About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday, 11 December 2009

ആസുര കാഴ്ചകൾ

വെളുക്കുമ്പോൾ മുതൽ പാതിരാവരെ ടെലിവിഷനു മുന്നിൽ കുടുംബം ഒന്നടങ്കം മാരത്തോണായി ചടഞ്ഞിരിക്കുന്ന പാരമ്പര്യമാണവിടെ.ഏതോ മസാലപ്പരിപാടിക്കിടെയാണു യാദൃച്ഛികമായി ഞാൻ ആ ഫ്ലാഷ് കാണുന്നത്;ലോഹിതദാസ് അന്തരിച്ചു.
അതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.ചാനലുകൾ മാറി-മാറി വാർത്തയുടെ വിശദാംശങ്ങൾ തെരഞ്ഞുകൊണ്ടിരിക്കേ രസച്ചരട് പൊട്ടിപ്പോയതിലുള്ള നീരസം ഉള്ളിലൊതുക്കി ആ ചോദ്യം വന്നു:“ആരാണു മരിച്ചത്?”
“അറിയില്ലേ-ലോഹിതദാസ്..സിനിമക്ക് കഥയെഴുതുന്ന…..കിരീടവും ഭൂതക്കണ്ണാടിയുമൊക്കെ അദ്ദേഹത്തിന്റേതാ..”
അവർ തലയാട്ടി;“അത്രയ്ക്കങ്ങു ഓർമ്മവരുന്നില്ല..മരിച്ചത് മന്ത്രിയായിരുന്ന നീലലോഹിതദാസാണോ?!”
-മാദ്ധ്യമങ്ങളുടെ മഹാപ്രളയത്തിനു നടുവിൽ നിൽക്കുമ്പോഴും മലയാളികളിൽ ബഹുഭൂരിപക്ഷവും ഈ നിലവാരത്തിലുള്ളവരാണു.അവർക്ക് എഴുത്തുമായും സാഹിത്യവുമായും എന്തു ബന്ധം?ഇൻസ്റ്റന്റ് പ്രശസ്തിയുടെ ഇത്തിരിവെട്ടത്തിലേക്ക് ഈയാമ്പാറ്റകളെപ്പോലെ പറന്നടുക്കുന്ന സ്റ്റാർ സിങ്ങർമാരേയും മൂന്നാംകിട സിനിമക്കാരുടെ വരെ അടുക്കളവർത്തമാനങ്ങളുമാണു അവർക്ക് സുപരിചിതം.അവരുടെ വിശേഷങ്ങൾ ഏത് അർദ്ധരാത്രി വിളിച്ചുണർത്തിയാലും അവർ പച്ചവെള്ളം പോലെ പറഞ്ഞുകേൾപ്പിക്കും.ഗായികമാർക്കെന്തിനു ശാരീരം?നല്ല ശരീരമുണ്ടെങ്കിൽ എല്ലാം തികഞ്ഞു!
യേശുദാസിനെ എന്തിനു കൊള്ളാം?അങ്ങോർക്ക് റിമി ടോമിയുടേയും വിധുപ്രതാപിന്റേയും മറ്റും കൂടെ ചാടിക്കളിക്കാൻ കഴിയുമോ?സ്റ്റേജ് ഷോ നടത്താൻ പറ്റുമോ?എന്നൊക്കെ ഇവർ നാളെ ചോദിക്കുകയില്ലെന്നാരു കണ്ടു?എന്തായാലും അദ്ദേഹം താമസം അങ്ങ് അമേരിക്കയിലാക്കിയത് നന്നായി.കടുമണി സുൽത്താന്മാരും സുൽത്താനകളും അരങ്ങുവാഴും കാലത്ത് മഹാബലിയെപ്പോലേ ആണ്ടറുതിക്ക് വിരുന്നുവന്നു പോകുന്നതാണു ആരോഗ്യത്തിനു ഹിതകരം.അല്ലെങ്കിൽ ചങ്കിൽ തറക്കുന്ന ദുരനുഭവങ്ങളുണ്ടായേക്കും“യേശുദാസ്,ദാറ്റ് ഓൾഡ് സിങ്ങർ!“എന്ന് ചാനലിലെ എതെങ്കിലുമൊരു കിളിമൊഴി വാമുഴുവൻ തുറന്ന്,വിഡ്ഡിചിരിയുമായി കൊഞ്ചി ചോദിച്ചേക്കും.
ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മറി വന്ന എന്റെ ഒരു സഹപ്രവർത്തകയുടെ മുന്നിൽ മഹാകവി എം.പി അപ്പൻ എത്തപ്പെട്ട രംഗം ഇപ്പോൾ ഓർമ്മവരുന്നു.കവിത അവതരിപ്പിച്ചതിനുള്ള ചെക്ക് നൽകിയശേഷം കടലാസ് മറിച്ചുനോക്കവേയാണു അദ്ദേഹം താമസിക്കുന്നത് എം.പി അപ്പൻ റോഡിലാണെന്ന് അവർ മനസിലാക്കുന്നത്.ശേഷം, അത്ഭുതം അടക്കാനാവാതെ അവർ ഒന്നാംതരം ഇംഗ്ലീഷിൽ മൊഴിഞ്ഞതിന്റെ പരിഭാഷ ഇപ്രകാരമാകുന്നു:“ഹോ! സ്വന്തം പേരിൽ ഒരു റോഡുതന്നെയുള്ള മഹാത്മാവേ!എനിക്കിത് വിശ്വസിക്കാൻ വയ്യ.ആട്ടെ, എങ്ങനെയാണു ഇത് സംഘടിപ്പിച്ചെടുത്തത്?എന്താണു അങ്ങയുടെ പണി??”
അടിയൻ ഒരു എളിയ കവിയാണെന്ന് അം.പി അപ്പൻ ഉണർത്തിച്ചു.ഉടൻ വന്നു മറുപടി:“ഒന്നാംതരം പണിയാണു കവിതയെഴുത്ത്.ഇനിയുമിനിയും എഴുതിത്തെളിയുക.ഭാവിയുണ്ടു.മംഗളാശംസകൾ!”
ഇനി ഏറ്റവും പുതിയത് ;ഏതാനും മാസം മുൻപ് ഒരു ഫോൺ-ഇൻ പരിപാടിയിൽ കൂടല്ലൂരിൽ നിന്നൊരു സ്ത്രീ വിളിച്ചു.ഇങ്ങേത്തലക്കലുള്ളത് യുവകഥാകൃത്ത്.താനാണു ലോകോത്തര സാഹിത്യകാരൻ എന്ന് വിശ്വസിക്കുന്ന ഒരു വിനീതൻ!അദ്ദേഹമാണു പരിപാടിയുടെ ആങ്കർ.
ഇനി സംഭാഷനത്തിലേക്ക് -പതിവു സ്നേഹപ്രകടനങ്ങൾക്കും കൊഞ്ചലുകൾക്കും ശേഷം ആങ്കറുടെ അന്വേഷണം:“വാസുവിന്റെ നാട്ടുകാരിയാണല്ലേ?ഇഷ്ടനെ അറിയുമോ?”
“വാസു…ഏത് വാസു?”
“കഥകളും നോവലുകളും എഴുതുന്ന വാസു ..എം.ടി എന്നും പറയും”
അവർക്കപ്പോഴും ആളെപിടികിട്ടുന്നില്ല.
കഥാകൃത്തിനു രോമാഞ്ചമുണ്ടായി:ആത്മഹർഷവും.“ആളു സിനിമക്കാരനാണു”
“സിനിമാക്കഥയെഴുതുന്നയാൾ..ഓ,കേട്ടിട്ടൊണ്ടു!”
-ആശ്വാസം.കൂടല്ലൂർകാരി അദ്ദേഹത്തെ ഒരു സീരിയൽ നടൻ ആക്കിയില്ലല്ലോ.സാക്ഷാൽ എം.ടി നാളെ ഇത്തരക്കാരുടെ മുന്നിൽ പെട്ടാൽ എന്തുണ്ടാകുമെന്നോർത്ത് ഞാൻ ആശങ്കപ്പെടുന്നു.സി.ബി.എസ്.സി,ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയവരാണു നമ്മുടെ മാദ്ധ്യമങ്ങളിലെ അവതാരങ്ങൾ മിക്കവരും.അവർ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രം പഠിച്ചിട്ടില്ല.പോയകാലത്തിന്റെ സാംസ്കാരികപൈതൃകവും ജീവിതരീതികളും അവർക്ക് കേട്ടുകേൾവി പോലുമുണ്ടാകില്ല.നാലുകെട്ടും നടുമുറ്റവും ആൽത്തറയും നാട്ടുപാതകളും കാവും കുളവും അവരിൽ ഒരു സ്മരണയും ഉണർത്തില്ല.അവർക്കു മുന്നിൽ ഇനി ഒരിക്കലും നീലത്താമരകൾ വിരിയില്ല.
