About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday, 4 September 2009

ഉത്സവക്കാലത്തെ ചാനല്‍ ദുരന്തങ്ങള്‍..

ണം മലയാളികളുടെ ദേശീയോത്സവമാണു എന്നാണു സങ്കല്‍പ്പം.പക്ഷേ ഞാനീക്കുറിപ്പെഴുതുന്ന മാവേലിയുടെ സ്വന്തം നാമധേയത്തിലറിയപ്പെടുന്ന,മഹാബലിക്കര എന്ന ഈ മാവേലിക്കരയില്‍ പോലും അത് ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളിലധിഷ്ടിതമായ ഒരാഘോഷമാണെന്നതാണു പച്ചപ്പരമാര്‍ത്ഥം.തിരുവോണം പോലുമാഘോഷിക്കാത്ത മറ്റു മതസ്ഥര്‍ക്ക് പായസ്സവും ഓണവിഭവങ്ങളും നല്‍കിപ്പോരുന്നതും ഒരാചാരമാകുന്നു.പകരം റംസാനും ക്രിസ്മസ്സിനും അവര്‍ ‍വീട്ടിലേക്ക് ക്ഷണിക്കുകയോ ബിരിയാണിയോ അപ്പവും പോത്തിറച്ചിയും കേക്കുമോ പകര്‍ന്നു നല്‍കുകയും ചെയ്യും.
അപ്പോഴും ജാതി-മത ഭേദമില്ലാതെ മലയാളികളെ ഓണനാളുകളിലൊന്നാക്കിയിരുന്നത് ഓണാവധിയിലെ കുടുംബസംഗമങ്ങളും നാട്ടിലെ സൌഹൃദസന്ദര്‍ശനങ്ങളും കൂട്ടായ്മകളുമായിരുന്നു.വീട്ടില്‍ സദ്യയൊരുക്കില്ലെങ്കിലും സൌജന്യനിരക്കില്‍ ലഭിക്കുന്ന അരിയ്ക്കും പഞ്ചസാരക്കും പാമോയിലിനും വെളിച്ചെണ്ണയ്ക്കുമായി നാട്ടിലെ മാവേലിസ്റ്റോറുകള്‍ക്കും ഓണച്ചന്തകള്‍ക്കും മുന്നില്‍ തിക്കിത്തിരക്കി ഓണത്തെ മനസ്സിലേക്ക് ആവാഹിച്ചവരാണു കേരളീയര്‍.നാട്ടിന്‍പുറത്തെ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്ബു‍കാരോ പാരലല്‍ കോളേജുകാരോ മഹിളാസമാജക്കാരോ ഒരുക്കുന്ന ഓണാഘോഷങ്ങളില്‍ പൂവിടാനും ഓടാനും ചാടാനും വടം വലിക്കാനും ആര്‍പ്പുവിളിക്കാനുമൊക്കെ ആബാലവൃദ്ധം ജനങ്ങളെത്തിയിരുന്നു.പിന്നെ, സായന്തനങ്ങളില്‍ അല്‍പ്പം പൂസ്സായി ചേട്ടന്മാരുടെ ഓണത്തല്ല്!

വയലേലകള്‍ തരിശിടാനും പറമ്പുകളില്‍ കോണ്‍ക്രീറ്റ് സൌധങ്ങള്‍ നിര്‍മ്മിച്ചശേഷം അവശിഷ്ട ഇടങ്ങള്‍ തറക്കല്ലും തറയോടും പാകി ഭംഗിയാക്കാനും തുടങ്ങിയത്തോടെ ഓണത്തിനു കാര്‍ഷികോല്‍ത്സവമെന്ന പ്രാധാന്യം നഷ്ടപ്പെട്ടു: അതിന്റെ മതേതരമായ പ്രച്ഛായ മാഞ്ഞുപോയി.എന്നിട്ടും നാട്ടിന്‍പുറങ്ങളിലെ കൂട്ടായ്മകളിലൂടെ നിലനിന്നു പൊരുകയായിരുന്ന ആ നന്മകളൊക്കെയും അടുത്തകാലത്ത് പൊടുന്നനെ അപ്രത്യക്ഷമായിത്തുടങ്ങി.

