About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday, 1 December 2009

സൈബര്‍ നിയമം:ഭസ്മാസുരനു വരം കൊടുക്കുന്നവരോടു..

താനും വർഷം മുൻപ് മുംബൈയിൽ ഒരു മദ്ധ്യവയസ്കയെ പൊലീസ് പിടികൂടി.അവർ ചെയ്ത കുറ്റം ഇതായിരുന്നു;ഇന്റർനെറ്റ് ചാറ്റിലൂടെ പരിചയപ്പെട്ട ഒരു പതിനാറുകാരനെ വലവീശിയെടുത്ത് തട്ടിക്കൊണ്ടു പോയി.ആൺകുട്ടികളെ ലൈംഗികപീഡനത്തിനു ഉപയോഗിക്കുന്നവരായിരുന്നു അവർ(woman paedophile) .

കമ്പ്യൂട്ടറും ഇന്റെർനെറ്റും വ്യാപകമായിക്കൊണ്ടിരിക്കേ,ലൈംഗികവ്യാപാരം അതിന്റെ അഭിവാജ്യഘടകമായിരിക്കേ,രതി-വിനോദസഞ്ചാരം ഗോവയുംകോവളവും കൊച്ചിയും കടന്നു തിരുപ്പതിയും ഗുരുവായൂരടക്കമുള്ള ക്ഷേത്രനഗരങ്ങളിലേക്കും വ്യാപിച്ചതോടെ ഇതിനെക്കാൾ വലിയ വാർത്തകൾ നമ്മെത്തേടി എത്തും.ഇന്റർനെറ്റ് സൈറ്റുകൾ പരതിയാൽ ജിഗൊലോ,മെയിൽ എസ്കോർട്ടീ എന്നീ മനോഹര പേരുകളിൽ അറിയപ്പെടുന്ന പുരുഷവേശ്യകള്‍ “ഞാനിതാ തയ്യാർ”എന്നു പ്രഖ്യാപിച്ച് കേരളത്തിലും കസ്റ്റമേഴ്സിനെ കാത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാണാം.സൈബർ രതിവ്യാപാരത്തിനു കേരളത്തിൽ ഹരിശ്രീ കുറിക്കപ്പെട്ടുകഴിഞ്ഞു.നമ്മള്‍ സ്മാര്‍ട്ടല്ലന്നാരു പറഞ്ഞു?അങ്ങനെ, സൈബർ കുറ്റകൃത്യങ്ങളുടെ പുത്തൻ മേഖലയിലും നമ്മൾ ഒന്നാംസ്ഥാനത്തിനു അർഹത നേടാനുള്ള തീവ്രയജ്ഞത്തിലാണു.

കാരണവർ വധക്കേസിൽ അറസ്റ്റിലായ മരുമകൾ ഷെറീൻ സുഹൃത്തുക്കളെ സംഘടിപ്പിരുന്നത് ഇന്റെർനെറ്റ് സൌഹൃദകൂട്ടായ്മയായ ഓർക്കിട് മുഖേനയായിരുന്നുവെന്നാണു മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.രണ്ടു വർഷം മുൻപു കേരളത്തിൽ ആദ്യമായി സൈബർകുറ്റത്തിനു ശിക്ഷിക്കപ്പെട്ടത് ഒരു പാസ്റ്ററായിരുന്നു.പിന്നീട് പൊലീസിന്റെ പിടിയിലായവരിൽ ഏറെയും ഉന്നതബിരുദധാരികളും,നല്ല ജോലിയുള്ളവരുമൊക്കെയായിരുന്നു.സൈബർ തട്ടിപ്പിനിരയായി കാശും മാനവും പോയ സുന്ദരവിഡ്ഡികളും ഇത്തരക്കാരായിരുന്നു.മെയ്യനങ്ങാതെ എളുപ്പം പണം കിട്ടുമെന്ന അത്യാഗ്രഹത്തിൽ ഏതു തരക്കാരും വീഴും:ഇനിയും.

