ഇന്ത്യയ്ക്കിനി എത്ര കോളേജുകളും സർവ്വകലാശാലകളും ആവശ്യമുണ്ടു?
പതിമൂവായിരം കോളേജുകളും 320 സർവകലാശാലകളും അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ആവശ്യമുണ്ടെന്നാണു മാനവശേഷി വകുപ്പ് മന്ത്രി കബിൽ സിബലിന്റെ അഭിപ്രായം.അതിൽ സ്വദേശി എത്ര,പരദേശി എത്ര എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.പക്ഷേ,വിദ്യാഭ്യാസവകാശ നിയമം,ഡീംഡ് യൂണിവേസിറ്റികളെ നിയന്ത്രിക്കാനും അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷ ഏകീകരിക്കാനുള്ള നീക്കം തുടങ്ങിയ വിപ്ലവകരമായ നടപടികളിലൂടെ പൊതുസമ്മതി നേടിയ ഊർജ്ജസ്വലനായ മന്ത്രിയായ കബിൽ സിബൽ മെയ് 3 നു ലോക്സഭയിൽ അവതരിപ്പിച്ച ബിൽ വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി നൽകാനുള്ളതാണു.ഇത് നിയമമായാൽ വിദേശത്ത് 20 വർഷമായി പ്രവർത്തിക്കുന്ന ഏതു യൂണിവേഴ്സിറ്റിക്കും,നിബന്ധനകൾക്ക് വിധേയമായി ഇന്ത്യയിൽ കാമ്പസ് തുറക്കാം.അതിനു യൂ.ജി.സിയുടെ അനുകൂല റിപ്പോർട്ട്, 50 കോടിയുടെ കരുതൽ മൂലധനം തുടങ്ങിയ ചില കടമ്പകൾ കൂടി കടന്നാൽ മതി.
വിദേശ സർവ്വകലാശാലകൾ വരുന്നതോടെ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരുമെന്നാണു ഇതിനെ അനുകൂലിക്കുന്നവരുടെ വാദം.പക്ഷേ,ഇവ വരേണ്യവർഗ്ഗത്തിനു മാത്രം പ്രയോജനപ്പെടുന്നതായതിനാൽ സമൂഹത്തിൽ കൂടുതൽ വിഭിന്ന വിദ്യാഭ്യാസസമ്പ്രദായങ്ങളിലൂടെ അത് കടുത്ത വിഭജനം സൃഷ്ടിക്കുമെന്നാണു മറുപക്ഷം വാദിക്കുന്നത്.
അന്താരാഷ്ട്ര നിലവാരമുള്ള കോളേജുകളുടെ സർവ്വേ നടത്തിയപ്പോൾ ഇന്ത്യയിൽ നിന്നു ആ പട്ടികയിൽ ഒരേയൊരെണ്ണം മാത്രമാണു കയറിപ്പറ്റിയത്രേ.അതിനാൽ വിശ്വപ്രസിദ്ധമായ സ്ഥാപനങ്ങൾക്കായി നമ്മുടെ കവാടങ്ങൾ തുറക്കപ്പെട്ടാൽ ഇവിടത്തെ പഠനനിലവാരം ഉയരും.ഇപ്പോൾ വിദേശത്തു പോയി പഠിക്കാൻ സൌകര്യമുള്ളവർക്കു മാത്രം ലഭ്യമായിരിക്കുന്ന പഠനസൌകര്യങ്ങൾ ഇന്ത്യയിലെ സാധാരണക്കാർക്ക് കൂടി കിട്ടുമെന്നും ഇവർ വാദിക്കുന്നു.