ഓണത്തിന്റെ പഴയ പ്രതാപവും പ്രൌഡിയും ഇനിയൊരിക്കലും തിരിച്ചു വരുകയില്ല.എന്തുകൊണ്ടെന്നാല്‍, മലയാളിക്കിനിയൊരിക്കലും ഒരു കാര്‍ഷികസമൂഹമായി നിലനില്‍ക്കാനാകില്ല.ആ പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോയിരിക്കുന്നു.അതിനി വിളക്കിച്ചേര്‍ക്കാനാകില്ല.ആത്മാവു നഷ്ടപ്പെട്ട ഉത്സവമായി ഓണം മാറിയതിനു കാരണമിതാണു.
ഉയര്‍ന്ന ജീവിതനിലവാരമാണു മറ്റൊരു കാരണം.അഗതികളായ ആദിവാസികളും ചെറിയൊരുശതമാനം പട്ടിണിപ്പാവങ്ങളുമൊഴിച്ചു ബഹുഭൂരിപക്ഷം മലയാളിയ്ക്കും ഇന്നു ദാരിദ്ര്യവും പട്ടിണിയുമില്ല.വേലയുണ്ടു:പക്ഷേ പണിയെടുക്കാനാളില്ല.ആണ്ടിലൊരിക്കല്‍ മാത്രം വരുന്ന ഓണത്തിനു വിഭവസമൃദ്ധമായ സദ്യ ഉണ്ണാനായി കൊതിയോടെ കാത്തിരിക്കേണ്ട ഗതികേട് അവര്‍ക്കില്ല.85 ശതമാനം പേര്‍ക്കും മൊബൈല്‍ ഫോണും 79 ശതമാനം പേര്‍ക്കും ടെലിവിഷനുമുള്ള ഒരു ജനതക്ക് ആര്‍ഭാടങ്ങള്‍ക്ക് എന്തു കുറവു?കാണം വിറ്റും ഓണം ഉണ്ണേണ്ട ദുര്‍ഗ്ഗതി ആര്‍ക്കാണുള്ളത്? കാണം വിറ്റില്ലെങ്കിലും അധാരം ബ്ലേഡില്‍ വെച്ചും അവര്‍ മുന്തിയ ഇനം ബൈക്കു വാങ്ങും:പുതിയ മോഡല്‍ മൊബൈലും ടി.വിയും വാങ്ങും.