വിർച്ച്വൽ ലോകം അതിരുകളില്ലാത്ത അനന്തവിഹായസായതിനാൽ സാദാ‍പൊലീസും അവരുടെ സ്റ്റേഷനതിർത്തിയും മഹസറെഴുത്തും മുളകുപൊടി-ലാത്തിപ്രയോഗവുമൊന്നും മതിയാകില്ല.അതുകൊണ്ടായിരുന്നു 2000 ൽ ഇന്ത്യ ഐ.ടി നിയമം പാസാക്കിയത്.പക്ഷേ .അതിനു പല്ലും നഖവും പോരെന്നു ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണു കഴിഞ്ഞ വർഷം ഡിസംബറിൽ നിയമത്തിൽ ഒട്ടേറെ ഭേദഗതികള്‍ പാസ്സാക്കിയത്.ഈ വർഷം ഫെബ്രുവരിയിൽ രാഷ്ട്രപതിയുടെ അനുമതി ലഭിച്ച് അത് നിലവിൽ വന്നത് ഇക്കഴിഞ്ഞ ഒക്ടോബർ 27 നായിരുന്നു.ഒരു പക്ഷേ,ഈ നിയമം ആദ്യമായി ഇന്ത്യയിൽ ഉപയോഗിക്കപ്പെട്ടത് കേരളത്തിലാണു.പിണറായി വിജയന്റേതെന്ന് ആരോപിച്ച് കുന്നംകുളത്തെ ഒരു ആഡംബരവീടിന്റെ ചിത്രം അപകീർത്തികരമായ അടിക്കുറിപ്പുകളോടെ ഇന്റെർനെറ്റിൽ പ്രചരിപ്പിക്കുന്നു എന്ന പരാതിയിന്മേല്‍ കേരളാ പൊലീസിന്റെ സൈബർ സെൽ ചാർജ്ജ് ചെയ്ത കേസായിരുന്നു ഇത്.തങ്ങൾക്ക് കിട്ടിയ ഈ-മെയിൽ ഫൊർവേഡ് ചെയ്ത രണ്ടുപേരെ അറസ്റ്റു ചെയ്ത് മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ പ്രദർശിപ്പിച്ച് ടോമിൻ തച്ചങ്കരിയും സംഘവും തലക്കെട്ടുകൾ പിടിച്ചുപറ്റി.വ്യാജമെയിൽ നിർമ്മിച്ചയാളെക്കുറിച്ച് അപ്പോൾ പൊലീസിനു യാതൊരു വിവരവുമുണ്ടായിരുന്നില്ല.മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിനു പേർ തങ്ങൾക്കു കിട്ടിയ ആ മെയിൽ സത്യമെന്നുകരുതി ലക്ഷക്കണക്കിനാളുകൾക്ക് ഫോർവേഡ് ചെയ്തിരുന്നു.ഒരു നിമിഷം കൊണ്ടു ലോകത്തെവിടെയും വാർ‍ത്തകൾ പ്രചരിക്കുന്ന ഇലക്ട്രോണിക് സാങ്കേതികവിദ്യ വ്യാപകമായതോടെ ഇത് സ്വാഭാവികം.പക്ഷേ ഇതിനു ആ രണ്ടു പേരെ മാത്രം അറസ്റ്റു ചെയ്തതിന്റെ യുക്തി എന്തായിരുന്നു?കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന പൊലീസിന്റെ നടപ്പ് ദീനം തന്നെ.

അതിശക്തമായ വ്യവസ്ഥകളുള്ള പുതിയ സൈബർ നിയമം ഭാവിയിൽ ഒരു ഭീകരനിയമമായി എങ്ങനെ മാറുമെന്ന് ആശങ്ക പരത്തുന്നതായിരുന്നു പൊലീസിന്റെ ഈ നടപടി.നിയമങ്ങളെല്ലാം ജനനന്മയ്ക്കു വേണ്ടി ഉണ്ടാക്കപ്പെട്ടവയാണു.അവയ്ക്കെല്ലാം ഒരു സാമൂഹിക പശ്ചാത്തലമുണ്ടു.അതിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടു വളരെ കരുതലോടെ മാത്രമേ അവ ഉപയോഗിക്കാൻ പാടുള്ളൂ.അതാണു പാർലമെന്ററി കീഴ്വഴക്കം.അതുകൊണ്ടാണു നിയമത്തിനു കണ്ണും കാതും മൂക്കുമുണ്ടെന്ന് ആലംകാരികമായി നമ്മൾ പറയുന്നത്.നിയമപാലകർക്കും ന്യായാ‍ധിപസമൂഹത്തിനും സാമൂഹികബോധവും മനുഷ്യത്വവും വേണം എന്ന് പൊതുസമൂഹം ആവശ്യപ്പെടുന്നത് അതുകൊണ്ടാണു.വെട്ടൊന്നു തുണ്ടം രണ്ട് എന്ന രീതിയിൽ,നിയമം പുസ്തകത്തിൽ എഴുതിവെച്ച പോലെ ,അക്ഷരാർത്ഥത്തിൽ നടപ്പിലാക്കപ്പെട്ടാൽ എന്തുണ്ടാകും?സമൂഹം മൊത്തം കുറ്റവാളികളായി അഴിയെണ്ണേണ്ടി വരും.മനസമാധാനത്തോടെ ആർക്കും ജീവിക്കാനാവാതെ വരും.നിയമം തന്നെ അന്തക വേഷം കെട്ടും.

