About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday, 18 October 2010

വ്യാജ മൂല്യബോധം ഇരകളെ വിഴുങ്ങുന്നത് ഇങ്ങനെ...

പൂന്താനം ഇല്ലത്തേക്ക് മകനെ എഴുത്തിനിരുത്തിക്കാൻ കൊണ്ടുചെന്ന മുസ്ലീമായ സബ് ഇൻസ്പക്ടറെ അവർ തിരികെ അയച്ചു.ഇതിൽ പ്രതിഷേധിച്ച് ,അവിടെ വിദ്യാരംഭം നടത്തുന്നതിനു ക്ഷണിച്ചുവരുത്തിയ ഗുരുക്കന്മാർ ഇറങ്ങിപ്പോവുകയും ഇല്ലത്തിനു പുറത്ത് വെച്ച് കുട്ടിക്ക് ആദ്യക്ഷരം കുറിക്കൽ ചടങ്ങ് നടത്തിക്കുകയും ചെയ്തതായിരുന്നു ഞായറാഴ്ച്ച ചില ചാനലുകൾ കൊണ്ടാടിയ പ്രധാന സെൻസേഷണൽ വാർത്ത.

ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള ഇല്ലത്ത് ഹിന്ദുക്കളുടെ കുട്ടികൾക്ക് മാത്രം വിദ്യാരംഭം കുറിക്കുന്നത് മതേതരത്വത്തിൻ മേലുള്ള ഹൈന്ദവഫാസിസ്റ്റുകളുടെ കടന്നുകയറ്റമാണെന്നാണു,ഇടതുപക്ഷ സഹയാത്രികരായ ‘ഗുരുക്കമ്മാർ’പ്രതികരിച്ചത്.അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതിനു മതപരവും അനുഷ്ഠാനപരവുമായ വിലക്കുണ്ടെന്നാണു ഇല്ലക്കാരുടെ പക്ഷം.പൂന്താനത്തിന്റെ പേരിലുള്ള ഇല്ലമായതിനാൽ എല്ലാക്കുട്ടികൾക്കും എഴുത്തിനിരുത്തൽ നടത്തിക്കൊടുക്കുമെന്ന് വിശ്വസിച്ചാണു താൻ കുട്ടിയെ കൂട്ടിക്കൊണ്ടുവന്നതെന്നാണു ബാപ്പയുടെ വാദം.തെരഞ്ഞെടുപ്പ് സമയമായതിനാലും വിശ്വാസത്തിന്റെ പ്രശ്നമായതിനാലും വേണമെങ്കിൽ ഈ വിവാദം അപകടകരമായ തലങ്ങളിലേക്ക് വരെ വളർത്തിക്കൊണ്ടുവരാം.

അതിനു തുനിഞ്ഞിറങ്ങും മുൻപ് ഇതിലെ ഒന്നാം കക്ഷി ഉത്തരം പറയേണ്ട ചില മൌലികപ്രശ്നങ്ങളുണ്ടു.ഇതെഴുതുന്നയാൾക്ക് ഇത്തരം ആചാരാനുഷ്ഠാനങ്ങളിൽ യാതൊരു താല്പര്യവുമില്ല;അവ ജീവിതത്തിൽ ഒരിക്കൽ പോലും പാലിച്ചിട്ടുമില്ല.അത് ഈയുള്ളവന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്നമാണു.അതിനു വിഘാതം ഉണ്ടാകുമ്പോൾ മാത്രമേ അത് പൊതുസമൂഹം ചർച്ച് ചെയ്യുകയും ഇടപെടുകയും ചെയ്യേണ്ട വിഷയമാകുന്നുള്ളൂ.

ഇനി കാര്യത്തിലേക്ക് കടക്കാം.വിജയദശമി എന്നത് പൂർണ്ണമായും ഒരു ഹൈന്ദവ ആചാരാനുഷ്ഠാനമാണു.ദസറയും ദുർഗ്ഗാപൂജയുമൊന്നും മറ്റു മതസ്ഥരുടെ ആചാരങ്ങളോ ഉത്സവങ്ങളോ അല്ല.ആയുധപൂജയും,തുടന്ന് വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നതും സഹസ്രാബ്ദങ്ങളായി ഹിന്ദുക്കൾ നടത്തിവരുന്ന ചടങ്ങുകളാണു.പക്ഷേ,മതപരമായ ഇത്തരം ആചാരാനുഷ്ഠാനങ്ങളെ അതിന്റെ പരിവൃത്തത്തിനപ്പുറത്തേക്ക്,പൊതുസമൂഹത്തിന്റെ അംഗീകൃത ചടങ്ങുകളായി അവതരിപ്പിക്കാൻ ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പിന്തുണയോടെ സംഘടിതശ്രമം നടത്തിവരുന്നുണ്ടു.കാർഷികോൽസവമെന്ന സാമൂഹികപശ്ചാത്തലമുണ്ടെങ്കിലും പൂർണ്ണമായും മതപരമായ വേരുകളുള്ള ഓണത്തെ ‘‘കേരളത്തിന്റെ ദേശീയ ഉത്സവം”ആക്കി അവതരിപ്പിക്കപ്പെട്ടത് തന്നെ ഏറ്റവും നല്ല ഉദാഹരണം.

