About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday, 12 July 2010

ജിഹാദികൾ ഉണ്ടാകുന്നത്...

ക്ഷുഭിത യൌവനത്തിൽ ഒരിക്കലെങ്കിലും ഒരു റിബലോ കമ്മ്യൂണിസ്റ്റോ ആകാത്തവർ ആരുണ്ടു?

അങ്ങനെനെയൊരു ചൊല്ലുണ്ടു.സാഹസികതയെ നെഞ്ചോടു ചേർത്ത്പിടിക്കുന്ന ചോരത്തിളപ്പുള്ള പ്രായത്തിൽ ഭൂരിപക്ഷം പേരും സിരകളെ ത്രസിപ്പിക്കുന്നതെന്തും ചെയ്യും.ലോകമെമ്പാടും തീവ്രവാദപ്രസ്ഥാനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് ഏറ്റവുംകൂടുതൽ നടക്കുന്നത് ഈപ്രായത്തിലാണു.ക്യാച്ച് ദെം യങ്ങ്.ആദ്യം ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും ഇപ്പോൾ മതഭീകരപ്രസ്ഥാനങ്ങൾക്കുമാണു ഇതിന്റെ ഗുണം ലഭിച്ചത്.

വിമോചനപ്രസ്ഥാനങ്ങൾക്കും പുരോഗമനമുന്നേറ്റങ്ങൾക്കും വേണ്ടി ജീവിതം തന്നെ ബലിയർപ്പിക്കാൻ ഇറങ്ങിത്തിരിച്ചവർക്കും മതത്തിന്റെ പേരിൽ ശത്രുനിഗ്രഹത്തിനിറങ്ങിത്തിരിച്ചവർക്കും തമ്മിൽ വൈജാത്യങ്ങൾ ഏറെയാണു.

“ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തെ” വെല്ലുവിളിച്ചുകൊണ്ടു,വർഗ്ഗശത്രുവിന്റെ തലയറുത്ത് സ്ഥിതിസമത്വം സ്ഥാപിക്കാൻ രക്തം ചീന്തിയവരെ നയിച്ചത് ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന ദർശനമായിരുന്നു.തോക്കിൻ കുഴലിലൂടെയുള്ള വിപ്ലവം ഒരു ഉട്ടോപ്യയും,അവരുടെ വാഗ്ദത്തസ്വർഗ്ഗലോകം ക്രൂരമായഏകാധിപത്യവുമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.എന്നിട്ടുംഭരണകൂടത്തെ തന്നെ ബന്ദിയാക്കി അക്രമപരമ്പരകൾ അഴിച്ചുവിടാനും,ഭരണസംവിധാനമാകെ സ്തംഭിപ്പിക്കനും അവർക്ക് കഴിയുന്നു.ഒരു ന്യൂനപക്ഷം അവരെ പിന്തുണയ്ക്കുന്നുമുണ്ടു.സാമൂഹികപ്രതിബദ്ധതയുള്ളവരാണു ഇവർ എന്നാണു ഒരുവിഭാഗം ബുദ്ധിജീവികൾ വാദിക്കുന്നത്.