ഒരു ഉദാഹരണം പറയാം.കേരള പൊലീസ് ആക്ട് ക്രമസമാധാനപാലനത്തിനും മറ്റും നിത്യജീവിതത്തിൽ സജീവമായി ഉപയോഗിക്കപ്പെടുന്ന നിയമമാണു.അതിലെ ഒരു വകുപ്പിതാണു;പ്രായപൂർത്തിയാകാത്ത കുട്ടികൾ സൈക്കിളോടിക്കാനോ മൃഗങ്ങളെ കൈകാര്യം ചെയ്യാനോ പാടില്ല!നാളെ ഒരേമാൻ തന്റെ സ്റ്റേഷനതിർത്തിയിൽ ഈ നിയമം അങ്ങു കർക്കശമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ എന്തായിരിക്കും ഫലം?

നിയമപാലനത്തിന്റെ വഴി അതല്ല.പ്രത്യേകിച്ച് കടുത്ത ശിക്ഷാവിധികൾ വ്യവസ്ഥചെയ്യുന്ന വളരെ സദുദ്ദേശ്യപരമായ ഐ.ടി ആക്ട് പോലുള്ള നിയമങ്ങൾ പ്രയോഗിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസുദ്യോഗസ്ഥർ വിചിന്തനം ചെയ്യണം.സൈബർ കുറ്റകൃത്യങ്ങൾക്ക് മൂന്നു വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷയും പിഴയും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.കുറ്റകൃത്യം സംശയിക്കപ്പെടുന്ന കമ്പ്യൂട്ടറുകൾ തുറന്നു പരിശോധിക്കാനായി ഏത് അർദ്ധരാത്രിക്കും പൊലീസിനു നിങ്ങളുടെ വാതിലിൽ മുട്ടാം.കമ്പ്യൂട്ടറും മറ്റും എടുത്തുകൊണ്ടു പോകാം.പൊലീസിനു ഇത് ,അങ്ങനെ ,അമിതാധികാരങ്ങൾ ധാരാളം നൽകുന്നുണ്ടു.

നമ്മുടെ പൊലീസിന്റെ ട്രാക്ക് റേക്കാര്‍ഡ് എല്ലാവർക്കുമറിയാം.രാഷ്ട്രീയക്കാരുടേയും ധനാഡ്യരുടേയും പാദസേവകരാണു പൊലീസിലെ നല്ലൊരു ശതമാനം പേർ.അവർ തങ്ങളുടെ രാഷ്ട്രീയ യജമാനർക്കായി എന്തും ചെയ്യും.സംസ്ഥാന പൊലീസിന്റെ തലപ്പത്ത് ഞെളിഞ്ഞിരിക്കുന്ന ചിലരെ നോക്കുക.സാക്ഷിയെ പ്രതിയാക്കി അടിച്ചു നട്ടെല്ലൊടിച്ചു എന്ന ക്രിമിനൽ കുറ്റം മുതൽ അനധികൃത സ്വത്തുസമ്പാദനം വരെയുള്ള സർവ്വ കുറ്റങ്ങളും ആരോപിക്കപ്പെട്ട്,ദുഷ്കീർത്തി മാത്രം കൈമുതലായുള്ള സാത്താന്മരുടെ കൈയ്യിൽ ഇത്തരം നിയമങ്ങൾ കിട്ടിയാലുള്ള ദുരന്തം ആലോചിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

രാഷ്ട്രീയജമാനന്മാർക്കായി എന്തു വിടുപണിയും ചെയ്യാൻ മടിയില്ലാത്ത ,സത്യസന്ധരും ധർമ്മിഷ്ഠരുമല്ലാത്ത,ചെകുത്താന്മാരായ പൊലീസ് ഉദ്യോഗസ്ഥരെ സൈബർനിയമം പൊലെയുള്ള വളരെ പ്രധാനപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ചുമതല ഏൽ‌പ്പിക്കാൻ പാടില്ല.അത് കുറ്റകൃത്യത്തെക്കാൾ കടുത്ത അപരാധമാകും.നാളെ സൈബർ ക്രൈമിനെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതാനോ,അസ്സൈൻമെന്റ് തയ്യാറാക്കുന്നതിനു വിവരം ശേഖരിക്കാനോ ,ഗവേഷണം നടത്താ‍നോ നെറ്റു പരതുന്നവരെ അശ്ലീല സൈറ്റുകൾ പരതിയെന്ന കുറ്റമാരോപിച്ച് പിടികൂടില്ലെന്ന് ആരു കണ്ടു? കാനായി കുഞ്ഞിരാമന്റെ യക്ഷി ശിൽ‌പ്പത്തിന്റേയോ ഖജുരാവോയും കൊണാർക്കും മുതൽ വർക്കല ജനാർദ്ദനസ്വാമിക്ഷേത്രം വരെയുള്ള ആരാധനാലയങ്ങളിലെ രതിശിൽ‌പ്പങ്ങളുടെയോ ചിത്രങ്ങൾ നെറ്റിൽ കൈമാറിയെന്നോ കണ്ടുവെന്നോ പറഞ്ഞു ആരെയും ,വേണമെങ്കിൽ, സൈബർകുറ്റവാളിയാക്കാം.

