Sunday, 25 January 2009

പാട്ടിനു ഫീസ് പിരിക്കാന്‍ അവര്‍ വരവായി...



നിങ്ങള്‍ സംഗീതാസ്വാദകനെങ്കില്‍ സൂക്ഷിക്കുക-ഏതു നിമിഷവും അവര്‍ വന്നു മുട്ടിവിളിച്ചു ചോദിക്കാം:ലൈസന്‍സ് എടുത്തിട്ടുണ്ടോ?

ഓട്ടോറിക്ഷ മുതല്‍ വിമാനം വരെയും,ഡാന്‍സ് ക്ലാസ് മുതല്‍ മെഗാഷോ വരെയും,റേഡിയോ മുതല്‍ ഇന്റര്‍നെറ്റ് സൈറ്റുവരെയും എവിടൊക്കെ ജനങ്ങള്‍ പാട്ടുകേള്‍ക്കുന്നുവോ അവിടൊക്കെ കയറിയിറങ്ങി ലൈസന്‍സ് ഫീസ് പിരിക്കാന്‍‍ ഇതാ കേരളത്തില്‍ ആളിനെ നിയമിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അധികാരപ്പെടുത്തിയതായി അവകാശപ്പെടുന്ന ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡ് (PPL)എന്ന സ്ഥാപനം ഈ മാസം 22നും 23നും The Hindu,The New Indian Express പത്രങ്ങളില്‍ ഡയറക്റ്റ് സെയിത്സ് ഏജന്റിനെ നിയമിക്കുന്നതിനു പരസ്യം ചെയ്തിട്ടുണ്ടു.
ഏതു തരത്തിലുള്ള സംഗീതവും കേള്‍പ്പിക്കുന്ന വാണിജ്യസ്ഥാപനങളില്‍ നിന്നും അവര്‍ ലൈസന്‍സ് ഫീ പിരിച്ചെടുക്കും .അതിനായി നല്ല (തടി)മിടുക്കുള്ളവരെ('active and reasonably sized fieldforce') ആവശ്യമുണ്ടെന്നു പരസ്യത്തില്‍ വിശദീകരിച്ചിട്ടുണ്ടു.