സത്യം പറയണമെല്ലോ:ആര്‍ഭാടത്തിനും ആഡംബരത്തിനും ജാതി-മത ഭേദമില്ല.ആനന്ദത്തിന്റെ വഴികള്‍ക്കും അങ്ങനെ തന്നെ.യഥാര്‍ത്ഥ മതേതരത്വം മലയാളി കിറുകൃത്യമായി പാലിക്കുന്നത് ഇക്കാര്യങ്ങളിലാണു. ബിവറേജസ് കോര്‍പ്പറേഷന്‍ കടകള്‍ക്കു മുന്നില്‍ ഏകോദരസഹോദരരെപ്പോലെ ക്യൂനില്‍ക്കുന്ന മലയാളിയുടെ അച്ചടക്കം പഠനവിഷയമാക്കേണ്ടതാണു.ഇക്കഴിഞ്ഞ തിരുവോണനാളടക്കമുള്ള ഏഴു ദിവസങ്ങളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ കടകളില്‍ നിന്നു മാത്രം മലയാളി വാങ്ങിയത്154.40 കോടി രൂപയുടെ മദ്യമാണു.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 41.53 ശതമാനം വര്‍ദ്ധനവ്.ഇക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാ‍ലകള്‍,കള്ളുഷാപ്പുകള്‍,ബാറുകള്‍,ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ വിറ്റുപോയ മദ്യത്തിന്റെ കണക്കു കൂടി കൂട്ടിയാല്‍ 1000കോടിക്കു മേലെങ്കിലും വരും!പിന്നെ,മുക്കിനും മൂലയിലുമുള്ള കൊട്ടുവടി-ആനമക്കി ഷാപ്പുകളിലെ സമാന്തരമദ്യവില്‍പ്പന കൂടി ചേര്‍ത്താല്‍ മലയാളി ലോകോത്തര നിലവാരത്തിലെത്തിയെന്നു നിസ്സംശയം പറയാം.വിനോദത്തിനു ഇത്രയധികം ചെലവഴിക്കുന്നവര്‍ക്ക് എന്നും ഓണമാഘോഷിക്കാം.ക്രിസ്മസോ റംസാനോ അടിച്ചുപൊളിക്കാം.ആത്മാവ് നഷ്ടപ്പെട്ട മലയാളിക്ക് എന്തും ഒരടിച്ചുപൊളി ഉല്‍ത്സവമാക്കാം.അതിനവരെ പ്രോത്സാഹിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും മലയാളിയുടേ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായിമാറിയിരിക്കുന്ന ടെലിവിഷന്‍ ചാനലുകളാണു.മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു സിദ്ധാന്തിച്ച കാള്‍ മാര്‍ക്സ് കേരളത്തിലിപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ എഴുതുമായിരുന്നു:മലയാളിയെ മയക്കുന്ന കറുപ്പാണു ഇവിടുത്തെ ടി.വി ചാനലുകള്‍!

വാലന്റൈന്‍സ് ദിനവും അക്ഷരതൃതീയയും വരെ വലിയ സംഭവങ്ങളാക്കി അതില്‍ വ്യാപാരസദ്ധ്യതകളുടെ നൂറു മേനി വിളയിച്ചവരാണു നമ്മുടെ ചാനലുകള്‍.ഈ ഓണക്കാലത്തും അവര്‍ പതിവു തെറ്റിച്ചില്ലസര്‍വ്വം സിനിമമയമായിരുന്നു വിഭവങ്ങളെല്ലാം.‘സൂപ്പര്‍ ഡ്യൂപ്പര്‍‘ ‘മെഗാഹിറ്റ്’ സിനിമകള്‍.പിന്നെ, ഏതെങ്കിലും സിനിമയില്‍ ഒന്നു മുഖം കാണിക്കുക മാത്രം ചെയ്തിട്ടുള്ള ‘താരങ്ങളു’ടെ കൊച്ചുവര്‍ത്തമാനങ്ങള്‍.മൂന്നാംകിട മിമിക്രിക്കാരുടെ കോപ്രായങ്ങള്‍.നാലാംകിട ഗായകരുടെ കുടുംബവിശേഷങ്ങള്‍...