ഐ.ടി നിയമത്തിനു ഇത്രയും വീര്യവും ശൌര്യവും ഇല്ലാതിരുന്ന കഴിഞ്ഞ വർഷം ചിത്രകാരനെ സൈബർകൊടും ഭീകരനാക്കിയ പാരമ്പര്യമുണ്ടു നമ്മുടെ പൊലീസിനു. മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളിൽ മാംസളത ഏറുന്നു എന്ന തികച്ചും സാമൂഹികമായ നിരീക്ഷണമായിരുന്നു അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയായ മുരളി “സരസ്വതിക്ക് എത്ര മുലകളുണ്ടു?”എന്ന ബ്ലോഗ് ലേഖനത്തിലൂടെ നടത്തിയത്.വംശീയ -ജാതി പ്രശ്നങ്ങളെക്കുറിച്ചു ബ്ലോഗുകളില്‍ “ഉടുപ്പിടാത്ത ഭാഷയില്‍” തീവ്രവും ശക്തവുമായ നിരീക്ഷണങ്ങള്‍ നടത്തിപ്പോന്ന ഇദ്ദേഹത്തോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സൈബര്‍ നിയമത്തെ ചിലര്‍ നഗ്നമായി ദുരുപയോഗപ്പെടുത്തിയതാണു പിന്നീട് നാം കണ്ടത്.ഒരു സഹബ്ലോഗര്‍ ഇ-മെയിലൂടെ നല്‍കിയ പരാതിയെ തുടര്‍ന്ന് ചിത്രകാരനെതിരായി പൊലീസ് കേസ് ചാര്‍ജ് ചെയ്തു.കേരളത്തിൽ ഒരു ബ്ലോഗർക്കെതിരായ ഇത്തരത്തിലുള്ള ആദ്യ കേസായിരുന്നു അത്.അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിരാകരിക്കപ്പെട്ടു.കീഴ്കോടതിയില്‍ കീഴടങ്ങണമെന്ന വ്യവസ്ഥയോടെയായിരുന്നു‍ അവസാനം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്.ഇതിനിടയില്‍ അന്വേഷണത്തിന്റെ ഭാഗമായി ,അദ്ദേഹം നടത്തുന്ന പരസ്യ ഏജൻസിയിലെ കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്കും പൊലീസ് പിടിച്ചെടുത്ത് പരി‍ശോധനയ്ക്ക് അയച്ചതടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് ഇദ്ദേഹം ഇരയാ‍യി.അതിനിയും തിരിച്ചു കിട്ടിയില്ലെന്നാണു അറിവു.കേസ് ഇപ്പോഴും വിചരണയ്ക്കെടുത്തിട്ടുമില്ല.ഇന്റനെറ്റില്‍ അശ്ലീലവ്യാപനം തടയുന്നതിനുള്ള വകുപ്പനുസരിച്ചാണു ഈ കേസ് രജിസ്റ്റെര്‍ ചെയ്തിരിക്കുന്നത് എന്നു കൂടി അറിയുക!


ഫലപ്രദല്ലെന്ന് വിദഗ്ദ്ധര്‍ വിധിയെഴുതിയ പഴയ ഐ.ടി നിയമം അനുസരിച്ച് ഇത്രയൊക്കെ ആകാമെങ്കില്‍ മൂര്‍ച്ച കൂട്ടി കടുപ്പിച്ച പുതിയ നിയമം കൊണ്ടു പൊലീസിനു ഇനിയും എന്തൊക്കെ കാട്ടിക്കൂട്ടാം!
കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഉപയോഗത്തിലും ഒന്നാം ലോകരാ‍ഷ്ട്രങ്ങള്‍‍ക്കൊപ്പമാണു കേരളത്തിന്റെ സ്ഥാനം.ഇന്റര്‍നെറ്റില്‍ വ്യാപരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും കൌമാരക്കാരും ചെറുപ്പക്കാരുമാണു.അവര്‍ സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോവാനുള്ള സാദ്ധ്യത വളരെകൂടുതലാണു.സംസ്ഥാനസര്‍ക്കാരും,മാദ്ധ്യമങ്ങളും മത-സാമൂഹിക സംഘടനകളും ഇക്കാര്യം ഗൌ‍രവത്തില്‍ എടുത്തിട്ടില്ല.അനാവശ്യ സൈറ്റുകള്‍ പരതി വഴിതെറ്റിപ്പോകാതിരിക്കാനുള്ള പ്രചാരണം ഉടനടി നടത്തിയില്ലെങ്കില്‍ അവര്‍ നിയമത്തിനു മുന്നില്‍ അകപ്പെടാനിടയുണ്ടു.പൊതുജനങ്ങള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങളെപ്പറ്റി ഒന്നുമറിയില്ല.

