About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday, 25 April 2010

ആനയുടെ ജാതിയും മതവും..

നയ്ക്ക് ജാതിയും മതവുമുണ്ടോ?

പൂരങ്ങളുടെ പൂരമായ തൃശൂർപൂരം ഞായറാഴ്ച സമാപിച്ചപ്പോൾ സംശയം പിന്നെയും ബാക്കിയായി.മനുഷ്യനെ എക്കാലത്തും വിസ്മയിപ്പിക്കുന്ന മൃഗമാണു ആന .ആദിമമനുഷ്യന്റെ കാലം മുതൽതന്നെ കരയിലെ ഏറ്റവും വലിയ ഈ ജീവി നമ്മെ അത്ഭുതപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ഭയപ്പെടുത്തുകയുമൊക്കെ ചെയ്തുപോന്നു.വിവിധ ഇതിഹാസങ്ങളിൽ,സംസ്കൃതികളിൽ എല്ലാം കരിവീരന്മാർ ദൈവികപരിവേഷത്തോടെ നിറഞ്ഞുനിന്നു.പൌരാണികമായ വേദങ്ങളിൽ ഗജവീരമ്മാരെക്കുറിച്ച് പരാമർശിക്കുന്നില്ലത്രേ.ക്രിസ്തുവിനു മുൻപ് 3000 മുതൽ 1700 വരെ നീണ്ടു നിന്ന ഇൻഡസ് വാലി സംസ്കാരകാലഘട്ടത്തിൽ ഉപയോഗിച്ച മുദ്രകളിൽ ആനയുടെ ചിത്രങ്ങളുണ്ടായിരുന്നത് കണ്ടെടുക്കപ്പെട്ടിട്ടുണ്ടു. ചന്ദ്രഗുപ്ത മൌര്യന്റെ കാലത്ത് ആനകളെ യുദ്ധത്തിനു ഉപയോഗിച്ചിരുന്നതായി മെഗസ്തനീസ് രേഖപ്പെടുത്തിയിട്ടുണ്ടു. ഗജപരിപാലനത്തെക്കുറിച്ച് “ഹസ്തായുർവേദം”,“മാതംഗലീല”എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായി.

ഹിന്ദു പുരാണങ്ങളിൽ ഗണപതിയും ഐരാവതവും മറ്റും ആരാധനാബിംബങ്ങളായി.ബ്രഹ്മാവാണത്രേ ആനകളെ സൃഷ്ടിച്ചത്.ബുദ്ധ,ജൈനമതങ്ങളിലും ആനകൾക്ക് ദിവ്യമായ പരിവേഷമാണുള്ളത്.അധികാരത്തിന്റേയും പ്രൌഡിയുടേയും ശക്തിയുടേയുമൊക്കെ ചിഹ്ന്നങ്ങളാണു ആനകൾ.

നൂറ്റാണ്ടുകളായി അവ ക്ഷേത്രാചാരങ്ങളിലെ അഭിവാജ്യഘടകമാണു.ഗോശാലകൃഷ്ണന്റെ അമ്പലങ്ങളിൽ പോലും എഴുന്നള്ളത്തിനു കൊമ്പനാനകൾ വേണം.(പിടിയാനകളെ ആരും എഴുന്നള്ളിക്കാറില്ല.വനിതാസംവരണത്തിനു വേണ്ടി വീറോടെ വാദിക്കുന്നവർ ഭരിക്കുന്ന ദേവസ്വംബോർഡിനു കീഴിൽ വരുന്ന ക്ഷേത്രങ്ങളിലെങ്കിലും പിടിയാനകൾക്ക് പ്രവേശം ഉറപ്പുവരുത്തണം).ഗൾഫിൽ പോയും ,കച്ചവടം ചെയ്തും, ലോട്ടറിയടിച്ചും,നാട്ടാരെ മദ്യം കുടിപ്പിച്ചും പണമുണ്ടാക്കുന്ന പരമഭക്തർ ഇഷ്ടദൈവമായ കൃഷ്ണനു തന്റെ പ്രിയപ്പെട്ട കന്നുകാലികളെ നടക്കിരുത്തിയതായി അറിവില്ല.സാദാഭക്തർ മുതൽ വിജയ് മല്യവരെ നടയ്ക്കിരുത്തുന്നത് ലക്ഷണമൊത്ത കൊമ്പനാനകളെയാണു.ഗുരുവായൂരിൽ ആനത്താവളവും ആനയൂട്ടും ആനയോട്ടവുമൊക്കെയുണ്ടു.ഗജവീരൻ കേശവനു സ്മാരകമായി പ്രതിമയുണ്ടു.ചരമവാർഷികാചരണമുണ്ടു.അവ മാദ്ധ്യമങ്ങൾ വർഷംതോറും കൊണ്ടാടാറുണ്ട്.പക്ഷേ,ഗോമാതാക്കളുടെ കാര്യമോ?എല്ലും തോലുമായ അവയെ ദൂരത്തെവിടെയോ ഉള്ള ഗോശാലയിൽ നടതള്ളിയിരിക്കുകയാണത്രേ.ക്ഷേത്രഭാരവാഹികളും മാദ്ധ്യമങ്ങളും അങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല.

ആന മതചിഹ്ന്നം മാത്രമല്ല;രാഷ്ട്രീയാ‍യുധം കൂടിയാണെന്നു നമ്മൾ കണ്ടുകഴിഞ്ഞു.മതപരമായ മാനങ്ങളുള്ള ചന്ദ്രക്കലയും,പശുവും കിടാവും,താമരയും,കൈയ്യും രാ‍ഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാകണം ആന ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്ന്നമായത്.അതോ,ജന്മിത്വത്തിന്റെ അടയാളങ്ങളിലൊന്നായിരുന്ന ആനയെത്തന്നെ തങ്ങളുടേതാക്കി മാറ്റി സാമൂഹികമായ ഒരു പൊളിച്ചെഴുത്തിനു കാൻഷിറാം ഉദ്ദേശിച്ചിരുന്നോ എന്ന് വ്യക്തമല്ല.അതെന്തായാലും, ഉത്തർപ്രദേശിലെ അംബേദ്കർ പാർക്കുകളിൽ ദളിത് നേതാക്കളുടെ പ്രതിമകൾക്കൊപ്പം സ്ഥാപിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനു ആനശിൽ‌പ്പങ്ങളുടെ നിയമസാധുത ഉന്നതനീതിപീഠം വിധിയെഴുതട്ടെ.

