്കു ശാന്തി മാറ്‍ഗ്ഗം

തിരുവനന്തപുരത്തു കാരന്‍ കാടാമ്പുഴ തള്ളുന്നു കാടം പുഴക്കാരന്‍ കാട്ടാക്കട വരുന്നു ആകെ ഒരു ഭ്റാന്താലയമായി മാറി കേരളം എന്നു പറഞ്ഞാല്‍ മതിയല്ലോ

ഇടതു പക്ഷം ബീ ജേ പിയെ ഒതുക്കാനായി ക്ഷേത്റ കമ്മറ്റിയിലും ഒക്കെ കയറിക്കൂടിയതോടെ എല്ലാം പൂറ്‍ണ്ണമായി

ഇതോട്പ്പം തിരണ്ട്‌ കല്യാണം തുടങ്ങിയ അനാചാരങ്ങളും തിരികെ വന്നു

ഒരു അറ്‍ഥത്തില്‍ ഗ്ളോബലൈസേഷന്‍ കാരണം എല്ലാവറ്‍ക്കും ജോലി ഉണ്ട്‌, പണം ഉണ്ട്‌, വേറേ വിനോദം ഒന്നും ഇല്ല, ക്ഷേത്റത്തില്‍ പോയാല്‍ ഇഡ്ഡലി സാമ്പാറ്‍ നിവേദ്യം ഉച്ചക്കു ശാപ്പാട്‌ നിവേദ്യം പിന്നെ എന്തു വേണം

ഹിന്ദുക്കള്‍ എല്ലാം അമ്പലവാസികള്‍ ആയി

മരുമക്കള്‍ പുറത്താക്കിയ അമ്മായി അമ്മമാരും അമ്മായി അമ്മയെ സഹിക്കന്‍ കഴിയാത്ത മരുമക്കളും എല്ലാം ക്ഷേത്റത്തില്‍ തന്നെ

പിന്നെ നൂറു പൊങ്കാലകള്‍ പാല്‍ പൊങ്കാല ശര്‍ക്കര പൊങ്കാല

ഉറ്‍വശി കല്‍പ്പന എന്നിവരാണു ഇപ്പോള്‍ പൊങ്കാല പരസ്യക്കാറ്‍

ചുരുക്കത്തില്‍ ഐ പി എല്‍ പോലെ ഹിന്ദു നവോഥാനം കാരണം എല്ലാവറ്‍ക്കും കുശാല്‍

കാവലാന്‍ said...

വലിയ ദൈവങ്ങളുടെ അധിനിവേശത്തില്‍ അല്പകാലം അരങ്ങൊഴിഞ്ഞു നില്‍ക്കേണ്ടിവന്ന നാട്ടുദൈവങ്ങളുടെ തിരനോട്ടമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് അവരുടെ ഭക്തരും ശക്തരായിക്കൊണ്ടിരിക്കുന്നു, വിദേശത്തുനിന്നായാലും സ്വദേശത്തുനിന്നായാലും അവരുടെ അധ്വാനത്തിന്‍റെ ഒരുപങ്ക് അവര്‍ ദൈവങ്ങള്‍ക്കായും നീക്കിവക്കുന്നു.ആത്മീയതയില്‍ മാത്സര്യം കൊണ്ടുവന്ന കുത്തകദൈവങ്ങള്‍ തന്നെയാണ് ഈ പാവം ദൈവങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പ്പിന് ഊര്‍ജ്ജമായിട്ടുണ്ടാവുക.

AMBUJAKSHAN NAIR said...

ഇതുകൊണ്ടൊന്നും പൂര്‍ണ്ണമാകുന്നില്ല. ടി. വി. ചാനലുകളില്‍ ഹിന്ദുക്കള്‍ ഉപയോഗിച്ച് കൊണ്ടിരുന്ന ജാതക പ്രശ്നങ്ങള്‍ ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകമായി പ്രക്ഷേപണം ചെയ്തു തുടങ്ങി. ഒരു വീട്ടില്‍ മകളോ മരുമകളോ ഗര്‍ഭിണിയായാല്‍ ജോത്സ്യന്‍ പറയുന്ന സമയത്ത്‌ പ്രസവിക്കണം. പ്രൈവറ്റ് ആശുപത്രിയില്‍ ഈ സമയത്ത് സിസ്സേറിയന്‍ ചെയ്തു കുട്ടിയെ എടുക്കുന്നതിനു പ്രത്യേക ഫീസ്‌ സമ്പ്രദായം ഉണ്ട്. ഇതിലും അപ്പുറത്തേക്ക് കാലം കടന്നിരിക്കുന്നു. മുത്തച്ഛനോ, വല്യമ്മയോ സുഖം ഇല്ലാതെ വന്നാല്‍ മരണ സമയം അടുത്തോ എന്ന് അന്വേഷിക്കാനും ജോല്‍സ്യരെ സമീപിച്ചു തുടങ്ങി. ഇന്ന് എത്രയോ വീടുകള്‍ ജോത്സ്യന്റെ പിടിയില്‍ കിടന്നു പിടയുകയാണ്.

പാര്‍ത്ഥന്‍ said...

[ഇനി ഒന്നുകില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ജനം പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞ് നശിച്ചുപോകുകയോ, അല്ലെങ്കില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വം പിടിച്ചെടുക്കുന്ന ജനകീയ വിപ്ലവങ്ങള്‍ വല്ലതും സംഘടിപ്പിക്കപ്പെടുകയോ വേണ്ടിവരും ജനത്തെ നേര്‍വഴിക്കു നയിക്കാന്‍.