ഒക്സ്ഫോർഡ്,കേംബ്രിഡ്ജ്,യേൽ തുടങ്ങിയ ഒന്നാംതരം സർവകലാശാലകൾ അടുത്തെങ്ങാനും ഇന്ത്യയിൽ കാമ്പസ് തുറക്കുമോ?അവർ സ്വന്തം രാജ്യങ്ങളിൽ പോലും പുതിയ ശാഖകൾ ആരംഭിക്കുന്നില്ലെന്നാണു മറുവാദം.അപ്പോൾ പിന്നെ ആരാകും ഇന്ത്യയിലേക്ക് വരിക?കച്ചവട സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ടു ,ഗുണനിലവാരവും മേന്മയും കുറഞ്ഞ വിദേശ സർവ്വകലാശാലകൾ ഇങ്ങോട്ട് വരാനിടയുണ്ടു.അവർ വന്നാലോ?സ്വന്തം ഫാക്കൽട്ടിയിലെ പ്രഗൽഭരായ അദ്ധ്യാപകരെ ഇങ്ങോട്ട് കൊണ്ടുവരുമോ?അതിനു സാദ്ധ്യത കുറവാണു.അപ്പോൾ പിന്നെ എന്തുചെയ്യും?ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലകലിൽ നിന്നുള്ള അദ്ധ്യാപകരെ അവർ ആകർഷിച്ച് തങ്ങളുടെ കൂടെക്കൂട്ടും.യൂ.ജി.സി നിരക്കിന്റെ ഒന്നോ രണ്ടോ ഇരട്ടി നൽകാമെന്നു പ്രലോഭിപ്പിച്ചാൽ അതിൽ മയങ്ങി വീഴാത്തവരുണ്ടാകുമോ?അങ്ങനെ സംഭവിച്ചാൽ വൻതോതിൽ ഇവിടെ നിന്ന് മസ്തിഷ്കചോർച്ച ഉണ്ടാകും.ഐ.ഐ.ടി പോലുള്ള പ്രമുഖ പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കും.
ഉന്നതനിലവാരമുള്ള ലാബും ലൈബ്രറിയുമടക്കമുള്ള സൌകര്യങ്ങളും പ്രശസ്തരടങ്ങിയ ഫാക്കൽട്ടിയുമുണ്ടെങ്കിൽ സമർത്ഥരായ വിദ്യാർത്ഥികൾ അങ്ങോട്ടു തന്നെ ഒഴുകും.അപ്പോൾ അവരിൽ നിന്ന് സ്വാഭാവികമായും ഏറ്റവും ഉയർന്ന ഫീസ് തന്നെ അവർ ഈടാക്കും.എന്തുകൊണ്ടെന്നാൽ,ഫീസും സിലബസും നിശ്ചയിക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം അവർക്ക് ബില്ലിൽ വ്യവസ്ഥചെയ്തിട്ടുണ്ടു.അതായത് ഇവ സൂപ്പർ സർവ്വകലാശാലകളായിരിക്കും എന്നർത്ഥം.അവിടെ പ്രവേശനത്തിനു സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ഏന്തെങ്കിലുംവിധത്തിലുള്ള സംവരണമോ മുൻഗണനയോ നൽകുമോ?ഇല്ല.അങ്ങനെ വരുമ്പോൾ ഈ വിദേശവിദ്യാഭ്യാസസ്ഥാപനങ്ങൾ സമ്പന്നരുടെ മക്കൾക്ക് വേണ്ടിയുള്ള പുതിയ സൂപ്പർകോളേജുകളായി മാറും.അവിടെ നിന്നും പാസായിവരുന്നവർക്ക് ഉദ്യോഗചന്തയിൽ എപ്പോഴും മുൻതൂക്കം ലഭിക്കും.വൻകിട സ്വകാര്യസ്ഥാപനങ്ങൾ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും.അപ്പോൾ ,ഇന്ത്യയിലെ പ്രശസ്തസ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്കു പോലും തൊഴിലവസരങ്ങൾ കുറയും.അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും.
ഗാട്ട് ഉടമ്പടിപ്രകാരം,ഇവിടേക്കു വരുന്ന വിദേശസർവ്വകലാശാലകൾക്കും സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പക്ഷേ,ഇവയ്ക്കുമേൽ പരിമിതമായ നിയന്ത്രണം മാത്രമേ സർക്കാരിനുണ്ടാവുകയുള്ളു എന്ന് വ്യക്തമായിക്കഴിഞ്ഞു.ഇവരുടെ അക്കാഡമിക് നിലവാരത്തെക്കുറിച്ച് തന്നെ വിദ്യാഭ്യാസവിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ടു.ഒന്നാംകിട സർവ്വകലശാലകളോ,അധ്യാപകരോ ഇന്ത്യയിലേക്ക് എത്തുന്നില്ലെങ്കിൽ,കച്ചവടതാൽപ്പര്യം മുന്നിൽകണ്ടുകൊണ്ട് ഗുണനിലവാരം കുറഞ്ഞസ്ഥപനങ്ങൾ ഇവിടെ കാമ്പസ് തുറന്നലോ?യു.എ.ഇ ഉൾപ്പെടെ പല വിദേശരാഷ്ട്രങ്ങൾക്കും ഈ ദുരനുഭവമുണ്ടായിട്ടുണ്ടത്രേ.
വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ സംസ്കാരവുമായും പാരമ്പര്യവുമായും സത്തയുമായും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു.മാനവിക വിഷയങ്ങൾ പഠിപ്പിക്കുന്ന ഒരു വിദേശസർവ്വകലാശാലയ്ക്ക് ഇന്ത്യയിൽ തങ്ങളുടെ പാഠ്യപദ്ധതി മാറ്റിയെഴുതിയേ തീരൂ. ഇന്ത്യയുടെ ചരിത്രത്തിനും,തത്ത്വചിന്തക്കും,സാഹിത്യത്തിനും കലയ്ക്കും സംസ്കാരത്തിനുമൊക്കെ ഊന്നൽ നൽകാതെ ഇവിടെ എങ്ങനെ പഠിപ്പിക്കാൻ പറ്റും?ഇന്ത്യക്കാരെ അടിമകളാക്കി ഭരിക്കാൻ മെക്കാളെ പ്രഭു തുടങ്ങിയ ഇംഗ്ലിഷ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് ഇന്നും സ്വതന്ത്രമാകാത്ത നമ്മൾക്കെങ്ങനെ പുതുസർവകലാശാലകൾ കൊണ്ടുവരുന്ന പുതിയപാഠ്യപദ്ധതിയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയും?
പക്ഷേ നമ്മുടെ വാതിലുകൾ നമുക്കിനി വലിച്ചടക്കാൻ സാധിക്കുകയില്ല.വിദേശ സർവ്വകലാശാലകളുമായി ചേർന്ന് സംയുക്തസംരംഭങ്ങൾ തുടങ്ങുക എന്ന പോംവഴി മുന്നിലുണ്ടു.2008ൽ 20 കോളേജുകളും 90 യൂണിവേഴ്സിറ്റികളും,46 പരിശീലനസ്ഥാപനങ്ങളുമായി 156 വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ സംയുത കോഴ്സുകളോ എക്സ്ചേഞ്ച് പരിപടികളോ നടത്തിയിട്ടുണ്ട്.ആ മേഖല ഇനിയും വികസിപ്പിക്കാം.മൂന്നാം ലോകരാജ്യങ്ങളിൽ നിന്നും പിന്നാക്ക രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിനു വിദ്യാർഥികൾ ഇന്ത്യയിലേക്ക് വരുന്നുണ്ടു.അവർക്ക് കുറഞ്ഞ ചെലവിൽ ഉന്നതവിദ്യാഭ്യാസം നൽകാൻ നമുക്ക് കഴിയുന്നുണ്ടു.ഇപ്പോൾ പുഷ്ടി പ്രാപിച്ച് വരുന്ന മെഡിക്കൽ ടൂറിസത്തേക്കാളും സാദ്ധ്യതയുള്ള രംഗമാണിത്.ആ ഒരു പൊട്ടൻഷ്യൽ മാർക്കറ്റ് പിടിച്ചെടുക്കാൻ ഇന്ത്യയിലേക്ക് വിദേശ സർവ്വകലാശാലകളും സ്ഥാപനങ്ങളും എത്തുമോ?
ഒരു ദേശീയ സംവാദത്തിനു സമയമായി.
Monday, 10 May 2010
Sunday, 2 May 2010
അവർ എന്തിനാണു കേരളത്തിലേക്ക് കുടിയേറുന്നത്?
ഏപ്രിൽ 30നു സംസ്ഥാന സർക്കാർ പത്രങ്ങൾക്ക് നൽകിയ ഒരു പരസ്യത്തിന്റെ തലവാചകം ഇങ്ങനെയാണു:കേരളത്തിന്റെ ഓരോ ഉയർച്ചയ്ക്ക് പിന്നിലും അന്യസംസ്ഥാന തൊഴിലാളികളുടെ പ്രയത്നം ഉണ്ടു.അവരുടെ വിയർപ്പിന്റെ മഹത്വം നാം അംഗീകരിക്കേണ്ടതല്ലേ?അവരുടെ ക്ഷേമം നമ്മുടെ കടമയല്ലേ?
