ആനയ്ക്ക് ജാതിയും മതവുമുണ്ടോ?
പൂരങ്ങളുടെ പൂരമായ തൃശൂർപൂരം ഞായറാഴ്ച സമാപിച്ചപ്പോൾ സംശയം പിന്നെയും ബാക്കിയായി.മനുഷ്യനെ എക്കാലത്തും വിസ്മയിപ്പിക്കുന്ന മൃഗമാണു ആന .ആദിമമനുഷ്യന്റെ കാലം മുതൽതന്നെ കരയിലെ ഏറ്റവും വലിയ ഈ ജീവി നമ്മെ അത്ഭുതപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ഭയപ്പെടുത്തുകയുമൊക്കെ ചെയ്തുപോന്നു.വിവിധ ഇതിഹാസങ്ങളിൽ,സംസ്കൃതികളിൽ എല്ലാം കരിവീരന്മാർ ദൈവികപരിവേഷത്തോടെ നിറഞ്ഞുനിന്നു.പൌരാണികമായ വേദങ്ങളിൽ ഗജവീരമ്മാരെക്കുറിച്ച് പരാമർശിക്കുന്നില്ലത്രേ.ക്രിസ്തുവിനു മുൻപ് 3000 മുതൽ 1700 വരെ നീണ്ടു നിന്ന ഇൻഡസ് വാലി സംസ്കാരകാലഘട്ടത്തിൽ ഉപയോഗിച്ച മുദ്രകളിൽ ആനയുടെ ചിത്രങ്ങളുണ്ടായിരുന്നത് കണ്ടെടുക്കപ്പെട്ടിട്ടുണ്ടു. ചന്ദ്രഗുപ്ത മൌര്യന്റെ കാലത്ത് ആനകളെ യുദ്ധത്തിനു ഉപയോഗിച്ചിരുന്നതായി മെഗസ്തനീസ് രേഖപ്പെടുത്തിയിട്ടുണ്ടു. ഗജപരിപാലനത്തെക്കുറിച്ച് “ഹസ്തായുർവേദം”,“മാതംഗലീല”എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായി.
ഹിന്ദു പുരാണങ്ങളിൽ ഗണപതിയും ഐരാവതവും മറ്റും ആരാധനാബിംബങ്ങളായി.ബ്രഹ്മാവാണത്രേ ആനകളെ സൃഷ്ടിച്ചത്.ബുദ്ധ,ജൈനമതങ്ങളിലും ആനകൾക്ക് ദിവ്യമായ പരിവേഷമാണുള്ളത്.അധികാരത്തിന്റേയും പ്രൌഡിയുടേയും ശക്തിയുടേയുമൊക്കെ ചിഹ്ന്നങ്ങളാണു ആനകൾ.
നൂറ്റാണ്ടുകളായി അവ ക്ഷേത്രാചാരങ്ങളിലെ അഭിവാജ്യഘടകമാണു.ഗോശാലകൃഷ്ണന്റെ അമ്പലങ്ങളിൽ പോലും എഴുന്നള്ളത്തിനു കൊമ്പനാനകൾ വേണം.(പിടിയാനകളെ ആരും എഴുന്നള്ളിക്കാറില്ല.വനിതാസംവരണത്തിനു വേണ്ടി വീറോടെ വാദിക്കുന്നവർ ഭരിക്കുന്ന ദേവസ്വംബോർഡിനു കീഴിൽ വരുന്ന ക്ഷേത്രങ്ങളിലെങ്കിലും പിടിയാനകൾക്ക് പ്രവേശം ഉറപ്പുവരുത്തണം).ഗൾഫിൽ പോയും ,കച്ചവടം ചെയ്തും, ലോട്ടറിയടിച്ചും,നാട്ടാരെ മദ്യം കുടിപ്പിച്ചും പണമുണ്ടാക്കുന്ന പരമഭക്തർ ഇഷ്ടദൈവമായ കൃഷ്ണനു തന്റെ പ്രിയപ്പെട്ട കന്നുകാലികളെ നടക്കിരുത്തിയതായി അറിവില്ല.സാദാഭക്തർ മുതൽ വിജയ് മല്യവരെ നടയ്ക്കിരുത്തുന്നത് ലക്ഷണമൊത്ത കൊമ്പനാനകളെയാണു.ഗുരുവായൂരിൽ ആനത്താവളവും ആനയൂട്ടും ആനയോട്ടവുമൊക്കെയുണ്ടു.ഗജവീരൻ കേശവനു സ്മാരകമായി പ്രതിമയുണ്ടു.ചരമവാർഷികാചരണമുണ്ടു.അവ മാദ്ധ്യമങ്ങൾ വർഷംതോറും കൊണ്ടാടാറുണ്ട്.പക്ഷേ,ഗോമാതാക്കളുടെ കാര്യമോ?എല്ലും തോലുമായ അവയെ ദൂരത്തെവിടെയോ ഉള്ള ഗോശാലയിൽ നടതള്ളിയിരിക്കുകയാണത്രേ.ക്ഷേത്രഭാരവാഹികളും മാദ്ധ്യമങ്ങളും അങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല.
ആന മതചിഹ്ന്നം മാത്രമല്ല;രാഷ്ട്രീയായുധം കൂടിയാണെന്നു നമ്മൾ കണ്ടുകഴിഞ്ഞു.മതപരമായ മാനങ്ങളുള്ള ചന്ദ്രക്കലയും,പശുവും കിടാവും,താമരയും,കൈയ്യും രാഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാകണം ആന ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്ന്നമായത്.അതോ,ജന്മിത്വത്തിന്റെ അടയാളങ്ങളിലൊന്നായിരുന്ന ആനയെത്തന്നെ തങ്ങളുടേതാക്കി മാറ്റി സാമൂഹികമായ ഒരു പൊളിച്ചെഴുത്തിനു കാൻഷിറാം ഉദ്ദേശിച്ചിരുന്നോ എന്ന് വ്യക്തമല്ല.അതെന്തായാലും, ഉത്തർപ്രദേശിലെ അംബേദ്കർ പാർക്കുകളിൽ ദളിത് നേതാക്കളുടെ പ്രതിമകൾക്കൊപ്പം സ്ഥാപിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനു ആനശിൽപ്പങ്ങളുടെ നിയമസാധുത ഉന്നതനീതിപീഠം വിധിയെഴുതട്ടെ.