മതപരമായ ഉത്സവങ്ങളെ ജനാധിപത്യവത്കരിക്കുക എന്ന സാമൂഹികവിപ്ലവമാണു തങ്ങൾ നടത്തുന്നത് എന്നാണു ഇക്കൂട്ടരുടെ വാദം.പക്ഷേ ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഭൂരിപക്ഷത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽ‌പ്പിക്കുകയാണു.വിശ്വാസം കൊണ്ടോ,മനസുകൊണ്ടോ ഇഷ്ടമല്ലാത്ത ഒരു ചടങ്ങിൽ “മറ്റുള്ളവർ എന്തു വിചാരിക്കും?ഒറ്റപ്പെട്ടു പോവുകയില്ലേ” എന്ന് ആശങ്കപ്പെട്ട് പങ്കെടുക്കുമ്പോൾ വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശവും നഗ്നമായി കവർന്നെടുക്കപ്പെടുകയാണു ചെയ്യുന്നത്.എല്ലാ മത ജാതി സംഘടനകളും അവർ നടത്തുന്ന സ്ഥാപനങ്ങളും ഇത്തരത്തിൽ നിരന്തരം മനുഷ്യാവകാശലംഘനങ്ങ നടത്തുന്നുണ്ടു.ചില മതന്യൂനപക്ഷങ്ങളും ഹൈന്ദവ സംഘടനകളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും,ആശുപത്രികൽ പോലുള്ള പൊതുസ്ഥാപനങ്ങളിലും വസ്ത്രങ്ങളും പ്രാർത്ഥനകളും ഇങ്ങനെ അടിച്ചേൽ‌പ്പിക്കപ്പെടുന്നുണ്ടു.

ജനാധിപത്യമൂല്യങ്ങളുടെ കാവൽക്കാരാകേണ്ട മാദ്ധ്യമങ്ങൾക്ക് ഇതൊന്നും ഒരു പ്രശ്നമല്ല:എന്തെന്നാൽ അവരിൽ ഭൂരിപക്ഷവും സഞ്ചരിക്കുന്നത് ഇതേ പാതയിലൂടെ തന്നെയാണു. ഉടമസ്ഥരുടെ വിശ്വാസപ്രമാണങ്ങളെ അവർ യാതൊരു ഉളുപ്പുമില്ലാതെ വായനക്കാരുടെ/പ്രേക്ഷരുടെ മേൽ കെട്ടിയേല്പിക്കുന്നു. ഭൂരിപക്ഷത്തിന്റെ പ്രീതിപിടിച്ചു പറ്റുന്നതും അതുവഴി കച്ചവടസാദ്ധ്യതകളുടെ അക്ഷയഖനി തുറക്കുന്നതുമായ എന്ത് അന്ധവിശ്വാസത്തിനും അനാചാരത്തിനും അവർ പ്രചാരം നൽകുകയും ചെയ്യുന്നു.

മാദ്ധ്യമസദാചാരത്തെക്കുറിച്ചു എപ്പോഴും വാചാലരാകുന്നവർ എന്തിനാണു വിശ്വാസത്തട്ടിപ്പുകാരായ ജ്യോതിഷികളുടെ പരിപാടികളും പംക്തികളും പരസ്യങ്ങളും കൊടുക്കുന്നത്?’കുബേർ കുടീർ”എന്ന കുബേര ഭൈരവയന്ത്രം വിൽക്കാൻ ഉത്തരേന്ത്യക്കാരായ വിശ്വാസത്തട്ടിപ്പുകാർക്ക് ഒത്താശ ചെയ്തുകൊടുത്തത് ഒരു പ്രമുഖചാനലിലെ പരസ്യങ്ങളായിരുന്നു.അവർ ഏതാനും മാസം കൊണ്ടു ആറരക്കോടി രൂപയാണു തട്ടിയെടുത്തതത്രേ .അങ്ങനെയെങ്കിൽ ഇക്കണ്ട പത്രമാസികകളിലും ചാനലുകളിലും വരുന്ന പരസ്യങ്ങളിലും പരിപാടികളിലുമൂടെ തട്ടിപ്പുകാർ കൈക്കലാക്കിയത് പരശതം കോടികളാണു.അക്ഷയതൃതീയ നാലിൽ സ്വർണ്ണം വാങ്ങിയാൽ വർഷം മുഴുവൻ അഭിവൃദ്ധിയുണ്ടാകുമെന്ന് പ്രചരിപ്പിച്ച് പുതിയ വിശ്വാസത്തട്ടിപ്പ് നടത്തുന്നതിനും വഴിതുറന്നു കൊടുത്തത് ഇവർ തന്നെയാണു.

കേരളത്തിൽ ഇന്ന് നടക്കുന്ന ഏറ്റവും വലിയ ‘അപനിർമ്മാണം”,വാസ്തുദോഷത്തിന്റെ പേരിൽനടക്കുന്ന കെട്ടിടം കുത്തിപ്പോളിക്കലും പുനർനിർമ്മാണവുമാണു.എത്രയെത്ര “വാസ്തുശാസ്ത്രവിദഗ്ദ്ധരാണു”,മാദ്ധ്യമങ്ങളിലൂടെ അവതരിച്ച് ദോഷങ്ങളെ ഹനിക്കുന്നത്.
ഭൂരിപക്ഷമതത്തിലെ അന്ധവിശ്വാസാധിഷ്ഠിതമായ ഇത്തരം നൂറുകണക്കിനു ആചാരാനുഷ്ഠാനങ്ങളെ കച്ചവടസാദ്ധ്യതകൾ കണ്ടെത്തി ദുഷ്ടലാക്കോടെ മഹത്വവത്കരിക്കുന്ന പ്രവണത പാരമ്യയയതയിലെത്തിനിൽക്കുകയാണു.