ഇത്ര കടുത്ത ഒരു നിയമം ഒരൊറ്റ രാത്രി കൊണ്ടു ധൃതിയിൽ നടപ്പിലാക്കുന്നത് ജനാധിപത്യ സംവിധാനത്തിനു നിരക്കുന്നതല്ല.നിയമത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണു പ്രാ‍ഥമികമായി ചെയ്യേണ്ടത്.അതിനു ബാദ്ധ്യസ്ഥരായവര്‍ ആ കടമ നിറവേറ്റിയിട്ടില്ല. അവർ പതിവു പോലെ ഉറക്കത്തിലാണു.

അതുകൊണ്ടു,ഭേദഗതി ചെയ്യപ്പെട്ട ഐ.ടി നിയമത്തെക്കുറിച്ച് വ്യാപകമായ പ്രചാരണം ആദ്യം നടത്തട്ടെ.മാദ്ധ്യമപ്രവര്‍ത്തകരെയും ഗവേഷകരെയും സൈബര്‍ കൊടുംകുറ്റവാളികളാക്കാവുന്നതും പൊലീസിനു തന്നിഷ്ടം പോലെ വ്യാഖ്യാനിക്കാന്‍ ഇടം നല്‍കുന്നതുമായ വ്യവസ്ഥകളെക്കൂറിച്ച് ദേശീയ സംവാദം അനിവാര്യമാണു.അങ്ങനെ ഉരുത്തിരിഞ്ഞു വരുന്ന പൊതുസമ്മതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കര്‍ നിയമത്തില്‍ അനുയോജ്യമായ ഭേദദഗതികള്‍ വരുത്തേണ്ടതുണ്ടു.

-എന്നിട്ടും ഇതൊരു ഭീകരനിയമമാക്കാ‍ന്‍ അതു കൈകാര്യം ചെയ്യുന്നവര്‍ക്ക് കഴിഞ്ഞേക്കാം.സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്തവരും സ്വഭാവശുദ്ധിയില്ലാത്തവരും കളങ്കിരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ കൈയ്യില്‍ ഈ നിയമം വ്യഭിചരിക്കപ്പെടും.അതുകൊണ്ട് ,രാഷ്ട്രീയ നേതൃത്വം അങ്ങനെയൊരു കൈയബദ്ധം കാണിക്കുകയില്ലെന്നു നമുക്ക് പ്രത്യാശിക്കാം.

ഭസ്മാസുരനു വരം കൊടുക്കരുത്!

15 comments:

അങ്കിള്‍ said...

"ഇന്റെനെറ്റില്‍ അശ്ലീലവ്യാപനം തടയുന്നതിനുള്ള വകുപ്പനുസരിച്ചാണു ഈ കേസ് രജിസ്റ്റെര്‍ ചെയ്തിരിക്കുന്നത് എന്നു കൂടി അറിയുക!"

ഇന്റർനെറ്റിൽ അശ്ലീല വ്യാപനം തടയാനായുള്ള നിയമങ്ങളൊന്നും ഇപ്പറഞ്ഞ ഐറ്റി ആക്ട് 2008 ൽ കണ്ടില്ല പ്രദീപേ. ആകെകൂടി ഞാൻ കണ്ടെത്തിയത് വകുപ്പ് 66E എന്നതാണു. അതിങ്ങനെ പറയുന്നു:

വകുപ്പ് 66E - സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റം - sting operation

മറ്റാരും കാണില്ലെന്നു കരുതി
ഉടുതുണി മാറാൻ കണ്ടെത്തിയ ഒരു സ്ഥലത്ത്
അവിടം പൊതുസ്ഥലത്തിന്റെ ഭാഗമോ
അല്ലെങ്കിൽ സ്വകാര്യസ്ഥലത്തിന്റെ ഭാഗം ആയാലും ശരി
അറിഞ്ഞുകൊണ്ട് മനഃപ്പൂർവം
ഒളിക്യാമറ ഉപയോഗിച്ചോ മറ്റേതെങ്കിലും സംവിധാനം ഉപയോഗിച്ചോ
ആണിന്റേതോ പെണ്ണീന്റേതോ
അടിവസ്ത്രങ്ങൾക്കടിയിലുള്ള ശരീരഭാഗങ്ങളെ
സമ്മതമില്ലാതെ
ചിത്രീകരിക്കുകയോ, ചിത്രീകരണത്തെ കൈമാറുകയോ, പ്രസിദ്ധീകരിക്കുകയോ
ചെയ്യുന്നത് വകുപ്പ് 66 ഇ പ്രകാരം കുറ്റകരമാണു.