ആനയുടെ രാഷ്ട്രീയ ഉടമസ്ഥത ആർക്കായാലും കേരളത്തിലെ ആനകളുടെ ഉടമസ്ഥത നൂറ്റാണ്ടുകളായി മാറ്റമില്ലാതെതന്നെ തുടരുകയാണു.നമ്മുടെ ആനമുതലാളിമാരിൽ ഒരുമതക്കാർ മാത്രമേയുള്ളൂ എന്നാണു അറിയുന്നത്.അല്ലെങ്കിൽ ,ഇവരിൽ ബഹുഭൂരിപക്ഷവും ഒരു മതത്തിൽ തന്നെപെട്ടവരാണു.അതിൽതന്നെ ദളിത് വിഭാഗത്തിൽ നിന്ന് ഇന്നേവരെ ഒരു ആനമുതലാളിയും ഉണ്ടായിട്ടില്ല.ആനകളുമായി യുഗങ്ങളായി സഹവസിക്കുന്ന ആദിവസികളിലൊരാൽ പോലും ആനമുതലാളിയല്ലല്ലോ.ഉടമസ്ഥർ ഉന്നതശ്രേണിയില്പെട്ടവരാണെങ്കിലും ആനപാപ്പാന്മാർ അങ്ങനെയല്ല.അവർ ജാതിയിൽ താഴെയുള്ളവരാണു.ആന ഇടഞ്ഞാൽ മയക്കുവെടി വെക്കാനും ,ആന ചരിഞ്ഞാൽ സംസ്കരിക്കാൻ സ്ഥലം കൊടുക്കാനും മറ്റു മതസ്ഥർ വേണം.പക്ഷേ,ആനയ്ക്ക് പേരിടുമ്പോൾ ഇവർക്ക് ആർക്കെങ്കിലും ഇതിന്റെ ഉപകാരസ്മരണയുണ്ടാകാറുണ്ടോ?
ആനമുതലാളിമാർ നാട്ടിലെ പ്രമാണിമാരാണു.സാംസ്കാരിക നായകരാണു.ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ പരിപാടികൾക്കു മാത്രമല്ല,സർക്കാരിന്റെ സാംസ്കാരിക ജാഥകൾക്കും മറ്റു മതസ്ഥരുടെ വിശേഷങ്ങൾക്കുമൊക്കെ ആനകളോടൊപ്പം ഇവരേയും നമ്മൾ എഴുന്നള്ളിക്കാറുണ്ടു.ഇവർ മതേതരജാഥകൾക്ക് മുന്നിൽ തന്നെ നിൽക്കുന്നവരാണു.പക്ഷേ,ഇവരുടെ ആനകൾക്ക് പേരിടുംമ്പോൾ ഇവരാരും വിശാലമനസ്കരാകുന്നില്ല?എന്തേ,ആനകളിൽ കേശവനും സുബ്രഹ്മണ്യനും,കുട്ടിശങ്കരനും,പത്മനാഭനും,ശിവസുന്ദറുമൊക്കെയല്ലാതെ,കോരനും,തിരുവനും,
ബഷീറും,മുസ്തഫയും,തോമസുമൊന്നും ഉണ്ടാകുന്നില്ല?യേശുദാസിനെയും മെഴ്സിരവിയേയും ക്ഷേത്രത്തിനകത്ത് കയറ്റാത്തവർ നാളെ തോമസാനയേയുംബഷീറാനയേയും പടിക്ക് പുറത്ത് നിർത്തുമോ?
നോൺ വെജിറ്റേറിയൻ ഉടമസ്ഥരുടെ ആനകൾ ചിക്കനും ബീഫും മട്ടനും കഴിക്കില്ല.എന്തിനു,ബംഗാളിലെ ഒന്നാംതരം ബ്രാമണരെപ്പോലെ മത്സ്യവും കഴിക്കില്ല.ഉടമസ്ഥർ ആരായിരുന്നാലും,അവരുടെ വീടുകളിലെ അന്തരീഷം എന്തായിരുന്നാലും,ആന പൂർണ്ണ സസ്യാഹാരിയാണു.അവ കഴിക്കുന്നത് പഴവും പട്ടയും ശർക്കരയുമൊക്കെ തന്നെ.സാത്വികാഹാരികൾ.അങ്ങനെയുള്ള ആനകളെ വെറുമൊരു പേരിന്റെ മാത്രം പേരിൽ ക്ഷേത്രകമ്മറ്റിക്കാർ അയിത്തം കൽപ്പിച്ച് അകറ്റിനിർത്തുമോ?
ആലോചിച്ച് നോക്കാൻ രസമുണ്ട്.ആനയെ നടക്കിരുത്തുക എന്ന ഒരു ചടങ്ങുണ്ടു.നടക്കിരുത്തപ്പെട്ട ആനകൾക്ക് ദൈവികപരിവേഷവും ദിവ്യത്വവും കൽപ്പിക്കപ്പെടുക സ്വാഭാവികം.പക്ഷേ,നാട്ടാനകളിൽ ഭൂരിപക്ഷവും ഈ ഗണത്തിൽ പെടുന്നവയല്ല.പൂരത്തിനും എഴുന്നള്ളത്തിനും,കൂപ്പിലും തടിഡിപ്പോയിലുമൊക്കെ വിശ്രമമില്ലാതെ ജോലിചെയ്യാൻ വിധിക്കപ്പെട്ടവയാണു ഇവ.ആനമുതളാലിമാർക്ക് കാശുണ്ടാക്കാനായി മാത്രം അശ്രാന്തം പണിയെടുക്കുന്ന സാധുമൃഗങ്ങൾ.ഇവയുടെ മുതളാലിമാർക്ക് ഒരേ മുഖമാണുള്ളത്.പൂരപ്പറമ്പിൽ നിന്ന് അവർ ആനകളെ അടുത്ത പള്ളിയിലെ പെരുന്നാളിനോ,ചന്ദനക്കുടത്തിനോ നേർച്ചക്കോ കൊണ്ടുപോകും.അവിടെയെത്തുന്ന അനകളുടെ പേരോ ഉറ്റമസ്ഥതയോ അവർ നോക്കാറില്ല.അങ്ങനെ ആരെങ്കിലും നിർബന്ധം പിടിച്ചാൽ പള്ളിക്കമ്മറ്റിക്കാരും ചന്ദനക്കുടക്കാരും കൂടി കാശുപിരിച്ച് സ്വന്തമായി കൊമ്പനാനകളെ വാങ്ങുകയേ ഇപ്പോൾ വഴിയുള്ളൂ.“ന്റുപ്പാപ്പായ്ക്ക് ഒരാനേണ്ടാർന്ന്” എന്നൊക്കെ കുഞ്ഞുതാച്ചുമ്മമാർ വീമ്പിളക്കാറേയുള്ളൂ.