പക്ഷേ,മതത്തിന്റെ പേരിൽ മാത്രം എതിരഭിപ്രായമുള്ളവരെ കൊലപ്പെടുത്തി, മൃതദേഹം പോലും നശിപ്പിച്ചവരും,മതനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈപ്പത്തിവെട്ടിമാറ്റി താലിബാനിസം നടപ്പിലാക്കാൻ ശ്രമിക്കുന്നവരും എന്തായാലും ഈ ഗണത്തിൽ ഉൾപ്പെടുകയില്ല.അവർ റിബലുകളോ പൊതുസമൂഹത്തോട് പ്രതിബദ്ധതയുള്ളവരോ അല്ല.പക്ഷേ, ഒരിക്കലും വൈവിദ്ധ്യങ്ങളെ ഉൾകൊള്ളാൻ മനസില്ലാത്തവരെന്ന നിലയിൽ ഈ മതതീവ്രവാദികൾക്കും രാഷ്ട്രീയതീവ്രവാദികൾക്കുമിടയിൽ വൈരുദ്ധ്യാത്മകമായ വിചിത്രമായ ഒരു ഐക്യവും സമന്വയവുമുണ്ടു. അവർ ബഹുസ്വരത അംഗീകരിക്കുന്നില്ല.തങ്ങളുടെ രാഷ്ട്രീയത്തിനു/മതത്തിനു അതീതമായ ഒരു അസ്തിത്വവും അവർക്ക് സഹിക്കാൻ കഴിയില്ല.എതിരാളികളുടെ കഴുത്തറക്കുന്നതിൽ കുറഞ്ഞ ഒരു ശിക്ഷയും അവർ വിധിക്കില്ല.കമ്മ്യൂണിസ്റ്റ് ഏകാധിപതികളും ജിഹാദികളും തമ്മിൽ ഇക്കാര്യത്തിൽ ഒരു വ്യത്യാസവുമില്ല.മറ്റുള്ളവരോട് കടുത്ത അസഹിഷ്ണുത പുലർത്താനും,ബഹുകക്ഷി ജനാധിപത്യത്തേയും ബഹുമത,മതേതര സഹവർത്തിത്വത്തേയും അവമതിക്കാനും ഏതറ്റം വരെയും ഇവർ പോകും.അതിനായി എന്തും ചെയ്യും.

കമ്മ്യൂണിസത്തിന്റെ അപചയത്തിനു ശേഷവും ഇടതുതീവ്രവാദത്തിലേക്ക് പിന്നാക്ക അവികസിതമേഖലകളിൽ നിന്ന് ചെറുപ്പക്കാർ ചേക്കേറുന്നതിന്റെ കാരണങ്ങൾ വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ടു,പക്ഷേ കേരളത്തിൽ ,ഇസ്ലാമിക തീവ്രവാദം അടുത്തിടെ ശക്തമായതിന്റെ യഥാർത്ഥ കാരണങ്ങൾ ഇനിയും ഗൌരവതരമായ അപഗ്രഥനത്തിനു വിധേയമായിട്ടില്ല.പുതു തീവ്രവാദികളിൽ ഭൂരിപക്ഷവും സാമ്പത്തികമായോ സാമൂഹികമായോ പിന്നാക്കാവസ്ഥയിലല്ല എന്നാൺ മാദ്ധ്യമറിപ്പോർട്ടുകളിൽ നിന്ന് അനുമാനിക്കുന്നത്.ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർക്കിടയിൽ ഭീകരവാദത്തിനു നല്ല വേരോട്ടമുണ്ടു.കാഷ്മീരിൽ പിടിക്കപ്പെട്ടവർ ഇൻസ്റ്റന്റ് റിക്രൂട്ട്മെൻറ്റിൽ ജിഹാദികളായവരാണെന്നും റിപ്പോർട്ടുകളിൽ വ്യക്തമാകുന്നു.എവിടെ നിന്നോ വന്തോതിൽ ഒഴുക്കുന്ന പണവും സൌകര്യങ്ങളും ഇവരെ പ്രലോഭിപ്പിക്കുന്നു.ഇഹലോകത്ത് ആഡംബരജീവിതവും പരലോകത്ത് പുണ്യവും കിട്ടുമെങ്കിൽ പിന്നെ തലയറക്കുന്നതിനു എന്തിനു മടിക്കുന്നു?

ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളിൽ വൈദഗ്ദ്ധ്യമുള്ളവരുടെ ഒരു വൻ നിര ഇവർക്ക് മുന്നിലും പിന്നിലും നിലയുറപ്പിച്ചിട്ടുണ്ടു.അവരാണു ആശയപ്രചാരണം നടത്തുന്നത്.അതിനു സർവ്വ മാദ്ധ്യമസാദ്ധ്യതകളേയും ഉപയോഗപ്പെടുന്നുണ്ടു.ഉയർന്ന വിദ്യാഭ്യാസമുള്ളവർ എങ്ങനെ ഭീകരവാദികളാകുന്നു?
ഇത് പൊതുസമൂഹം ചർച്ചചെയ്യേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.മതപരമായ പശ്ചാത്തലം മാത്രമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ചുവളരുന്നവർക്കിടയിൽ മറ്റുമതങ്ങളേയും വിഭിന്ന ജീവിതരീതികളേയും ഉൾകൊള്ളാൻ വൈമനസ്യം ഉണ്ടാകാനിടയുണ്ടു.മറ്റു ജനവിഭാഗങ്ങളുമായി കുട്ടിക്കാലം മുതൽക്കേ ഇടപെടാനും ആരോഗ്യകരമായി സംവേദിക്കാനും സഹവർത്തിക്കാനുമുള്ള അവസരം കുറയുമ്പോൾ അവരിൽ സങ്കുചിതമായമതബോധം വികസിക്കാൻ തുടങ്ങും.തങ്ങളുടെ പരിവൃത്തത്തിനകത്തൊതുങ്ങാത്ത എന്തിനേയും ഇല്ലായ്മചെയ്യാൻ അവർക്ക് ഏളുപ്പം കഴിഞ്ഞേക്കും.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാവിഭാഗങ്ങളുമായി അടുത്തിടപഴകി മതേതരമായ അന്തരീക്ഷത്തിൽ വളരുന്നവർക്ക് അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അന്യമതസ്ഥരുടെ കൈയ്യോ കഴുത്തോ വെട്ടിമാറ്റാൻ ഒരിക്കലും കഴിയില്ല.

8 comments:

chithrakaran:ചിത്രകാരന്‍ said...

വിവിധ മൌദൂതി ഗ്രൂപ്പുകള്‍ കേരളത്തില്‍ തുടങ്ങിവച്ചിട്ടുള്ള
താലിബാന്‍ ഇസ്ലാമിക നിയമം നടപ്പാക്കല്‍
പാക്കിസ്ഥാനി ഇന്റലിജന്‍സിന്റെ കാര്‍മ്മികത്വത്തില്‍
നടത്തപ്പെടുന്ന ... സാംസ്ക്കാരിക,രാഷ്ട്രീയ,നിയമപാലക,മാധ്യമരംഗങ്ങളെ വിലക്കെടുത്തുകൊണ്ടുള്ള ഇന്ത്യക്കെതിരെയുള്ള തുറന്ന യുദ്ധം തന്നെയാണ് ഇത്.

ഇന്ത്യന്‍ പൌരന്മാരെത്തന്നെ ഉപയോഗിച്ചുകൊണ്ടൂള്ള യുദ്ധമായതിനാല്‍... ഇന്ത്യന്‍ ജനത്തില്‍ നിന്നും വളരെ അകന്നു കഴിയുന്ന ഇന്ദ്രപ്രസ്ഥത്തിലെ ഇന്ത്യന്‍ ഭരണകൂടത്തിന് അതു പെട്ടെന്നു മനസ്സിലാക്കാനോ
പ്രതിരോധിക്കാനോ കഴിയില്ലെന്നതാണ്
പരിതാപകരമായ അവസ്ഥ.

കേരളത്തിലെ രണ്ടു മുന്നണികളുടേയും നേതാക്കളേയും കനത്ത കോടികളുടെ സംഭാവനകൊണ്ടും, മക്കളെ തൊഴിലും വിദ്യാഭ്യാസവും നല്‍കി ഊട്ടിപ്പോറ്റുന്നതിലൂടെയും മൌദൂതികള്‍ കെണിയില്‍ പെടുത്തി അടിമകളാക്കിയിരിക്കുന്നതിനാലാകണം...
ആര്യാടനും,പിണറായിയും,കുഞ്ഞാലിക്കുട്ടിയും,യൂത്ത്‌ലീഗ് ഷാജിയുമൊഴിച്ച് മറ്റുള്ള മണ്ണുണ്ണി രാഷ്ട്രീയ നേതാക്കളെല്ലാം മിഴുങ്ങസ്യ മിഴിച്ചിരിപ്പാണ്...
ഒരു കയ്യല്ലേപോയുള്ളു !!!
അല്ലെങ്കില്‍, മനുഷ്യനെന്തിനാ രണ്ടു കയ്യ് !!!
ഒരു കയ്യുകൊണ്ടുതന്നെ അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്യാം.