139 മ്യൂസിക് കമ്പനികള്‍‍ക്ക് പകര്‍പ്പകവാശമുള്ള പാട്ടുകള്‍ ഇനി പറയുന്നിടങ്ങളില്‍ ഉപയോഗിക്കുന്നതിനു മുങ്കൂര്‍ ലൈസന്‍സ് ഫീ നിങ്ങള്‍ ഇവര്‍ക്കു നല്‍കേണ്ടിവരും:
ഡിസ്കോ സെന്ററുകള്‍,സംഗീത പ്രശ്നോത്തിരികള്‍,ഡിസ്ക്ക് ജോക്കി പരിപാടികള്‍,ജൂക്ക് ബോക്സുകള്‍,വാണിജ്യ സ്ഥാപനങ്ങള്‍,300 sq Ft ഉള്ള കടകളും സ്റ്റോറുകളും,ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും,ബസുകള്‍,വാഹനങ്ങള്‍,റെയില്‍ വേ സ്റ്റേഷനുകള്‍,ട്രൈയ്നുകള്‍‍,വിമാനങ്ങള്‍,ബോട്ടുകളും കപ്പലുകളും,ഹോട്ടലുകളും റിസോര്‍ട്ടുകളും,ചായക്കടകള്‍,റിസോര്‍ട്ടുകള്‍,ബാറുകളടക്കമുള്ള പൊതുസ്ഥലങ്ങള്‍,കഫേകള്‍,ഫാക്റ്ററികള്‍,ഓഫീസുകള്‍,ബാങ്കുകള്‍,റിസപ്ഷന്‍ കൌണ്ടറുകള്‍,ഫോണിലും മറ്റും കേള്‍പ്പിക്കുന്ന ഹോള്‍ഡ് ഓണ്‍ മ്യൂസിക്ക്,മാജിക്ക് ഷോകള്‍,തീയറ്ററുകള്‍,മ്യൂസിയം,ആര്‍ട്ട് ഗാലറികള്‍,അമ്യൂസ്മെന്റ്പാര്‍ക്കുകള്‍,പബ്ബുകള്‍,ക്ലബ്ബുകള്‍,സ്വിമ്മിങ്ങ് പൂളുകള്‍,ക്ലിനിക്കുകള്‍,ആശുപത്രികള്‍,ഡാ‍ന്‍സ് സ്കൂളുകള്‍,സ്റ്റുഡിയോകള്‍,നാടകങ്ങള്‍,ബാലെകള്‍,ചെറിയ ചടങ്ങുകള്‍,സംഗീതക്കച്ചേരികള്‍,കായികവിനോദവേദികള്‍,ഫാഷന്‍ ഷോകള്‍,പ്രദര്‍ശനങ്ങള്‍,മതപരമായ ചടങ്ങങ്ങുകള്‍
ലൈസന്‍സ് ഫീസിന്റെ വിശദാംശങ്ങള്‍ അവര്‍ സൈറ്റില്‍ കോടുത്തിട്ടില്ലാത്തതിനാല്‍ രണ്ടുനാള്‍ മുന്‍പു ഒരു ഇ-മെയില്‍ അയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.പക്ഷേ,നെറ്റില്‍ പരതിയപ്പോള്‍ ഇന്ത്യന്‍ പെര്‍ഫോര്‍മിങ് റൈറ്റ് സൊസൈറ്റി(IPRS) എന്ന ഗാനരചയിതാക്കളും സംഗീതസംവിധായകരും,നിര്‍മ്മാണ കമ്പനികളും ഉള്‍പ്പെടെ 1643 അംഗങ്ങളുള്ള മറ്റൊരു സംഘടനയുടെ താരിഫ് ലഭിച്ചു.ഭീമമായ തുകയാണു ലൈസന്‍സ് ഫീസ്.
നാട്ടിന്‍ പുറത്ത് സ്റ്റേജ്കെട്ടി പിരിവെടുത്ത് ഗാനമേള നടത്തുന്നവര്‍ പോലും മുങ്കൂറായി 2000 രൂപ ലൈസന്‍സ് ഫീ അടക്കണം.ഒരിളവുമില്ല. ഈ ഫീസ് 250 വരെയുള്ള ഓഡിയന്‍സിന്റെ കാര്യത്തിലാണു.പാട്ടു കേള്‍ക്കാന്‍ ആളു കൂടുംതോറും സംഘാടകര്‍ വെള്ളം കുടിക്കും.500 ആളുണ്ടെങ്കില്‍ 25000 കൊടുക്കണം.അതിനു മേല്‍ 750 വരെ ഫീസ് കെട്ടേണ്ടത് 30000 രൂപ!ഇങ്ങനെ പോകുന്നു.ടിക്കറ്റു വെച്ചു നടത്തിയാലും ഇല്ലെങ്കിലും ഫീസ്സ് നിര്‍ബന്ധം.

ചായകുടിക്കാന്‍ കേറുന്ന ഹോട്ടലില്‍ ഇനി ചിലപ്പോള്‍ റേഡിയോയും ടി.വിയുമൊന്നും ശബ്ദിക്കുകയില്ല.അവ വെയ്ക്കുന്നതിനു പോലും ഫീസ്സടക്കണം.500 സ്ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ളഹോട്ടലുകള്‍ വാര്‍ഷിക ലൈസസ് ഫീയായി 3750 രൂപയാണു നല്‍കേണ്ടത്.

യാത്രക്കാരെ സുഖിപ്പിക്കാന്‍ ഓട്ടോയില്‍ എഫ്.എം റേഡിയോയോ സി.ഡിയോ വെയ്ക്കുന്ന പാവം ഡ്രൈവറും 600 രൂപയടച്ചു ലൈസന്‍സ് വാങ്ങണം!കാറിനു 800,ബസിനു 2000 എന്നിങ്ങനെയാണു ഫീസ്.