അതുകൊണ്ട് കാട്ടാനകൾക്കൊപ്പം നാട്ടാനകളുടേയും സെൻസസ് എടുക്കുക.ക്ഷമിക്കണം;നാട്ടാനകളുടെ കൃത്യമായ കണക്ക് ലഭ്യമാണു.പക്ഷേ,അവയുടെ ജാതിയും മതവും തിരിച്ചുള്ള സെൻസസാണു ഇനി നടത്തേണ്ടത്.
നാളെ അതിന്റെ ആവശ്യം ഏവർക്കും ബോദ്ധ്യപ്പെടാതിരിക്കില്ല!
Sunday, 25 April 2010
Wednesday, 14 April 2010
അനന്തരം ചെങ്ങറയിൽ എന്തു സംഭവിക്കുന്നു?
ഏതാനും മാസം മുൻപ് വരെ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന “ചെങ്ങറ”യ്ക്ക് എന്തു സംഭവിച്ചു?
എന്തേ,ആരും ഒന്നും മിണ്ടുന്നില്ല?
കേരളചരിത്രത്തിൽ സമാനതകളില്ലാത്ത സമരമുഖമായിരുന്നില്ല അത്.പക്ഷേ അതിനെ വ്യത്യസ്തമാക്കിയത് അതിന്റെ ജനപങ്കാളിത്തവും ദൈർഘ്യവുമാണു.ഇന്നും അത് അവസാനിച്ചിട്ടില്ല. ആധുനികകാലനേതാക്കൾക്ക് അവശ്യം വേണ്ട ഒരു ഘടകവും കൈമുതലായില്ലാത്ത,ഫോട്ടോ ജെനിക്കോ,ക്യാമറഫേസോ ഇല്ലാത്ത ഒരു ളാഹ ഗോപാലനും സെലീനയും തലപ്പത്ത്.അവരുടെ സംഘടനയായ സാധുജന വിമോചനസംയുക്ത വേദി ചെങ്ങറയിലെ കുമ്പഴ എസ്റ്റേറ്റിൽ കുടിൽകെട്ടി താമസമാരംഭിച്ചപ്പോൾ 300ഓളം കുടുംബങ്ങളാണുണ്ടായിരുന്നത്.മുത്തങ്ങയിലെ രക്തചൊരിച്ചിലിൽ കലാശിച്ച ആദിവാസിഭൂസമരത്തിന്റെ മാതൃകയിൽ, അതിൽ നിന്ന് ഊർജ്ജം ഉൾകൊണ്ടുകൊണ്ട് സി.കെ ജാനു തന്നെയായിരുന്നു അതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പക്ഷേ ,മാദ്ധ്യമങ്ങൾക്ക് ആദ്യം അതൊരു വാർത്തയായി തോന്നിയില്ല.സുദീഘമായ അദിവാസിസമരപരമ്പരകളിൽ ഒടുവിലത്തേതായ മുത്തങ്ങ സമരം പോലും പരാജയപ്പെട്ടപ്പോൾ എങ്ങനെ,ഇതുവരെ കേൾക്കാത്ത ഒരു സംഘടന നടത്തുന്ന സമരം ശ്രദ്ധിക്കപ്പെടണം?പക്ഷേ,തുടർന്നുള്ള നാളുകളിൽ ചെങ്ങറയിലേക്ക് നൂറുകണക്കികണക്കിനു പാവപ്പെട്ടവർ എത്തിയതോടെ എല്ലാവരും ഉണർന്നു.പാവപ്പെട്ടവരുടേയും ഭൂരഹിതരുടേയും കുത്തക അവകാശപ്പെടുന്നവർ ഇതെങ്ങിനെ സഹിക്കും?തങ്ങളില്ലാത്ത ഒരു ഭൂസമരമോ?
ചെങ്ങറയിൽ നടക്കുന്നത് സർക്കാരിനെതിരായ അട്ടിമറിസമരമായി ഉടനടി മുദ്രയടിക്കപ്പെട്ടു.ഭൂരഹിതർക്ക് പിന്തുണയുമായി എത്തിയ എൻ.ജി.ഓ സംഘടനകൾ മുഖേന സമരഭൂമിയിലേക്ക് വിദേശപണം ഒഴുകുന്നതായി പ്രചരിപ്പിക്കപ്പെട്ടു.സമരഭൂമിയിൽ അയ്യായിരത്തോളം കുടുംബങ്ങൾ വരെ എത്തിയതോടെ,കോടതിവിധിയുടെ പശ്ചാത്തലത്തിൽ, ബലപ്രയോഗത്തിലൂടെ എസ്റ്റേറ്റ് ഒഴിപ്പിക്കാൻ ശ്രമം നടന്നു.സമരനേതാവ് ളാഹ ഗോപാലൻ തട്ടിപ്പുകാരനായ ജന്മിയാണെന്നും സമരക്കാരിൽ ഭൂരിപക്ഷത്തിനും ഭൂമിയുണ്ടെന്നും ഒരുവിഭാഗം കുപ്രചാരണം അഴിച്ചുവിട്ടു.തെളിവായി ളാഹഗോപാലന്റെ പൊളിഞ്ഞ കുടിലിന്റെ ചിത്രം അച്ചടിച്ചു,ഒരു പത്രം.