നമുക്ക് നെലോളിക്കാതെ(നെലോളിക്കരുത്
) അനുസരണയോടെ കാത്തിരിക്കാം. ഇസ്ലാമിക ഭരണം
നമ്മളെ അറബികളെപ്പോലെ സംബന്നരാക്കുമെങ്കില്‍ എന്തിനു വേണ്ടെന്നുവക്കണം. ജിന്നക്കും, മൌദൂതിക്കും ജൈ വിളിക്കാന്‍ ...തയ്യാറാകുക.
നമ്മുടെ ഡിഫിക്കാരൊക്കെ അടുത്ത മനുഷ്യ ചങ്ങലക്കായി ഉറക്കമുണരുന്നത് എന്നാണാവോ?
താലീബാനികളുടെ പെര്‍മിഷന്‍ ലഭിക്കണമായിരിക്കും:)

ചിത്രകാരന്റെ പോസ്റ്റ്:കേരളത്തിലും ഇസ്ലാമിക നിയമം നടപ്പാക്കിത്തുടങ്ങി !

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഇഹലോകത്ത് ആഡംബരജീവിതവും പരലോകത്ത് പുണ്യവും കിട്ടുമെങ്കിൽ പിന്നെ തലയറക്കുന്നതിനു എന്തിനു മടിക്കണം...അല്ലേ


ശരിയായ ബോധവൽക്കരണങ്ങൾ തന്നെയാണ് ഇതിൽ നിന്നുള്ള ഏകമോചനം

ചാർ‌വാകൻ‌ said...

പ്രദീപ്,ഒരിക്കൽ കമ്മ്യൂണിസ്റ്റാകാത്തവനേയും ഇന്നും കമ്മ്യൂണിസ്റ്റായി തുടരുന്നവനേയും സൂക്ഷിക്കണം എന്ന് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്(ഇല്ലായെങ്കിൽ ഞാൻ പറയുന്നു.)അതുപോലാണ് മതബോധവും.ബഹുസ്വരതെയെ അംഗീകരിക്കാൻ മടിക്കുന്ന ഇന്ത്യയിലെ ഏതുപൌരനും ഫാസിസ്റ്റാണ്.
ഫാസിസത്തെ ചെറുക്കേണ്ടത് മാനവികതയിൽ വിശ്വാസമുള്ളവരുടെ കടമയും.അതുകൊണ്ടാണ് ഈ പോസ്റ്റിന് പ്രസക്തി.നന്ദി.

M.A Bakar said...

പള്ളിതകര്‍ത്ത്‌ അമ്പലം പണിയുന്നവര്‍ക്കും ഗര്‍ഭപാത്രം തേടിപ്പിടിച്ച്‌ ശൂലം കൊണ്ട്‌ തുളച്ച്‌ ഭ്രൂണമെടുത്ത്‌ താണ്ടവമാടുന്നവര്‍ക്കും മുസ്ളിം ഇടങ്ങളില്‍ ബോംബുവച്ചിട്ട്‌ മുസ്ളിംകളെതന്നെ ഇരയാക്കുന്നവര്‍ക്കും, ബോംബുകള്‍ കാവിവസ്ത്രത്തിനുള്ളില്‍ അമുക്കിവച്ച്‌ പരമാനന്ദം അനുഭവിക്കുന്ന സ്വാമിമാര്‍ക്കും സ്വാമിനിമാര്‍ക്കും...അവര്‍ സൃഷ്ടിക്കുന്ന പൈശാചികതക്കും എതിരായി "അശാന്തനായ മാധ്യമപ്രവര്‍ത്തകണ്റ്റെ ചിന്തകളുടെ വ്യാകുലതകള്‍" താങ്കളെ അലട്ടാറുണ്ടോ..