88888888888888888888
മുഖപ്രസംഗങ്ങളെക്കാൾ പാരായണക്ഷമത പലപ്പോഴും ഒന്നോ രണ്ടോ ഖണ്ഡിക മാത്രമുള്ള കത്തുകൾക്കാണു.മറ്റാരും പറയാൻ ധൈര്യം കാട്ടാത്ത പല നഗ്നയാഥാർഥ്യങ്ങളും ഈ പംക്തികളിൽ വല്ലപ്പോഴും അച്ചടിമഷി പുറണ്ടു വരാറുണ്ടു.കഴിഞ്ഞ വർഷം ഒക്ടോബറിൽ സരസനായ ഒരാൾ പ്രമുഖ പഹ്രത്തിൽ എഴുതിയ കത്തിന്റെ സാരാശം ഇതായിരുന്നു:കേരളപ്പിറവി ദിനം പ്രമാണിച്ചു മലയളഭാഷാചരണം നടത്താൻ പോകുന്നതായി അറിഞ്ഞു,കൊള്ളാം.പക്ഷേ ഇതിന്റെ ഭാഗമയി എല്ലാ പഞ്ചായത്തിലും കവിയരങ്ങ് നടത്താനായി സർക്കാർ ഫണ്ടു അനുവദിക്കാൻ പോകുന്നതായി കേൾക്കുന്നു..ദയവായി അങ്ങനെയൊരു മഹാപാതകം ചെയ്യരുതേ.പഞ്ചായത്ത് റോഡ് നന്നാക്കാനും മൂത്രപ്പുരകെട്ടാനും പാവങ്ങളുടെ വീട് ഓടിടാനുമൊക്കെ ഉപകരിക്കുന്ന ഈ നികുതിപ്പണം എടുത്ത് ,കവികളെന്ന പേരിൽ ,മൂക്കറ്റം വെള്ളമടിച്ച് സഞ്ചീം തൂക്കി നടക്കുന്ന ഇവമ്മാർക്ക് കൊടുത്തുപോകരുത്!ഇറങ്ങിയിരിക്കുന്നു ,കുറേ കപികൾ!
-ടി വർഗ്ഗത്തെകുറിച്ച് ഈയുള്ളവനും പറയാനുള്ളത് ഇതു തന്നെയാകുന്നു.പണ്ടത്തെപ്പോലെ താടീം നാറുന്ന വസ്ത്രവും ,വാറ്റു ചാരായത്തിന്റെ രൂക്ഷഗന്ധവും ഇല്ലെന്നെയുള്ളൂ.പകരം പുതിയ കവികൾക്കെല്ലാം ഇപ്പോൾ എക്സിക്യൂട്ടീവ് ലുക്കാണു.ഒന്നാന്തരം ബാറിലേ കേറൂ..പക്ഷേ, വെള്ളമകത്തു ചെന്നാൽ വർഗ്ഗസ്വഭാവംപുറത്തുവരും;തനിഗുണംകാണിക്കും. കവിതപോലെ തന്നെയാണത്.ജീവിതത്തിനു വൃത്തവുമില്ല,താളവുമില്ല.സൌന്ദര്യം തീരെയില്ല.വാക്കും വരിയും മുറിച്ചെഴുതുന്ന വികലഭാഷയാണത്.എല്ലാ കുത്തഴിഞ്ഞ പുസ്തകം പോലെയാണു.അടിയന്തിരാവസ്ഥയ്ക്ക് ശേഷം കവികളുടെ എണ്ണം പെട്ടെന്നങ്ങ് പെരുകി.ലിറ്റിൽ മാഗസിനും കഷഠ്വെചു നടന്നവരിൽ ഏറെപ്പേരും കവികളായിരുന്നു.പന്നി പെറ്റുപെരുകും പോലെ ഇവർ കവിതകളും വിവർത്തനക്കവിതകളും എഴുതിക്കൂട്ടി.കവിയരങ്ങുകളിൽ നിറഞ്ഞാടി.ആ കവികളും കവിതകളുമൊക്കെ എവിടെ?പോയവഴിക്ക് പിന്നെ പുല്ലുപോലും കിളിർത്തിട്ടില്ല.
അടുത്തിടെ അവരുടെ പ്രേതങ്ങൾ ചിലരിൽ പരകായപ്രവേശം നടത്തിയിട്ടുണ്ടു.സംഗതി അത്ര പേടിക്കാനൊന്നുമില്ല.നിരുപദ്രവജീവികളാണു.വളരെവേഗം വംശവർദ്ധന നടത്തുന്ന ഈ പുത്തൻ കൂറ്റ് കവികൾ വിഹരിക്കുന്നത് ഇങ്ങ് ഭൂമിയിലല്ല-വിർച്വൽ ലോകത്താണു.ഇന്റെർനെറ്റിലാണു അവർ വിളയാടുന്നത്.നട്ടാർക്ക് ശല്യമൊന്നുമില്ല.പാവങ്ങൾ ആത്മാവിഷ്കാരം നടത്തിക്കോട്ടെ.