യേശുദാസിനെപ്പോലുള്ള മഹാഗായകരെ നമ്മു‍ടെ ചാനലുകല്‍ക്കു വേണ്ട.എം.ടിയേയും ഹരിഹരനേയും ,ഒ.എന്‍.വിയേയും,ദക്ഷിണാമൂര്‍ത്തിയേയും,കെ.രാഘവനേയും,ടി.വി ചന്ദ്രനേയും ഷാജി കരുണിനേയും പ്രിയനന്ദനനേയുമൊന്നും അവര്‍ക്ക് വേണ്ട.അവരുടെ വിശേഷങ്ങള്‍ മലയാളികള്‍ക്കറിയില്ല.മാധവിക്കുട്ടിയും മുകുന്ദനും സേതുവും ഡോ സുകുമാര്‍ അഴീക്കോടും സുഗതകുമാരിയും ഒരു ഓണത്തിനും ഈ സ്റ്റുഡിയോകളിലേക്ക് ക്ഷണിക്കപ്പെട്ടിട്ടില്ല.മലയാളിയുടെ ഭാഗധേയം നിര്‍ണ്ണയിച്ച, ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളായ വി.എസ്.അച്ച്യുതാനന്ദന്‍,കെ.ആര്‍.ഗൌരിയമ്മ,കെ.കരുണാകരന്‍,ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍.. ഇവരെയൊക്കെ നമ്മുടെ ചാനലുകാര്‍ വിസ്മരിച്ചിരിക്കുന്നു.മലയാളിയെ വിശ്വത്തോളം ഉയര്‍ത്തിയ കെ.കസ്തൂരിരംഗന്‍,ജി.മാധവന്‍ നായര്‍,എം.എസ്.സ്വാമിനാഥന്‍,അമൂലിന്റെ സ്ഥാപകന്‍ കുര്യന്‍,ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍,ടി.എന്‍.ശേഷന്‍......ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച,വരും തലമുറകള്‍ക്ക് പ്രകാശഗോപുരങ്ങളായ എത്രയെത്ര കേരളീയര്‍ ജീവിച്ചിരിക്കുന്നു.വിവിധ മതസംഘടനകളുടെ തലപ്പത്തുള്ള,സര്‍വ്വരാലും ആദരിക്കപ്പെടുന്ന ആത്മീയനേതാക്കളും സക്രിയരായി ഇരിക്കുമ്പോഴാനു നമ്മള്‍ ഏതു ചാനല്‍ തുറന്നാലും ഓണത്തിനും റംസാനും ക്രിസ്മസിനും റിനി ടോമിയുടേയും സുരാജ് വെഞ്ഞാറമ്മൂടിന്റേയും ജ്യോത്സ്നയുടേയും കുടിയന്‍ ബൈജുവിന്റേയും സുഭാഷിതങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും കണ്ടുകൊണ്ടിരിക്കുന്നത്.കേരളീയരുടെ ജീവിതമണ്ഡലങ്ങളില്‍ വെളിച്ചം പകര്‍ന്നു നല്‍കിയവരെ തമസ്കരിച്ച് ,അവര്‍ക്ക് നല്‍കേണ്ട കസേരകളില്‍ ഈ ചാനലുകള്‍ പിടിച്ചിരുത്തിയവരെ നോക്കുക.ഇവര്‍ പകര്‍ന്നുനല്‍കുന്ന ജീവിത‍മൂല്യങ്ങളെന്താണു?എന്താണീ അര്‍ത്ഥശൂന്യമായ കൊച്ചുവര്‍ത്തമാനങ്ങള്‍‍ മലയാളിപ്രേക്ഷകര്‍ക്ക് കൈമാറുന്ന സന്ദേശം?

ഒരു ദേശീയദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ഓണം.ആന്‍ഡ്രാമുഖ്യമന്ത്രി ഡോ.രാജശേഖര റെഡ്ഡിയുടെ മരണത്തില്‍ കലാശിച്ച ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള ഉദ്വേഗജനകമായ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ചാനലുകള്‍ ഈ കോമഡിഷോകള്‍ തുടരുകയായിരുന്നു.നാളെ, കേരളത്തില്‍ ഇതേപോലൊരു ട്രാജഡി എതെങ്കിലുമൊരുത്സവകാലത്ത് സംഭവിച്ചാല്‍,ജനനായകര്‍ ആരെങ്കിലും മരിച്ചാല്‍,വന്‍ അപകടം നടന്നാല്‍..അപ്പോഴും ചാനലുകള്‍ യാതൊരുളിപ്പുമില്ലാതെ,ഔചിത്യബോധമില്ലാതെ, ഈ തറപ്പരിപാടികള്‍ മുടക്കം കൂടാതെ തുടരും.മലയാളി അതിനു മുന്നില്‍ കണ്ണും മിഴിച്ചിരിക്കും.അങ്ങനെ ഉത്സവം അടിച്ചു പൊളിക്കും.ദുരന്തം മാര്‍ക്കറ്റബിള്‍ കമ്മോഡിറ്റിയല്ല.അതിനു സ്പോണ്‍സറെ കിട്ടില്ലല്ലോ.