വിജയദശമി ദിനത്തിൽ ‘സാംസ്കാരികനായകന്മാർ” കുഞ്ഞുങ്ങളുടെ നാവിൽ സ്വർണ്ണം കൊണ്ടു ആദ്യക്ഷരം കുറിച്ചുക്കൊടുത്ത് എഴുത്തിനിരുത്തിക്കുന്നത് പുണ്യമാണെന്ന പുതിയ “മൂല്യനിർമ്മാണം”നടത്തപ്പെട്ടിരിക്കുന്നു.മാദ്ധ്യമങ്ങൾ തന്നെ ഇതൊരു ആഘോഷമാക്കി മാറ്റുമ്പോൾ,അതിന്റെ മതപരമായ പശ്ചാത്തലത്തിൽ വിശ്വാസമില്ലാത്തവർക്ക് കൂടി പ്രലോഭനമുണ്ടാകും.തങ്ങളുടെ മക്കളെ വിജയദശമിക്ക് എഴുത്തിനിരുത്തിയില്ലെങ്കിൽ അവരുടെ ഭാവി ഇരുളടഞ്ഞതായിപ്പോകുമോ എന്ന് ആശങ്കയുണ്ടാകും.അന്യമതസ്ഥരായ വലിയൊരുവിഭാഗം ഈ കെണിയിൽ വീണു പോയിട്ടുണ്ടു.ക്രിസ്ത്യൻ പള്ളികളിൽ നടത്തുന്ന സമാന്തരവിദ്യാരംഭങ്ങൾ തന്നെ ഉദാഹരണം.

മാദ്ധ്യമങ്ങളും പൊതുസമൂഹവും എങ്ങനെ മനുഷ്യരുടെ വിശ്വാസപ്രമാണങ്ങളേയും ജീവിതവീക്ഷണങ്ങളേയും മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാനു ഇത്.അവർ നിർമ്മിച്ച വ്യാജമൂല്യബോധത്തിൽ കുരുങ്ങിയാകണം ആ പിതാവ് പൂന്താനം ഇല്ലത്തേക്ക് ചെന്നത്.ഇനിയും ഇത്തരം ഇരകൾ ഉണ്ടായിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.

22 comments:

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എന്തിന് പറയുന്നു എല്ലാ‍ആചാരങ്ങളും മതയാവരണം അഴിച്ചുവെച്ച് ആഘോഷിച്ചു തുടങ്ങി കേട്ടൊ. ഇന്നലെ ജാതിമതഭേദമന്യേ ഇവിടെ ലണ്ടനിലും ഞങ്ങൾ എഴുത്തിനിരുത്ത് നടത്തി കേട്ടൊ

നിസ്സഹായന്‍ said...

സവര്‍ണഹിന്ദുത്വത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ പെടുന്ന 'എഴുത്തിനിരുത്ത്' പോലുള്ള ചടങ്ങുകളെ മതേതരമായിക്കാണുകയും അവയ്ക്ക് വിധേയരായിക്കൊണ്ട് ദേശഭക്തിയും സാംസ്ക്കാരിക ഭക്തിയും പ്രകടിപ്പിക്കാനിറങ്ങുന്നവര്‍ക്ക് ചിലപ്പോഴെങ്കിലും ഹിന്ദുത്വത്തിന്റെ ശരിയായ ഉള്ളിലിരിപ്പ് ഇതുപോലുള്ള അനുഭവങ്ങളിലൂടെ മനസ്സിലായാലും ഹിന്ദുത്വത്തെ ആരും വിമര്‍ശിക്കില്ല. കാരണം അത്രകണ്ട് ഹൈന്ദവീകരിക്കപ്പെട്ടതാണ് നമ്മുടെ സമൂഹമനഃസാക്ഷിയും സാംസ്ക്കാരികതയും. ഇന്ന് ഹൈന്ദവികതയുടെ മതചിഹ്നങ്ങളെയും ആചാരങ്ങളെയും ഏറ്റവും കൂടുതല്‍ സാംസ്ക്കാരികമായി സ്വാംശീകരിച്ച് ഹിന്ദുത്വത്തിന്റെ കൈയടിവാങ്ങുന്ന കൃസ്തുമതാനുയായിക്കായാലും ഇതില്‍ നിന്നും വ്യത്യസ്ഥമയ അനുഭവമൊന്നും ഉണ്ടാകുമായിരുന്നില്ല. ഇതുപോലെ സങ്കുചിതമായ പ്രവര്‍ത്തികളെന്തെങ്കിലും ഇസ്ലാമിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് കിടക്കപ്പൊറുതി ഉണ്ടാകുമായിരുന്നോ ?!!!ഹിന്ദുത്വത്തിന്റെ മൂടുതാങ്ങാന്‍ നടക്കുന്നവര്‍ ഇത്തരം അനുഭവങ്ങള്‍ എത്രതന്നെയുണ്ടായാലും പാഠങ്ങള്‍ പഠിക്കുകതയില്ല.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

അതേ,നിസ്സഹായാ, ഹൈന്ദവമതാ‍ചാരങ്ങളെയെല്ലാം ഭാരതീയ സാംസ്കാരികപൈതൃകത്തിന്റെ പേരിൽ ആവാഹിച്ചാലേ മറ്റു മതസ്ഥർക്ക് നല്ലപിള്ള സർട്ടിഫിക്കേറ്റ് ലഭിക്കൂ.ആ പൈതൃകത്തിന്റേയും സംസ്കാരത്തിന്റേയും പേരിൽ എന്തുമാകാം;അതിനാൽ നഗ്ന സന്യാസിമാരെ വരെ സഹിക്കുക തന്നെ.അതു മറ്റുള്ളവരുടെ കാര്യമായിരുന്നെങ്കിൽ കാണാമായിരുന്നു!

SMASH said...