പക്ഷേ ഭൂമിയിൽ കസറുന്ന കവികളെ സൂക്ഷിക്കണം.
മലയാളത്തിനു ഒരു പി.കുഞ്ഞിരാമൻ നായർ മാത്രം മതി.ഡ്യൂപ്ലിക്കേറ്റുകളെ വേണ്ട.ഇക്കാലത്ത് ഒരു ഏ.അയ്യപ്പൻ തന്നെ ധാരാളം.മറ്റു കപികളെ താങ്ങാനുള്ള കരുത്ത് ഈ കൊച്ചു ഭാഷയ്ക്കില്ല.പൊറുക്കുക.
88888888888
കഴിഞ്ഞ ആഴ്ച തൃശൂരിൽ എൻ.എസ്.എസ് ഇ.വിദ്യാസാഗർ, കോളങ്ങട്ട് സന്തോഷ് എന്നീ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വീകരണം നൽകി.അസിസ്റ്റന്റ് സെക്രട്ടറി ജി.സുകുമാരൻ നായർ രണ്ടാളെയും ആദരിച്ചു.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കിട്ടിയവരിൽ രണ്ടേ രണ്ടു നായന്മാരായിരുന്നു,അവർ.നായരെ നായരുടെ സംഘടനയല്ലാതെ ആരു അഭിനന്ദിക്കും,ഇക്കാലത്ത്?അതിനു ഇവർക്ക് മാതൃക കാട്ടിയത് സാക്ഷാൽ പഴയ തംബ്രാക്കളാണു.കേരള ബ്രാഹ്മണ സഭ കൊച്ചിയിൽ പണ്ട് ഐ.എസ്.ആർ.ഒ ചെയർമാനായിരുന്ന ഡോ കെ.കസ്തൂരിരംഗനു ഒരു പൌരസ്വീകരണം നൽകി.ജാതിസംഘടനയ്ക്ക് അദ്ദേഹം സസന്തോഷം കഴുത്ത് നീട്ടിക്കൊടുക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ഉന്നതസ്ഥാനലബ്ധിയിൽ നാട്ടിലെ ബ്രാഹ്മണർക്കൊക്കെ രോമഞ്ചമുണർന്നതിലുള്ള സന്തോഷപ്രകടനമായിരുന്നു,അത്.
പുതിയ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ രാധാകൃഷ്ണൻ ഗുരുവായൂരിലും മമ്മിയുരിലുമൊക്കെ ഭക്തശിരോമണിയായി കറങ്ങിയതായും കച്ചേരി പാടിയതായും പത്രങ്ങളിൽ വായിച്ചു.മെഡലുകിട്ടിയ നായർ പൊലീസുകാരെ പട്ടുടുപ്പിച്ചവർ എന്തേ,ഡോ. രാധാകൃഷ്ണനെ കാണുന്നില്ല?പന്തിയിൽ പക്ഷാഭേദം പാടുണ്ടോ?
ഓരോ കൂട്ടരും തങ്ങളുടെയാളുകളെ തെരഞ്ഞുപിടിച്ച് ആനയും അംബാരിയുമായി ആദരിച്ച് എഴുന്നള്ളിക്കണം.അവർക്ക് മാത്രമായി അവാർഡ് നൽകി മറ്റുള്ളവരെ കൊതിപ്പിക്കണം.കത്തോലിക്കാ സാഹിത്യകാരമ്മാർക്കും മുസ്ലീം സാഹിത്യകാരന്മാർക്കുമൊക്കെ പുരസ്കാരം നൽകാൻ ആളുള്ളപ്പോൾ ബാക്കിയുള്ളവർക്കും പൊന്നാടയും പട്ടും വളയും കിട്ടാൻ മോഹമുദിക്കില്ലേ?വെള്ളാപ്പള്ളിയും മറ്റും മറ്റും ഈ രോദനം കേട്ട് അവരുടെ ആഗ്രഹം ഉടൻ സാധിച്ചുകൊടുക്കണം.താമസമരുത്!അല്ലെങ്കിൽ ചിലപ്പോൾ മതം മാറിക്കളയും,അവർ.അത്രയ്ക്കും ലോലഹൃദയരാണു!

