About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Wednesday, 14 October 2009

അന്നം മുടക്കികള്‍

കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ചെങ്ങറയില്‍ ദലിതരടക്കം സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവിഭാഗം സമരരംഗത്തിറങ്ങിയത്.മുത്തങ്ങയിലെ ഭൂസമരം,തങ്ങള്‍‍ക്ക് സര്‍ക്കാര്‍ വിതരണംചെയ്യാമെന്നേറ്റ അഞ്ചേക്കര്‍ ഭൂമി കിട്ടാന്‍വേണ്ടിയായിരുന്നു.സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മിച്ചഭൂമിയിലും എസ്റ്റേറ്റുകളിലും കുടിയേറി സമരം നടത്തുന്നവരെല്ലാം ആവശ്യപ്പെടുന്നത് സ്വന്തമായി കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമിയാണു.അവരില്‍ ചിലരെങ്കിലും ലക്ഷം വീടു കോളനിയില്‍ രണ്ടും മൂന്നും സെന്റു ഭൂമിയുള്ള “ഭൂവുടമക”ളാണു.അവര്‍ക്കെല്ലാം വേണ്ടത് കൃഷിഭൂമിയാണു.വെറും കിടപ്പാടമല്ല.പക്ഷേ ,സര്‍ക്കാര്‍ പറയുന്നത് ഇവര്‍ക്കെല്ലാം കൊടുക്കാന്‍ സംസ്ഥാനത്ത് ഭൂമിയില്ലെന്നാണു.എവിടെപ്പോയി ഈ ഭൂമിയൊക്കെ?അത് വന്‍കിട തോട്ടമുടമകള്‍ക്കും,ജാതി-മത സ്ഥാപനങ്ങള്‍ക്കും പാട്ടത്തിനു കൊടുത്തിരിക്കുകണു.അവര്‍ പാട്ടഭൂമിക്കപ്പുറവും വെട്ടിപ്പിടിച്ചിരിക്കുന്നു.എവിടെപ്പോയി ജന്മിമാരില്‍ നിന്ന് ഏറ്റെടുത്ത ആയിരക്കണക്കിനേക്കര്‍ മിച്ചഭൂമി?-അതിനു വ്യക്തമായി മറുപടി പറയാന്‍ അധികൃതര്‍ക്ക് കഴിയില്ല എന്ന് നമുക്കറിയാം.

ഭൂപരിഷ്കരണ നിയമം വന്നിട്ട് അരനൂറ്റാണ്ടു കഴിഞ്ഞിട്ടും കേരളത്തിലെ ഭൂപ്രശ്നം പരിഹൃതമാകാതെ കിടക്കുകയാണെന്ന സത്യം ലോകത്തിനിപ്പോള്‍ ബോദ്ധ്യമാ‍യിക്കാണും.ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ദളിതര്‍ക്ക് ആവശ്യത്തിനു ഭൂമി കിട്ടിയില്ല.മണ്ണുമായി ജൈവബന്ധമില്ലാത്ത,മണ്ണില്‍ ശാരീരികാദ്ധ്വാനം ചെയ്തു ശീലമില്ലാത്ത ഇടത്തട്ടുകാര്‍ക്കാ‍ര്‍ക്കായിരുന്നു ഭൂപരിഷ്കരണത്തിന്റെ ഗുണം നല്ലവണ്ണം ലഭിച്ചത്.കര്‍ഷകത്തൊഴിലാളികള്‍ അങ്ങനെ അവരുടെ മണ്ണിലെ കൂലിത്തൊഴിലാളികളായി തുടര്‍ന്നു.കൃഷിയുമായി പുക്കിള്‍കൊടി ബന്ധമില്ലാത്തവര്‍ക്ക് എങ്ങനെ നല്ല കര്‍ഷകരാകാന്‍ പറ്റും?ജീവിത നിലവാരം ഉയര്‍ന്നപ്പോള്‍ അവര്‍ വയലുകള്‍ തരിശിടാന്‍ തുടങ്ങി.ഗള്‍ഫില്‍ നിന്ന് പണമൊഴുക്ക് തുടങ്ങിയതോടെ നിര്‍മ്മാണമേഖലയില്‍ അവിദഗ്ദ്ധതൊഴിലാളികളുടെ വന്‍ ഡിമാന്റുണ്ടായി.ദലിതര്‍ കൂട്ടത്തോടെ ഈ രംഗത്തേക്ക് ചുവടുമാറ്റുന്നത് അങ്ങനെയാണു.പാടത്തും പുരയിടത്തിലും പണിയാനും കൊയ്യാനും ആളില്ലെന്ന് ഇപ്പോഴും മുറവിളി ഉയരുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?കൃഷിയെക്കുറിച്ച് യതൊരു അറിവുമില്ലാത്തവരും മണ്ണില്‍ പണിയെടുത്തു ശീലമില്ലാത്തവരും ഭൂ ഉടമകളായതിനാലാണു അങ്ങനെ സംഭവിച്ചത്.തരിശിട്ട വയലുകള്‍ പിന്നാലെ അവര്‍ നികത്താന്‍ തുടങ്ങി.ഈ ഘട്ടത്തിലൊന്നും സര്‍ക്കാര്‍ കാര്യമായി ഇടപെട്ടില്ല.കര്‍ഷകത്തൊഴിലാളികളെ കിട്ടാതെവന്നപ്പോള്‍ യന്ത്രവല്‍ക്കരണം നടത്താനുള്ള നീക്കത്തെ എതിര്‍ത്ത് തോല്‍‍പ്പിച്ച കര്‍ഷകത്തൊഴിലാളി യൂണിയനുകള്‍ക്ക് ഇപ്പോഴെങ്കിലും കുറ്റബോധം ഉണ്ടാകണം.കുട്ടനാട്ടിലെങ്കിലും അവര്‍ മുട്ടാളത്തം ഉപേക്ഷിച്ചിരുന്നെങ്കില്‍ അവിടത്തെ നെല്ലറകള്‍ രക്ഷപെടുമായിരുന്നു.