ഒന്നുകൂടി:ഇത്തവണയും റംസാന്‍ മാസത്തിനിടയ്ക്കാണു ഓണം വന്നത്.നോമ്പനുഷ്ഠിച്ച് ആദ്ധ്യാത്മിക പുണ്യത്തിന്റെ ദിനങ്ങള്‍ പിന്നിടുന്ന വലിയൊരു വിഭാഗം ജനത ഇവിടെയുള്ള കാര്യം ഈ അടിപൊളി ചാനലുകാര്‍ക്കാര്‍ക്കെങ്കിലും ഓര്‍മയുണ്ടോ?

14 comments:

ടോട്ടോചാന്‍ (edukeralam) said...

കാത്തിരിക്കാം അടുത്ത ഓണത്തിനായി....അന്നും എന്ത് സംഭവിക്കുമെന്ന്?

സത്യാന്വേഷി said...

താങ്കൾ പറഞ്ഞതു ശരിയാണ്. ഓണം സർക്കാർ ചെലവിലുള്ള ഒരാഘോഷമാണ്. മാധ്യമങ്ങളും കച്ചവടസ്ഥാപനങ്ങളും ചാനലുകാരും എല്ലാം ചേർന്ന് അത് കേരളീയരുടെ ‘മുഴുവൻ’ ഉത്സവമാക്കി മാറ്റി. അതു തങ്ങളുടെ ഉത്സവമല്ലെന്നു തുറന്നു പറയാൻ ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ഭയമാണ്. അവരെ ഉടൻ ഈ മാധ്യമങ്ങൾ വർഗീയവാദികളാക്കി മുദ്രകുത്തും.
സിനിമാപ്പാട്ട് അനുകരിച്ചു പാടുന്നവരും മറ്റുള്ളവരെ അനുകരിച്ചു കോപ്രായം കാണിക്കുന്നതും മാത്രമാണ് ഇന്നത്തെ കല.(അവ കലയല്ലെന്ന അഭിപ്രായമില്ല) എന്നാൽ സർഗാത്മകമായി സൃഷ്ടി നടത്തുന്നവരെ ആദരിക്കാനോ അംഗീകരിക്കാനോ ആരുമില്ല.
വളിപ്പുകൾ കണ്ട് പൊട്ടിച്ചിരിക്കുന്നവർക്ക് സർഗാത്മക സൃഷ്ടികൾ ‘പൊതിയാത്തേങ്ങകൾ’ ആയിരിക്കും.

നാട്ടുകാരന്‍ said...

ചക്കരയുമ്മ ........ കുട്ടാ......
ആരെങ്കിലുമൊക്കെ ഇതൊക്കെ പറയണം .......
എന്നാലല്ലേ നമുക്കിനിയും ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റൂ ......

"ബിവറേജസ് കോര്‍പ്പറേഷന്‍ കടകള്‍ക്കു മുന്നില്‍ ഏകോദരസഹോദരരെപ്പോലെ ക്യൂനില്‍ക്കുന്ന മലയാളിയുടെ അച്ചടക്കം പഠനവിഷയമാക്കേണ്ടതാണു."
ഇതല്ലേ നമ്മള്‍ സ്കൂളില്‍ പഠിച്ച നാനാത്വത്തില്‍ ഏകത്വം !
പിന്നെ , മാനുഷരെല്ലാരുമൊന്നുപോലെ എന്നൊക്കെ പറയുന്നത് .

Baiju Elikkattoor said...