ആനയുടെ രാഷ്ട്രീയ ഉടമസ്ഥത ആർക്കായാലും കേരളത്തിലെ ആനകളുടെ ഉടമസ്ഥത നൂറ്റാണ്ടുകളായി മാറ്റമില്ലാതെതന്നെ തുടരുകയാണു.നമ്മുടെ ആനമുതലാളിമാരിൽ ഒരുമതക്കാർ മാത്രമേയുള്ളൂ എന്നാണു അറിയുന്നത്.അല്ലെങ്കിൽ ,ഇവരിൽ ബഹുഭൂരിപക്ഷവും ഒരു മതത്തിൽ തന്നെപെട്ടവരാണു.അതിൽതന്നെ ദളിത് വിഭാഗത്തിൽ നിന്ന് ഇന്നേവരെ ഒരു ആനമുതലാളിയും ഉണ്ടായിട്ടില്ല.ആനകളുമായി യുഗങ്ങളായി സഹവസിക്കുന്ന ആദിവസികളിലൊരാൽ പോലും ആനമുതലാളിയല്ലല്ലോ.ഉടമസ്ഥർ ഉന്നതശ്രേണിയില്പെട്ടവരാണെങ്കിലും ആനപാപ്പാന്മാർ അങ്ങനെയല്ല.അവർ ജാതിയിൽ താഴെയുള്ളവരാണു.ആന ഇടഞ്ഞാൽ മയക്കുവെടി വെക്കാനും ,ആന ചരിഞ്ഞാൽ സംസ്കരിക്കാൻ സ്ഥലം കൊടുക്കാനും മറ്റു മതസ്ഥർ വേണം.പക്ഷേ,ആനയ്ക്ക് പേരിടുമ്പോൾ ഇവർക്ക് ആർക്കെങ്കിലും ഇതിന്റെ ഉപകാരസ്മരണയുണ്ടാകാറുണ്ടോ?

ആനമുതലാളിമാർ നാട്ടിലെ പ്രമാണിമാരാണു.സാംസ്കാരിക നായകരാണു.ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ പരിപാടികൾക്കു മാത്രമല്ല,സർക്കാരിന്റെ സാംസ്കാരിക ജാഥകൾക്കും മറ്റു മതസ്ഥരുടെ വിശേഷങ്ങൾക്കുമൊക്കെ ആനകളോടൊപ്പം ഇവരേയും നമ്മൾ എഴുന്നള്ളിക്കാറുണ്ടു.ഇവർ മതേതരജാഥകൾക്ക് മുന്നിൽ തന്നെ നിൽക്കുന്നവരാണു.പക്ഷേ,ഇവരുടെ ആനകൾക്ക് പേരിടുംമ്പോൾ ഇവരാരും വിശാലമനസ്കരാകുന്നില്ല?എന്തേ,ആനകളിൽ കേശവനും സുബ്രഹ്മണ്യനും,കുട്ടിശങ്കരനും,പത്മനാഭനും,ശിവസുന്ദറുമൊക്കെയല്ലാതെ,കോരനും,തിരുവനും,
ബഷീറും,മുസ്തഫയും,തോമസുമൊന്നും ഉണ്ടാകുന്നില്ല?യേശുദാസിനെയും മെഴ്സിരവിയേയും ക്ഷേത്രത്തിനകത്ത് കയറ്റാത്തവർ നാളെ തോമസാനയേയുംബഷീറാനയേയും പടിക്ക് പുറത്ത് നിർത്തുമോ?

നോൺ വെജിറ്റേറിയൻ ഉടമസ്ഥരുടെ ആനകൾ ചിക്കനും ബീഫും മട്ടനും കഴിക്കില്ല.എന്തിനു,ബംഗാളിലെ ഒന്നാംതരം ബ്രാമണരെപ്പോലെ മത്സ്യവും കഴിക്കില്ല.ഉടമസ്ഥർ ആരായിരുന്നാലും,അവരുടെ വീടുകളിലെ അന്തരീഷം എന്തായിരുന്നാലും,ആന പൂർണ്ണ സസ്യാഹാരിയാണു.അവ കഴിക്കുന്നത് പഴവും പട്ടയും ശർക്കരയുമൊക്കെ തന്നെ.സാത്വികാഹാരികൾ.അങ്ങനെയുള്ള ആനകളെ വെറുമൊരു പേരിന്റെ മാത്രം പേരിൽ ക്ഷേത്രകമ്മറ്റിക്കാർ അയിത്തം കൽ‌പ്പിച്ച് അകറ്റിനിർത്തുമോ?