കുറഞ്ഞപക്ഷം കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവരുടെ കുടുംബങ്ങളില്‍ നിന്ന് ഒരാളെങ്കിലും കൃഷിപ്പണിക്കിറങ്ങിയാല്‍ തന്നെ തൊഴിലാളിക്ഷാമത്തിനു പകുതിയെങ്കിലും പരിഹാരമുണ്ടാകും.പക്ഷേ,മാറിയ ജീവിതസാഹചര്യങ്ങള്‍ കാരണം അവരുടെ പിന്‍ തലമുറ പാടത്തെ ചെളിയില്‍ ഇനി ഇറങ്ങില്ല.അതുകൊണ്ടു യന്ത്രവത്ക്കരണം മാത്രമാണു ഏക പരിഹാരം.അല്ലെങ്കില്‍ ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സ്വകാര്യനിലങ്ങളിലെ കൃഷിപ്പണികളും കൂടി ഉള്‍പ്പെടുത്തുക.പട്ടികവിഭഗക്കാരുടെ കൃഷിയിടങ്ങളിലെ പണികള്‍ പദ്ധതിയുടെ ഭാഗമായി ചെയ്യിക്കാമെന്ന് ഇപ്പോള്‍ തന്നെ വ്യവസ്ഥയുണ്ടു.അതു എല്ലാവിഭാഗങ്ങള്‍ക്കും ബാധകമാക്കുക.കൂലിപ്പണി ചെയ്യുന്നത് കുലമഹിമയ്ക്ക് നിരക്കാത്തതാണെന്നു കരുതിയ വലിയൊരു വിഭാഗം ജനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്ന് പണിയെടുക്കുന്നുണ്ട്.ഇതൊരു സര്‍ക്കാര്‍ ജോലിയാണെന്ന് വ്യാഖ്യാനിച്ച് ,ദലിതരുള്‍പ്പെടെയുള്ള പരമ്പരാഗത കര്‍ഷകത്തൊഴിലാളികള്‍ക്കൊപ്പം,സാമൂഹികശ്രേണിയില്‍ ഉയര്‍ന്നവരും ജോലിയെടുക്കാനിറങ്ങിയത് വന്‍ മാറ്റങ്ങള്‍‍ക്ക് അടിത്തറയിടും.ഇത് സൃഷ്ടിപരമായി വിനിയോഗിക്കാന്‍ അധികൃതര്‍ക്ക് കഴിയണം.ചേറിലിറങ്ങാന്‍ ഇപ്പോഴും മടിയുളവര്‍ക്കായി അലപ്പുഴജില്ലയിലെ തഴക്കര പഞ്ചായത്തില്‍ സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്ത് വിജയകരമായി നടപ്പിലാക്കിയ കരനെല്‍കൃഷി വ്യാപകമാക്കാവുന്നതാണു.ഒന്നും ചെയ്യാതെ തരിശിട്ടിരിക്കുന്ന കരഭൂമിയില്‍ നിന്ന് നൂറുമേനി വിളയിക്കാമെങ്കില്‍ എന്തിനു പിന്നെ മടിച്ചുനില്‍ക്കണം?കഴിഞ്ഞ ഓണത്തിനു തഴക്കരയിലെ കരനെല്‍കൃഷിയെക്കുറിച്ച് ഒരു ചാനല്‍ പ്രക്ഷേപണം ചെയ്ത ഡോക്കുമെന്ററി ,ഇതിന്റെ അനന്തസാദ്ധ്യതകള്‍‍ ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു.ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി നാട്ടില്‍ കൂറ്റന്‍ ബംഗ്ലാവു വെച്ച് സുഖജീവിതം നയിക്കുന്ന പുതുപണക്കാര്‍ വരെ കരനെല്‍കൃഷിക്കിറങ്ങി.ഈ കൂട്ടായ്മയ്ക്ക് കേരളത്തിലെവിടെയും വന്‍ വിജയസാദ്ധ്യതയുണ്ടു.അല്ലെങ്കില്‍ തന്നെ നമ്മുടെ വയലുകള്‍ ഭൂരിപക്ഷവും നികത്തികഴിഞ്ഞിരിക്കുകയാണെല്ലോ. ഭാവിയില്‍ വീടുവെക്കാനായി നീക്കിയിട്ടിരിക്കുന്ന പതിനായിരക്കണക്കിനു ഭൂമിയില്‍ കരനെല്‍ കൃഷിക്ക് സാദ്ധ്യതയുണ്ടു.-എന്തിനാണിങ്ങനെ ബുദ്ധിമുട്ടി കൃഷി ചെയ്യുന്നത് എന്ന് ചോദിക്കുന്നവരാണു ഏറെപ്പേരും.നമുക്ക് വേണ്ടി തമിഴ്നാട്ടിലേയും ആന്‍ഡ്രയിലേയും കര്‍ഷകര്‍ വിയര്‍പ്പൊഴുക്കുമല്ലോ!