എന്നാണ് നമ്മുടെ ആത്മാവ് നഷ്ടപ്പെട്ടത്‌? അറിയില്ല. എങ്കിലും "അടിച്ചുപൊളി" എന്നാ വാക്ക് നമ്മുടെ നിത്യ ജീവിതത്തില്‍ ചിരപ്രതിഷ്ഠ നേടിയപ്പോഴേക്കും ആത്മാവ് നഷ്ടപ്പെട്ടിരുന്നൂ! ഈ വൃത്തികെട്ട വാക്ക് കേള്‍ക്കുന്നത് എനിക്ക് അറപ്പാണ്, ഞാന്‍ ഒരിക്കലും അത് പറയില്ല. മലയാളിയുടെ മനസിന്‍റെ ജീര്ണ്ണതയാണീ വാക്കിലൂടെ പ്രതിഭലിക്കുന്നത്!

അടുത്തിടെ ഇത്ര ചിന്തോദ്ദീപകമായ ഒരു പോസ്റ്റു വായിക്കാന്‍ കഴിഞ്ഞിട്ടില്ല, നന്ദി.

നിരക്ഷരന്‍ said...

ആറാമത്തെ പാരഗ്രാഫില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് താഴെ കൈയ്യൊപ്പ് ....

Anonymous said...

ഹിന്ദുവല്ലാത്ത ഞാന്‍ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ എന്‍റെ ഗ്രാന്‍റ് പേരന്‍റ്സ് പറഞ്ഞു തന്നും ആഘോഷിപ്പിച്ചുമാണ് ഓണം എന്തെന്ന് മനസിലാക്കിയത്. തൊഴാന്‍ പോയിരുന്നില്ല എന്നതൊഴിച്ചാല്‍ മറ്റെല്ലാം കൊണ്ടും ഓണം ഞങ്ങള്‍ക്കെല്ലാം സന്തോഷത്തിന്‍റെ നിമിഷങ്ങളായിരുന്നു. ഓരോ ഓണത്തിനും വേണ്ടി കാത്തിരുന്നു. മഹാബലിയെ സ്നേഹിക്കുകയും വാമനനെ ഈര്‍ഷ്യയോടെ നോക്കുകയും ചെയ്തു. അന്നൊന്നും അത് ഹൈന്ദവാഘോഷം ആണെന്ന് തോന്നിയില്ല. ഇന്നും തോന്നുന്നുമില്ല. തൊണ്ണൂറുകളില്‍ വന്ന രാഷ്ട്രീയ വ്യതിയാനങ്ങളും ഇപ്പോള്‍ മാധ്യമങ്ങളൂമാണ് അത്തരം ഒരു ചുവ കൊണ്ടുവന്നിട്ടുള്ളത്. ഈദും ക്രിസ്തുമസും ആരെല്ലാം ആഘോഷിച്ചാലും ഇല്ലെങ്കിലും ഓണം എന്‍റെ ആഘോഷമാണ്. ഐ ഡോണ്ട് കേര്‍ എബൗട്ട് മതം അറ്റ് ഓണം...ഓണം ഹിന്ദുക്കളുടെ ആഘോഷമാണ്, മറ്റുള്ളവര്‍ക്കെന്ത് കാര്യം എന്ന് ഒരു ഹിന്ദുവും പറയുകയുമില്ല എന്നും എനിക്കറിയാം. വൈ.എസ്.ആറിന്‍റെ മരണ വാര്‍ത്ത ഓണപ്പിറ്റേന്ന് രാവിലെ സ്ഥിരീകരിക്കും വരെ അദ്ദേഹം ഏതോ കാട്ടു ഗ്രാമത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തില്‍ ന്യൂസ് അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്ന ആളാണ് ഞാന്‍. അദ്ദേഹത്തെ ആ ഓണം കേറാ മൂല ഗ്രാമത്തില്‍ കണ്ടെത്തുന്നതും മറ്റും സങ്കല്പ്പിച്ചാണ് തലേന്ന് ഉറങ്ങാന്‍ പോയതും. ആ വാര്‍ത്ത വന്നപ്പോള്‍ ഏതു മരണവാര്‍ത്തയിലുമെന്നതു പോലെ ഡിപ്രസ്ഡ് ആയി ചാനല്‍ മാറ്റുകയും ചെയ്തു. പിന്നീട് അല്പം കോമഡി പ്രോഗ്രാമുകളും സിനിമയും കണ്ടാണ് ആശ്വസിച്ചത്. റംസാന്‍ അനുഷ്ഠിക്കുന്ന കേരളീയര്‍ ഒരിക്കലും ഓണത്തെ തള്ളിപ്പറയുകയില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. പോസ്റ്റുകളും കമന്‍റുകളും കൊണ്ട് ബ്ലോഗിലെങ്കിലും ഇരുള്‍ വീഴ്ത്താതെ നാം നോക്കണം. യേശുദാസിന്‍റെയും എം ടിയുടെയും ചന്ദ്രന്‍റെയും കരുണാകരന്‍റെയും മാധവന്‍ നായരുടെയും ഓണം എന്തായിരിക്കുമെന്നും അവര്‍ എന്തു പറയുമെന്നും ഇത്രയും കാലം കണ്ടും കേട്ടും വായിച്ചും ഊഹിക്കാന്‍ കഴിയും. അപൂര്വ്വം ന്യൂസ് ഫില്ലറുകളായ അല്ലലുകള്‍ക്കിടയില്‍ ഓണച്ചന്തക്കു പോകുന്ന സാധാരണക്കാരന്‍റെ പരാതികള്‍ കേള്‍ക്കാനാണ് കൗതുകം. കോമഡി പ്രോഗ്രാം നടത്തി ജീവിക്കുന്ന, ഇന്നത്തെ സൂപ്പറുകളേക്കാള്‍ ടാലന്‍റുള്ള പാവങ്ങളൂടെ 'കോപ്രായ'ങ്ങള്‍ കേട്ടു ചിരിക്കാനാണ് സുഖം...