11 comments:

സത്യാന്വേഷി said...

വായനയാണ്‍ മനസ്സിന്റെ/ചിന്തയുടെ ചക്രവാളം വികസിപ്പിക്കുന്ന ഏറ്റവും നിര്‍ണായക ഘടകം . പുതിയ തലമുറയ്‌‌ക്ക് ഇല്ലാത്തതും അതാണു്. യാത്രാവേളകളില്‍ ശ്രദ്ധിക്കുക. പുതിയ ചെറുപ്പക്കാര്‍ വല്ലതും വായിക്കുന്നുണ്ടോ എന്ന്. ന്യൂസ് സ്റ്റാന്‍ഡുകളില്‍ അന്വേഷിക്കുക;ആനുകാലികങ്ങള്‍ ആരാണു വാങ്ങുന്നതെന്ന്.

അനിൽ@ബ്ലൊഗ് said...

വളരെ പ്രസക്തമായ കുറിപ്പുകള്‍.
ശരാശരി മലയാളിയുടെ നിലവാരം തുറന്നുകാട്ടുന്നു.
ഓ.ടോ:
കുറച്ചുനാള്‍ മുമ്പ് അമേരിക്കയില്‍ നടന്നൊരു സര്‍വ്വേയുടെ കഥ കേട്ടിരുന്നു, പുതുതലമുറയില്‍ പെട്ട ബഹുഭൂരിപക്ഷത്തിനും ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വലിയ പിടിയില്ലെന്ന്. അപ്പോ ഇതൊരു അന്താരാഷ്ട്ര പ്രശ്നമാണെന്നാ തോന്നുന്നത്.

un said...