കൈയ്യില്‍ കാശുള്ളപ്പോല്‍ പിന്നെയെന്തിനു മണ്ണില്‍ പണിയെടുക്കണം?-അവരറിയാന്‍ ചില ലോകകാര്യങ്ങള്‍ പറയേണ്ടതുണ്ടു.ലോകമെമ്പാടും ഭക്ഷ്യധാന്യ ഉത്പാദനം കുറഞ്ഞുവരുകയാണു.പതിനഞ്ചുവര്‍ഷം മുന്‍പ് ഭക്ഷ്യധാന്യത്തിന്റെ പ്രതിശീര്‍ഷ ഉത്പാദനം 334കിലോഗ്രാമായിരുന്നത് അടുത്തകാലത്തായി 315 കിലോഗ്രാമായി കുറഞ്ഞു.അതിന്റെ അര്‍ത്ഥം ഇതാണു-വേണ്ടത്ര ആഹാരം കിട്ടാത്തവരുടെ എണ്ണം കൂടുന്നു. ദരിദ്രര്‍ വര്‍ദ്ധിക്കുന്നു.കൈയ്യില്‍ കാശുള്ളവര്‍ക്കോ?വില കൂടുതല്‍ കൊടുത്ത് അവ വാങ്ങേണ്ടി വരുന്നു.നോക്കുക :അരിയുടേയും പഞ്ചസാരയുടേയും പഴത്തിന്റേയും വില ഇപ്പോള്‍ സര്‍വ്വകാല റേക്കാര്‍ഡാണു.പരിപ്പിനും ഉഴുന്നിനുമൊക്കെ വില കുതിച്ചുകയറി.അതിനി പണ്ടത്തെ അവസ്ഥയിലേക്ക് താഴുകയില്ല.അതിനു ഒട്ടേറെ കാരണങ്ങളുണ്ടു.കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞുവെന്ന് നമ്മള്‍ പറഞ്ഞുകഴിഞ്ഞു.അതിനു സര്‍ക്കാരും വലിയപങ്കു വഹിച്ചിട്ടുണ്ടു.കാര്‍ഷികമേഖലിലുള്ള സര്‍ക്കാരിന്റെ മുതല്‍ മുടക്ക് കുറഞ്ഞു.സബ്സിഡി വെട്ടിച്ചുരുക്കി.കൃഷി-ഇതര ആവശ്യങ്ങള്‍‍ക്കായി വന്‍ തോതില്‍ ഭൂമി ഉപയോഗിച്ചു.ഏറ്റവും ഒടുവില്‍ ജൈവ ഇന്ധനം ഉണ്ടാക്കുന്നതിനായി ജെട്രോഫ കൃഷി വ്യാപകമായതോടെ ഉത്പാദനം പിന്നേയും കുറയാന്‍ തുടങ്ങി.കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ ഭക്ഷ്യധാന്യ ഉത്പാദനത്തിന്റെ നാ‍ലിലൊന്നു ഭാഗം ജെട്രോഫ കൈയ്യടക്കിയതോടെ അവിടെ അരിയും ഗോതമ്പും ചോളവുമൊക്കെ കാര്യമായി കുറഞ്ഞു.ഇന്ത്യയിലും ജെട്രോഫ കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ടു-മഹാരാഷ്ട്രയില്‍ ,മദ്ധ്യപ്രദേശില്‍,ഛത്തിസ്ഗ്ഗഡില്‍......ഈ കൃഷി ലാഭകരമാണെന്ന് ആരെങ്കിലും പറയുന്നപക്ഷം നമ്മുടെ ഫലഫൂയിഷ്ടമായ വയലേലകളിലും പറമ്പിലും ഇനി ജെട്രോഫ വിളയും.എന്തുകൊണ്ടെന്നാല്‍, കൂടുതല്‍ പണം തരുന്ന ഏത് നാണ്യവിളകളിലേക്കും തിരിയാന്‍ നമ്മുടെ പുതിയകര്‍ഷകര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല.റബ്ബര്‍ ഇന്ന് പണം കായ്ക്കുന്ന മരമാണു.നാളെ ഒരുപക്ഷേ ആ സ്ഥാനം ജെട്രോഫക്ക് വന്നു കൂടായ്കയില്ല.അപ്പോള്‍ വാഴകൃഷി നടത്തുന്നവര്‍ പോലും അങ്ങോട്ട് തിരിയും.പണ്ടു കൊക്കോകൃഷിക്ക് ഇവിടെ എന്തൊരു ഉത്സാഹമായിരുന്നു!