ആലോചിച്ച് നോക്കാൻ രസമുണ്ട്.ആനയെ നടക്കിരുത്തുക എന്ന ഒരു ചടങ്ങുണ്ടു.നടക്കിരുത്തപ്പെട്ട ആനകൾക്ക് ദൈവികപരിവേഷവും ദിവ്യത്വവും കൽ‌പ്പിക്കപ്പെടുക സ്വാഭാവികം.പക്ഷേ,നാട്ടാനകളിൽ ഭൂരിപക്ഷവും ഈ ഗണത്തിൽ പെടുന്നവയല്ല.പൂരത്തിനും എഴുന്നള്ളത്തിനും,കൂപ്പിലും തടിഡിപ്പോയിലുമൊക്കെ വിശ്രമമില്ലാതെ ജോലിചെയ്യാൻ വിധിക്കപ്പെട്ടവയാണു ഇവ.ആനമുതളാലിമാർക്ക് കാശുണ്ടാക്കാനായി മാത്രം അശ്രാന്തം പണിയെടുക്കുന്ന സാധുമൃഗങ്ങൾ.ഇവയുടെ മുതളാലിമാർക്ക് ഒരേ മുഖമാണുള്ളത്.പൂരപ്പറമ്പിൽ നിന്ന് അവർ ആനകളെ അടുത്ത പള്ളിയിലെ പെരുന്നാളിനോ,ചന്ദനക്കുടത്തിനോ നേർച്ചക്കോ കൊണ്ടുപോകും.അവിടെയെത്തുന്ന അനകളുടെ പേരോ ഉറ്റമസ്ഥതയോ അവർ നോക്കാറില്ല.അങ്ങനെ ആരെങ്കിലും നിർബന്ധം പിടിച്ചാൽ പള്ളിക്കമ്മറ്റിക്കാരും ചന്ദനക്കുടക്കാരും കൂടി കാശുപിരിച്ച് സ്വന്തമായി കൊമ്പനാനകളെ വാങ്ങുകയേ ഇപ്പോൾ വഴിയുള്ളൂ.“ന്റുപ്പാപ്പായ്ക്ക് ഒരാനേണ്ടാർന്ന്” എന്നൊക്കെ കുഞ്ഞുതാച്ചുമ്മമാർ വീമ്പിളക്കാറേയുള്ളൂ.

അതുകൊണ്ട് കാട്ടാനകൾക്കൊപ്പം നാട്ടാനകളുടേയും സെൻസസ് എടുക്കുക.ക്ഷമിക്കണം;നാട്ടാനകളുടെ കൃത്യമായ കണക്ക് ലഭ്യമാണു.പക്ഷേ,അവയുടെ ജാതിയും മതവും തിരിച്ചുള്ള സെൻസസാണു ഇനി നടത്തേണ്ടത്.
നാളെ അതിന്റെ ആവശ്യം ഏവർക്കും ബോദ്ധ്യപ്പെടാതിരിക്കില്ല!

28 comments:

ശ്രീ (sreyas.in) said...

വളരെ നന്നായിരിക്കുന്നു ഈ ആന ചിന്തകള്‍. തൃശൂര്‍ പൂരം പുരാതന കാലംമുതല്‍ക്കുണ്ടായിരുന്നു എന്നതിനാല്‍ അവിടത്തെ ആന എഴുന്നള്ളിപ്പും മറ്റും സ്വീകരിക്കുന്നു.
പക്ഷെ, ഇപ്പോള്‍ മിക്കവാറും ക്ഷേത്രങ്ങളിലെ ഉത്സവത്തിന് എത്ര ആനയുണ്ട് എന്ന കണക്ക് നോക്കിയാണ് ക്ഷേത്രത്തിന്റെ വലിപ്പവും ചൈതന്യവും ഒക്കെ അളക്കപ്പെടുന്നത്, നാം മാറേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

ആന മുതലാളിമാരായ ധാരാളം ഹിന്ദു മതക്കാരല്ലാത്തവരെയും അറിയാം, പക്ഷെ ക്ഷേത്രത്തില്‍ എഴുന്നള്ളിക്കാന്‍ കൊണ്ടുപോയില്ലെങ്കില്‍ നഷ്ടമാകുന്ന ധനത്തെ കരുതിയാവാം, അവരുടെ ആനകള്‍ക്കും പുരാണങ്ങളിലെ പേരുതന്നെ.

പേരിന്റെ കാര്യം വരുമ്പോള്‍, ക്രിസ്തുമതം വളരെ മുന്‍പില്‍ ആണ്. കാരണം ഹിന്ദുപുരാണങ്ങളിലെ പല പേരുകളും സ്വീകരിച്ചിട്ടുണ്ട് - മനു, രതീഷ്‌, തുടങ്ങിയവ.

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

makkalkkenthu peru venam ennu achanum ammayum theerumanikkunna pole anakkenthu peru venam ennu muthalalimar theerumanikkunnu..

athinu pala karanangal kanum.. vikaraparamayum business paramayittum..

anamuthalalimaril dalithar illa ennathum pappanmar thazhnna jathikkaranennathum nalla kanakkeduppanu..

innathe kalathu paithrukam anusarichalla sambathikam anusarichanu jathi kanakkakkendathu.. angane varumbol ee kanakkeduppu correct anu..

kashullon katholica illathonu tholikkam ennu paranja pole.

അപ്പൂട്ടന്‍ said...

മുസ്ലിം ആനയ്ക്ക്‌ എങ്ങിനെ സുന്നത്ത്‌ നടത്തും എന്നും കൃസ്ത്യൻ ആനയെ എങ്ങിനെ മാമോദീസാ മുക്കും എന്നും പണ്ടൊരു മിമിക്രിക്കാരൻ ചോദിച്ചതായി ഓർമ്മയുണ്ട്‌.

ബിലാത്തിപട്ടണം / Bilatthipattanam said...

ഈ ആനക്കാര്യങ്ങൾ വെറും ചേനക്കാര്യങ്ങൾ അല്ല അല്ലേ ഭായി ?
മറ്റുമതസ്ഥർ ആനമുതാലാളിമാരായിട്ടുണ്ടെങ്കിലും,വിളിപ്പേര് പുരാണങ്ങളിലെ പേരുകൾ തന്നെ,പക്ഷേ സർനേയിം ആ മുതലാളീസിന്റെ വീട്ടുപേരു തന്നെയാണ് ഉള്ളത്...
പിന്നെ ഇന്ത്യയിലെ ഒരാനകൾക്കും ജാതിയില്ല(പേരിനൊപ്പമുള്ള വാൽ)കേട്ടൊ

കാക്കര - kaakkara said...

ആനക്കാര്യം തന്നെ...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

തികച്ചും പക്ഷപാതപരമായ ഒന്നായി തോന്നുന്നു ഈ ആന ചിന്തകള്‍. തീരെ പഠിക്കാതെ തയ്യാറാക്കിയ ഒന്ന്. എന്റെ ചില ചിന്തകള്‍ പങ്കുവെക്കുന്നു .