ഉദാഃ ആശുപത്രികൾ, ഹോട്ടൽ മുറികൾ, ഗ്രീൻ റൂം മുതലായവ.

അപ്പോൾ എല്ലാ സ്റ്റിംഗ് ഓപ്പറേഷനുകൾ പോലും നിയമവിരുദ്ധമല്ല എന്നു സാരം.

പിന്നെ അശ്ലീല ചിത്രങ്ങളുടെ കാര്യം. അത് 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാര്യം മാത്രമേ നിയമത്തിൽ പറയുന്നുള്ളൂ. പ്രായപൂർത്തിയായവരുടേ നഗ്നചിത്രങ്ങൾ കാണുന്നത് കുറ്റകരമാകണമെങ്കിൽ ആ ചിത്രീകരണം അനുമതിയില്ലാതെ നിങ്ങളുടെ കമ്പ്യൂട്ടറിൽ ശേഖരിച്ച് വച്ചതായിരിക്കണം. അവിടെയും കുറ്റം ആ പടം കണ്ടതിനല്ല. അനുമതി ഇല്ലാതെ കോപ്പി ചെയ്തതിനാണു.

ഈ നിയമം കൊണ്ട് ഈ മെയിൽ വഴിയുള്ള അശ്ലീല പ്രചരണവും പ്രസരണവും മറ്റുമാണു കൂടുതൽ ആളുകളെ കുടുക്കാൻ പോകുന്നത്.

വായിച്ച് വരുന്നതേ ഉള്ളൂ. ഇനിയും വരാം അല്ലെങ്കിൽ പോസ്റ്റിടാം.

ആരുഷിയുടെ ലോകം said...

വ്യാജ സീ ഡിയുടെ ഉറവിടം എന്നു റിഷി റാജ്‌ സിംഗ്‌ പറഞ്ഞ ആളാണു സൈബറ്‍ നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍ ഇതൊക്കെ പക്ഷെ കേരളത്തിലെ ഉള്ളു ഹെല്‍മറ്റായാലും ശരി എന്തു നിയയമം ആയാലും ശരി വെളിയില്‍ ആറാം ക്ളാസില്‍ പഠിക്കുന്ന കുട്ടികള്‍ ബൈക്ക്‌ ഓടിക്കുന്നു സീ ഡി ഡീവീഡി നെറ്റ്‌ ഒക്കെ ഒരു നിയന്ത്റണവും ഇല്ലാതെ കാണുന്നു ഡെല്‍ഹി പബ്ബ്ലിക്‌ സ്കൂള്‍ സെക്സ്‌ സ്കാന്‍ഡല്‍ ഓറ്‍ ക്കുമല്ലോ അവിടെങ്ങും ഒരു നിയമവും ഇല്ല പോലീസിണ്റ്റെ ശല്യവുമില്ല മാക്സിമം അമ്പതു രൂപ ഫൈന്‍ ആണൂ ഹെല്‍മറ്റ്‌ ഇല്ലെങ്കില്‍ ഹറാസ്‌ മെണ്റ്റ്‌ എല്ലാം കേരളത്തില്‍ ആണു

bilatthipattanam said...

തീർച്ചയായും ഇത് ഒരു ബൊധവൽക്കരണം നൽകുന്ന പോസ്റ്റ് തന്നെ

Baiju Elikkattoor said...

"വ്യാജ സീ ഡിയുടെ ഉറവിടം എന്നു റിഷി റാജ്‌ സിംഗ്‌ പറഞ്ഞ ആളാണു സൈബറ്‍ നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍"

aarushi,

ithumathi ini unda thinnan...!

അനോണി അച്ചായന്‍ said...

ഈ വ്യാജ സീഡി ഉറവിടക്കാരന്‍ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പോസ്റ്റല്‍ വോട്ട് ചെയ്തും യജമാന ഭക്തി കാട്ടിയിട്ടുണ്ട്. ക്രിമിനലുകള്‍ പോലീസ് വകുപ്പില്‍ രാജ്യത്താകെ കൂടുതലാണ്. ഇവരാണ് സൈബര്‍ നിയമം നടപ്പിലാക്കപ്പെടാന്‍ ബാധ്യതപ്പെടുന്നതെങ്കില്‍ സൈബര്‍ നിയമം ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന് ഇപ്പോള്‍ ഈ നിയമത്തെ ആഘോഷിക്കുന്നവരും വൈകാതെ മനസ്സിലാക്കും. ഇനി ഒന്നര വര്‍ഷമല്ലെയുള്ളൂ ഈ അധികാരശീതളിമ...