എഴുത്തിനിരുത്ത്‌ അക്ഷയത്രിതീയ തുടങ്ങിയ സാധനങ്ങളുടെ കാര്യത്തില്‍ പറഞ്ഞതൊക്കെ ശരി തന്നെ, പറഞ്ഞിട്ട് കാര്യമില്ല എത്രയൊക്കെ മതെതരമാനെന്നു പറഞ്ഞാലും ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിനു തന്നെയായിരിക്കും ഒരു ചെറിയ മുന്‍തൂക്കം. അതൊരു സത്യമാണ്. മറ്റൊരു നേട്ടവും ലോകത്തിനു മുന്നില്‍ ഉയരത്തിക്കാണിക്കാന്‍ ഇല്ലാതെ വരുമ്പോള്‍ ഈ വഹ പഴഞ്ചന്‍ ഐറ്റംസ് ഒക്കെ പൊടിതട്ടിഎടുക്കാന്‍ വേണ്ടി, ഭൂരിപക്ഷം അതൊരു താപ്പാക്കിക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്തോടെ ഹിന്ദുത്വം നടപ്പാക്കാന്‍ ഇറങ്ങുന്നതാണ് പ്രശ്നം. ഭൌതികമായി ജനം വളരാതെ ഒന്നിനും പരിഹാരമില്ല, എത്രയൊക്കെ പുരോഗമനം പറഞ്ഞാലും!

എന്നാല്‍ ഈ പറഞ്ഞപോലെ,

""കാർഷികോൽസവമെന്ന സാമൂഹികപശ്ചാത്തലമുണ്ടെങ്കിലും പൂർണ്ണമായും മതപരമായ വേരുകളുള്ള ഓണത്തെ ‘‘കേരളത്തിന്റെ ദേശീയ ഉത്സവം”ആക്കി അവതരിപ്പിക്കപ്പെട്ടത് തന്നെ ഏറ്റവും നല്ല ഉദാഹരണം."""

ഇത്രയൊക്കെ കടന്നു ചിന്തിക്കണോ? ആവശ്യമുള്ളവര്‍ മാത്രം ആഘോഷിച്ചാല്‍ മതി!
ഇതിലൊക്കെ ആഘോഷിക്കാന്‍ തക്ക വകയുള്ളതുകൊണ്ടു തന്നെയല്ലേ മീഡിയാ കവറേജ് കിട്ടുന്നതും എല്ലാ മതക്കാര്‍ക്കും വല്യ കൊഴപ്പമില്ലാത്ത പരിപാടിയാണെന്ന് തോന്നുന്നതും. ക്രിസ്മസ്സും എനിക്ക് തോന്നുന്നു അതിന്റെ ആത്മീയമായ തലത്തില്‍ നിന്നെല്ലാം മാറി എല്ലാ മതക്കാര്‍ക്കും ഒരുപോലെ ആഘോഷിക്കാന്‍ തക്കവിധത്തില്‍ ആയിട്ട് ഒരുപാട് കാലമായെന്ന്‍. വിഷുവും ദീപാവലിയുമെല്ലാം അതുപോലെ തന്നെ. പടക്കം പൊട്ടിക്കാനും, തലകുത്തി മറിയാനും, എന്തിന് കള്ളുകുടിക്കാനും വരെ ഒരു കാരണം കിട്ടി എന്ന നിലയില്‍ അത് ഇതര മതസ്ഥരിലേക്കും പടരുന്നു. ആഘോഷിക്കാന്‍ ഹൈന്ധവമാണോ, ഇസ്ലാമികമാണോ, ക്രിസ്തവമാണോ എന്നൊക്കെ നോക്കണോ?
ഇസ്ലാമികമായ ആചാരങ്ങളില്‍ ഇതുപോലെ ആഘോഷിക്കാനും കള്ളുകുടിക്കാനും വകുപ്പില്ലല്ലോ!

സത്യാന്വേഷി said...

ഓണം,എഴുത്തിനിരുത്തല്‍ ,നിലവിളക്കു കൊളുത്തല്‍ പോലുള്ള ഹൈന്ദവാചാരങ്ങള്‍ അതതു മതസ്ഥര്‍ ആഘോഛിക്കന്നതില്‍ ആര്‍ക്കെതിര്‍ക്കാനാവും എന്നാല്‍ അവ ഒരു മതേതര ഭരണകൂടവും അതിന്റെ സ്ഥാപനങ്ങളും പ്രൊമോട്ടു ചെയ്യുകയും രഷ്ട്രത്തിന്റെ ആഘോഷങ്ങളാക്കി മാറ്റുകയും ചെയ്യുന്നത് നിസ്സാരമായി കാണുന്നത് എന്തു തരം മതേതരവാദികളാണ് പ്രദീപ്കുമാറിന്റെ ലേഖനത്തിലെ ഈ വിഷയം പലപ്പോഴായി ഈയുള്ളവനുള്‍പ്പെടെ പലരും ഉന്നയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഹിന്ദുത്വക്കാരേക്കാള്‍ ശക്തമായി അത്തരം പോസ്റ്റുകളെ എതിര്‍ക്കാന്‍ മതേതര പുരോഗമനക്കാര്‍ ചാടിവീണതു കണ്ടിട്ടുണ്ട്.

poor-me/പാവം-ഞാന്‍ said...