നാണ്യവിളകള്‍ കാശുതരും.പക്ഷേ കൈയ്യില്‍ കാശുണ്ടായിട്ടും ആവശ്യത്തിനു വേണ്ടതൊന്നും കിട്ടുന്നില്ലെങ്കിലോ?ഉദാഹരണത്തിനു പോഷകാഹാരത്തിന്റെ കാര്യമെടുക്കുക.ജീവിതനിലവാരം കൂടുംതോറും ,വിലകൂടിയ ആഹാരം വാരിവലിച്ചു തിന്നും തോറും നാം,കേരളീയര്‍ പോഷകാഹാരക്കുറവുമൂലം ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുകയാണെന്ന വൈരുദ്ധ്യം എ‍ന്തുകൊണ്ടു സംഭവിക്കുന്നു?കേരളത്തിലെ കുഞ്ഞുങ്ങളില്‍ 20 ശതമാനത്തിനു പ്രായത്തിനനുസൃതമായ തൂക്കമില്ലന്നാണു 2005-2006ലെ ദേശീയ കുടുമ്പാരോഗ്യ സര്‍വ്വെ വെളിപ്പെടുത്തിയത്.ഐക്യരാഷ്ട്രസഭ അടുത്തിടെ തയ്യാറാക്കിയ ആഗോള വിശപ്പ് സൂചിക(Global hunger index)അനുസ്സരിച്ച് 88ല്‍ 66ആം സ്ഥാനമാണു ഇന്ത്യക്കുള്ളത് എന്ന് ഓര്‍ക്കുക.പരമദരിദ്ര രാജ്യങ്ങളായ കാമറൂണിനും സുഡാനും താഴെയാണു ഇന്ത്യ.പക്ഷേ, നമ്മുടെ പ്രതിശീര്‍ഷ വരുമാനം ഈ രാജ്യങ്ങളെക്കാള്‍ ഉയര്‍ന്നതുമാണു! കൈയ്യില്‍ കാശുണ്ടെങ്കിലും അരോഗ്യകരമായി ജീവിക്കാന്‍ കഴിഞ്ഞെന്നു വരില്ല എന്ന് മനസ്സിലായില്ലേ!.സമീകൃതാഹാരം കഴിക്കുന്നവരെ രോഗപീഡകള്‍ പിടികൂടുക അപൂര്‍വ്വമാണു.പക്ഷേ കേരളത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെട്ട കോളറയടക്കമുള്ള മാരകരോഗങ്ങളും പുതിയ പകര്‍ച്ചവ്യാധികളും പിടിപെടുന്നത് എന്തുകൊണ്ടാകണം?പരാമ്പരാഗത ആഹാര-ജീവിത ശൈലി ഉപേക്ഷിച്ചതാണു കാരണം.ലോകമെമ്പാടും 100കോടിയിലേറെപ്പേര്‍ക്ക് പോഷകാഹാരം കിട്ടുന്നില്ലെന്നാണു കണക്ക്.അവരൊന്നും നമ്മളെപ്പോലെ സമ്പന്നതയുടെ നടുവില്‍ വിഹരിക്കുന്നവരല്ലല്ലോ.ശരിക്കും ഇല്ലാത്തവരാണു.പിന്നെ, 10 കോടിയോളം കൊടും പട്ടിണിക്കാരുമുണ്ടു.ഇവരാണു ഈജിപ്തിലും ഇന്തോനേഷ്യയിലും കാമറൂണിലും പെറുവിലും ഹൈത്തിയിലും ഭക്ഷ്യകലാപം അഴിച്ചുവിട്ടത്.നമ്മുടെ ആദിവാസി മേഖകളില്‍ ഇതിനു സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടു.ബംഗാളിലെ ഗ്രാമങ്ങളിലും മറ്റു പിന്നാക്കപ്രദേശങ്ങളിലും അടുത്തിടെ നടന്ന കലാപങ്ങളും ഈ ഗണത്തില്‍ പെടുത്താവുന്നതാണു.ഈ വര്‍ഷം കടുത്ത വേനല്‍ കാരണം റാബി വിളവെടുപ്പില്‍ കുത്തനെ ഇടിവുണ്ടായി.സര്‍ക്കാര്‍, ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍ബധിതമായിരിക്കുകയാണു.അതിനാല്‍ ഇനിവരുന്ന നാളുകള്‍ ഒട്ടും ശുഭകരമല്ല.വിലകള്‍ ഇനിയും മേല്‍‍പ്പോട്ട് തന്നെ കുതിക്കും.സാധാരണക്കാര്‍ക്ക് നിത്യവൃത്തി കഴിക്കാന്‍ പെടാപ്പാട് പേടേണ്ടിവരും.പട്ടിണിപ്പാവങ്ങളായ ദലിതരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകും.