അങ്കിള്‍ said...

ദീർഘകമന്റുകൾ പറ്റുന്നില്ല. രണ്ടെണ്ണം ശ്രമിച്ചു. രണ്ടും പബ്ലിഷ് ബട്ടൺ അമർത്തിയപ്പോൾ മാഞ്ഞുപോയി.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

സത്യസന്ധരും നീതിമാന്മാരുമായ ഉന്നതോദ്യോഗസ്ഥർക്ക് ഇവിടെ യാതൊരു വിലയുമില്ല.അധികാര ദുര മൂത്ത ,മുച്ചൂടും അഴിമതിയിൽ കുളിച്ചു നിൽക്കുന്ന രാഷ്ട്രീയക്കാർ ഒത്തുചേർന്ന് അവരെ പീഡിപ്പിച്ച് രസിക്കും.രാജു നാരായണസ്വാമി മുതൽ കെ.സുരേഷ്കുമാർ വരെ എത്രയോ ഇരകൾ നമ്മുടെ കണ്മുൻപിലുണ്ടു!

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

അങ്കിളേ,കഴിഞ്ഞ കുറേ ദിവസമായി ദീർഘകമന്റുകൽ പോസ്റ്റു ചെയ്യപ്പെടുന്നില്ല.അതുകൊണ്ടു ചെറിയ ഖണ്ണ്ടികകളായി അയക്കുമെല്ലോ.
ചിത്രകാരനെതിരായ കേസ് വന്ന സമയത്ത് ഈ ബ്ലോഗിൽ നടന്ന ചർച്ച ഓർക്കുന്നുണ്ടാവുമെല്ലോ.ഐ.ടി നിയമത്തിലെ 66 വകുപ്പനുസരിച്ചാണു ആ കേസ് ആദ്യം രജിസ്റ്റർ ചെയ്യപ്പെട്ടത്.കാമവികാരമുണർത്തുന്ന സൈബർ രചനകളെ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പാണത്.
പുതിയ ഭേദഗതി മുഴുവൻ വിശദമായി വായിക്കാൻ പറ്റിയില്ല.അതിനാൽ അങ്കിൽ തന്നെ കൂടുതൽ വ്യാഖ്യാനിക്കുമെന്നു പ്രതീക്ഷിക്കുന്നു.

അങ്കിള്‍ said...

പ്രദീപ്,
സൈബർ കുറ്റങ്ങളെപറ്റിയും അതിനുള്ള ശിക്ഷാവിധികളേയും പറ്റി വിശദീകരിക്കുന്നത് പ്രധാനമായും വകുപ്പ് 66 ലാണു. അതിൽ
പ്രതിപാദിക്കുന്നതെല്ലാം വിരോധമുളവാക്കുന്ന സന്ദേശങ്ങൾ ഈ-മെയിൽ വഴി അയക്കുകയും കൈമാറുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ പറ്റിയാണു.

വകുപ്പ് 66 ആണെങ്കിൽ, അതു ഈ മെയിൽ സന്ദേശങ്ങളെകുറിച്ച് മാത്രമാകാനേ സാധ്യതയുള്ളൂ.

ഏതായാലും ഞാൻ ആ നിയമം എന്നാൽ കഴിയും വിധം പഠിക്കാൻ തന്നെ തീരുമാനിച്ചു.

AAA(c) വളരെ കുഴപ്പം പിടിച്ചതാനെന്നു തോന്നുന്നു:
വകുപ്പ് 66A(c).
മറ്റൊരാളെ അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ,ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിലുകള്‍ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 കുപ്പുപ്രകാരം
മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.

മേൽ പറഞ്ഞത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ നം അയക്കുന്ന ഈ-മെയിലുകൾ മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുന്നുവെങ്കിൽ മൂന്നു വർഷം വരെ തടവു കിട്ടാവുന്ന കേസ്സാണെന്നു
വന്നാലോ?

ഇതെന്താ വെള്ളരിക്കാ പട്ടണമോ. അയക്കുന്ന ആൾ ഉദ്ദേശിച്ചില്ലെങ്കിലും, ഈ- മെയിൽ കിട്ടുന്ന ആൾക്ക് അങ്ങനെ തോന്നിപ്പോയാൽ സംഗതി കുഴഞ്ഞല്ലോ.

poor-me/പാവം-ഞാന്‍ said...

Shall I down the shutter of my blog? your post and arecently published artcl in Mathrubhumi weekly will make me doing it!

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

അങ്കിൾ,
ഐ.ടി നിയമത്തിലെ 67 വകുപ്പ് നോക്കുമെല്ലോ.ചിത്രകാരനെതിരായി വകുപ്പ് 66 അല്ല, 67 ആണു ചാർജ് ചെയ്യപ്പെട്ടത് എന്നാണു മുൻപു നടന്ന ചർച്ചയിൽ വ്യക്തമാക്കിയിട്ടുള്ളത്.