എഴുതിയത് മനസ്സിരുത്തി വായിച്ചു.തികച്ചും ഹൈന്ദവമായ ഈ ആചാരം ആചരിക്കപ്പെടുന്ന ഈ സ്ഥലത്ത് കാല്‍ വെക്കും മുമ്പ് അത് സംഘാടകര്‍ തന്നെ പ്രവേശിപ്പിക്കുമോ, ചടങില്‍ പങ്കെടുപ്പിക്കുമോ എന്നോക്കെ ഈ പൊലീസ്കാരന് അന്വേഷിക്കാമായിരുന്നു...വിളിക്കാത്തിടത്ത് കയറിച്ചെന്ന് ഇല കിട്ടിയില്ല എന്ന് പരാതി പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? അതിയാന്‍ ഒരു മുസ്ലിം ആണ് എന്ന് താങ്കള്‍ പറഞിരിക്കെ തികച്ചും അനിസ്ലാമികമായ ഈ ചടങില്‍ വലിഞു കയറി ചെല്ലേണ്ട കാര്യവും അതിയാന്‍ ഇല്ലായിരുന്നു.ഇതില്‍ താങ്കള്‍ പറഞിരിക്കുന്ന ഹിന്ദുക്കള്‍ക്ക് അവരുടെ സ്വകാര്യ ഇടങളില്‍ അവരുടെ ഇഷ്ട് പ്രകാരം മതാനുഷ്ടാനങള്‍ നടത്തനുള്ള സ്വാതന്ത്ര്യത്തെ നമ്മുക്ക് തള്ളിക്കളയാന്‍ പറ്റുമോ? പിന്നെ താങ്കള്‍ പറഞ സാമൂഹിക അംഗീകാരത്തിനു ഹൈന്ദവാചാരത്തെ പുല്‍കണമെന്ന് ഏതെങ്കിലും മുസ്ലിം കരുതിയാല്‍ അതവരുടെ മണ്ടത്തരം എന്നെ പറയാവൂ... വിശുദ്ധി ദൈനം ദിന ജീവിതത്തില്‍ പകര്‍ത്തിയാല്‍ എത് മുസല്‍മാനും സമൂഹത്തിന്റെ മനസ്സ് കവരാനാകും... എന്റെ ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബമുണ്ട്.അവര്‍ താഴ്ന്ന ഇടത്തരം വരുമാനക്കാരാണ്.മലബാറിലെ പ്രമാണിമാരെപ്പോലെ വേഗമുള്ള കാറും, മറ്റിടങളിലെപ്പോലെ പത്രാസ്സും ഒന്നും ഇല്ലാത്ത പൊതുവെ സി” ക്ലാസ്സ് സര്‍ക്കാര്‍ ഉദ്യൊഗസ്തര്‍ അടങിയ കുടുംബം.പക്ഷെ ജീവിതത്തിലും കാര്യാലയങളിലും അവര്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതിയും അവരുടെ ജീവിത ചര്യയും അവരെ ആ നാട്ടിലേ എറ്റവും ഇഷ്ടപ്പെടുന്ന വ്യക്തികളാക്കി മാറ്റി എന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുള്ള വസ്തുതയാണ്...ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല നമസ്കാരം

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

പൂന്താനം ഇല്ലത്ത് എല്ലാ ജാതി മതസ്ഥർക്കും വിദ്യാരംഭം കുറിക്കുന്നുണ്ട് എന്ന് പ്രചരിപ്പിച്ചതിനുശേഷമാണ് ഈ ഒരു നിഷേധം ഉണ്ടായതെങ്കിൽ ഈ സംഭവം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ജാതി മത വ്യത്യാസമില്ലാതെ വിദ്യാരംഭം കുറിക്കുന്ന സാമൂഹിക സംഘടനകൾ നടത്തുന്ന വേദിയിൽ ആണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ അത് ഏറ്റവും വലിയ അവഹേളനമാണ്. ഹൈന്ദവ ആചാര തട്ടിപ്പുകളിലൂടെ കബളിപ്പിക്കപ്പെടുന്നത് ആ സമുദായക്കാർ തന്നെയാണ്. അത് തെറ്റെന്ന് മനസ്സിലാകുമ്പോൾ ആരെങ്കിലും തിരുത്താൻ മുന്നോട്ട് വരും. താല്പര്യമില്ലാത്തവർ പോകാതിരുന്നാൽ പോരെ. എന്റെ മകനെ എഴുത്തിനിരുത്തിയത് വിജയദശമി നാളിൽ അല്ലായിരുന്നു. രണ്ടാമത്തെ മകളെ ഇതുവരെ എഴുത്തിനിരുത്തിയിട്ടില്ല. ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.

പാര്‍ത്ഥന്‍ said...

ഇതിനെക്കാൾ വലിയ റക്കറ്റല്ലെ, ചാനലുകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ജനങ്ങളെ വഞ്ചിക്കുന്ന ടെലിബ്രാൻഡ് കച്ചവടം. എന്തുകൊണ്ട് ഇതിനെതിരെ ആരും ശബ്ദിക്കുന്നില്ല. സാമൂഹിക പരിഷ്കർത്താക്കളും വോട്ടിന്റെ പിന്നിലാണോ?

കാക്കര kaakkara said...

ഏതെങ്ങിലും ഒരു മതത്തിൽ നിലവിലിരിക്കുന്ന ഒരു ആചാരത്തിന്റെ മതപരമായ പാശ്ചാതലം മാറ്റി നിറുത്തി മറ്റു മതങ്ങൾ അതേ ആചാരം പിന്തുടരുന്നതിൽ ഒരു ദോഷവും കാക്കര കാണുന്നില്ല...