അവർക്കായി സർക്കാർ നടപ്പിലാക്കുന്ന കേരള കുടിയേറ്റ തൊഴിലാളിക്ഷേമ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ പരസ്യമായിരുന്നു അത്.അന്യ സംസ്ഥാന തൊഴിലാളികൾക്ക് ചികിത്സാസഹായം,കുട്ടികൾക്ക് വിദ്യാഭ്യാസ ഗ്രാന്റ്,പിരിഞ്ഞുപോകുമ്പോൾ ആനുകൂല്യം,മരണാനന്തരസഹായം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ ഈ പദ്ധതിയിൽ അംഗമാകുന്നവർക്ക് ലഭിക്കും.കേരള കെട്ടിടനിർമ്മാണ തൊഴിലാളിക്ഷേമ ബോർഡ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി ലക്ഷക്കണക്കിനു പാവപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾക്ക് ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.പക്ഷേ ഇതിനെ ചില രാഷ്ട്രീയസംഘടനകൾ എതിർക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
പാണ്ടികൾ എന്ന് നമ്മൾ തമിഴ്നാട്ടുകാരായ തൊഴിലാളികളെ വിശേഷിപ്പിക്കാറുണ്ടു.അവരുടെ ഗൾഫായിരുന്നു,അടുത്തകാലം വരെ കേരളം.മോശപ്പെട്ട ജീവിതസാഹചര്യങ്ങൾ കാരണമായിരുന്നു അവർ കൂട്ടത്തോടെ കേരളത്തിലേക്ക് വന്നത്.അവിടെ ഭൂപരിഷ്കരണനിയമം ഇന്നും നടപ്പിലാക്കിയിട്ടില്ല.കൂലി കേരളത്തെക്കാൾ ഇപ്പോഴും കുറവാണു.പക്ഷേ,കഴിഞ്ഞ കുറച്ച് വർഷമായി തമിഴ്നാട്ടിൽ നിന്ന് തൊഴിൽ തേടി കേരളത്തിലേക്ക് പട്ടിണിപ്പാവങ്ങൾ പലായനം ചെയ്യുന്നതിന്റെ വേഗത കുറഞ്ഞുവരുകയാണു.ഇവിടെ എത്തിയവരിൽ നല്ലൊരുശതമാനം പേർ സമ്പന്നരുമായി.എന്നിട്ടും ഇങ്ങോട്ടിപ്പോൾ ജോലി തേടി വരവ് കുറവാണു.അതിനു പ്രധാനപ്പെട്ട കാരണം ഇപ്പോഴത്തെ സർക്കാർ നടപ്പിലക്കിയ അസംഖ്യം വികസനപദ്ധതികളാണു.സൌജന്യ റേഷനും ,ടി.വിയും വീടും വിദ്യാഭ്യാസാനുകൂല്യങ്ങളും മറ്റും അവിടുത്തെ ജീവിതനിലവാരം ഉയർത്തി.ദേശീയതൊഴിലുറപ്പ് നിയമം നടപ്പിലാക്കിയയിടങ്ങളിൽ അന്തസ്സായി ജീവിച്ചുപോകാനുള്ള ഭൌതികസാഹചര്യം സൃഷ്ടിക്കപ്പെട്ടു.അങ്ങനെ, കേരളത്തിലേക്ക് തൊഴിൽതേടി പോകേണ്ട ദുരവസ്ഥ ഇല്ലാതായി.