അങ്കിള്‍ said...

വകുപ്പ് 67 വളരെ അപകടം പിടിച്ചതാണു. ദുരുപയോഗം ചെയ്യാൻ വളരെയധികം സാധ്യതയും ഉണ്ട്.

ഐടി ആക്ട് 67. ഇലക്ട്രോണിക് മാധ്യമത്തിൽ കൂടി പ്രസിദ്ധീകരിക്കുന്ന /
പ്രസരിപ്പിക്കുന്ന ഏതുതരം അശ്ലീലങ്ങളേയും ഈ വകുപ്പിൽ പെടുത്താം. ഇവിടെയാണു ബ്ലോഗുകൾ പ്രസക്തമാകുന്നത്. അതായത് അശ്ളീലചിത്രങ്ങള്‍ /ലേഖനങ്ങൾ എന്നിവ വെബ്സൈറ്റിൽ /ബ്ലോഗിൽ പ്രസിദ്ധീകരിക്കുക,
പ്രസരണം നടത്തുക എന്നിവയ്ക്കു മൂന്നുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണുള്ളത്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവിന്റെ കാലാവധി അഞ്ചുവര്‍ഷവും പിഴയുടേതു 10 ലക്ഷവുമാകും. മറ്റു കുറ്റങ്ങളില്‍ പിഴയോ തടവോ ഏതെങ്കിലുമൊന്ന് അനുഭവിച്ചാല്‍ മതിയെങ്കില്‍ അശ്ളീലപ്രസാരണത്തിനു രണ്ടും ഒന്നിച്ചനുഭവിക്കണം.

ഇലക്ട്രോണിക് മാധ്യമത്തിലുടെ ലൈംഗിക ചേഷ്ടകൾ വെളിവാക്കുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം
നടത്തുന്നതും കുറ്റകരമാണു.[വകുപ്പ് 67 എ] ഇതും ബ്ലോഗുകൾ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.

എന്നാൽ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങൾക്ക് വേണ്ടിയോ ആണെങ്കിൽ ഈ നിയമം ബാധകമല്ല. [വകുപ്പ് 67 A]

ഈ വകുപ്പ് 67 നെ തല്പരകക്ഷികൾക്ക് ഏതു വിധേനയും വളച്ചൊടിക്കാം. ആല്ലെങ്കിൽ സംസ്ഥാന സർക്കർ ഇത് നടപ്പിലാക്കേണ്ട നടപടിക്രമം ഇനി ഇതിന്റെ കീഴിലുള്ള ചട്ടങ്ങളായി പുറപ്പെടുവിക്കണം. അതൊന്നും അടുത്തകാലത്തൊന്നും നടക്കില്ല. അതുവരെ ഇൻസ്പെക്ടർ ഏമാൻ തീരുമാനിക്കുന്നതാണു അതിന്റെ വ്യാഖ്യാനം.

അങ്കിള്‍ said...

ഒരു കാര്യം കൂടി അന്വേഷിച്ച് ഉറപ്പിക്കേണ്ടിയിരിക്കുന്നു. എല്ലാതരത്തിലുള്ള ‘തെറി വിളീ’കളും അശ്ലീലമായി കണക്കാക്കാമോ. ഈ വകുപ്പ് ‘അശ്ലീലത്തെ’സംബന്ധിക്കുന്നതാണു.

Anonymous said...

കേന്ദ്രസര്‍ക്കാരല്ലേ നടപടിക്രമം കൊണ്ടുവരേണ്ടത് എന്നൊരു സംശയം.

അങ്കിള്‍ said...

സംസ്ഥാന സർക്കാരിനും ആ അധികാരം കുറച്ചൊക്കെ കൊടുത്തിട്ടുണ്ട്. ഉദാഹരണം വകുപ്പ് 69, 90 എന്നിവ.

ഏതൊരു നിയമവും നടപ്പിലാക്കുന്നത് അതിനുവേണ്ടി നിർമ്മിച്ച ചട്ടങ്ങളിൽ
കൂടിയാണു. അത്തരം ചട്ടങ്ങളിലാണു വിശദമായ നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടാകുന്നത്. വകുപ്പുകൾ 52,54,69,69A, 69B and 70B എന്നിവകൾക്ക് കേന്ദ്രസർക്കാർ ചട്ടങ്ങൾ നിർമ്മിച്ച് കഴിഞ്ഞിട്ടുണ്ട്. 43A, 67C,
79 എന്നീ വകുപ്പുകൾക്ക് ഉടൻ ചട്ടങ്ങൾ ഉണ്ടാക്കുമെന്നും അറിയുന്നു.

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com