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ.... വളരെ നല്ലത് !!!!
അപമാനിക്കെപ്പെടലും,തല്ലുകൊള്ളലും,ജയിലിലിടലുമൊന്നും അതിനു വിധേയരാകപ്പെടുന്നവരുടെ
കഴിവുകേടിന്റെ ഭാഗമായല്ല കാണേണ്ടത്. അതെല്ലാം സാമൂഹ്യമായും, മാനവികമായും വളരാനുള്ള ഒരു സമൂഹത്തിന്റെ പുരോഗമന ചിന്തയുടെ ഭാഗങ്ങളാണ്. പൊതു ധാരയില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കും, പ്രവര്‍ത്തിക്കുന്നവര്‍ക്കും അതിന്റെ വേദനകളും നഷ്ടങ്ങളും ഉണ്ടാകുകതന്നെ ചെയ്യും,(ഈ മഹാപാവം :) ചിത്രകാരനെതിരെത്തന്നെ തിരുവനന്തപുരത്തെ ഹിന്ദു മത വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ കേസ് നിലവിലില്ലേ... ?) ആ നഷ്ടങ്ങളും വേദനകളും മാനവികമായി പരിഹരിച്ചുകൊടുക്കാന്‍ സമൂഹം നിര്‍ബന്ധിതമാകുകപോലും ചെയ്യുന്നത് അപമാനിക്കപ്പെട്ടവരുടെ ചിലവിലും, അവരുടെ ത്യഗത്തിന്റേയും, വേദനയുടേയും വിലയിലുമാണ്. നമ്മള്‍ നമ്മുടെ സമൂഹത്തിന്റെ കാപട്യത്തിലേക്ക് ശ്രദ്ധതിരിക്കാന്‍ ഇടവരുന്നതുതന്നെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതുകൊണ്ടാണ് . അതുകൊണ്ടുതന്നെ കുട്ടിയെ വിദ്യാരംഭം നടത്തണമെന്ന് ആഗ്രഹിച്ച് അതിനിറങ്ങിപ്പുറപ്പെടുകയും, അപമാനിക്കപ്പെട്ടതിലൂടെ സമൂഹത്തിന്റെ മാനവിക സ്നേഹത്തിനു പാത്രീഭവിക്കുകയും ചെയ്ത ആ മുസ്ലീം പിതാവിനേയും കുട്ടിയേയും കുറച്ചു സമയത്തേക്കെങ്കിലും, നമുക്ക് അഭിനന്ദിക്കേണ്ടി വരുന്നു. അതിനു ശേഷം മാത്രമേ വിദ്യാരംഭത്തിന്റെ ഹൈന്ദവവല്‍ക്കരണത്തെക്കുറിച്ച് അദ്ദേഹത്തിനു വഴിതെറ്റിയതിനെക്കുറിച്ച് നാം സംസാരിച്ചു തുടങ്ങേണ്ടതുള്ളു. കാരണം, നമ്മള്‍ എത്ര മത നിരാസം നടത്തി ജീവിക്കണമെന്ന് ആഗ്രഹിച്ചാല്‍പ്പോലും സാധിക്കാത്തവിധത്തില്‍ നാം ഹൈന്ദവ സാംസ്ക്കാരികതയിലാണ് നില്‍ക്കുന്നത്. നമ്മുടെ ഭാഷയിലും, ശീലങ്ങളിലും, ആചാര മര്യാദകളിലും എല്ലാം ഹൈന്ദവ സംസ്ക്കാരത്തിന്റെ അണുക്കള്‍ സാന്ദ്രതയോടെ നിറഞ്ഞിരിക്കുന്നു.
ഒരു ബദല്‍ സാംസ്ക്കാരികത നിര്‍മ്മിക്കാത്തിടത്തോളം നമുക്ക് ഹൈന്ദവ സാംസ്ക്കാരികതയെ പരമാവധി അകറ്റി നിര്‍ത്താം എന്നല്ലാതെ, അതിന്റെ ഒഴുക്കില്‍പ്പെട്ട് നീങ്ങിക്കൊണ്ടിരിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.

മാത്രമല്ല, വിദ്യാരംഭം ഒരു ഹൈന്ദവ ആചാരമൊന്നുമായിരുന്നില്ല. 2300 കൊല്ലം മുന്‍പ് കേരളത്തിലെത്തിയ ബുദ്ധമിഷണറിമാര്‍ കേരളത്തിലെ(ഇന്ത്യയിലെതന്നെ)ജനങ്ങളെ അക്ഷരവിദ്യ അഭ്യസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത ബുദ്ധന്റെ ജന്മദിനമാണ് വിദ്യാരംഭ ദിനം. ആ ദിവസത്തിന്റെ പ്രാധാന്യവും പ്രചാരവും ജനകീയതയും കണ്ടു മനസ്സിലാക്കിയ ബ്രാഹ്മണ ഹിന്ദുമതം ദുര്‍ഗ്ഗച്ചേച്ചിയെ ഹീറോയിനാക്കി അവര്‍ണ്ണരായ അസുരന്മാരെ നിഗ്രഹിക്കുന്ന കഥയുണ്ടാക്കി വിദ്യാരംഭത്തെ വിജയദശമി ദിനമായി ഹൈന്ദവ ലേബലൊട്ടിച്ച് പൊലിപ്പിച്ച് സ്വന്തമാക്കുക മാത്രമാണു ചെയ്തിട്ടുള്ളത്.

ബോധോദയം ലഭിച്ച ബുദ്ധന്റെ ജന്മദിനത്തോളം മഹനീയമായ ഒരു വിദ്യാരംഭദിനം ഭാരതീയനെ സംബന്ധിച്ച് ഇല്ല. ഭാരതത്തിലെ അവര്‍ണ്ണ പാരംബര്യമുള്ളതും ഹിന്ദുമതത്തിനകത്ത് പെടത്തവരുമായിരുന്ന പട്ടികജാതികളും, ഇന്നത്തെമുസ്ലീങ്ങളും,കൃസ്ത്യാനികളും,ഈഴവരും,വിശ്വകര്‍മ്മജരും,ചാന്നാര്‍മാരും,വേലന്മാരും,ആളന്മാരും, തങ്ങളുടെ മഹനീയമായ ബുദ്ധധര്‍മ്മ ചരിത്ര പാരംബര്യം ഉള്‍ക്കൊണ്ട്
ബുദ്ധന്റെ ജന്മദിനമാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച് വിദ്യാരംഭദിനം ബ്രാഹ്മണ സവര്‍ണ്ണ ഹിന്ദുക്കളേക്കാള്‍ കേമമായി ആഘോഷിച്ച് ദുര്‍ഗ്ഗച്ചേച്ചിയെ പ്രാന്താസ്പത്രിയില്‍ അഡ്മിറ്റ് ചെയ്യിക്കെണ്ടതുമാണ്.
(ഓള്‍ഡെ ഒര് അസുര നിഗ്രഹം ഫ...!!! അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ നാട്ടില്‍ കോടതിയുണ്ടെന്നു പറയണം ഹൈന്ദവ മത ഭ്രാന്തന്മാരോട് !! )