താങ്കള്‍ പറയുന്നത് പുതിയതലമുറക്ക് യേശുദാസ്, എം.ടി, എം.പി.അപ്പന്‍ എന്നിവരെക്കുറിച്ച് അറിയില്ല എന്ന്. തിരിച്ചൊന്ന് ചോദിക്കട്ടെ, പഴയ തലമുറയിലെ എത്ര പാട്ടുകാരും എഴുത്തുകാരും പുതിയ പാട്ടുകാരെയും എഴുത്തുകാരേയും തിരിച്ചറിയുന്നുണ്ട്? അംഗീകരിക്കുന്നുണ്ട്? പ്രോത്സാഹിപ്പിക്കുന്നുണ്ട്? സംഗീതം എന്നാല്‍ യേശുദാസ്, സാഹിത്യമെന്നാല്‍ എം.ടി., സിനിമയെന്നാല്‍ അടൂര്‍ എന്നും വിചാരിച്ചിരിക്കുന്നത് ഒരുതരം കോപ്ലക്സാണ്. എം.ടിയൊട് അവിയലിന്റെ പാട്ട് കേട്ടിട്ടുണ്ടോ അടൂരിനോട് ദേവദാസിന്റെ ഡില്‍ഡോ വായിച്ചിട്ടുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ എന്തുരമായിരിക്കും കിട്ടുക?

cALviN::കാല്‍‌വിന്‍ said...

കാലം മാറിക്കൊണ്ടേയിരിക്കുന്നു :)

Pyari Singh K said...
This comment has been removed by the author.
suraj::സൂരജ് said...

ഒത്തിരിക്കാലം അമ്മാവന്‍ സിന്‍ഡ്രോം കണ്ട് കണ്ണ് കഴയ്ക്കുമ്പം മരുമക്കള് തിരിച്ച് മരുമോന്‍ സിന്‍ഡ്രോമും കാണിച്ചുതുടങ്ങും :)

വായന ചാവുന്നേയ്ന്ന നിലവിളി ഡെയ്ലി പത്തുവട്ടം കേള്‍ക്കുമ്പഴും ഡി.സി ഒരു വര്‍ഷം അടിച്ചിറക്കുന്ന പുസ്തകം 500ല്‍ കൂടുതല്‍ വരും - എന്ന്വച്ചാ ദെവസം 1ല്‍ കൂടുതല് ! മള്‍ബറിയും പെന്നും പൂട്ടുന്ന മുറയ്ക്ക് കൂണു പോലെ പബ്ലിഷിംഗ് ഹൌസുകള്‍ പെരുകുന്നു... കോട്ടയം ബ്രാന്റ് മ-വാരികകള്‍ ഒഴിവാക്കി എണ്ണിയാല്‍ പോലും രണ്ടു കൈകളിലെയും വിരലുകള്‍ മുഴുവനും തികയില്ല...
പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കോടിയിലേയ്ക്ക് അടുക്കുന്നു...പത്രങ്ങളുടെയും മറ്റും ഓണ്‍ലൈന്‍ എഡിഷന്റെ റീഡര്‍ഷിപ്പ് അനുദിനം വര്‍ധിച്ചുവരുന്നു...