1. ആനകളെയും മത ചിന്തകളില്‍ ഉള്‍പ്പെടുതുകയാണോ. മതപരമായി ചിന്തിപ്പിക്കാന്‍, തമ്മിലടിക്കാന്‍ ധാരാളം സംഗതികള്‍ ഉണ്ടെന്നിരിക്കെ ഇത്തരത്തില്‍ക്കൂടി ഒരു ശ്രമം വേണ്ടിയിരുന്നോ.

2. പിടിയാനകളെ എഴുന്നെള്ളിക്കുന്ന ക്ഷേത്രങ്ങളും ഉണ്ട്. എറണാകുളം ജില്ലയിലെ പെരുംബാവൂരിനടുത്തുള്ള ഇരിങ്ങോള്‍ കാവില്‍ പിടിയാനയെ മാത്രമേ എഴുന്നെള്ളിക്കാറുള്ളൂ.

3. ആനയെ മാത്രമല്ല, എത്രയോ ക്ഷേത്രങ്ങളില്‍ പശുകുട്ടികളെ, കാളകുട്ടികളെ, പശുക്കളെ ഒക്കെ നടക്കിരുത്തുന്നു. അമ്പലക്കാളകള്‍ക്കും നല്ല പരിവേഷം തന്നെയാണ് കിട്ടുന്നത്. ആന പാപ്പാന്മാര്‍ പല ജാതിയില്‍ പെട്ടവരുമുണ്ട്. അതില്‍ വിഭാ നമ്പൂതിരി എന്ന സ്ത്രീ വരെ ഉള്‍പ്പെടുന്നു.

3. വളര്‍ത്തു മൃഗങ്ങള്‍ ഉടമസ്ഥരുടെ ഭക്ഷണ രീതിയല്ലല്ലോ സ്വീകരിക്കുന്നത്.

4. ആനയുടെ ഉടമസ്ഥ ര്‍ക്ക് ഒരു മുഖമല്ല, പല മുഖങ്ങള്‍ തന്നെയാണ്. അവയെ സ്നേഹിക്കുന്നവരും, മുതലെടുക്കുന്നവരും, സ്വന്തമാക്കി അഭിമാനിക്കുന്നവരും ഉണ്ടാകും. രണ്ടു കൂട്ടരുടെയും രീതികള്‍ വ്യത്യസ്തമായിരിക്കും.

5. കണ്ടനും, കോരനും, തുടങ്ങിയ പേരുകള്‍ കുട്ടികള്‍ക്ക് പോലും ഇപ്പോഴാരും ഇടുന്നില്ലെന്നിരിക്കെ പേര് കേള്‍പ്പിക്കേണ്ട ആനകള്‍ക്കിടുമോ.

3. കോടനാട് ആനക്കൂട്ടില്‍ ടോണി, വിത്സണ്‍ എന്നീ പേരുകള്‍ ഉള്ള ആനകള്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു.

4. യേശുദാസ് പാടിയത് കൊണ്ട് ഏതെങ്കിലും ക്രൈസ്തവേതര ഭക്തി ഗാനങ്ങള്‍ക്ക് വിലക്കുള്ളതായി അറിയില്ല . ആ ഗന്ധര്‍വ്വ ഗാനം കേട്ടല്ലെ അയ്യപ്പ സ്വാമി ഉണരുന്നതും, ഉറങ്ങുന്നതും. കേരളത്തില്‍ എല്ലാ മതക്കാര്‍ക്കും പ്രവേശനമുള്ള എത്രയോ ക്ഷേത്രങ്ങള്‍ ഉണ്ട്.

അനിൽ@ബ്ലോഗ് said...

സുനില്‍ പെരുമ്പാവൂര്‍ വിശദമായിത്തന്നെ പ്രതികരിച്ചിരിക്കുന്നു.

ആനമുതലാളിമാരില്‍ ഹിന്ദുക്കള്‍ മാത്രമല്ല ഉള്ളത് പല മതത്തിലും പെട്ടവര്‍ ഉണ്ട്.

ദളിതര്‍ക്ക് ആന ഉണ്ടോ എന്ന് ചികഞ്ഞു നോക്കിയിട്ടില്ല, ഒരു വിവരാവകാശത്തിന് സ്കോപ്പുണ്ട്.

ആന, പശു മുതലായവ ഹൈന്ദവ പുരാണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാവും അവക്ക് അത്തരം പേരുകളാണ് കൂടുതല്‍. മുസ്ലീം ആനമുതലാളികള്‍ വരെ ഹിന്ദു പേരാണ് ആനക്ക് ഇടുന്നത്.

ഒരു കാര്യം വിട്ടു പോയിട്ടുണ്ട്, പാപ്പാന്മാരും അധികവും ഹിന്ദുക്കളാണ്, മറ്റ് മതസ്ഥരെ ആനക്കിഷ്ടമല്ലെ എന്നറിയാന്‍ ഒരു പ്രശ്നം വച്ച് നോക്കല്‍ നടത്താന്‍ സ്കോപ്പുണ്ട്.