അങ്ങനെ ഒരു രണ്ടുകൊല്ലം വിദ്യാരംഭദിനം ബുദ്ധജയന്തിയായി ആഘോഷിച്ച്, ദുര്‍ഗ്ഗയ ഭ്രാന്താശുപത്രിയിലാക്കുന്ന ഗംഭീര ചടങ്ങോടുകൂടി ബ്രാഹ്മണ്യത്തിന്റെ അസുര നിഗ്രഹ കള്ളക്കഥകളെ വേസ്റ്റ്കൂടയിലെറിഞ്ഞ് ... നമുക്ക് വിദ്യാരംഭദിനം തന്നെ വേണ്ടെന്നുവക്കാം.
അങ്ങനെയൊക്കെയാണ് അതിന്റെ പ്രോസസ് വേണ്ടത്. അല്ലാതെ പെട്ടെന്ന് ഒരു ദിവസം പരിഷ്ക്കാരം നടപ്പിലാക്കാന്‍ തുഗ്ലക്ക് രാജ ഭരണത്തിനോ ഏകാധിപത്യ ഭരണത്തിനോ മാത്രമേ കഴിയു.

പാര്‍ത്ഥന്‍ said...

ബുദ്ധജയന്തി എന്നാണെന്ന് ഗൂഗിളമ്മച്ചിയോടൊന്നു ചോദിച്ചു. ദാ കെടക്ക്ണ് നിര - നിരയായി. ഞാനൊന്നും പറേണില്ലേ. ഞമ്മക്ക് ബുദ്ധനായാലും സരസ്വതിച്ചേച്ചിയായാലും ഒരുപോലത്തന്നെ.

chithrakaran:ചിത്രകാരന്‍ said...

കുറെ വര്‍ഷങ്ങളായി മാതൃഭൂമി കലണ്ടറില്‍ വിജയദശമി,വിദ്യാരംഭം,ശ്രീബുദ്ധ ജയന്തി എന്നീ വിശേഷങ്ങളെല്ലം ഒരു ദിവസം തന്നെയാണ് കണിച്ചിട്ടുള്ളത്.

ഈ വര്‍ഷത്തെ മാതൃഭൂമി കലണ്ടര്‍ കൈവശമുള്ളവര്‍ 2010 ഒക്റ്റോബര്‍ 17 ന് ചുവന്ന അക്ഷരത്തിനു മുകളില്‍ എഴുതിയിരിക്കുന്നതു വായിച്ചുനോക്കുക. വിജയദശമി,ശ്രീബുദ്ധ ജയന്തി,കന്യാകുമാരി ആറാട്ട് എന്നാണു കാണുന്നത്.
ബുദ്ധന്റെ ജന്മദിനത്തിനെക്കുറിച്ച് രണ്ടോ അതിലധികമോ പക്ഷമുണ്ടോ എന്ന് അറിയില്ല. 2500 കൊല്ലം മുന്‍പത്തെ ചരിത്രപുരുഷനല്ലേ... സംഭവിക്കാം. പ്രത്യേകിച്ചും ജന്മനാട്ടില്‍ ചരിത്രംതന്നെ ബോധപൂര്‍വ്വം നശിപ്പിക്കപ്പെടാന്‍ തക്കവണ്ണം ബ്രാഹ്മണ്യത്തിന്റെ ശത്രുതക്ക് പാത്രീഭവിച്ച ഭാരതത്തിന്റെ നന്മയായിരുന്നു ബുദ്ധന്‍.
ബോധോദയം ലഭിച്ച ദിനത്തേയോ, ചരമദിനത്തേയോ തെറ്റായി ജന്മദിനമായി പ്രചരിക്കാന്‍ ഇടവന്നിട്ടുണ്ടോ എന്നും അറിഞ്ഞുകൂട :)
ഗവേഷിക്കേണ്ട കാര്യങ്ങള്‍ തന്നെ.

നിസ്സഹായന്‍ said...

വിജയദശമി ദിനത്തിന് ബൌദ്ധപാരമ്പര്യത്തിന്റേതായ മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. അശോകചക്രവര്‍ത്തി കലിംഗയുദ്ധത്തിനുശേഷം അക്രമങ്ങള്‍ എക്കാലത്തേക്കുമായി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു കൊണ്ട് ഈ ദിനത്തില്‍ ബുദ്ധമതത്തില്‍ ചേര്‍ന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ജനിച്ചുവെന്ന് യാതൊരു തെളിവുമില്ലാത്ത ശ്രീരാമന്റെ ജന്മസ്ഥലത്തെ കണിശ്ശതയോടെ കോടതികള്‍ പോലും കണ്ടെത്തുന്ന ഈ 'വിശ്വാസകാലത്ത്' യുക്തിപരമായ ഈ വിശ്വാസത്തെ പിന്‍പറ്റാന്‍ അവര്‍ണെരെങ്കിലും മടിക്കുന്നതെന്തിന് ?!!