ചുറ്റും കാണുന്ന നാലും മൂന്നും ഏഴ് പേരെ വച്ച് കേരളക്കരയെ മുഴുവനും വിധിച്ചു ‘വധി’ക്കുന്ന സാമൂഹ്യവിമര്‍ശനത്തിന്റെ കാലമൊക്കെ പോയി മാഷേ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

യേശുദാസും,ബഷീറും, എം.ടിയും ഒക്കെ ഈ നാടിന്റെ നിധികള്‍ ആണ്.അവര്‍ വളര്‍ന്നു വന്ന കാലഘട്ടത്തില്‍ മറ്റു ചിലരായിരുന്നു പ്രമുഖര്‍.കാലത്തിന്റെ ഒഴുക്കില്‍ എല്ലാറ്റിനും മാറ്റം വേണമല്ലോ.അപ്പോള്‍ നമ്മള്‍ മേതിലിനേയും ഒ വി വിജയനേയും സന്തോഷ് ഏച്ചിക്കാനത്തിനെയും അറിയേണ്ടതുണ്ട്.പഴയതെല്ലാം നല്ലത്, പുതിയത് ചീത്ത എന്ന ചിന്താഗതി ശരിയാണോ? കേരളത്തിനു വെളിയില്‍ പഠിച്ച്,മലയാളം പഠിക്കാത്ത മാധവിക്കുട്ടി അല്ലേ നല്ല കഥകള്‍ എഴുതിയത്..

അതൊകൊണ്ട് ഇതൊന്നും പൊതുവായ പ്രസ്താവനകള്‍ ആക്കുന്നതിനോട് വിയോജിപ്പാണ്...

ആശംസകള്‍

മലമൂട്ടില്‍ മത്തായി said...

Looks like Nostalgia does not sell any more :-) In your earlier post it was old tape recorder and bicycles, today it is the turn of the ignorance/ arrogance of today's youth especially when it comes to the revered names of your generation.

For each generation, there are heroes/ heroines which they think are the ultimate. So for the generation which came of age in the 60s and 70s, MT was the best. But then that was 40 years ago. The said person has not written anything worth reading in the past 10 years.

As an interesting aside, in an earlier post you had mentioned that your own children were students in CBSE schools. So are you getting a dose of CBSE educated bourgeois chatter at your own house?

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

“പഴയകാലത്തെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്യുമ്പോൾ ഉറപ്പിക്കുക-പ്രായമായിരിക്കുന്നു”എന്ന് ആത്മഗതം ചെയ്ത എന്റെ ഒരു സ്നേഹിതനെ ഓർത്ത് പോകുന്നു.
ഞാനും അങ്ങനെയാകും.ഓരോരുത്തരുടേയും സഞ്ചിതസ്മരണകൾ എപ്പോഴും അവരെ സാധ്വീ‍നിച്ചുകൊണ്ടിരിക്കും.മുൻ തലമുറയുടെ/തലമുറകളുടെ കൂടി അനുഭവങ്ങൾ അതിലുണ്ടു എന്ന് പണ്ടു പോഞ്ഞിക്കര റാഫി സമർത്ഥിചിട്ടുണ്ടു.അങ്ങനെയെങ്കിൽ തലമുറകൾ മാറുമ്പോൾ അഭിരുചികൾ മാറില്ലെല്ലോ.
മലമൂട്ടിൽ അടിമ പറഞ്ഞതാണു ശരി-ഓരോ തലമുറയ്ക്കും ഓരോ ഹീറോകളും ഹീറോയിനുകളുമുണ്ടു.
പക്ഷേ,അവരിൽ വ്യാജരുണ്ടു.ഇക്കാലത്ത് തലക്കെട്ടുകളിൽ തിളങ്ങുന്നവർ അവരാണു .അവർ അല്പായുസുകളാണു എന്നാണു എന്റെ വാദം.കലയിൽ,സാഹിത്യത്തിൽ,സംഗീതത്തിൽ..കാലാതിവർത്തികൾക്കൊപ്പമാണു ഞാൻ.ലിറ്റിൽ മാഗസിനുകളും സമാന്തരസിനിമയുമൊക്കെ നിറഞ്ഞുനിന്ന എൺപതുകളിൽ ഞങ്ങളൊക്കെ തലയിലേറ്റി നടന്നവരിൽ കാലത്തെ അതിജീവിച്ചവർ അംഗുലീപരിമിതം.
BUT I DONT BELIEVE THAT THE ROAD ENDS THERE,MATHAI,PYARI,UN,CALVIN,SURAJ,SUNIL!
-ശരിയല്ലേ?

nalan::നളന്‍ said...