കൃഷിചെയ്തു ജീവിക്കാൻ സ്ഥലവും സാമ്പത്തികസഹായവും ആവശ്യപ്പെട്ട് സമൂഹത്തിലെ ഏറ്റവും താഴത്തെതട്ടിലുള്ള ജനവിഭാഗം നടത്തിയ പ്രക്ഷോഭത്തിൽ ഉന്നയിക്കപ്പെട്ട മൌലിക പ്രശ്നങ്ങൾ ഇന്നും നമ്മുടെ മാദ്ധ്യമങ്ങൾ ചർച്ചചെയ്തിട്ടില്ല.ലോകം മുഴുവൻ പ്രകീർത്തിക്കപ്പെട്ടതാണു 1957ലെ കേരള ഭൂപരിഷ്കരണ നിയമം.അത് 1970തുകളിൽ അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കപ്പെട്ടതോടെയാണു ഇവിടെ ജന്മിത്വത്തിനു അവസാനമാകുന്നത്.പക്ഷേ, പുതിയ ഭൂപ്രഭുക്കന്മാരുണ്ടായി.മണ്ണിൽ പണിയെടുക്കുന്ന,കൃഷിയുമായി ജൈവബന്ധമുള്ള ദലിതർക്ക്,പക്ഷേ,ജീവിക്കാനാവശ്യമായ ഭൂമി ലഭിച്ചില്ല.കുടിയാന്മാർ അഞ്ചുസെന്റിലേക്കും,കുറച്ചുപേർ ലക്ഷംവീട് കോളനികളിലേക്കും തളച്ചിടപ്പെട്ടു.ബഹുഭൂരിപക്ഷവും പുറമ്പോക്കുകളിലും തെരുവുകളിലും ഉപേക്ഷിക്കപ്പെട്ടു.ആദിവാസികൾ ഏതാണ്ട് ഒന്നടങ്കം കിടപ്പാടം പോലും ഇല്ലാത്തവരായി തുടർന്നു.ഇതേസമയം തന്നെ തോട്ടങ്ങളെ ഭൂപരിധിയിൽ നിന്ന് ഒഴിവാക്കുക വഴി,ലക്ഷക്കണക്കിനേക്കർ ഭൂമി അവരുടെ കൈവശം തുടർന്നു.ടാറ്റയ്ക്കും ഹാരിസണുമൊക്കെ പതിറ്റാണ്ടുകൾക്ക് മുൻപ് നാമമാത്ര തുകയ്ക്ക് പാട്ടത്തിനുകൊടുത്ത ഭൂമി അവർ അക്ഷരാർത്ഥത്തിൽ സ്വന്തമാക്കി.അടുത്തുള്ളവ വെട്ടിപ്പിടിച്ചു.പൊതുമുതൽ കൈയ്യടക്കി കോടികൾ കൊയ്തെടുത്തു.അതിപ്പോഴും അനസ്യൂതം തുടരുന്നു.സർക്കാരുകളും മുന്നണികളും മാറി മാറി ഭരിച്ചിട്ടും ഈ അവസ്ഥയ്ക്ക് ഒരുമാറ്റവും വന്നില്ല.കഴിഞ്ഞ നാളുകളിൽ പോലും മരിച്ചവരെ, ഒന്നും രണ്ടും സെന്റിലെ അടുക്കളയും മുറിയും പൊളിച്ചു അടക്കേണ്ടിവന്ന ദലിതരുടെ കദനകഥകൾ മാദ്ധ്യമങ്ങളിൽ വന്നിട്ടുണ്ടു.പൊതുശ്മശാനം നിഷേധിക്കപ്പെട്ട അധസ്ഥിതർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ചിതയൊരുക്കി പ്രതിഷേധിച്ചത് ഓർക്കുക.
കുമ്പഴയിലേത് ഹരിസൺ എസ്റ്റേറ്റാണെന്നാണു അറിയപ്പെടുന്നതെങ്കിലും ഇപ്പോഴത്തെ ഉടമ ആർ.പി.ഗോയങ്ക ഗ്രൂപ്പാണു.ഇവരുടെ എസ്റ്റേറ്റ് തന്നെ സമരവേദിയാക്കിയതിനു ളാഹഗോപാലൻ പറയുന്ന കാരണം ചർച്ചചെയ്യപ്പെടേണ്ടതാണു.ദീർഘകാല പാട്ടത്തിനു നൽകിയിരിക്കുന്ന എസ്റ്റേറ്റ് ഭൂമി കാലാവധികഴിഞ്ഞിട്ടും തിരിച്ച് പിടിക്കുന്നില്ല.മാത്രമല്ല ,അവർ 5000ഏക്കർ കൂടി കൈയ്യേറി വെച്ചനുഭവിക്കുകയാണു.ഇത് പിടിച്ചെടുത്ത് ഭൂരഹിതകുടുമ്പങ്ങൾക്ക് അഞ്ചേക്കർ വീതം വിതരണം ചെയ്യണമെന്നായിരുന്നു സമരക്കാർ ആവശ്യപ്പെട്ടിരുന്നത്.മാത്രമല്ല, കൃഷിചെയ്യാൻ 50000 രൂപയും നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
സമരക്കാർ എസ്റ്റേറ്റിലെ റബർപാലും ഷീറ്റും കട്ടുവിറ്റ് സുഖജീവിതം നയിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി കണ്ടെത്തിയത്.സമരം മൂലം 179 തോട്ടം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്ന് ആരോപിച്ച് ട്രേഡ് യൂണിയനുകൾ സമരഭൂമിക്കു ചുറ്റും നടത്തിയ ഉപരോധം കടുത്തതായിരുന്നു.ഭക്ഷണവും മരുന്നും കിട്ടാതെ, പ്രതികൂല ജീവിതസാഹചര്യങ്ങൾ അതിജീവിക്കാനാകാതെ, ഇരുപതോളം പേർ മരിച്ചു.നൂറുകണക്കിനാളുകൾ നിത്യരോഗികളായി.കുട്ടികളുടെ പഠനം മുടങ്ങി.സമരഭൂമിയിൽ നിന്ന് ഒട്ടേറെ കുടുംബങ്ങൾ പലായനം ചെയ്തു.
കുടിയൊഴിപ്പിക്കാൻ ചെന്നവരെ ആത്മാഹുതിഭീഷണിമുഴക്കി തുരത്തിയെങ്കിലും ദീർഘനാൾ നീണ്ടുനിന്ന,ദുരിതപൂർണ്ണമായ ഈ സമരത്തിൽ ഒരിക്കൽ പോലും അക്രമം ഉണ്ടായില്ലന്നതും,അത് തീവ്രവാദികളുടെ കൈയ്യിലേക്ക് വഴിമാറിപോയില്ലെന്നതും ശ്രദ്ധേയമാണു.സമരം മാസങ്ങൾ പിന്നിടുകയും സിംഗൂർഭൂപ്രശ്നം സൃഷ്ടിച്ച പ്രതികൂലകാലാവസ്ഥയിൽ പിടിച്ചുനിൽക്കാനാകാതെ വരുകയും ചെയ്തതിന്റെ പ്രതിഫലനമായി സർക്കാർ നിലപാടിൽ അയവു വരുത്തി.മന്ത്രി ബാലൻ ക്രിയാത്മകമായി പ്രശ്നത്തിൽ ഇടപെട്ടു.പ്രതിപക്ഷനേതവിന്റെ മുങ്കൈയ്യിലാണു അവസാനം,790 ദിവസങ്ങൾക്കൊടുവിൽ,മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ച് ചെങ്ങറപാക്കേജ് പ്രഖ്യാപിക്കപ്പെടുന്നത്. അഞ്ചേക്കർ ഭൂമി ആവശ്യപ്പെട്ടവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് 25 സെന്റ് മുതൽ ഒരു ഏക്കർ വരെ ഭൂമി.നാടകീയ രംഗങ്ങൾക്കൊടുവിൽ സർക്കാർവെച്ചുനീട്ടിയ ഈ ‘എച്ചിൽ’ സ്വീകരിച്ചുകൊണ്ട് സമരഭൂമിലേക്ക് മടങ്ങുന്നതായി ളാഹ ഗോപാലനും സെലീന പ്രാക്കാനവും പ്രഖ്യാപിച്ചു.