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ചിത്രകാരാ,ബുദ്ധനെ ഓർത്തല്ല ആരും വിദ്യാരംഭത്തിനു എഴുത്തിനിരുത്തൽ ചടങ്ങു നടത്തുന്നത്.പൂന്താനം ഇല്ലത്തേക്ക് പോയത് അവിടെ എന്തോ കുടുതൽ പുണ്യം കിട്ടും എന്ന് ധരിച്ച ഒരു ശുദ്ധാത്മാവാണു.അത്രയ്ക്കും കടുത്തതാണു എഴുത്തിനിരുത്തൽ ചടങ്ങ് എന്ന അനാചാരത്തിന്റെ പേരിൽ നടക്കുന്ന മഹത്വവത്ക്കരണം.
എന്തിനു ഇപ്രകാരം വിദ്യാരംഭം നടത്തണം?എന്റെ മക്കളെ എവിടെയും ഞാൻ എഴുത്തിനിരുത്തിയിട്ടില്ല.ചോറൂൺ നടത്തിച്ചിട്ടിട്ടില്ല.(ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങൾ).
അനാചാരങ്ങളെ നിരാകരിക്കുന്നതാണു നവോത്ഥാനം.അല്ലാതെ, അതിനെ പുൽകലല്ല.
വിജയദശമിനാളിൽ സ്വന്തം കുട്ടിയേയുമെടുത്ത് പുണ്യം വാങ്ങാൻ ഒരു ബാപ്പ ഇല്ലത്തേക്കോടിയത് “സാമൂഹ്യമായും, മാനവികമായും വളരാനുള്ള ഒരു സമൂഹത്തിന്റെ പുരോഗമന ചിന്തയുടെ ഭാഗങ്ങളാണ്“ എന്ന് വ്യാഖ്യാനിക്കുന്നത് കഠോരമായ തമാശ തന്നെ..

അനില്‍@ബ്ലോഗ് // anil said...

എഴുത്തിനിരുത്തുക എന്ന ചടങ്ങ് ഹിന്ദുമത വിശ്വാസങ്ങളുടെ ഭാഗമായാണ് നടക്കുന്നതെന്നാണ് പൊതുവെ അറിയുന്നത്. പൂന്താനം ഇല്ലം എന്നത് ഇന്നൊരു സ്വകാര്യ സ്വത്താണോ അല്ലയോ എന്നിടത്താണ് ലേഖനത്തിന്റെ കാതല്‍ കിടക്കുന്നത്. അതൊരു സ്വകാര്യ സ്വത്തല്ലായെങ്കില്‍ ആ പോലീസുകാരനെ കയറ്റാതിരുന്നത് തെറ്റു തന്നെയാണ്.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ക്ഷേത്രങ്ങൾ,അവ സ്വകാര്യസ്വത്താണെങ്കിൽ കൂടി, പൊതുസ്ഥാപനങ്ങളാണു.അവിടെ നടക്കുന്ന മതപരമായ ചടങ്ങുകളിൽ മറ്റുള്ളവർ പങ്കെടുക്കുമോ?എഴുത്തിനിരുത്തലും ആ വിഭാഗത്തിൽ വരുന്ന ഒന്നാണു,അനിലേ.

നിസ്സഹായന്‍ said...

മുസ്ലീങ്ങളും കൃസ്ത്യാനികളും അവരുടെ മതത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ വിശ്വാസത്തെ ഭാരതവത്ക്കരിക്കണം അഥവാ ഹൈന്ദവവല്‍ക്കരിക്കണം, അല്ലെങ്കില്‍ അവരുടെ ദേശസ്നേഹം സംശയിക്കപ്പെടേണ്ടതാണെന്ന് പ്രഖ്യാപിച്ചവര്‍ സംഘപരിവാറുകാരാണ്. മറ്റൊരു ഉപാധി കഴിയുന്നത്ര ഹൈന്ദവവിശ്വാസങ്ങളെ ഉള്‍ക്കൊള്ളുകയും പിന്‍പറ്റുകയും ചെയ്യുകയെന്നുള്ളതാണ്. ഇങ്ങനെ ആഹ്വാനം ചെയ്യുമ്പോള്‍ ഹൈന്ദവാചാരങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്ന ആരോടും തങ്ങള്‍ വിവേചനം കാണിക്കില്ല എന്നാണ് പ്രഖ്യാപിക്കപ്പെടുന്നത്. ഹൈന്ദവികതയില്‍ അടിയുറച്ച സാംസ്ക്കാരികാചാരങ്ങളെ വൈദേശികമതസ്ഥര്‍ പിന്‍പറ്റുന്നില്ല എന്നായിരുന്നു സംഘപരിവാറുകാരുടെ പരാതി. അതിനു ഒരു അന്യമതസ്ഥന്‍ തയ്യാറായപ്പോഴോ ഫലം അപമാനിക്കല്‍!! ഇവിടെ ഹൈന്ദവാചാരങ്ങള്‍ പിന്‍പറ്റാന്‍ തയ്യാറാകുന്നവരെ രണ്ടും കൈയും നീട്ടി സ്വീകരിക്കാനുള്ള വിശാലമാനവികത ഹിന്ദുമത്തിനില്ല എന്നാണു ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നത്. ഹിന്ദുമതത്തിലെ അവര്‍ണര്‍ക്കും കീഴാളര്‍ക്കും തുല്യത കൊടുക്കാത്ത ഒരു മതമെങ്ങനെ അന്യമതസ്ഥനോട് നീതിപൂര്‍വം പെരുമാറും?! എഴുത്തിനിരുത്ത് മതപരമായ ചടങ്ങല്ല, പൊതുസാംസ്ക്കാരികമാനം കല്പിച്ചു കിട്ടിയ ഹൈന്ദവാചാരമാണ്. അതിനുപോലും വിവേചനം കാണിക്കുന്ന മതത്തെ ഹീനമതം എന്നല്ലാതെ മറ്റെന്തു വിളിക്കാന്‍ !

chithrakaran:ചിത്രകാരന്‍ said...

ഈഴവരും മുസ്ലീങ്ങളും അസുരന്മാരാണ് !!!

chithrakaran:ചിത്രകാരന്‍ said...

ഈ പോസ്റ്റിനെക്കുറിച്ചുള്ള ചിത്രകാരന്റെ കമന്റ് ഭരണിയിലെ പോസ്റ്റിലേക്കുള്ള ലിങ്ക് : പീഢനങ്ങള്‍ ഏറ്റുവാങ്ങാന്‍ മുന്നോട്ടുവരിക !

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com