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ഓണം എല്ലാവരും ഒത്തൊരുമിച്ച് അഘോഷിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല,അനോനീ, ഇതെഴുതിയത്.ഒരു കാലത്തും മറ്റു മതസ്ഥര്‍ തനിമയോടെ അതാഘോഷിച്ചിട്ടില്ല എന്ന് കണ്ടറിഞ്ഞവനാണു ഞാന്‍.അതിനു അപവാദങ്ങളുണ്ടു.ക്രിസ്മസും റംസാന്‍ വ്രതവുമൊക്കെ മറ്റുമതങ്ങളിലെ ചിലര്‍ ആഘോഷിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നതു കൊണ്ടു അവ എല്ലാവിഭാഗങ്ങളുടേയും ആഘോഷ/അനുഷ്ഠാനമാകില്ലല്ലോ.ഓണവും വിഷുവുമൊക്കെ അടിസ്ഥാനപരമയി കാര്‍ഷികോല്‍‍സവങ്ങളായിരുന്നതിനാല്‍ അവയ്ക്ക് ശക്തമായൊരു മതേതര അടിത്തറയുണ്ടായിരുന്നു.ഇനി ഓണത്തിന്റെ മതേതരസ്വഭാവം നിലനില്‍ക്കുക ഉപഭോക്തൃമേള എന്ന നിലയില്‍ മാത്രമായിരിക്കും.എല്ലാ കാലവും ഒരുപോലയല്ലല്ലോ,അനോനീ.

മഹാന്മാരായ മലയാളികള്‍‍ക്കു പകരം നാലാംകിടക്കാരുടെ വളിപ്പുകളിഷ്ടപ്പെടുന്ന താങ്കളുള്‍പ്പെടെയുള്ളവരെ ഓര്‍ത്ത് വ്യസനിക്കുന്നു.നാളെ പിന്നെയും സുനാമി വന്നാല്‍ ആ ദുഖം മറക്കാനായി വാര്‍ത്തക്കിടയില്‍ കോമഡി ഷോ കൂടി ഉള്‍പ്പെടുത്തണമെന്നു താങ്കളെപ്പോലുള്ളവര്‍ വാദിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ബഹുജനം പലവിധം!