ഈ പോസ്റ്റിന്റ്റെ ടാര്‍ഗറ്റ് പിടികിട്ടുന്നില്ല.
:)

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

അനിലും സുനിലും അറിയാൻ,
ഒരു കൌതുകത്തിനു എഴുതിയതാണെങ്കിലും പ്രതികരണങ്ങൾ കാണിക്കുന്നത് ഇതിലൊരു ആനക്കാര്യമുണ്ടെന്നാണു.
എന്തുകൊണ്ടെന്നാൽ എന്റെ സന്ദേഹങ്ങൾക്ക് വ്യക്തമായ ഒരു ഉത്തരവും കിട്ടിയിട്ടില്ല.ഒരു ഇരിങ്ങോൾ കാവോ ഒരു വിഭാ നമ്പൂതിരിയോ,ടോണിയോ അപവാദമായി ഉണ്ടായിരിക്കാം.
പക്ഷേ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണു എന്റെ ചോദ്യങ്ങൾ:
അന്യമതസ്ഥരായ എത്ര ആനമുതലാളിമാരുണ്ടു?അവർക്ക് ഹൈന്ദവേതരമായ പേരുകളുള്ള എത്ര ആനകളുണ്ട്?ഉണ്ടെങ്കിൽ അവയെ ക്ഷേത്രോൽസവങ്ങൾക്ക് എഴുന്നള്ളിക്കാറുണ്ടോ?ഇല്ലെങ്കിൽ എന്തുകൊണ്ടു?
അനിലോ സുനിലോ മറ്റാരെങ്കിലുമോ കൃത്യമായ ഉത്തരം തരുമോ?
വാദിക്കാനല്ല:അറിയാൻ.

poor-me/പാവം-ഞാന്‍ said...

മീന്‍ വെട്ടുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം ഞാന്‍ ഒന്നും മിണ്ടുന്നില്ലെ!!ന്നാലും പെരുമ്പാവൂര്‍കാര്‍ പോളുള്ള വായനക്കാരെ ഡി. ഇതെഴുതുമ്പോള്‍ മനസ്സിലോറ്ത്തിരിക്കില്ല തീര്‍ച്ച...

അനിൽ@ബ്ലോഗ് said...

മാഷെ,
കൃത്യമായ കണക്ക് കിട്ടണമെങ്കില്‍ വിവരാവകാശമെ വഴിയുള്ളൂ.
ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സിന് ഒരു അപേക്ഷ നല്‍കിയാല്‍ മതി, ആന മുതലാളിമാരുടെ ലിസ്റ്റ് ചോദിച്ചോണ്ട്.
സമയം കിട്ടുമ്പോള്‍ ഞാന്‍ അയക്കാം.

മറ്റ് മതസ്ഥര്‍ ആനയെ വളര്‍ത്തുന്നതിന് എന്തെങ്കിലും എതിര്‍പ്പ് ഉണ്ടെന്ന് തോന്നുന്നില്ല. കയ്യില്‍ പണവും ഇതിനോട് താത്പര്യവുമുള്ളവരല്ലെ ആനയെ വാങ്ങൂ.

ആ‍നക്ക് ഭൂരിപക്ഷവും ഹിന്ദു പേരാണെന്നത് വാസ്തവമാണ്. പശുക്കള്‍ക്കും അങ്ങിനെ തന്നെ, പക്ഷെ അതില്‍ എന്തെങ്കിലും നിര്‍ബന്ധബുദ്ധി ഉള്ളതായി കേട്ടിട്ടില്ല.

പിന്നെ പിടി ആനയുടെ കാര്യം. ഇതെല്ലാ ഒരു തരം (ദുരാ)ആചാരങ്ങളല്ലെ. അതിന്റെ ലോജിക്ക് അന്വേഷിച്ച് പോയിട്ട് ഒരു കാര്യവുമില്ല, ശബരിമലയിലെ സ്ത്രീ വിരോധം പോലെ. വല്ല വിദഗ്ധരും ഉണ്ടെങ്കില്‍ റഫറന്‍സ് ശ്ലോകം കിട്ടുമായിരിക്കും. ഇരിങ്ങോള്‍ കാവില്‍ പിടിയാനെയെ എഴുന്നെള്ളിക്കുന്നുവെങ്കില്‍ അത് എന്തെങ്കിലും ആചാര പ്രകാരം ആയിരിക്കും. നമ്മള്‍ വിചാരിച്ചാല്‍ അതില്‍ എന്തെങ്കിലും ചെയ്യാനാകുമെന്നും തോന്നുന്നില്ല.

ശ്രീ (sreyas.in) said...

ഇതൊരു തമാശ പോസ്റ്റ്‌ ആയിട്ടാണ് കരുതുന്നത്, അല്ലാതെ യൊരു ഗൌരവതരമായൊരു പ്രശ്നമായി ഇതിനെ കാണുന്നെങ്കില്‍ വെഅത് റുമൊരു കുഴിയാനക്കാര്യം ആണ്, ദോഷദൃഷ്ടി തന്നെയാണ്!

സര്‍ക്കാര്‍ ചെലവില്‍ ആനകളെ സംരക്ഷിക്കുന്ന സ്ഥലങ്ങളില്‍ ആനകളെ മതം-ജാതി തിരിച്ചു പേരിടാനും ഉപനയനം കഴിക്കാനും മാമോദീസ മുക്കാനും സുന്നത്ത് നടത്താനും ഒക്കെ ഏര്‍പ്പാടാക്കാന്‍ കേരള സര്‍ക്കാരിന് ഒരു നിവേദനം കൊടുക്കാം!

ക്ഷേത്രങ്ങളില്‍ പിടിയാനയെ (കുറഞ്ഞപക്ഷം പിടിയാന രജസ്വലയല്ലാതിരിക്കുമ്പോഴെങ്കിലും) എഴുന്നള്ളിക്കണമെന്നു നിയമം പസ്സാക്കാനും ആവശ്യപ്പെടാം!

കേരളത്തിലെ ആനകളുടെ സാമൂഹികോന്നമനത്തിനു ആന ധര്‍മ്മ പരിപാലനയോഗം, ആന സര്‍വീസ് സൊസൈറ്റി, ആന മഹാസഭ, ആന ക്ഷേമ സഭ തുടങ്ങിയവക്ക് രൂപം കൊടുക്കാം!

കേരളത്തിലെ പൂജാരിമാര്‍ തന്നെ ആനപാപ്പാന്മാര്‍ ആകണം എന്ന് ആവശ്യപ്പെടാം. അവര്‍ പൂജിക്കുന്ന ദേവനെ എഴുന്നള്ളിക്കുന്ന സസ്യാഹാരിയായ ഈ പാവം മൃഗത്തെ സംരക്ഷിക്കാനും അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്!