കഴിഞ്ഞവർഷം ഒക്ടോബർ അഞ്ചിനായിരുന്നു അത്.മൂന്നുമാസത്തിനകം പാക്കേജ് നടപ്പാക്കുമെന്നതായിരുന്നു അതിലെ വ്യവസ്ഥകളിൽ ഒന്നു.സമരഭൂമിയിലെ ഭൂരഹിതരെ കണ്ടെത്താൻ അധികൃതർ സർവ്വെ നടത്തുമ്പോൾ തന്നെ ആ കാലാവധി തീർന്നു.എങ്കിലും ജാനുവുമായി ആന്റണിസർക്കാർ ഉണ്ടാക്കിയ കറാറിന്റെ ഗതി ഇതിനുണ്ടായില്ലെന്ന് ആശ്വസിക്കാം.വൈകിയെങ്കിലും സമരഭൂമിയിൽ ഉണ്ടായിരുന്ന 1738 കുടുംബങ്ങളിൽ 1432 കുടുംബങ്ങൾക്ക് ഭൂമി നൽകാൻ അർഹതയുണ്ടെന്ന് സർക്കാർ നിശ്ചയിച്ചു.ആറു സെന്റിൽ കൂടുതൽ ഭൂമിയുണ്ടെന്ന കാരണത്താൽ ബാക്കിയുള്ളവർ ഒഴിവാക്കപ്പെട്ടു.ഉപരോധസമരകാലത്ത് ചെങ്ങറ വിട്ടുപോയ കുടുംബങ്ങളെയും പരിഗണിച്ഛില്ല.ഈ മാനദണ്ഡങ്ങൾ സാധുജന വിമോചന സംയുക്തവേദി അംഗീകരിക്കുന്നില്ല.സമരത്തിന്റെ പലഘട്ടങ്ങളിലായി ഏഴായിരത്തോളം കുടുംബങ്ങൾ പങ്കെടുത്തിട്ടുണ്ടെന്നും അവർക്കെല്ലാം കൃഷിചെയ്തു ജീവിക്കാനാവശ്യമായ ഭൂമി കൊടുക്കണമെന്നുമാണു ആവശ്യം.
കരാറിലെ പ്രധാനപ്പെട്ട ഒരു വ്യവസ്ഥയായിരുന്നു കുമ്പഴയിലെ എസ്റ്റേറ്റ് ഭുമി അളന്ന് തിട്ടപ്പെടുത്തി അധികഭൂമി കണ്ടെത്തി അത് സമരക്കാർക്ക് പതിച്ചുനൽകുമെന്നത് .പക്ഷേ എസ്റ്റേറ്റ് ഭൂമി അളന്നിട്ടേയില്ല.അവിടെതന്നെ എല്ലാ കുടുംബങ്ങൾക്കും കൊടുക്കാനുള്ളത്ര അധികഭൂമിയുണ്ടെന്നാണു പരിസ്ഥിതിപ്രവർത്തകനായ സി.ആർ.നീലകണ്ഠൻ പറയുന്നത്.വങ്കിടക്കാരെ തൊടാൻ ഒരിക്കലും ആാർക്കും ധൈര്യമുണ്ടാകില്ല.അതുകൊണ്ടാകും ഈ പാവങ്ങളെ മറ്റുഭാഗങ്ങളിലേക്ക് പറിച്ചുനടാൻ അധികൃതർ നിശ്ചയിച്ചത്.ഇതിനെതിരെ രോഷം ഉയരുകയാണു.ളാഹ ഗോപാലനുമായി സംസാരിച്ചപ്പോൾ ചെങ്ങറവീണ്ടും പുകയുന്നുവെന്ന വ്യക്തമായ സൂചനയാണു ലഭിച്ചത്.
സമരക്കാരുടെ നാടുകടത്തലിനു വഴി ഒരുക്കികൊണ്ടു കഴിഞ്ഞ മാസം 9 ജില്ലകളിലെ ഭൂമി നറുക്കിട്ടെടുത്ത് നൽകാൻ തീരുമാനമായി.അതോടെ ചെങ്ങറ ഭൂസമരം വിജയകരമായി സമാപിച്ചതായി മാദ്ധ്യമങ്ങൾ സൃഷ്ടിച്ച ധാരണ ഒട്ടും ശരിയല്ല.വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയത്തെ പാതിവഴിയിൽ ഉപേക്ഷിച്ചുപോയവർ വിസ്മരിക്കുന്ന വസ്തുതകൾ ഏറെയാണു.
പത്തനംത്തിട്ടജില്ലയിലും സമീപസ്ഥലങ്ങളിലുമുള്ളതായിരുന്നു സമരക്കാരിൽ ഭൂരിപക്ഷവും.അവർക്ക് എന്തുകൊണ്ട് പത്തനംതിട്ടയിൽ തന്നെ ഭൂമി നൽകുന്നില്ല?എന്തുകൊണ്ടാണു അവർക്കായി അനുവദിക്കപെട്ട ഭൂമിയെക്കുറിച്ച് ചർച്ചനടത്തുകയോ അവിടെ അടിസ്ഥാനസൌകര്യങ്ങൾ ഉണ്ടെന്ന് ബോദ്ധ്യപ്പെടുത്തുകയോ ചെയ്യാത്തത്?വിദൂരസ്ഥമായ സ്ഥലങ്ങളിൽ ഉറ്റവരെയും ഉടയവരേയും വേർപിരിഞ്ഞു താമസിക്കേണ്ടിവരുന്നവരുടെ ആാകുലതകൾ എന്തുകൊണ്ടാണു കണക്കിലെടുക്കാതിരിക്കുന്നത്?