വിമാനത്തില്‍ പാട്ടു കേള്‍പ്പിക്കണമെങ്കില്‍ സീറ്റൊന്നിനു 3 രൂപവീതം ഓരോ യാത്രയ്ക്കും കമ്പനി അടക്കണം.
ഇനി കെട്ടുവള്ളത്തിലോ ,ബോട്ടിലോ പോകാമെന്നു വെച്ചാലും പാട്ടു കേള്‍ക്കണോ, കാശ് ചെലവാകും.ഉടമസ്ഥര്‍ നല്‍കേണ്ട വാര്‍ഷിക ഫീസ് 5000 രൂപ.

എഫ്.എം റേഡിയോ നിലയങ്ങള്‍ മുതല്‍ അവികസിത-വിദൂര ഗ്രാമങ്ങളിലെ കമ്മൂണിറ്റി റേഡിയോനിലയങ്ങള്‍ക്കു വരെ അതിഭീമമായ ലൈസന്‍സ് ഫീസ്സാണു ഗാനപ്രക്ഷേപണത്തിനു ഒടുക്കേണ്ടത്.മെട്രോ നഗരങ്ങളില്‍ 17 ലക്ഷം,എ-ക്ലാസ് നഗരങ്ങളില്‍ 12 ലക്ഷം,ബി 10 ലക്ഷം സി 7 ലക്ഷം ഡി 4.5 ലക്ഷം എന്നിങ്ങനെയാണു ഓരോ നിലയവും ഒടുക്കേണ്ട മിനിമം വാര്‍ഷിക ഫീസ്.കമ്മ്യൂ‍ണിറ്റി റേഡിയോ നിലയങ്ങള്‍ക്കു പോലും 5000 മുതല്‍ ഒന്നരലക്ഷം വരെയാണു നിരക്ക്.

അങ്ങാടിയില്‍ പെട്ടിക്കടക്കാരന്‍ ചുമ്മാ ഒരു രസത്തിനു വഴിയിലേക്ക് പാട്ടുവെയ്ക്കുന്നതിനു പോലും 500 രൂപയടച്ച് വാര്‍ഷിക ലൈസന്‍സ് വാങ്ങണം!
ഈ ഇനത്തില്‍ 2006-2007-ല്‍ മാത്രം The Indian Performing Right Society 1707 ലക്ഷം രൂപയാണു പിരിച്ചെടുത്തതെന്ന് അവരുടെ വാര്‍ഷിക റിപ്പോട്ടിലുണ്ടു.എഫ്.എം റേഡിയോ നിലയങ്ങളില്‍ നിന്നുള്ള വരുമാനം 320 ലക്ഷം രൂപ കൂടി.ഈ തുക ഓഫീസ് ചെലവു കഴിച്ചു അംഗങ്ങള്‍ക്കു വിതരണം ചെയ്യുന്നു എന്നാണു അവര്‍ പറയുന്നത്.PPL കൂടി ശക്തമായി രംഗത്ത് വരുന്നതോടെ ലൈസന്‍സ് ഫീ പിരിവു ഊര്‍ജ്ജിതമാകും.

ഈ കാശൊക്കെ പിരിച്ചെടുക്കാന്‍ പറ്റുമോ എന്നു ശങ്കിക്കുന്നവര്‍ അറിയുക-ZEE Networkനെതിരെ കേസ് കൊടുത്താണു അവര്‍ ലൈസന്‍സ് ഫീ വാങ്ങിയെടുത്ത്.ഇതെത്തുടര്‍ന്നാകണം സ്റ്റാര്‍,സോണി തുടങ്ങിയ വമ്പന്‍ ടി.വി ചാനലുകളും സഹാറ,കിങ്ങ്ഫിഷര്‍,ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളും IPRSനു വാര്‍ഷിക ലൈസന്‍സ് ഫീ അടച്ചിട്ടുണ്ട്.

-ചുമ്മാതല്ല ഫീസ് പിരിക്കാന്‍ കേരളത്തില്‍ അവര്‍ ആളിനെ തെരക്കുന്നത്.
ഇനി ഒരു ഫ്ലാഷ്ബായ്ക്ക്.