അതുമാത്രമല്ല അടുത്തകാലത്തുണ്ടായത്ത്.അവരെക്കാൾ വളരെ മോശപ്പെട്ട ജീവിതസാഹചര്യം നിലനിൽക്കുന്ന ബംഗാൾ ഗ്രാമങ്ങളിൽ നിന്നും ബീഹാറടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷങ്ങൾ തൊഴിൽ തേടി കേരളത്തിലേക്ക് ചേക്കേറി തുടങ്ങി.(അവരെയെല്ലാം ചേർത്ത് ബംഗാളികൾ എന്നാണു നമ്മൾ വിളിക്കുന്നത്.)പട്ടിണിക്കാരും അഗതികളുമായ ഇവർ കുറഞ്ഞകൂലിക്ക് ഏത് കഠിനജോലിയും ചെയ്യാൻ തയ്യാറായിരുന്നു;ഇപ്പോഴും അങ്ങനെതന്നെ.അവരിൽ ബഹുഭൂരിപക്ഷത്തിനും എഴുത്തും വായനയും അറിയില്ല.ആശയവിനിമയത്തിനു മുറി ഹിന്ദി പോലും ഈ പാവം ബംഗാളികൾക്ക് വശമില്ല.90 മുതൽ 140 രൂപയ്ക്കുവരെ സ്വന്തം സംസ്ഥാനത്ത് പണിയെടുത്തിരുന്നവർക്ക് ഇവിടെ കിട്ടുന്നത് മൂന്നിരട്ടി വരെ കൂലി.നാട്ടുകാരായ തൊഴിലാളികൾക്ക് കൊടുക്കുന്നതിലും കുറച്ച് കൂലിയേ അവർക്ക് കൊടുക്കൂ.നേരം വെളുക്കുമ്പോൾ മുതൽ സൂര്യനസ്തമിക്കും വരെ അവർ പണിചെയ്യണമെന്നാണു അലിഖിതനിയമം.കടുത്ത വേനലിലും മഴക്കാലത്തും അവർ പണിയെടുക്കുംസ്ഥിതിസമത്വത്തിനു വേണ്ടി ഘോരഘോരം പ്രസംഗിച്ചു നടക്കുന്ന തൊഴിലാളി സംഘടനക്കാരാരും ഈ പാവങ്ങളുടെ അടുത്തേക്ക് വരാറില്ല;ഇവരുടെ രോദനങ്ങൾ കേൾക്കാറില്ല.പണ്ട് അടിമകളെ ജന്മിമാർ കൈകാര്യം ചെയ്തിരുന്നതിനു സമാനമായ രീതിയിലാണു കോണ്ട്രാക്റ്റർമാർ ഇവരോട് പെരുമാറുന്നത്.ഇവർക്ക് പാർക്കനൊരുക്കിയിരിക്കുന്നത് അഭയാർത്തിക്യാമ്പുകൾക്ക് തുല്യമായ ടെന്റുകളോ കെട്ടിടങ്ങളോ ആണെന്ന് തിരുവനന്തപുരത്തെ നിർമ്മാണത്തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ പരിശോധന നടത്തി കണ്ടെത്തിയിട്ടുണ്ടു.
ഇവർക്കുവേണ്ടി ശബ്ദമുയർത്താൻ ട്രേഡ് യൂണിയനുകളോ,രാഷ്ട്രീയപാർട്ടികളോ ഇല്ല.എന്തിനും ഏതിനും സംഘടനയുള്ള കേരളത്തിൽ എന്തുകൊണ്ടാണു മുഖ്യ ട്രേഡ് യൂണിയനുകൾ ഇവരെ കൈയൊഴിഞ്ഞത്?ചില ഇടതുപക്ഷ ഗ്രൂഊപ്പുകൾ മാത്രമാണു അടുത്തകാലം വരെയും ഇവരുടേയിടയിൽ നാമമാത്രമായി പ്രവർത്തിച്ചുപോന്നത്.
ഇനി ക്ഷേമനിധി ബോർഡും അംഗത്വകാർഡുമൊക്കെയാകുമ്പോൾ തൊഴിലാളിസംഘടനകൾക്ക് മറ്റൊരു മേഖല കൂടി തുറന്നു കിട്ടുകയാണു.എങ്കിലും ഇവരെ രണ്ടാംതരം പൌരരായേ അവർ കണക്കാക്കൂ.നോക്കുകൂലി വാങ്ങുന്ന ചുമട്ടുതൊഴിലാളിയെവിടെ,മറ്റുള്ളവരെക്കാൾ കുറഞ്ഞകൂലി വാങ്ങുകയും കൂടുതൽ സമയം അദ്ധ്വാനിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്ന ബംഗാളിതൊഴിലാളികളെവിടെ?രണ്ടുകൂട്ടരുടേയും സിരകളിലൂടെ ഒഴുകുന്നത് ഒരേ രക്തമാണെങ്കിലും,ഒന്നിച്ച് ‘ഇങ്ക്വിലാബ്’വിളിക്കുമെങ്കിലും,ഇവർക്കിടയിൽ ‘കൂടുതൽ തുല്യർ’ ഉണ്ടു.ഇനി ഉണ്ടാകുകയും ചെയും.നാട്ടുനടപ്പ് അങ്ങനെയാണല്ലോ.