ചിരി വരുന്നു ഇത് കേട്ടിട്ട്. സാമൂഹിക മുന്നേറ്റത്തിനും പരിഷ്കരണത്തിനും രാഷ്ടീയപാർട്ടികൾ മാത്രമാണ് അവസാന മാർഗ്ഗം എന്ന നിലയിലേക്ക് ജനങ്ങളുടെ പ്രക്ഷുബ്ധ മനസ്സിനെ കൊണ്ടുചെന്നെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവർക്ക് വോട്ടുബാങ്ക് റിസർവ് ചെയ്യാൻ ഏറ്റവും എളുപ്പമായ മാർഗ്ഗം മത വിഭാഗങ്ങളെ അടിമകളാക്കി വെയ്ക്കുക എന്നതാ‍ണ്. ജാതി മതസംഘടനകളെ എങ്ങിനെ നമ്മുടെ പാർട്ടിയിലേക്ക് വരുത്താം എന്ന വിഷയത്തിൽ ഓരോ രാഷ്ടീയ പാർട്ടികളും റിസർച്ച് നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടയിൽ അന്ധവിശ്വാസം ഇല്ലാതാക്കാൻ എന്ത് കോപ്പ് ചെയ്യുമെന്നാണ് വിശ്വസിക്കുന്നത് എന്നു മനസ്സിലാവുന്നില്ല. dethan ന്റെ പോസ്റ്റിൽ ഇതിനെക്കുറിച്ച് എന്റെ അഭിപ്രായം എഴുതിയിരുന്നു.

ലേഖകന്റെ ഒരു സുഹൃത്ത് ഗീതയും കക്ഷത്ത് വെച്ച് വീട്ടിൽ അമ്പലം പണിത് ദേവീപ്രസാദത്തിന് ഭക്തിഗാനം എഴുതി ഭക്തശിരോമണിയായി മാറി എന്ന് എഴുതിക്കണ്ടു. ഏത് ഗീതയിലാണ് ഇങ്ങനെ പ്രവർത്തിക്കാൻ പറഞ്ഞിട്ടുള്ളത് എന്ന് ഒരു ചെറിയ ചോദ്യമെങ്കിലും ഈ ലേഖകൻ അദ്ദേഹത്തോട് ചോദിച്ചിരുന്നെങ്കിൽ ഈ ലേഖകനോട് അല്പം ആദരവ് തോന്നുമായിരുന്നു.

Chethukaran Vasu said...

മതമില്ലാത്ത ജീവനെ ഓടിച്ചു വിട്ട നാടല്ലെ ..? അപ്പൊ മതമുള്ള ജീവനുകള്‍ തകര്‍ത്തു കളിക്കട്ടെ ..! സുസീലന്‍ പറഞ്ഞതിലും കാര്യമുണ്ട് ... ചിലര്‍ ഒരു വല്ലാത്ത ഐടന്റിടി പറഞ്ഞു ഒത്തു കൂടുമ്പോള്‍ ബാക്കിയുള്ളവര്‍ക്ക് ഒരു ഐടന്റിടി ക്രിസിസ് വരുന്നത് സ്വാഭാവികം ..അവരും പോകും എന്തിന്ടെ ഒക്കെയോ ഭാഗമാകാന്‍ ... മത്സരം കേമം ആകുന്നുണ്ട് ....

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

സുശീലൻ പറഞ്ഞതിനോടു പൂർന്നമായും യോജിക്കുന്നു.
അടുത്തിടെ രാമായണ,ഭാഗവത വായനക്കാർ ചേർന്ന് സംഘടന ഉണ്ടാക്കിയതായി അറിഞ്ഞു.വായനാസമയം,വിശ്രമം,കൂലി തുടങ്ങിയവ നിശ്ചയിച്ചിട്ട് നൽകിയിട്ടുണ്ടു.ഇനി കവടിനിരത്തുകാർക്കും കൂടി സംഘടന വരും!
പുരോഗതി ഉണ്ടു!

പാര്‍ത്ഥന്‍ said...

അഖില കേരള ജ്യോതിഷ പരിഷത്ത്,
അഖിലേന്ത്യാ ജ്യോതിഷ പരിഷത്ത് എന്നീ രണ്ടെണ്ണം പൊതുവായും, കാശിയിലെ ചില സ്വകാര്യ സംഘങ്ങളും നിലവിലുണ്ട്.

Ajith said...

I think one of the reason for the upheaval of the spiritual market is the consumption by Upper-caste middle class (mostly retirees) population.

Wards of these section constitute majority of the expatriate community in Indian metros and abroad, so they find solace in spirituality,television serials etc amidst their lonly life.
I dont think, this phenomenon has many takers among the majority Non-Savarna sections or Semitic faithfuls.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ഭക്തി ഒരു ഭ്രാന്താകുന്നു.. വിശ്വാസം അന്ധവും... !!!

Sabu M H said...

ജ്യോത്സ്യന്റെ അടുത്ത്‌ പോയി നല്ല സമയം നോക്കി ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യുന്ന ഒരു കാര്യം കൂടിയേ ബാക്കിയുള്ളൂ :)

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ഹ ഹാ‍...
ഹൈ ഫി അന്ധവിശ്വാസികലുള്ളപ്പ്പ്പോൾ ഇതും ഇതിനപ്പുറവും നടക്കും.
ഗൾഫിൽ മാലയിട്ട് വിമാനമിറങ്ങി നേരെ ശബരിമലയ്ക്ക് വിട്ട് “ദിവ്യ ജ്യോതി”കണ്ടുവണങ്ങും,ഇവർ!

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com