ഇങ്ങനയോക്കെയല്ലേ പാവം മനുഷ്യരായ നമുക്ക് ആനകളെ സംരക്ഷിക്കാന്‍ പറ്റൂ.

നന്ദന said...

നമുക്ക് നട്ടിലെ പട്ടികളുടേയും കണക്കെടുക്കാം, അവയുടെ പേരും ജാതിയും അങ്ങനെ പലതും.
ജാതിയും മതവും തിരിച്ചുള്ള ഈ കണക്കെടുപ്പ് എന്ന് അവസാനിക്കുന്നോ അന്ന് നമ്മൾ നന്നാവും.

അപ്പൂട്ടന്‍ said...

ഒരു തമാശയ്ക്ക്‌ ഇതുകൂടി ചേർക്കട്ടെ,
ആനലീഗും ആനകോൺഗ്രസും ആനകമ്മ്യൂണിസ്റ്റ്‌ പാർട്ടിയും ഒക്കെ വരുമോ? വേണമെങ്കിൽ റെവൊല്യൂഷണറി ആനപ്പാർട്ടിയും ഉണ്ടാക്കാം. ജാതിയോ മതമോ മാത്രം പോരല്ലൊ, രാഷ്ട്രീയവും വേണ്ടേ.
മതം-ജാതി വേണ്ടാത്ത ആനകൾക്ക്‌ യുക്തിവാദാനസംഘവും ഉണ്ടാക്കാം.

പ്രദീപ്‌,
എന്റെ നോട്ടത്തിൽ ആദ്യചോദ്യം ആന എന്തിന്‌ എന്നാവേണ്ടിയിരുന്നു. തങ്ങളുടെ ധാരാളിത്തപ്രദർശനത്തിനുവേണ്ടി ആനയെ പൊരിവെയിലത്തുനിർത്തി പീഡിപ്പിക്കുന്നതല്ലേ ആദ്യം ചോദ്യം ചെയ്യേണ്ടത്‌, അത്‌ സവർണ്ണനായാലും അവർണ്ണനായാലും അഹിന്ദുവായാലും. കേശവനായാലും ശങ്കരനായാലും കോരനായാലും സെയ്താലിയായാലും ഫ്രാൻസിസ്‌ ആയാലും (ചുമ്മാ തോന്നിയ പേരുകൾ, അത്രമാത്രം) ആഘോഷങ്ങൾക്കിടയിൽ പൊരിവെയിലത്ത്‌ നിൽക്കാനോ ചങ്ങലയിൽ ബന്ധിക്കപ്പെട്ട്‌ അടികൊള്ളാനോ മാത്രമേ ഇവയ്ക്കാവൂ, അപ്പോൾ ജാതി/മതം എന്തായാലെന്താ???

അരുണ്‍/arun said...

അല്പം ചേനക്കാര്യം കൂടി ചേര്‍ക്കാം

പിടിയാനകളെ കൂട്ടാനയായി എഴുന്നെള്ളിക്കാറുണ്ടായിരുന്നു. ഐതിഹ്യമാലയിലെ ആനക്കഥകള്‍ വായിച്ചുനോക്കിയാല്‍ അത് മനസ്സിലാവും. ഗുരുവായൂരമ്പലത്തില്‍ പിടിയാനകളെ കൂട്ടാനയായി എഴുന്നെള്ളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കൊമ്പന്റെ ഗമ പിടിക്ക് കിട്ടില്ലെന്ന് തോന്നിയിട്ടാവാം പുത്തന്‍ ആനക്കമ്പക്കാര്‍ പിടിയെ ഒഴിവാക്കിയത്. വേണമെങ്കില്‍ മറ്റൊരു ചോദ്യം ചോദിക്കാം.
എത്ര അമ്പലങ്ങളില്‍ മോഴകളെ കയറ്റി എഴുന്നെള്ളിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട് ?

ഗുരുവായൂര്‍ ഗോശാല മലപ്പുറം ജില്ലയിലെ വളാഞ്ചേരി-പെരിന്തല്‍മണ്ണ വഴിയിലെ വെങ്ങാട് എന്ന സ്ഥലത്താണ്. ആനപ്പരിഗണന ഇല്ലെങ്കിലും തീരെ മോശമല്ല അവിടത്തെ സ്ഥിതി എന്നാണ് കേട്ടറിവ്

ആനയുടെ പേര് അല്ല ആനയുടെ പ്രധാനപ്രശ്നം.മറിച്ച് കാട്ടിലും തണലിലും കഴിയാന്‍ താല്പര്യപ്പെടുന്ന ജീവിയെ പൊരിവെയിലത്ത് മണിക്കൂറുകളോളം വെള്ളം കുടിക്കാന്‍ പോലും അനുവദിക്കാതെ നിര്‍ത്തി തുമ്പിയുടേയും നഖത്തിന്റെയും വാലിന്റെയും പിന്നെ അതിന്റെയും ഇതിന്റെയും ഒക്കെ അളവെടുക്കുന്ന ആനപ്രേമമാണ്. അപ്പൂട്ടന്‍ പറഞ്ഞപോലെ അടിമയ്ക്കെന്ത് ജാതി എന്ത് മതം ?

ഒരു ചോദ്യം കൂടി ചോദിച്ച് നിര്‍ത്താം.
നമ്മുടെ നാട്ടാനകളെ ഇണചേരാന്‍ അനുവദിക്കാറുണ്ടോ ?

പാര്‍ത്ഥന്‍ said...

ഉദ്ദേശശുദ്ധിയില്ലാത്ത പോസ്റ്റ് എന്നു മാത്രമെ ഇതിനെക്കുറിച്ച് പറയാനുള്ളൂ. സ്ഥിരം കേൾക്കാറുള്ള ബ്രാഹ്മണൻ, ജാതി, അയിത്തം, കോരൻ തുടങ്ങിയവയെ ആനയുടെ വാലിൽ കെട്ടി എന്നുമാത്രം.