പണ്ട് നായനാർ സർക്കാരിന്റെ കാലത്ത് ആഘോഷപൂർവ്വം അട്ടപ്പാടിയിൽ ആദിവാസികൾക്ക് പട്ടയം നൽകിയ കഥ ഇവിടെ അനുസ്മരിക്കേണ്ടതുണ്ടു.അധിവാസയോഗ്യമല്ലാത്ത മലനിരകളായിരുന്നു അവർക്ക് നൽകിയത്.ജാനുവുമായി ഒപ്പുവെച്ച കരാർ പ്രകാരം മറയൂരിൽ ആന്റണി ആഘോഷപൂർവ്വം വിതരണം ചെയ്ത ഭൂമിക്ക് എന്തു സംഭവിച്ചു എന്ന് ആരെങ്കിലും അന്വേഷിച്ചോ?ജാനുവിനോടും ആദിവാസികളോടുമൊപ്പം ആന്റണി ചുവടുവെക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിച്ചയാളാണിത് എഴുതുന്നത്.പട്ടയം കിട്ടിയ കടലാസുമായി താമസിക്കാൻ ചെന്നവരെ ഒരു സ്വകാര്യ പ്ലാന്റേഷൻ കമ്പനിക്കാർ ആട്ടിയോടിച്ചു.കുടിൽ കെട്ടിയ അപൂർവ്വം കുടുബങ്ങൾക്ക് കുടിവെള്ളം പോലും കിട്ടിയില്ല.അവസാനം, അവരെ കുറേക്കാലം ഒരു സ്കൂളിൽ പാർപ്പിച്ചു.ഇപ്പോൾ അവരുടെ ഗതിയെന്തായിരിക്കും?നിശ്ചയമില്ല.ചാനലുകാർക്കെങ്കിലും അതൊന്ന് അന്വേഷിക്കാം.
വാഗ്ദത്തഭൂമിയിലേക്ക് പോകുന്ന ചെങ്ങറ സമരക്കാർക്കും ഈ ഗതികേട് ഉണ്ടാകില്ലെന്ന് ആരുകണ്ടു?അതുകൊണ്ടു,എല്ലാവർക്കും കൃഷിയോഗ്യമായ ഭൂമി കിട്ടും വരെ തങ്ങൾ കുമ്പഴഎസ്സ്റ്റേറ്റ് വിട്ടുപോവില്ലെന്ന അവരുടെ നിലപാടിൽ യുക്തിയുണ്ടു.
ഇപ്പോൾ തൊഴിലാളികളുടെ ഉപരോധമില്ല.മുൻപ് സമരഭൂമിയിൽ നിന്ന് വിട്ടുപോയവരുൾപ്പെടെയുള്ളവരെല്ലാം തങ്ങൾക്കു ഭൂമികിട്ടുമെന്ന പ്രതീക്ഷയിൽ സമരഭൂമിയിൽ തന്നെ കഴിയുകയാണെന്നാണു ളാഹഗോപാലനും സമരനേതാക്കളും പറയുന്നത്.തങ്ങൾ എസ്റ്റേറ്റിൽ വെച്ചുപിടിപ്പിച്ച വാഴകളും പച്ചക്കറികളും വിളവെടുക്കാൻ പാകമാകുന്നു.ഒരു കോടിയോളം രൂപയുടെ വിളവാണു പ്രതീക്ഷിക്കുന്നത്.റീപ്ലാന്റേഷനുവേണ്ടി നിർത്തിയിരിക്കുന്ന റബർമരങ്ങളിൽ നിന്ന് ടാപ് ചെയ്തും,കൂലിപ്പണിചെയ്തും ഇപ്പോൾ സമരഭൂമിയിൽ താരതമ്യേന ഭേദപ്പെട്ട നിലയിലാണു തങ്ങളിപ്പോൾ ജീവിക്കുന്നത്.കുട്ടികൾ സ്കൂളുകളിൽ പഠിക്കുന്നുമുണ്ടു.അതുകൊണ്ടു മറ്റെവിടെയോ വെച്ചുനീട്ടിയ ഭൂമി കണ്ണുമടച്ച് സ്വീകരിച്ച് ഒഴിഞ്ഞുപോവില്ലെന്ന് അവർ പ്രഖ്യാപിച്ചിരിക്കുന്നു.
അതുകൊണ്ടു തന്നെ ചെങ്ങറ ഇപ്പോഴും പുകയുന്ന ഒരു അഗ്നിപർവതമാകുന്നു.നാട്ടുകാരുടെ മണ്ണിൽ പൊടിയിടാനുള്ള ചെപ്പടി വിദ്യകൾ കൊണ്ടൊന്നും പരിഹരിക്കാവുന്നതല്ല,കേരളത്തിലെ പതിതജനതയുടെ ഭൂപ്രശ്നം എന്ന തിരിച്ചറിവ് ഭരണാധികാരികൾക്കും മാദ്ധ്യമങ്ങൾക്കും എന്നാണു ഉണ്ടാകുന്നത്?

Sunday, 4 April 2010
പാടങ്ങളിൽ സൈന്യമിറങ്ങും കാലം....
കഴിഞ്ഞ ദിവസം കേരള കാർഷിക സർവ്വകലാശാലയിൽ നടന്ന അത്യപൂർവ്വമായ ഒരു പരിപാടിയിൽ പങ്കെടുക്കാനിടയായി.ആകാശവാണിയുടെ “കൃഷി ചെയ്യാനും യന്ത്രകൈകൾ” എന്ന കാർഷിക പാഠപരമ്പരയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാർച്ച്പാസ്റ്റ് നടന്നു.യൂണീഫോമിട്ട 300ലധികം സ്ത്രീ പുരുഷന്മാർ അത്യുത്സാഹത്തോടെ,പട്ടാളച്ചിട്ടയിൽ നടന്നു നീങ്ങി.അവരാണു ഭക്ഷ്യസുരക്ഷാ സേനാംഗങ്ങൾ. താലത്തിൽ താലപ്പൊലിക്ക് പകരം ഞാറുമായി നീങ്ങി മറ്റൊരു കൂട്ടർ.പിന്നാലെ ഞാറു നടാനുംകൊയ്യാനും മെതിക്കാനുമുള്ള യന്ത്രങ്ങൾ ഓടിച്ചുകൊണ്ട് സ്ത്രീകൾ.കാളിക്കുട്ടി എന്ന കർഷകത്തൊഴിലാളിയും വിശ്വനാഥൻ എന്ന കർഷകനും ചേർന്നാണു പരമ്പരയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
കേരളത്തിന്റെ കാർഷികമേഖലയിൽ വരുന്ന വലിയൊരു മാറ്റത്തിന്റെ നാന്ദിയാണിത്.ഭക്ഷ്യസുരക്ഷയെകുറിച്ച് ആശങ്കപ്പെടുന്നവർക്ക് പഠിക്കാനേറെയുണ്ട്,ഇതിൽ നിന്ന്.