അപ്പോഴും കൃഷിചെയ്ത് ജീവിക്കാന്‍ ഭൂമി ചോദിക്കുന്നവരുടെ ശബ്ദം ബധിരകര്‍ണ്ണങ്ങളില്‍ തന്നെ പതിക്കും.അവര്‍ക്ക് ഭൂമി കിട്ടുകയില്ല.അത്,കൃഷിയുമായി ജൈവബന്ധമില്ലാത്തവര്‍ കൈവശം വെച്ചുകൊണ്ടിരിക്കും.ഒക്ടോബര്‍ 16നു ലോക ഭക്ഷ്യദിനം ആചരിക്കുമ്പോള്‍ ഓര്‍ക്കുക-കൃഷി അറിയാവുന്നവരുരുടെ കൈയ്യില്‍ കൃഷിഭൂമി കിട്ടിയാല്‍ നമ്മുടെ അന്നം മുടങ്ങുകയില്ല.അന്നം മുടക്കികളുടെ അന്നം മുടങ്ങാതിരിക്കണമെങ്കിലും ഇതു വേണം.

8 comments:

nandana said...

ഗംബീരമായിരിക്കുന്നു ചിന്ദിക്കുന്നു

ഭൂതത്താന്‍ said...

നല്ല നിരീക്ഷണം പക്ഷെ ആധുനിക ലോകത്ത്‌ ദളിദന് വേണ്ടി വാദിച്ചാലെ നല്ല കൈയടി കിട്ടു ..അതുകൊണ്ട് ചില സത്യങ്ങള്‍ നമുക്ക്‌ മറന്നേക്കാം ..ഇനി ഒന്നോ രണ്ടോ ഏക്കറായി കൃഷി ഭൂമി ആദിവാസി ദളിദന്റെ കയ്യില്‍ എത്തിയാലും ,നാളെ അത് ഏതെങ്കിലും പ്ലാന്ടരുടെ കൈയ്യില്‍ ആവും എത്തുക (ഒരുപാട്‌ നമ്മള്‍ കണ്ട സത്യം ) അവിടെ ജെട്രോഫ വളര്ന്നു വിലസി നില്ക്കും .പിന്നെ ഇടത്തട്ടു കാരന്റെ ഗള്ഫ് പ്രേമം ..വേറെ തൊഴില്‍ ഇല്ലാതെ തെണ്ടി ഗള്‍ഫില്‍ പോയി കൃഷി പണി ചെയ്യുന്നവരാ കൂടുതലും ..ആ കൃഷി ഉടമ കൃഷി ചെയ്യാന്‍ അറിയാവുന്ന ദളിദന്റെ വീട്ടു മുറ്റത്തു കാവല്‍ കിടക്കുവാ ...ഇനി കൃഷി ചെയ്യാന്‍ സ്ഥലം ഉള്ള കൃഷി പണി അറിയാവുന്ന ദളിദന്റെ കാര്യവും വിഭിന്നമല്ല ,അവിടെയും ഭൂമി തരിശാ...തൊഴിലുറപ്പ്‌ ഉണ്ട്..കൂടെ ഗള്ഫ് കാരന്റെ വീട് പണിയും ....ഈ വീട് പണിയിക്കാന്‍ ഓടി നടക്കുന്ന ഗുല്ഫന്റെ ഉറങ്ങാത്ത രാത്രിയും ..കൃഷി ഇറക്കി അതിനെ മഴയും വെയിലും എടുക്കാതെ കാക്കണേ ..എന്ന് വിളവെടുപ്പിന്റെ തലേന്നാള്‍ രാത്രി വരെ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന കൃഷി ക്കരനെയും നമുക്ക്‌ മറക്കാം ..കൃഷി നടക്കുന്ന നാള്‍ അല്ലെങ്കില്‍ ഉടമ കൃഷി സ്ഥലത്തേക്ക് വിളിക്കുന്ന നാള്‍ മാത്രം അതിനെ ഓര്‍ക്കുന്ന പണിക്കാരെ നമുക്കു വാഴ്ത്തം എന്നിട്ട് പാടാം "വരിക വരിക സഹജരെ ....സഹന സമര സമയമായ്‌ "

chithrakaran:ചിത്രകാരന്‍ said...