ആനകളെക്കുറിച്ച് ഇതിനുമുമ്പ് ബ്ലോഗിൽ ചർച്ച ചെയ്യപ്പെട്ട ചില പോസ്റ്റുകൾ ഇവിടെയും , ഇവിടെയും , ഇവിടെയും ഉണ്ട്.

സ്വാഭാവിക പരിതസ്ഥിതിയിൽ ഇണചേരാനും കൂടി സൌകര്യമുള്ള ഒരു ആന സങ്കേതം തമിഴ് നാട്ടിൽ ഉള്ളതിനെക്കുറിച്ച് ഒരിക്കൽ ടി.വി.യിൽ കണ്ടിരുന്നു.

ശിശുപാലന്‍ said...

ഹൈന്ദവരല്ലാത്ത ധാരാളം ആന മുതലാളിമാര്‍ ഉണ്ട്.പ്രത്യേകിചും തടി ബിസിനസ്സില്‍ ഉള്ള വന്‍കിട മുതലാളിമാര്‍. പക്ഷേ,പേരിന്റെ കാര്യത്തില്‍ ശ്രീ പറഞ്ഞതു ശരിയാണ്.

shajiqatar said...

ആനക്ക് എന്ത് ജാതിയും മതവും പാവങ്ങള്‍. ഇലഞ്ഞിത്തറ മേളത്തിനിടക്ക് ആന തളര്‍ന്നു വീണത്‌കണ്ടോ? കഷ്ടം.

ഷാജി ഖത്തര്‍.

വഷളന്‍ | Vashalan said...

തമാശയല്ല. പണ്ടെങ്ങോ TV-യില്‍ കണ്ടതാണ്, ഏതോ ആന പ്രോഗ്രാം കാണിച്ചപ്പോള്‍... ആനയ്ക്കും ജാതിയുണ്ടെന്ന്‍. ബ്രാഹ്മണന്‍ ആന തീട്ടയെടുക്കുന്നതിനു മുമ്പ് തര്‍പ്പണം ചെയ്യുമത്രേ. വെള്ളം വശത്തേയ്ക്കും തലയ്ക്കു മുകളിലേക്കും. അതുപോലെ ക്ഷത്രിയ, വൈശ്യ, ശൂദ്ര ആനകളും ഉണ്ട്. ഇപ്പൊ ലക്ഷണങ്ങളൊന്നും ഞാന്‍ ഓര്‍ക്കുന്നില്ല.

എന്തായാലും എല്ലാത്തിലും ജാതിയും മതവും കാണുന്നതില്‍ നിന്നും നമ്മള്‍ മാറിയാലേ ഗുണം പിടിക്കൂ.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

അടുത്തകാലത്തൊന്നും ഇത്ര രസകരമായ ഒരു ചർച്ച ഈ ബ്ലോഗിൽ നടന്നിട്ടില്ല.ആനയെക്കുറിച്ചുള്ള എന്റെ മിക്ക സന്ദേഹങ്ങൾക്കും ഉത്തരമായി. ആനകളെ മതപരമായിതന്നെയാണു കൈകാര്യം ചെയ്യുന്നതെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി.
എന്തുകൊണ്ട് ആന ?
ശരിയാണു.ഈ ചോദ്യം തന്നെയാണു എന്നും ചർച്ചചെയ്യേണ്ടത്.മനുഷ്യന്റെ ആത്മസുഖത്തിനായുള്ള പരാക്രമങ്ങളാണു ആനയെ കെട്ടിയെഴുന്നള്ളിക്കുന്നതിനു കാരണം.അത് ഈ പാവം ജന്തുക്കളോടു ചെയ്യുന്ന ക്രൂരതയാണു.ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കരുത് എന്ന് നിഷ്കർഷിച്ചാൽ,ക്ഷേത്രാചാരങ്ങളുടെ മേലുള്ള കൈകടത്തൽ എന്ന് ആക്രോശിച്ചുകൊണ്ട് ചില മതസംഘടനകളും,ടൂറിസം അപകടത്തിലായെന്നു നിലവിളിച്ചുകൊണ്ട് ഭരണാധികരികളും ഒച്ചവെയ്ക്കും.അനയെ നെറ്റിപട്ടം കെട്ടി എഴുന്നള്ളിക്കുന്ന ഓരോ ഉത്സവവും,ഓരോ ചടങ്ങും ആനകളൂടെ പീഡനോൽസവമാണു.ആനപ്രേമികളാണു ഈ പീഡകർ എന്നതാണു വൈരുദ്ധ്യം!

ചാർ‌വാകൻ‌ said...

പ്രദീപിന്റെ ജ്ന്മം സഫലമായി.ചുമ്മാതെളക്കി ചെമ്പെല്ലാം പുറത്തുകാട്ടിയല്ലോ.മിടുക്കന്മാരായ രണ്ടോ മൂന്നൊ ആനകളുണ്ടായിരുന്നെങ്കിൽ ആ പാപ്പാന്മാരേയും,പോറ്റിമാരേയും,അവസാനം ആമ്പലം തന്നെ കുത്തിമറിച്ച് നിരത്തിയേനേ.ഇനി ചിലപ്പോ അങ്ങനേയും സംഭവിചു കൂടന്നില്ലല്ലോ..
ഹിന്ദു ദൈവങ്ങളുടെ കഴപ്പ് അപ്പോഴേക്കും മാറുവാരിക്കും.

പാര്‍ത്ഥന്‍ said...

തിടമ്പേറ്റാനും ചന്ദനക്കുടത്തിനും ആന വേണമെന്ന് ദൈവം പറഞ്ഞിട്ടുണ്ട്. എല്ലാ പക്ഷിമൃഗാദികളും മനുഷ്യന് തിന്നാൻ വേണ്ടിതന്നെ. തിന്നാൻ കൊള്ളാത്തതുകൊണ്ട് പീഡിപ്പിച്ചു രസിക്കുന്നു. (ചില ആഫ്രിക്കൻ ജനത ആനയിറച്ചി കഴിക്കാറുണ്ട്.)