യേശുദാസിന്റെ ഹിറ്റുഗാനങ്ങള്‍ ഗാനമേളകളില്‍ പാടാന്‍ തരംഗിണിക്കും തങ്ങള്‍ക്കും റോയല്‍റ്റി തരണമെന്നു വിനോദ് യേശുദാസ് പ്രസ്താവിച്ചത് 2004 മാര്‍ച്ചില്‍ സംസ്ഥാനത്ത് വന്‍ വിവാദമുണ്ടാക്കിയിരുന്നു.അതുസംബന്ധിച്ച ദ ഹിന്ദു റിപ്പോര്‍ട്ട് കാണുക.ചെന്നൈയില്‍ ഉണ്ണിമേനോന്‍ സംഘടിപ്പിച്ച ഗാനമേളയില്‍ മധു ബാലകൃഷ്ണന്‍ പാടാനുദ്ദേശിക്കുന്ന ഗാനങ്ങളുടെ ലിസ്റ്റ് വിനോദ് ചോദിച്ചുവെന്നും ഇത് പുതുഗായകരെ ശ്വാസം മുട്ടിക്കാനുള്ള നീക്കമാണെന്നും അതിരൂക്ഷമായ ഭാഷയില്‍ ഉണ്ണി മേനോന്‍ പ്രതികരിച്ചിരുന്നു.പാട്ടിന്റെ നിയമപരമായ (കോപ്പിറൈറ്റ്)കാര്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ മാത്രമേ താന്‍ ശ്രമിച്ചുള്ളുവെന്നു പറഞ്ഞ് വിനോദ് തടിയൂരി. യേശുദാസിനു ഗായകനെന്ന നിലയില്‍ തന്റെ പാട്ടുകളുടെ മേല്‍ നിയമപരമായ അവകാശമുണ്ടെന്ന വാദം അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കടുത്ത മങ്ങല്‍ ഏല്‍പ്പിക്കുകയും ചെയ്തു.
പാട്ടിനു വന്‍ തുക റോയല്‍റ്റി പിരിക്കുന്നവര്‍ പ്രോഡ്യൂസര്‍മാര്‍ക്കല്ലാതെ ഗായകര്‍ക്ക് എന്തെങ്കിലും കൊടുക്കാറുണ്ടോ?ആകാശവാണിയും ദൂരദര്‍ശനും പണ്ടുമുതല്‍ക്കേ കൃത്യമായി റോയല്‍റ്റി കമ്പനിയ്ക്ക് നല്‍കുന്ന സ്ഥാപങ്ങളാണു.പക്ഷേ ഈ കാശ് പാവപ്പെട്ട ഗായകര്‍ക്കോ ഗാനരചയിതാക്കള്‍ക്കോ കിട്ടുന്നെന്നു തോന്നുന്നില്ല.ഈ റോയല്‍റ്റിയുടെ ചെറിയൊരു വിഹിതമെങ്കിലും കിട്ടിയിരുന്നെങ്കില്‍ എം.എസ് ബാബുരാജിന്റെ കുടുംബവും മച്ചാട്ടു വാസന്തിയും എന്നേ അതീവ സമ്പന്നരായില്ലെങ്കിലും പട്ടിണിയില്ലാതെ ജീവിച്ചു പോകുമായിരുന്നു.
പിന്‍ കുറിപ്പ്
പാട്ടിനു റോയല്‍റ്റി കൊടുത്തില്ലെങ്കില്‍ എന്തുണ്ടാകും?
-ക്വട്ടേഷന്‍ സംഘം ഇറങ്ങുമോ?!
-----------------------------------------

പത്രപ്രവര്‍ത്തനം വിട്ടതിനു ശേഷം ഇത്തരം ധാരാളം സ്കൂപ്പുകള്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിപ്പോരുകയായിരുന്നു ശീലം.ഇതോടെ അതങ്ങു നിര്‍ത്താന്‍ തീരുമാനിച്ചു.ആദ്യം ബ്ലോഗില്‍ വരട്ടെ.