സാമൂഹികനീതിയും തുല്യതയുമൊന്നും കിട്ടിയില്ലെങ്കിലും ഇവരൊന്നും നാട്ടിലേക്ക് മടങ്ങിപ്പോവുകയില്ല.ബംഗാളിലേയും ഒറീസയിലേയും ബീഹാറിലേയും ഗ്രാമങ്ങളിലെ ജീവിതസാഹചര്യങ്ങൾ അത്രയ്ക്കും പരിതാപകരമാണു.ബി.സി റോയിയുടെ കാലം വരെ ബംഗാൾ ഇന്ത്യയുടെ തൊഴിൽദാതാവായിരുന്നു എന്ന് ഓർക്കുക. 1977നു ശേഷം തൊഴിലവസരങ്ങൾ ഇടിയാൻ തുടങ്ങി.വ്യവസായവത്കരണം സ്തംഭിച്ചു.പട്ടിണി വർദ്ധിച്ചതോടെ ജനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിൽതേടി കുടിയേറാൻ തുടങ്ങികഴിഞ്ഞ പത്തുവർഷത്തിനുള്ളിലാണു കേരളത്തിലേക്കുള്ള അവരുടെ ഒഴുക്ക് ആരംഭിച്ചത്.ഇന്ന് തമിഴ്നാട്ടുകാരെ പോലും പിന്തള്ളി എല്ലാമേഖലയിലും അവരുടെ സജീവസാന്നിദ്ധ്യമുണ്ടു.അടുത്തിടെ കൊല്ലത്തുനിന്ന് വന്ന വാർത്ത നോക്കുക.സ്ത്രീകൾ കൈയ്യടക്കി വെച്ചിരുന്നതായിരുന്നു,കശുവണ്ടി ഫാക്റ്ററികളിലെ അണ്ടിതല്ല് പണി.ഇപ്പോൾ ആ രംഗത്തുള്ളവരിൽ ബഹുഭൂരിപക്ഷവും ബംഗാളികളാണത്രേ!
ഒറീസയിൽ എത്ര കാര്യക്ഷമമായ ഭരണകൂടം ഉണ്ടായാലും പ്രകൃതിയുടെ ക്രൂരതകൾക്ക് ഇരയാകുന്നവർക്ക് മുഴുവൻ താങ്ങും തണലുമാകാൻ കഴിയില്ല.എല്ലാവർഷവും ആവർത്തിക്കപ്പെടുന്ന കൊടും വരൾച്ചയും ചുഴലിക്കാറ്റും ലക്ഷക്കണക്കിനാളുകളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കും.ബീഹാറിലാകട്ടെ വർഷകാലത്ത് നിറഞ്ഞൊഴുകുന്ന നദികളിലെ പ്രളയജലമാണു വില്ലൻ.അവിടങ്ങളിലൊക്കെ ഭരണകൂടവും ബ്യൂറോക്രസിയും പരമ്പരാഗതമായി തന്നെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുപ്രസിദ്ധിയാർജ്ജിച്ചതാണു എന്നാണു സങ്കൽപ്പം.ഇപ്പോഴും ജന്മിത്വം കൊടികുത്തിവാഴുന്നു.സാക്ഷരതയും മറ്റു ജിവിതനിലവാരസൂചികകളും വളരെമോശം.അപ്പോൾ പിന്നെ,അവർ ജീവിയ്ക്കാനായി സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യും.
പക്ഷേ,എല്ലാ രംഗത്തും പുരോഗതി കൈവരിച്ചുവെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ബംഗാളിൽ നിന്ന് പട്ടിണിക്കോലങ്ങൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കേരളത്തിലേക്ക് കുടിയേറുന്നതിന്റെ കാരണമെന്താവും?ബംഗ്ലാദേശിൽ നിന്നുണ്ടായ അഭയാർത്ഥിപ്രവാഹത്തിന്റെ കൂടി പ്രത്യാഘാതമാണോ കാരണം?വരും നാളുകളിൽ,ഒരുപക്ഷേ,അതേ അഭയാർത്ഥിപ്രവാഹം പോലെ തന്നെ ഇത് വളരാനിടയുണ്ടു.അപ്പോൾ ഒരു ക്ഷേമ പദ്ധതിക്കും ഇവരെ സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല.അതിനുള്ള ത്രാണി ഈ സംസ്ഥാനത്തിനില്ല.പ്രവാസികളുടെ വിയർപ്പിന്റെ പകിട്ടാണു ഈ കാണുന്ന പ്രൌഡിയെല്ലാം.അത് ക്ഷണപ്രഭാചഞ്ചലമാണു.
അതിനാൽ പാർട്ടിക്കൊടികളുടെ നിറം നോക്കാതെ നാം ചർച്ചചെയ്യേണ്ട വിഷയമാണിത്.

Subscribe to:
Posts (Atom)
USEFUL SITES
MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