പാര്‍ത്ഥന്‍ said...

വഷളാ‍....

ആ പറഞ്ഞത് ജാതിയല്ല, വർണ്ണമാണ് - ഗുണങ്ങൾ. സ്വഭാവഗുണങ്ങൾ ചില ലക്ഷണം വെച്ച് മനസ്സിലാക്കാൻ കഴിവുള്ളവരുണ്ട്.
ലോകത്തുള്ള എന്തിനും വർണ്ണലക്ഷണമുണ്ട്. നക്ഷത്രങ്ങൾക്കും, കല്ലിനും, ജീവജാലങ്ങൾക്കും, സപ്തസ്വരങ്ങൾക്കുപോലും വർണ്ണങ്ങളുണ്ട്.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

പാർത്ഥാ,ഈ വർണ്ണലക്ഷണങ്ങൾ ഒന്ന് വർണ്ണിക്കാമോ?
അറിഞ്ഞിരിക്കാനാണു.

sanathanan said...

ദൃഷ്ടി ദോഷമുള്ളവര്‍ അവര്‍ക്കിനങ്ങുന്ന സ്ഥലങ്ങളിലെക്കെ നോക്കൂ... അതാ കുഴപ്പം.. ഒരു ആനക്കഥ ഇവിടെ പറയുന്നതില്‍ താങ്കള്‍ക്കു വിരോധമില്ല എന്ന് വിശ്വസിക്കുന്നു.

കഴിഞ്ഞ 12 വര്‍ഷമായി ഹിന്ദുവായ ഏറ്റുമാനൂരപ്പന്റെ തിടമ്പ് ഏറ്റുന്നത് അക്ബര്‍ എന്ന മുസ്ലീം പേരുകാരനായ ഈരാറ്റുപേട്ട പ്ലാന്തോട്ടത്തില്‍ അപ്പച്ചന്‍ എന്ന ക്രിസ്ത്യാനിയുടെ ആനയാണ്.
ഇതില്‍ എവിടെയാ സാറേ ജാതിയും മതവും നോക്കിയത്.. പിന്നെ ഒരു ബ്ലോഗ്‌ എഴുതാന്‍ വേണ്ടിയാണെങ്കില്‍ നല്ലത്.. ഇങ്ങനെ തന്നെ വീട്ടിലെ പശുവിന്റെയും പോത്തിന്റെയും നാട്ടിലെ പട്ടിയുടെയും ഒക്കെ ജാതി നോക്കി തന്നെ എഴുതണം..

പാര്‍ത്ഥന്‍ said...

[ ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...
പാർത്ഥാ,ഈ വർണ്ണലക്ഷണങ്ങൾ ഒന്ന് വർണ്ണിക്കാമോ?
അറിഞ്ഞിരിക്കാനാണു.
]

ഓരോരോ ബാലചാപല്യങ്ങളേ!!!!

അനില്‍@ബ്ലോഗ് said...

സനാതനന്‍ മാഷെ,
വിവരത്തിനു നന്ദി.
ദൃഷ്ടിദോഷത്തില്‍ ഇടക്ക് ഇതു കാണാറുണ്ട്, ജാതി തിരിച്ച കണക്കെടുപ്പ്.
:)

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

സനാതനാ,
ഏറ്റുമാനൂരപ്പന്റെ തിടമ്പേറ്റുന്നത് അപ്പച്ചന്റെ അക്ബർ എന്ന ആനയാണെന്നത് പുതിയ അറിവാണു.അത് അങ്ങനെതന്നെയായിരിക്കട്ടെ.
മതപരമായ എല്ലാ ആചാരങ്ങൾക്കും ഒരു പശ്ചാത്തലം ഉണ്ടാകും.അതുകൂടി എഴുതുമെല്ലോ.
അനിലേ,ജാതിക്കണക്കെടുപ്പ് എന്റെ ആത്യന്തിക ഉദ്ദേശ്യമല്ല.പക്ഷേ,അസുഖകരമായ ചില സാമൂഹികപ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനു ഈ കണക്കെടുപ്പുകൾ അനിവാര്യമായിവരും.ഒരുദാഹരണം ആവർത്തിക്കാം.
എന്തുകൊണ്ടാണു കേരളത്തിലെ ഒരു ദേവസ്വം ബോർഡിന്റേയും പ്രസിഡന്റായി ചരിത്രത്തിലിന്നേവരെ ഒരു ദളിതനും നിയമിക്കപ്പെടാത്തത്?

നാടകക്കാരൻ said...

ഒന്നുമറിയാതെ മിണ്ടാപ്രാണികൾ കിട്ടൂന്ന മടലും പനമ്പട്ടയും തിന്ന് കൊട്ടുന്ന ചെണ്ടയുടെ മേളത്തിനൊത്ത് ചുവടുവെയ്ക്കുന്നു നിങ്ങളിവിടെ ജാതീം മതവും പറഞ്ഞ് തമ്മിൽ തല്ലിക്കോ വേറെ എന്തെല്ലം വിഷയങ്ങളുണ്ട് നമുക്കു ചർച്ചചെയ്യാൻ
തിരുവനന്തപുരത്ത് പൈപ്പുകൾ പൊട്ടുന്നതെന്തുകൊണ്ട്, കേരളത്തിനു കേന്ദ്രം അരിതരാത്ത്തെന്തു കൊണ്ട്, ഛത്തീസ് ഗഡിൽ സി ആർ പി എഫ് ജവാന്മ്മാർ കൊല്ലപ്പെടുന്നതെന്തു കൊണ്ട് ,ആദിവാസികളുടെ ഭൂമിയെല്ലാം പ്രമാണിമാരുടെ കൈകളിൽ എത്തുന്നതെന്തുകൊണ്ട്. ഇങ്ങിനെ കടലു പോലെ പരന്നു കിടക്കുകയല്ലെ മാഷമ്മാരേ. കാര്യമുള്ള കാര്യത്തിനായി കഷ്ടപ്പെടൂ,,,സഖാക്കളെ.

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com