ഈ പറയുന്നവര്‍ക്ക്‌ ഇഹലോകത്ത്‌ എന്തു കിട്ടും. പരളൊകത്ത്‌ എന്തു കിട്ടും.. അദ്വാനി, താക്കറെ , ഉമാഭാരതി, തൊഗാടിയ, മോഡി ഇനിയും എണ്ണമറ്റ ഭീകരവാദികള്‍ മതപരമായ പശ്ചാത്തലത്തില്‍ മാത്രം വളര്‍ന്നവരാണോ .. ഇവര്‍ക്കെന്തുകൊണ്ട്‌ വിഭിന്ന ജീവിതരീതികള്‍ ഉള്‍ക്കൊള്ളാന്‍ വൈമനസ്യം ഉണ്ടായി.

ഇനി അവെര്‍ക്ക്‌ (പരലോകത്തും ഇഹലോകത്തും) ഒന്നും കിട്ടില്ലെന്ന്‌ വരുന്നത്‌ കൊണ്ട്‌ അവരുടെ ഭീകരതക്ക്‌ (ജിഹാദി എന്ന് ഓമനിക്കുന്നത്‌ പോലെ) വിലാസമില്ലെന്നോ ..

താങ്കള്‍ക്ക്‌ കൃത്യമായ ദൃഷ്ടിദോഷം (വികലമായി കാണുന്നത്‌) ഉണ്ട്‌ എന്ന്‌ സംശയിച്ചാല്‍ ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ കഴിയുമോ ??

(റെഫി: ReffY) said...

ആരെങ്കിലും ഇവിടെ പാപം ചെയ്യാത്തവരായിട്ട് ഉണ്ടോ? ഉണ്ടെങ്കില്‍ കല്ലെറിയൂ..

പഥികന്‍ said...

കമ്മ്യൂണിസത്തിന്റെ വളര്‍ച്ചക്കു സഹായിച്ച, അതിന്റെ ആശയം സാധൂകരിച്ച മാര്‍ഗം തന്നെയായിരുന്നു പോരാട്ടവും ആയുധ പ്രയോഗവും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമം നടത്തുന്നതും ആ ആശയ അടിത്തറയില്‍ നിന്നുള്ളവര്‍ തന്നെ.

കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിനു മറ്റൊരു വശമാണുള്ളത്. ഇപ്പോഴുണ്ടായ കൈവെട്ടു അക്രമത്തിനു മുന്‍പുള്ള ഒരു വര്‍ഷം എടുക്കുക. ലൌജിഹാദെന്ന പച്ചക്കള്ളത്തിന്റെ പേരില്‍ എത്രമാത്രം പീഢനം ഒരു സമുദായത്തിനെതിരെ ഉണ്ടായി. അതൊരു സമുദാ‍യത്തിനെതിരെയുള്ള ആസൂത്രിത നീക്കമായിരുന്നില്ലെന്നു വിശ്വസിക്കുന്നുവോ? പീഢിപ്പിച്ച മാധ്യമങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെയെടുത്ത നടപടികള്‍ എന്തെല്ലാം? പിന്നെ എത്ര സ്കൂളുകള്‍ വിശ്വാസികളുടെ തുണിയുരിഞ്ഞു. അപ്പോഴും ഇവിടുത്തെ വിശ്വാസികള്‍ സമാധാനത്തിനു വേണ്ടി നില കൊണ്ടില്ലേ? അതിനെതിരെ എന്തു നടപടിയുണ്ടായി? ഒരു സ്കൂളെങ്കിലും പൂട്ടിയോ? വിശ്വാസവും വസ്ത്രധാരണവും ചോദ്യം ചെയ്തിട്ടും പ്രതികരിക്കാത്തവനെ വിളറിപിടിപ്പിക്കാന്‍ നബിയെ അവഹേളിച്ചു. ചിലരെങ്കിലും ആ ചൂണ്ടയില്‍ കൊത്തി. കൊത്തിയവന്‍ തീവ്രവാദിയും ദേശവിരുദ്ധനുമായി. അങ്ങനെ മാറ്റാനായി മാധ്യമ-ഉദ്യോഗസ്ഥ സമൂഹം തയ്യാറായിരുന്നതു പൊലെ തോന്നുന്നില്ലെ കഥകള്‍ കാണുമ്പോള്‍. അദ്യാപകനെ വെട്ടിക്കൊല്ലുന്നവരെയും പോലീസിനെ അടിച്ചു കൊല്ലുന്നവരെയുമൊക്കെ ഇതേ ഭാഷയില്‍ വിമര്‍ശിക്കുന്നതും നിരോധിക്കാന്‍ ആവശ്യപ്പെടുന്നതും കണ്ടിട്ടുണ്ടോ? ആയുധമെടുക്കുന്ന എല്ലാവരേയും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതോടൊപ്പം ചൂണ്ടയിടുന്നവനെക്കൂടി തിരിച്ചറിയേണ്ടതുണ്ട്.