Friday, 23 January 2009

ചിത്രകാരനെതിരായ കേസ്; ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലും കേരള കൌമുദിയിലും മംഗളത്തിലും വാര്‍ത്ത

ചിത്രകാരനെതിരെ സൈബര്‍ ക്രൈം ആരോപിച്ച് സംസ്ഥാന പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിനേയും അതു സംബന്ധിച്ച് ബൂലോകത്ത് നടന്നു വരുന്ന വാദപ്രതിവാദങ്ങളേയും കുറിച്ച് ഇന്നലത്തെ(23/1/09) ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ (കൊച്ചി) എസ്.അനിലും ഇന്നത്തെ (24/1/09) കേരള കൌമുദിയില്‍ എം.വി.ഹരീന്ദ്രനാഥും എഴുതിയ വിശദമായ പ്രത്യേക റിപ്പോര്‍ട്ടുകളുണ്ടു. ഇന്നത്തെ മംഗളത്തിലും വാര്‍ത്ത വന്നിട്ടുണ്ടു

എക്സ്പ്രസ് റിപ്പോര്‍ട്ട് ദാ,ഇവിടെ:


Case registered against Malayalam Blogoshere


ഇനി കേരള കൌമുദി വാര്‍ത്ത കാണുക:



-ഇതോടെ ഈ സംവാദത്തിന്റെ വേദി പൊതു സമൂഹമായിരിക്കുന്നു.

ബൂലോകത്ത് വളരെ സജീവമായ വാദപ്രതിവാദങ്ങള്‍ക്ക് മുന്‍ പോസ്റ്റ് വഴിയൊരുക്കിയതായി തോന്നുന്നു.
ഈ വിഷയത്തെപറ്റിയും ചര്‍ച്ചകളില്‍ പ്രതിപാദിക്കപ്പെട്ട സാമൂഹികപ്രശ്നങ്ങളെപറ്റിയും വന്ന ചില പോസ്റ്റുകള്‍ ചുവടെ:

post.htmlhttp://chaanakyan.blogspot.com/2009/01/blog-post_18.htmlhttp://mallu-ungle.blogspot.com/2009/01/blog-post_19.htmlhttp://trivandrumchronicle.blogspot.com/2009/01/blog-post.htmlhttp://abhibhaashanam.blogspot.com/2009/01/blog-post.htmlhttp://kaappilaan.blogspot.com/2009/01/blog-post_19.htmlhttp://abhibhaashanam.blogspot.com/2009/01/blog-post.htmlhttp://nizhalkuth.blogspot.com/2009/01/blog-post_21.htmlhttp://surajcomments.blogspot.com/2009/01/blog-post.htmlhttp://ahamkaram.blogspot.com/2009/01/chithrakaravijayam.htmlhttp://jifaas.blogspot.com/2009/01/blog-post_22.htmlhttp://mallu-ungle.blogspot.com/2009/01/blog-post_21.htmlhttp://dairykkurippukal.blogspot.com/2009/01/blog-post_23.htmlhttp://chirakadavu.blogspot.com/2009/01/blog-post_22.html

Saturday, 17 January 2009

ഒരു സൈബര്‍ കൊടും ഭീകരന്‍ പിറക്കുന്നു!