നമുക്ക് ബുദ്ധിയുദിച്ചിട്ട് ഈ നാട് നന്നാകുമെന്ന് തോന്നുന്നില്ല. ഭാവ ഹാവാദികളിലും,ശാസ്ത്ര ജ്ഞാനത്തിലും,ഭാഷാപ്രാവീണ്യത്തിലും,കൂലിപ്പണിയെടുത്താണെങ്കിലും പണത്തിന്റെകാര്യത്തിലും, സ്വത്തും,പെണ്ണും-പൊന്നും,രാജ്യവും പണയം വച്ചാണെങ്കിലും പൊങ്ങച്ചത്തിന്റെ കാര്യത്തിലും നമ്മള്‍ സായിപ്പിനൊപ്പമാണ്. അതേ സമയം പ്രായോഗികബുദ്ധിയുടെ കാര്യത്തില്‍ നമ്മള്‍ ഹൃസ്വദൃഷ്ടികളാണ്. ഞാന്‍ എന്ന ചെറിയ വട്ടത്തിനപ്പുറം നമ്മുടെ മനസ്സ് വികസിക്കില്ല.
അടിമക്കൂട്ടം അവതരിപ്പിക്കുന്ന സംബന്നരെക്കുറിച്ചുള്ള മിഥ്യാധാരണകളുടെ
ഫാന്‍സി ഡ്രസ്സ് മത്സരമാണ് ചുരുക്കത്തില്‍ നമ്മുടെ ജീവിത സങ്കല്‍പ്പം !

വിദ്യാസംബന്നരെന്ന് വിശ്വസിക്കപ്പെടുന്ന നമ്മുടെ ഡോക്റ്റര്‍മാരും, എഞ്ചിനീയര്‍മാരും,പ്രഫസര്‍മാരും,അദ്ധ്യാപകരും,ഐടിവിദഗ്ദരും,ജേണലിസ്റ്റുകളും,
ബാങ്ക്-ഓഫീസ് ജീവനക്കാരും,പ്രവാസികളും,വക്കീലന്മാരും,രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകാരും .... ഇന്നത്തെ
കംബോള വ്യവസ്ഥയുടെ കോഴിക്കൂട്ടിലെ ചിറകുകളില്ലാത്ത ഇറച്ചിക്കോഴികള്‍ മാത്രമാണ്.
എത്ര വിദ്യാഭ്യാസം ലഭിച്ചിട്ടും മനുഷ്യരാകാന്‍ കഴിയാത്ത ഈ ഹതഭാഗ്യര്‍ വല്ലപ്പോഴും മനുഷ്യരാണെന്ന് ഓര്‍മ്മ പുതുക്കാന്‍ മദ്യത്തില്‍ മുങ്ങിക്കുളിക്കേണ്ടിവരുന്നു. സ്വന്തം തന്തയെ അറിയാത്ത ഈ അടിമകളുടെ സമൂഹത്തില്‍ നിന്നും ... മണ്ണിന്റെ അവകാശികള്‍ക്ക് നീതി കിട്ടുമോ ??!!
ആയിരക്കണക്കിനു കൊല്ലം കൃഷിപ്പണിയെടുത്ത് വെയിലുകൊണ്ട് കരിഞ്ഞുപോയ പൊലയന്റെ കാലുതൊട്ടു വന്ദിക്കാന്‍ നമുക്ക്
നടു വളയുമോ???
നമ്മുടെ മനസ്സിന്റെ ആധാരവും,പട്ടയവും
പോലും ഈ നികൃഷ്ടനായ പൊലയനും,ആദിവാസിക്കും അവകാശപ്പെട്ടതാണെന്ന് ഓര്‍മ്മിപ്പിക്കാന്‍
നമുക്കൊരു അമ്മയുണ്ടോ ?
ഒന്നുമില്ലെങ്കില്‍, അന്തസ്സുള്ള അമ്മയുടെ മുലപ്പാലിന്റെ ഓര്‍മ്മ നഷ്ടപ്പെടാത്ത
ഒരു ചീളു കവിയെങ്കിലും ?


സ്വന്തം നാടിന്റെ തനിമയെ ആദരിക്കാന്‍
വിദ്യാഭ്യാസം കൊണ്ടൊന്നും ബുദ്ധി തെളിയില്ല.
തന്തക്ക് ജനിക്കുകതന്നെവേണം. അച്ഛനെ സത്യസന്ധതയോടെ തൊട്ടു കാണിക്കുന്ന
സ്നേഹമുള്ള അമ്മയില്‍ ജനിക്കുകതന്നെ വേണം !

തരിശിട്ട നിലങ്ങള്‍ പിടിച്ചെടുത്ത് പട്ടികജാതി-പട്ടിക വര്‍ഗ്ഗങ്ങളില്‍ പെട്ടവര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍
ത്രാണിയുള്ളവര്‍ ഉയര്‍ന്നുവന്നിരുന്നെങ്കില്‍
എന്ന് സ്വപ്നം കാണാന്‍ പോലും
പ്രായോഗികബുദ്ധി അനുവദിക്കുന്നില്ലല്ലോ
ഭഗവാനേ !!!!

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

നന്ദി,നന്ദന‍,ഭൂതത്താന്‍,ചിത്രകാരന്‍.
-അപ്പോള്‍ ഭൂതത്താനേ,ഒരേയൊരു സംശയം.ദളിതരും ആദിവാസികളും ഭൂമികിട്ടിയാല്‍ അത് തരിശിടുകയോ അന്യാധീനപ്പെടുത്തുകയോ ചെയ്യും,അല്ലേ?അപ്പോള്‍ ഈ കൃഷിയൊക്കെ ചെയ്യുന്നത് അമ്പലവാസികളും,കോട്ടും സ്യൂട്ടുമിട്ടവരും ശുഭ്രവസ്ത്രധാരികളുമൊക്കെയായിരിക്കും!