വൃതാസുരന്‍ said...

ഒരു പരിധി വരെ ജിഹാദികളുടെ വളര്‍ച്ചക്ക് ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ
അപചയം കാരണമായിട്ടുണ്ടെന്നു വേണം കരുതാന്‍.ഒരു കാലത്ത് സഹകരണ
പ്രസ്ഥാനവും, സാക്ഷരത മിഷനും,തെരുവു നാടകങ്ങളും, സാമൂഹ്യ പരിഷ്കരണവുമായി
ശാസ്ത്ര സാഹിത്യ പരിഷത്തും, ഡി വൈ എഫ് ഐ യും നിറഞ്ഞു നിന്ന
ഇടമാണ് ഇന്ന് സോളിഡാരിറ്റിയും ജമാ അത്തെ ഇസ്ലാമിയും പങ്കെട്ടെടുക്കുന്നത്.
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ ....

മറ്റൊരു കാരണം
ക്യാമ്പസ്സുകളുടെ അരാഷ്ട്രീയവത്കരണമാണ്.എസ് എഫ് ഐ യും
കെ എസ് യുവും ഒന്നും ഇല്ലാത്ത ക്യാമ്പസ്സുകള്‍ മത ഗ്രൂപ്പുകളുടെ
റിക്രൂട്ടിങ് കേന്ദ്രമായി മാറിക്കഴിഞ്ഞു.


ക്ഷുഭിത യൌവനങ്ങള്‍ക്ക് വേണ്ടത് പ്രതികരിക്കാനും, പ്രതിഷേധിക്കാനും ഉള്ള
ഒരു വേദിയാണ്. രാഷ്ട്രീയ കക്ഷികളുടെ പരാജയം മത സംഘടനകള്‍ മുതലാക്കുന്നു...

Joker said...

ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ അപജയം ജിഹാദികള്‍ക്കല്ല ഗുണകരമായത് സുഹ്യത്തെ. അത് ഏറേ ഉപകാരപ്പെട്ടത് സംഘപരിവാറിനാണ്. ഒരു ജിഹാദീ പ്രസ്ഥാനത്തിലും ഒരു ഇടത് പക്ഷ ക്കാരനെയും കാണാന്‍ പ്രയാസമാണ്. എന്റെ നാ‍ട്ടില്‍ ഞാന്‍ പണ്ട് കണ്ട്റ്റ ഡീഫിക്കാരും മറ്റുമൊക്കെ ഇപ്പോള്‍ നീളം കുറിയും ശരണം വിളീയും ഒക്കെയായി ക്ഷേത്രക്കമ്മറ്റി അംഗങ്ങളും ഒക്കെയായി അര്‍മാദിക്കുന്നത് കാണുമ്പോള്‍ കോള്‍മയിര്‍ കൊള്ളാറുണ്ട്. അവസാനം സംസ്ഥാന കമറ്റി അംഗം ഏതോ ഒരു ലോചനന്‍ ആര്‍ എസ് എസ് പരിപാടി ഉല്‍ഘാടനം ചെയതപ്പോള്‍ സംഭവം ക്യത്യമായി മനസ്സ്സിലായി. സംഭവം എപ്പോഴും ചായ്‌വ് അങ്ങോട്ടാണെന്ന്.

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com