കാവലാന്‍ said...

"മറ്റു മതസ്ഥര്‍ തനിമയോടെ അതാഘോഷിച്ചിട്ടില്ല എന്ന് കണ്ടറിഞ്ഞവനാണു ഞാന്‍.അതിനു അപവാദങ്ങളുണ്ടു"

വ്യത്യസ്ഥ മതസ്ഥര്‍ എന്ന ചിന്ത തന്നെയില്ലാതെ എന്റെ ഗ്രാമത്തില്‍ ഓണം ആഘോഷിക്കുന്നു,
അത് ഒരപവാദമാണെങ്കില്‍ തന്നെയും!.ഇത്തവണയും അതങ്ങനെത്തന്നെയായിരുന്നു ചെറുതായി വിവരിക്കാനാവാത്തതിനാല്‍ ചുരുക്കുന്നു.

മാണിക്യം said...

Good post!

എന്താണീ അര്‍ത്ഥശൂന്യമായ കൊച്ചുവര്‍ത്തമാനങ്ങള്‍‍ മലയാളിപ്രേക്ഷകര്‍ക്ക് കൈമാറുന്ന സന്ദേശം?


ആരെങ്കിലും ഒക്കെ ഈ വിധത്തിലും ചിന്തിക്കുന്നല്ലൊ നന്നായി!!

Areekkodan | അരീക്കോടന്‍ said...

വളരെ ശരിയാണ്‌.ഓണത്തിന്‌ കേരളം കുടിച്ചു തുലച്ച കാശും ആര്‍മാദിച്ചു കളഞ്ഞ സമയവും ശരിയായി ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ എന്തൊക്കെ സാധിക്കുമായിരുന്നു...പക്ഷേ ആര്‌ ചിന്തിക്കാന്‍?

bilatthipattanam said...

ഭായി , പൂർണ്ണമായ സത്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്........
ഇന്ത്യൻ ടി.വി.ചാനലുകൾ മുഴുവൻ ആഘോഷങ്ങൾ നടത്തുവാൻ ക്രിക്കറ്റുകളിക്കാരേയും,സിനിമാക്കാരെയും ദത്തെടുത്തിരിക്കയാണ്...
ഇവിടെ മലയാളികളുടെ കൂടെ താമസിക്കുന്ന ഒരു ശ്രീലങ്കൻ കഴിഞ്ഞദിവസം ചോദിച്ചു “നിങ്ങളുടെ നാട്ടിൽ സാംസ്കാരികനായകന്മാർ ആരും ഇല്ലേ..എന്ന് ?”

krish | കൃഷ് said...

ഇപ്പോഴത്തെ ഓണമെന്നാൽ..
കച്ചവട ഓണം,
ചാനലോണം,
റെഡിമെയ്ഡ്‌ഓണം,
ഹോട്ടലോണം,
ബിവറേജസോണം,
എന്ന സ്ഥിതിയിലായി.
"നിങ്ങളുടെ ഓണം ഞങ്ങളോടൊപ്പം ആഘോഷിക്കൂൂ.."

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ശ്രീലങ്കക്കാരന്‍ ബിലാത്തിപ്പട്ടണത്തോടു ചോദിച്ചതാണു ശരി:ഇവിടെന്താ സാംസ്കാ‍രിക നായകരാരുമില്ലേ?ഇതു അവരെന്താണു ചാനലുകാരോടു ചോദിക്കാത്തത്?അവരുടെ മുട്ടിടിക്കുമോ?

eda said...

情趣,G點,性感丁字褲,情趣,角色扮演服,吊帶襪,丁字褲,情趣用品,無線跳蛋,男女,

按摩棒,電動按摩棒,飛機杯,視訊,自慰套,自慰套,情趣用品,情趣內衣,

情趣按摩棒,自慰套,角色扮演,按摩棒,跳蛋,情趣跳蛋,
.,
潤滑液,SM,內衣,性感內衣,自慰器,充氣娃娃,AV,

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com