സരസ്വതിക്ക് എത്ര മുലകളുണ്ട്? എന്നു എഴുതാന്‍ ലോകത്ത് ഒരു മാധ്യമേയുള്ളു-ബ്ലോഗ്.
ഈ നവമാദ്ധ്യമത്തിന്റെ ശക്തിയും ദൌര്‍ബല്യവും ഇതു തന്നെ.
(ചിത്രകാരന്‍ പോസ്റ്റിലൂടെ വംശവൈരം ഉണ്ടാക്കുന്നു എന്നു സന്തോഷ് ജനാര്‍ദ്ദനന്‍ നല്‍കിയ ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനതില്‍ കണ്ണൂര്‍ ടൌണ്‍ പോലീസ് IT Act-ലെ 67ആം വകുപ്പനുസ്സരിച്ച് കേസ് ചാര്‍ജ്ജ് ചെയ്തു).
ചിത്രകാരനു തന്റെ സ്വതസിദ്ധമായ ശൈലിയില്‍,ഇതേ പോലെ എഴുതുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടു.ഭാഷ അരോചകമോ നികൃഷ്ടമോ ഒക്കെയായി പലര്‍ക്കും തോന്നാം.അത് ശൈലിയുടെ പ്രശ്നം.
-എ‍ന്താണിവിടെ ചിത്രകാരന്‍ ചര്‍ച്ച ചെയ്തത്?
ഹൈന്ദവ വിശ്വാസങ്ങളെ ആക്രമിക്കാനോ,ദൈവങ്ങളെ അവമതിക്കാനോ കരുതിക്കൂട്ടി ശ്രമിച്ചതല്ലല്ലോ. ഇവിടെ വിഷയം സരസ്വതിയുടേതുള്‍പ്പെടെയുള്ള
ദൈവങ്ങളുടെ കലണ്ടര്‍ ചിത്രങ്ങളാണു:
“സത്യത്തില്‍, ഈ ദൈവങ്ങളുടെ ചിത്രങ്ങളൊക്കെ കാലികമായി മാറ്റിവരക്കേണ്ട സമയമായിരിക്കുന്നു. ഷക്കീലയെപ്പോലെയോ, ഖുശ്ബുവിനെപ്പോലെയോ,നയന്‍സിനെപ്പോലെയോ മാദകമായ അകിടുള്ള സരസ്വതിയും, മഹാലക്ഷ്മിയും, പാര്‍വ്വതിയുമൊക്കെ അവതരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി ഭക്തരായ ചിത്രകാരന്മാര്‍ക്കും, ബ്രാഹ്മണര്‍ക്കും തോന്നേണ്ടതാണ്.”
ഇതാണു പ്രതിപാദ്യവിഷയം.
-ഇതിനുമപ്പുറമുള്ളത് അതിവായനയാകുന്നു.ദുഷ്ടലാക്കോടെയുള്ള ഈ അതിവായനയില്‍ നിന്നാണു ഈ പോസ്റ്റില്‍ മതവൈരവും മതസ്പര്‍ധയും ആരോപിക്കപ്പെടുന്നത്.
ദൈവത്തിന്റെ മാംസളമായ ശരീരത്തില്‍ ദൈവികത കാണുന്ന അടിമകള്‍ക്ക് ഇത് അരോചകമാകുമെങ്കിലും, ചിന്താശക്തി വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഗുണം ചെയ്യുമെന്നു പ്രതീക്ഷിച്ച ചിത്രകാരന്റെ ശുദ്ധഗതിയ്ക്ക് നമോവാകം.ഒരു ഈ-മെയില്‍ കൊണ്ടു താങ്കളെ ഒരു സൈബര്‍ കുറ്റവാളിയാക്കാന്‍ ത്രാണിയുള്ള ഭസ്മാസുരന്മാരും ബൂലോകത്തിലുണ്ടു.നമ്മുടെ ദൌര്‍ബല്യമാണിത്.
ആശയങ്ങളെയും വിമര്‍ശനങ്ങളേയും സഹിഷ്ണുതയോടെ,മാന്യതയോടെ, അന്തസ്സായി നേരിടുകയും ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്യേണ്ടതിനു പകരം താന്‍ വരച്ച വരയില്‍ നില്‍ക്കാത്തവരെയെല്ലാം സൈബര്‍ കൊടും കുറ്റവാളികളാക്കാന്‍ തുനിഞ്ഞിറങ്ങിയവരെ ഓര്‍ത്തു പരിതപിക്കുന്നു.
-ഏത് പോലീസുകാരനും കയറി നിരങ്ങാനും ബ്ലോഗര്‍മാരെ പീഡിപ്പിക്കാനും വഴിയൊരുക്കുന്നവര്‍ ഈ മാദ്ധ്യമത്തിന്റെ അന്തകരാണു.
ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കറിയാം.അതുകൊണ്ടു തന്നെ ഇവരോടു പൊറുക്കാനാവില്ല.
ഇവര്‍ക്കു മാപ്പില്ല.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