വേദിയിലിരിക്കുമ്പോൾ മനസ്സിലേക്ക് പെട്ടെന്ന് ഒരുപറ്റം വയൽകിളികൾ പറന്നിറങ്ങി.ഓർമ്മകളിൽ നിറയെ നെൽമണികൾ.ദശാബ്ദങ്ങൾക്ക് മുൻപ്, പാടങ്ങളെല്ലാം വിളഞ്ഞുതുടങ്ങുമ്പോൾ ,അങ്ങ് ആലപ്പുഴയുടെ തെക്കൻഭാഗങ്ങളുൾക്കൊള്ളുന്ന ഓണാട്ടുകരയിലെ പാടങ്ങളിൽ ആകാശത്ത് എവിടെനിന്നോ തത്തകൾ കൂട്ടമായി പറന്നിറങ്ങും. കതിർകുലകൾ കൊത്തിത്തിന്നാണാണു വരവ്.കാക്കയുടെ ചിറകു കമ്പിൽ കെട്ടിത്തൂക്കിയും,കലത്തിൽ കരിങ്കണ്ണനെ വെച്ചും തെറ്റാലിയിൽ കല്ല് തെറ്റിച്ചുവിട്ടും കിളികളെ ഓടിച്ച് വിട്ട് വിളകൾ സംരക്ഷിക്കേണ്ട ജോലി കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു.എന്നിട്ടും പിന്തിരിയില്ല കിളികൾ.അതുകൊണ്ട് വയൽ വരമ്പിൽ ഊഴമിട്ടിരുന്ന് കിളികളെ ഓടിക്കണം.കണ്ണുതെറ്റിയാൽ അവ പിന്നേയും പറന്നെത്തും.അവധിദിവസങ്ങളിൽ കിളികളെ ആട്ടിയോടിക്കാൻ സന്ധ്യമയങ്ങും വരെ കാവലിരുന്ന ആ കാലം എന്നും ഒരു നിറവസന്തമായി ഉള്ളിലുണ്ടു.വിളഞ്ഞ നെൽമണികളാൽ സ്വർണ്ണവർണ്ണമായ പാടങ്ങൾ.കൊയ്ത്തുകഴിഞ്ഞാൽ അവയിൽ ആയിരക്കണക്കിനു താറാവുകൾ.അവ രാത്രി തൊട്ടടുത്ത ചിറകളിലും പുരയിടങ്ങളിലും ചേക്കേറും.അതിനു പ്രതിഫലമായി ഉടമസ്ഥനു കുറേ താറാമുട്ടകൾ കിട്ടും.ചിലപ്പോൾ പൂവൻ താറാവും.
കൊയ്തെടുത്ത കറ്റ തിന്നാൻ മരം നിറയെ ചാടിക്കളിക്കുന്ന അണ്ണാനുംചെറുകിളികളും.കൊയ്തുപാട്ട്.മുറ്റത്ത് വലിയ തഴപ്പായയിൽ നെല്ലുണക്കാനിടുമ്പോഴും തത്തയും മൈനയും പ്രാവും കാക്കയും അണ്ണാനും പിന്നെ പേരുമറന്നുപോയ അനേകം ചെറുകിളികളുമെത്തും.അവയിൽ നിന്ന് നെൽമണികളെ കാത്തുസൂക്ഷിക്കേണ്ട ജോലിയും കുട്ടികൾക്കായിരുന്നു.
ഓരോ ഋതുവിനും ഓരോ ഗന്ധമായിരുന്നു.ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് നാട്ടുവഴികളിലും റോഡുകളിലും ഉണക്കാനിട്ടിരിക്കുന്ന വൈക്കോലിന്റെ ഗന്ധം.വേനൽക്കാറ്റിനു നാട്ടുമാങ്ങയുടെ കൊതിയൂറുന്ന മണമായിരുന്നു.അവധിക്കാലത്തിനു കൊന്നയുടേയും പൂക്കളുടേയും നിറവും മണവുമായിരുന്നു....
കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളിൽ അതെല്ലാം പഴങ്കഥയുടെ പരിവൃത്തത്തിലേക്ക് പിൻ വാങ്ങി .കേരളം കാർഷികസംസ്കൃതിയിൽ നിന്ന് അതിവേഗം നഗരസംസ്കൃതിയിലേക്ക് പരിവർത്തനം ചെയ്തു.കൃഷിഭൂമിയുടെ വിസ്തൃതി ഭയാനകമാംവിധം കുറഞ്ഞു.വയലുകൾ വ്യാപകമായി നികത്തപ്പെട്ടു.അവയിൽ ഗൾഫ് പണമൊഴുക്കി രമ്യഹർമ്മങ്ങൾ ഉയർന്നുവന്നു.അവശേഷിച്ച വയലുകൾ തരിശിടപ്പെട്ടു.ചേറിലും ചെളിയിലുമിറങ്ങി പണി ചെയ്യാൻ അളെക്കിട്ടാതെ വന്നു.പരമ്പരാഗത കർഷകത്തൊഴിലാളികളുടെ പിന്തലമുറക്കാരിൽ ഭൂരിപക്ഷവും കെട്ടിടനിർമ്മാണത്തൊഴിലിലേക്ക് തിരിഞ്ഞു.കൃഷിഭൂമി കൈവശം വെച്ചിരിക്കുന്നവർക്കാകട്ടെ മണ്ണിൽ പണിയെടുത്ത് ശീലവുമില്ല.സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ച ഇക്കൂട്ടർ കൃഷിയെ തന്നെ തള്ളിപ്പറഞ്ഞു.അവരുടെ പുതിയ സാമൂഹികപദവികൾക്ക് നിരക്കുന്നതായിരുന്നില്ല ഇത്.കൃഷിയുമായി പൊക്കിൾ കൊടി ബന്ധമുള്ള ദളിതർക്കാകട്ടെ കൃഷിഭൂമിയിൽ ഉടമസ്ഥാവകാശവും ലഭിച്ചില്ല.