ചെളിയിലും ചേറിലും പണിയെടുത്ത് നമ്മളെ തീറ്റിപ്പോറ്റുന്നവരെ പിന്നാമ്പുറത്തു തന്നെ നിര്‍ത്താണാന്‍ ഏവര്‍ക്കും ഇഷ്ടം.അതുകൊണ്ടു തന്നെ കൃഷിഭൂമി അവര്‍ക്ക് കിട്ടുകയില്ല.അത് ടാറ്റയും ഹാരിസണും,കുത്തകക്കാരും ,കുലമഹിമയുള്ളവരും മറ്റും വെച്ചനുഭവിക്കും.അവരുടെ രോമത്തില്‍ ഒന്നു തൊടാന്‍ പോലും ആര്‍ക്കുമാവില്ല?മൂന്നാര്‍ ഓപ്പറേഷന്‍ പോയവഴിക്ക് പുല്ലുപോലും മുളക്കുന്നില്ല!പിന്നെന്തിനിനിയും ഇവര്‍ വീമ്പു പറയുന്നു?

chithrakaran:ചിത്രകാരന്‍ said...

ഈ പോസ്റ്റിന്റെ പ്രചോദനത്തില്‍ ചിത്രകാരന്റെ ചിന്തകള്‍ ഒരു പോസ്റ്റായി മാറി:തന്തക്കു പിറന്നവരുടെ ഗവണ്മെന്റ് !!!

നാട്ടുകാരന്‍ said...

പോസ്റ്റ് കൊള്ളാം. കൈയടി നേടുന്ന ആശയം!

എന്നാൽ ഇതിനു മുൻപ് ഇങ്ങനെ ഭൂമി വെറുതെ കിട്ടിയവരിൽ എത്രപെരുടെ കൈയിൽ ഇപ്പോൾ അതുണ്ട് എന്നൊന്നു അന്വെഷിക്കുന്നത് നന്നായിരിക്കും! ഇല്ലെങ്കിൽ അതിനെന്തു സംഭവിച്ചു എന്നെങ്കിലും അറിയണം!

മുതലു മുടക്കി ഭൂമിയിൽ കൃഷിയിറക്കി മാസങ്ങളും വർഷങ്ങളും കാത്തിരിക്കാൻ ഈ പറയപ്പെടുന്ന കർഷകത്തൊഴിലാളി തയ്യാരാവുമോ?

ഒരു സംശയം കൂടി : ഒരു ദിവസം പണിക്കു പോകുന്ന ഒരു തൊഴിലാളിക്കുടുംബത്തിനു കുറഞ്ഞത് ആയിരം രൂപ എങ്കിലും വരുമാനമുണ്ട്! അതായത് മാസം കുറഞ്ഞത് 25000 രൂപ! ഇത്രയും വരുമാനം ഉള്ള എത്ര മനുഷ്യർ നമ്മുടെ നാട്ടിലുണ്ട്? എന്നാൽ ഒരു ദിവസം പണിയില്ലാതായാൽ വീട്ടിൽ ഇവർ പട്ടിനിയിലാവും! കാരണമെന്താണ്? 5 ഏക്കർ സ്ഥലമുള്ള ഒരു ബൂർഷ്വാ മുതലാളി ഈ തുക കണ്ടിട്ടുണ്ടാവുമൊ? എന്നാലും അവന്റെ സ്ഥലം പിടിച്ചെടുത്ത് ഈ തൊഴിലാളിക്കു കൊടുക്കണം!

ഇങ്ങനെയുള്ളവരുണ്ടെങ്കിൽ നാടു നന്നാവാൻ വേറേ കാരണമൊന്നും വേണ്ടാ!

ഭൂതത്താൻ,നിങ്ങളുടെ കമെന്റിനു അബിനന്ന്ദനങ്ങൾ.

Kerala said...