യേശുദാസിന്റെ പാട്ടൊക്കെ ആസ്വദിച്ചിരുന്ന കാലം പോയി മാഷെ.. ഒരു പോസ്റ്റില്‍ പറഞ്ഞ പോലെ യേശുദാസിനെക്കാള്‍ ക്രീയേറ്റിവിറ്റി കലാഭവന്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുണ്ട്, അവരോടാണു ബഹുമാനം കൂടുതല്‍. റിമിടോമിയുടെ ആസ്വദിച്ചുള്ള ആലാപനവും ആസ്വാദ്യമാണു യേശുദാസിന്റെതിനേക്കാള്‍.
പിന്നെ കവിത.. വൃത്തത്തില്‍ എശുതിവിടുന്ന ചവറുകള്‍ ആസ്വദിച്ചിരുന്ന കാലവും മാറി. ഇപ്പൊ അതു കണ്ടാല്‍ ഇതൊക്കെ എഴുതിവിടുന്നവനോടു കഷ്ടം തോന്നും. കവിത വൃത്തത്തിലായിരുക്കണമെന്നതൊക്കെ അമ്മാവന്‍ സിന്‍ഡ്രോമില്‍ പെടും. ഈ പോസ്റ്റില്‍ തന്നെ മൊത്തത്തില്‍ അമ്മാവന്‍ സിന്‍ഡ്രോം മുഴച്ചു നില്‍ക്കുന്നുണ്ട്. സംസ്കാരം എന്നത് സ്ഥായിയായി നില്‍ക്കുന്ന ഒന്നല്ല. അതു മാറിക്കൊണ്ടിരിക്കും, മാറണം, സംസ്കാരശോഷണം എന്നൊക്കെ വിലപിക്കുന്നതും അമ്മാവന്‍സിഡ്രോമില്‍ പെടും, പക്ഷെ അതിലും അപകടം അതേറ്റുപിടിക്കുന്ന ഫാസിസ്റ്റ് സംഘടനകളാണു

കുഞ്ഞിരാമന്‍ നായരെപ്പറ്റി ചുള്ളിക്കാടു പറഞ്ഞതിനപ്പുറമൊന്നും പറയാനില്ല.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

നളനേ,ഇതൊക്കെയാണു അമ്മാവന്‍ സിന്‍ഡ്രം എങ്കില്‍ ഞാനത് സസന്തോഷം ഏറ്റെടുക്കുന്നു.യേശുദാസിനേക്കാള്‍ ക്രിയേറ്റിവിറ്റിയുള്ളവര്‍ വരട്ടെ.എന്നുമെന്നും ഒരേ പാല്‍പ്പായസ്സം ആരെങ്കിലും കുടിക്കുമോ?പക്ഷേ, കാ‍ടി കലക്കി തന്നിട്ട് നല്ല ഒന്നാമ്തരം അമ്പലപ്പുഴ പാല്‍പ്പായസം!എന്നു പറഞ്ഞാല്‍ ആരു കുടിക്കും,ഹേ?
പിന്നെ,വൃത്തത്തിലേ കവിതയെഴുതാന്‍ പാടുള്ളൂ എന്നാരു പറഞ്ഞു?കുറഞ്ഞപക്ഷം കവികള്‍ക്ക് താളബോധമെങ്കിലും വേണം.അല്ലെങ്കില്‍,ലേഖനം എന്നു പറഞ്ഞാല്‍ പോരെ?വെറുതെ എന്തിനു ജനത്തെ പീഡിപ്പിക്കുന്നു?

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com