എന്നിട്ടും ഉള്ള ഭൂമിയിൽ കൃഷിചെയ്യാൻ തയ്യാറായിവന്നവരെ തുരത്തിയോടിക്കുകയായിരുന്നു,കർഷകത്തൊഴിലാളികളുടെ പേരിൽ ആണയിടുന്ന ഒരുകൂട്ടർ ചെയ്തത്.കുട്ടനാട്ടും പാലക്കാട്ടും കൃഷിപ്പണിക്ക് ആളെകിട്ടാതെ വന്നപ്പോൾ യന്ത്രങ്ങളിറക്കാനുള്ള നീക്കത്തെ സർവരാഷ്ട്രീയപ്പാർട്ടികളും ഒത്തുചേർന്നാണു പരാജയപ്പെടുത്തിയത്.കർഷികമേഖലയിലെ യന്ത്രവത്കരണത്തിനെതിരെ രക്തരൂക്ഷിതമായ സമരമാണു അരങ്ങേറിയത്.ചെയ്യാത്തപണിക്ക് നോക്കുകൂലിവാങ്ങിച്ചും,വിളകൊയാനനുവദിക്കാതെ നശിപ്പിച്ചും അവർ കൃഷിക്കാരെ പാഠം പഠിപ്പിച്ചു.മുരിക്കനിൽ നിന്ന് ഏറ്റെടുത്ത അയിരക്കണക്കിനേക്കർ വയലുകളിൽ ഇവർ മുങ്കൈയെടുത്ത് നടത്തിയ കൃഷി അമ്പേ പരജയപ്പെട്ടതിന്റെ കാരണങ്ങൾ ഇനിയെങ്കിലും ആത്മവിമർശനം നടത്തി കണ്ടെത്തേണ്ട സമയമായിരിക്കുന്നു.
കാരണം ,കാലമാണു ഏറ്റവും വലിയ ഗുരുനാഥൻ എന്ന സത്യം ഇവർ തിരിച്ചറിഞ്ഞിരിക്കുന്ന സമയമാണിത്.കമ്പ്യൂട്ടർവത്കരണത്തെ നഖശിഖാന്തം എതിർത്തവർ ഇപ്പോൾ യോഗത്തിനു പോകുന്നത് ലാപ്ടോപ്പുമായാണു.കാർഷികയന്ത്രവത്ക്കരണത്തിനെതിരെ പോരാടിയവരും ഇപ്പോൾ തെറ്റ് മനസിലാക്കിയിരിക്കുന്നു.കുട്ടനാട്ടിൽ മെതിയന്ത്രങ്ങൽ കൊണ്ടുവരുവാൻ അവരിൽ ചിലർതന്നെ മുങ്കൈയെടുത്തത് ചരിത്രത്തിന്റെ മധുരതരമായൊരു പകരം വീട്ടലല്ലാതെ മറ്റെന്ത്?
കാലത്തിന്റെ ചുവരെഴുത്ത് ഇവർ ശരിക്കും വായിക്കുന്നുണ്ടെങ്കിൽ ഇനി പ്രവർത്തിക്കാനേറെയുണ്ടു.കാർഷികമേഖലയിലെ ആധുനികവത്കരണത്തിലൂടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായി മാറിയ പഞ്ചാബിന്റേഉം തൊട്ടു പിന്നിൽ നിൽക്കുന്ന ഹര്യാനയുടേയും മാതൃകകൾ നമുക്ക് മുന്നിലുണ്ടു.ആ പാതയാണു കേരളത്തിനു അനുകരിക്കാവുന്നത്.അതിനു നമ്മുടെ ചിലമിഥ്യാധാരണകളിൽ പൊളിച്ചെഴുത്ത് നടത്തണം.കൃഷിപ്പണി സ്റ്റാറ്റസ് കുറഞ്ഞ,ജീവിക്കാൻ ഒരു ഗതിയുമില്ലാത്തവരുടെ അവസാനാഭയമാണെന്ന ധാരണ മാറണം.അതിനു,തമിഴ്നാട്ടിലേയും ആൻഡ്രയിലേയും പട്ടിണിപ്പാവങ്ങളായ കർഷകത്തൊഴിലാളികളുടെ മനസിൽ പതിഞ്ഞ ആ ചിത്രം മാറ്റിവരക്കേണ്ടതുണ്ടു.വിദ്യാസമ്പന്നരായ കേരളീയരെ ഒരിക്കലും അവ ആകർഷിക്കുകയില്ല.പകരം, വിലകൂടിയ ജീപ്പിലും ട്രാക്റ്ററിലും ഗോതമ്പുപാടങ്ങൾക്ക് നടുവിലൂടെ പായുന്ന സമ്പന്നരായ പഞ്ചാബികർഷകരുടെ ചിത്രം പ്രതിഷ്ഠിക്കാൻ എന്നു നമുക്ക് സാധിക്കുന്നുവോ,അന്നേ കേരളീയർ കൃഷിയിലേക്ക് തിരിച്ചുവരൂ.
ആധുനിക കാർഷികയന്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന,ആകർഷകമായ വസ്ത്രങ്ങൾ ധരിച്ച,ചേറിലും ചെളിയിലും ഇറങ്ങാത്ത പുതുതലമുറകൃഷിക്കാർ ഇവിടെ ഉണ്ടാകുകതന്നെ ചെയ്യും.അതിനു കേരള കാർഷികസർവകലാശാല നടത്തുന്ന അർഥപൂർണ്ണമായൊരു കാൽ വെയ്പ്പാണു ഈ ഭക്ഷ്യ സുരക്ഷാ തൊഴിൽ സേനയുടെ രൂപീകരണം.ഇപ്പോൾ 600ഇലധികം പേർക്കാണു പരിശീലനം കൊടുത്തിട്ടുള്ളത്.ഭാവിയിൽ ഒരുലക്ഷം പേർക്ക് കാർഷികയന്ത്രങ്ങളിൽ പരിശീലനം നൽകി പാടങ്ങളിലിറക്കാൻ അധികൃതർ ലക്ഷ്യമിടുന്നു.
ഒരു എസ്.എം.എസ് അയച്ചാൽ ഈ ഹരിതസേന എത്തി ഞാറു നടലും വളമിടലും കൊയ്ത്തുമൊക്കെ നടത്താനെത്തുന്ന കാലത്ത് കേരളം പിന്നെയും ഹരിതാഭമാകും.തരിശുകിടക്കുന്ന പാടങ്ങൾ പച്ചപ്പട്ടുവിരിക്കും.കാർഷികസംസ്കൃതി പുനർജനിക്കും.

Subscribe to:
Posts (Atom)
USEFUL SITES
MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