ഭൂതത്താനോടും നാട്ടുകാരനോടും ഞാനും ചേരുന്നു.
ഇന്ന് ഭൂമിക്കു കൈ പൊള്ളുന്ന വിലയാണ്. ഈ അവസരത്തിലാണ് ഈ ദളിതനും പട്ടിക ജാതിക്കാര്‍ക്കും ഭൂമി വേണം എന്നാ ചിന്ത വന്നത്.
ഭൂമി പാട്ടത്തിനു എടുത്തു കഠിനദ്വാനികലായ നമ്മുടെ പഴയ തലമുറക്കാര്‍ നല്ല നിലയില്‍ കൃഷി ചെയ്തു സമ്പന്നരായ കാര്യം ഒന്ന് പിന്നിലേക്കു തിരിഞ്ഞു നോക്കിയാല്‍ നിങ്ങള്ക്ക് കാണുവാന്‍ സാധിക്കും. അന്നും അരയും തലയും മുറുക്കി കൃഷി ചെയ്യുന്നവര്‍ക്ക്‌ ദാസ്യ വേല ചെയ്യുവനായിരുന്നു ദളിതര്‍ക്കും പട്ടിക ജാതികാര്‍ക്കും താല്പര്യം.
കരം അടക്കേണ്ടി വരുമല്ലോ എന്ന ഒറ്റ കാരണം കൊണ്ട് പലരും അന്ന് കൃഷിയോട് താല്പര്യം കാണിച്ചില്ല. ഇന്നും കൃഷിഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നവര്‍ക്ക്‌ പാട്ടത്തിനു എടുത്തു പൊന്ന് വിളയിക്കാന്‍ ഉള്ള ഭൂമി കിട്ടും. എന്നാലും എത്ര ദളിതര്‍ അതിനു തയ്യാറാവും?
വോട്ട് ബാങ്ക് മുന്നില്‍ കണ്ടു മുതല കണ്ണീര്‍ ഒഴുക്കുന്നതും, മറ്റുള്ളവരുടെ മാനുഷീക പരിഗണനകള്‍ ഇവര്‍ ചൂഷണം ചെയ്യുന്നതും സമൂഹത്തിനു കാലം തെളിയിച്ചു കൊടുക്കും!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കൃഷിപ്പണിക്ക് നാട്ടില്‍ ആളെ കിട്ടുന്നില്ല.സ്വന്തമായി കൃഷിയിടത്തില്‍ അദ്ധ്വാനിക്കാനും താല്പര്യമില്ല. ചേറിലും ചളിയിലും ഇറങ്ങണം, അദ്ധ്വാനം കൂടുതല്‍ എന്നൊക്കെ പറഞ്ഞ്. കെട്ടിടനിര്‍മ്മാണ ജോലിക്കാണ് തൊഴിലാളികള്‍ക്ക് താല്പര്യം. 350 രൂപ ആണിന് കൂലി, 200 പെണ്ണിന്. എന്നിട്ടും ആളെ കിട്ടില്ല. അവിടെ ദലിതരെന്നോ അടിത്തട്ടെന്നോ വത്യാസമൊന്നും കാണുന്നില്ല. ഇപ്പോ കാണുന്ന വത്യാസം, ആന്ധ്രാക്കാരന്‍, തമിഴന്‍, ബംഗാളി എന്തിന് നേപ്പാളി എന്നൊക്കെയാണ്. അവരാണിപ്പോള്‍ നാട്ടില്‍ പണിയെടുക്കാന്‍ കൂടുതല്‍. .

മലയാളിക്ക് നാട്ടില്‍ പണിയെടുക്കാന്‍ നാണക്കേടാണ്. പുറത്ത് പോയാല്‍ എന്തും ചെയ്യും. കാശുണ്ടെങ്കില്‍ ആന്ധ്രാക്കാരന്റെ അരി വാങ്ങിത്തിന്നാം എന്നാണ് നമ്മൂടെ ചിന്ത.

ഭൂതത്താന്‍ പറഞ്ഞതാണ് കാര്യം.
ദലിതന്റെ കാര്യം പറഞ്ഞാല്‍ കൈയടി കൂടുതല്‍ കിട്ടും. മനുഷ്യന്റെ കാര്യം പറയാനാണ് ആളില്ലാത്തത്.
മറ്റ് സമുദായക്കാരേക്കാള്‍ നല്ലരീതിയില്‍ ജീവിക്കുന്ന ദലിതര്‍ എന്റെ കൂട്ടുകാരയി ഉണ്ട്. കേരളത്തിലിന്ന് അദ്ധ്വാനിക്കാന്‍ ആരോഗ്യമുള്ളവന് ജോലി ചെയ്താല്‍ ജീവിക്കാനുള്ള വക കിട്ടും. അല്ലെങ്കില്‍ എന്ത് കൊണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഇത്രയധികം? അവര്‍ ഗള്‍ഫില്‍ വന്ന് സമ്പാദിക്കുന്ന പോലെയാണ് കേരളത്തിലേക്ക് വരുന്നത്.
എല്ലാം സര്‍ക്കാര്‍ കൊണ്ടത്തരണം എന്ന് പറഞ്ഞിരിക്കുന്ന സമൂഹം മലയാളികള്‍ക്കിടയിലല്ലാതെ വെറെ എവിടേയും കാണില്ല.

10 സെന്റ് സ്ഥലമുണ്ടെങ്കില്‍ അതില്‍ സ്വന്തം ആവശ്യത്തിന് ഒരു പച്ചമുളക് ചെടി വെച്ച് പിടിപ്പിക്കില്ല. എന്നിട്ട് തമിഴന്റെ പച്ചമുളക് കാത്തിരിക്കും. അതിനെങ്ങാനും വിലകൂടിയാല്‍ സര്‍ക്കാരിന്റെ നെഞ്ചത്തോട്ട് (രാഷ്ട്രീയ ബേധമില്ല) കേറും.

ഭൂതത്താന്‍, അഭിനന്ദങ്ങള്‍.

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com