About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday, 21 August 2009

ഒരു ന്യായാധിപന്റെ വിശ്വാസപ്രഖ്യാപനങ്ങള്‍

.എസ് ആര്‍ ‍ഒ ചെയര്‍മാനായിരുന്ന കെ.കസ്തൂരിരംനു കേരള ബ്രാഹ്മണ സഭ പത്തു വര്‍ഷം മുന്‍പ് കൊച്ചിയില്‍ ഒരു സ്വീകരണം നല്‍കി.
-എന്തിനായിരുന്നു,ഈ ജാതി സംഘടന കൊച്ചിയില്‍ ജനിച്ച ലോകപ്രശസ്തനായ ഈ ശാസ്ത്രജ്ഞനു വരവേല്‍പ്പ് നല്‍കിയത് എന്ന് അന്വേഷിച്ചപ്പോള്‍ ഞെട്ടിപ്പോയി.സാരസ്വത ബ്രാഹ്മണനായ‘നമ്മുടെയാള്‍‘ ഉന്നത പദവിയിലെത്തിയതിന്റെ സന്തോഷപ്രകടനമായിരുന്നു അത്. ആ സ്വീകരണത്തെ അതിനിശിതമായി വിമര്‍ശിച്ചു കൊണ്ട് ഈ ലേഖകന്‍ സമീക്ഷയില്‍ എഴുതിയിരുന്നു.ഭരണഘടനാപദവികള്‍ വഹിക്കുന്നവരും പൊതു സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരും ജാതി-മത സംഘടനകളൊരുക്കുന്ന സ്വീകരണങ്ങളിലോ സംഘടനാപരമായ ചടങ്ങുകളിലോ പങ്കെടുക്കുന്നത് ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലു തന്നെ തകര്‍ക്കുന്ന അപകടകരമായ പ്രവണതയാണു.

കഴിഞ്ഞ ആഴ്ച്ച കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടില്‍ നടന്ന സീറോ മലബാര്‍ സഭ അല്‍മായ അസംബ്ലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സുപ്രീകോടതി ജഡ്ജിയായ സിറിയക് ജോസഫ് നടത്തിയ പ്രഖ്യാപനങ്ങള്‍ കേട്ട് പണ്ടത്തേതിനെക്കാള്‍ ഞെട്ടിപ്പോയി.ഒരു മതസംഘടനയുടെ വേദിയില്‍ കയറി നിന്ന് ഉന്നത ഭരണഘടനാപദവി വഹിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ എങ്ങനെ ധൈര്യം വന്നു? പദവികള്‍ക്കുപരി സഭയോടാണു താന്‍ കൂറും വിശ്വാസവും പുലര്‍ത്തുന്നുവെന്നാണു അദ്ദേഹം വ്യക്തമാക്കിയതെന്ന് മാതൃഭൂമി ദിനപ്പത്രത്തിന്റെ ചില പതിപ്പുകളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കാണുന്നു(സ്തോഭജനകമായ ഈ വാര്‍ത്ത മിക്ക മാദ്ധ്യമങ്ങളും പൂഴ്ത്തിവെചു!).
ആ റിപ്പോര്‍ട്ടില്‍ നിന്നു:“1968 മുതല്‍ 88 വരെ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നു. പിന്നീട്‌ ഔദ്യോഗിക പദവികള്‍ വഹിച്ചതിനാല്‍ ഇതില്‍ നിന്ന്‌ വിട്ടു നില്‍ക്കേണ്ടി വന്നു. എന്നാല്‍ സ്ഥാനമാനങ്ങള്‍ മൂലം സഭയോടുള്ള വിശ്വാസവും കുറും പറയുടെ കീഴില്‍ കമിഴ്‌ത്തി വയ്ക്കേ‌ക്കണ്ട ഒന്നാണെന്ന്‌ കരുതുന്നില്ലെന്നും ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ പറഞ്ഞു. ചിലര്‍ പറയും ഈശോയില്‍ വിശ്വാസമുണ്ട്‌ എന്നാല്‍ സഭയോട്‌ പുച്ഛമാണ്‌. മറ്റു ചിലര്‍ പറയും ഈശോയിലും സഭയിലും വിശ്വാസമുണ്ട്‌ എന്നാല്‍ പിതാക്കന്മാരിലും വൈദികരിലും വിശ്വാസമില്ല. ഇത്‌ ശരിയല്ല. ദൈവത്തോടും സഭയോടും ഹൈരാര്‍ക്കിയോടുമുള്ള വിശ്വാസം പരസ്‌പരം ഒത്തുചേര്‍ന്നുപോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു”.

താന്‍ വഹിക്കുന്ന ഉന്നത പദവിയെക്കാള്‍ കൂറ് സ്വന്തം സഭയോടാണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല അതിനടിവരയിട്ട് വിശദീകരിക്കുക കൂടി ചെയ്തിട്ടുണ്ടു അദ്ദേഹം.
-നാളെ ഏതെങ്കിലും ജഡ്ജി ഈ മാതൃകയില്‍ ഇങ്ങനെ പ്രഖ്യാപിച്ചാല്‍ എന്തു സംഭവിക്കും?
“എന്റെ കൂറ് അമൃതനന്ദമയീ മഠത്തോടാണു”.
“പദവിയെക്കാളുപരി ഞാന്‍ ബഹുമാനിക്കുന്നത് വെള്ളാപ്പള്ളി നടേശനെയാണു”.
“ഈ സ്ഥാനത്തെക്കാള്‍ എനിക്കു വലുത് പെരുന്നയില്‍ പാദസേവ ചെയ്യുന്നതാണു”
“ഈ പദവികള്‍ക്കെന്തു വില?ഞാന്‍ പാണക്കാട്ടെ ഒരാജ്ഞാനുവര്‍ത്തി‍യാണു”.

വിശ്വാസം വ്യക്തിപരമാണു.പക്ഷേ ഉന്നതപദവികളിലിരിക്കുന്നവര്‍ തങ്ങള്‍ വഹിക്കുന്ന സ്ഥാനങ്ങളുടെ വിലകെടുത്തിയും അവയെ ഇകഴ്ത്തിയും ബാഹ്യശക്തികള്‍ക്കുമുന്നിലെ വിനീതദാസരാണു തങ്ങള്‍ എന്നു പ്രഖ്യാപിക്കുമ്പോള്‍ ജനവിശ്വാസം അവര്‍ക്ക് നഷ്ടമാകുന്നു.അവര്‍ ഉള്‍ക്കൊള്ളുന്ന മത-ജാതി വിഭാഗങ്ങളുടെ മാത്രം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നയാളായി മറ്റു വിഭാഗങ്ങള്‍ ഇവരെ മുദ്രയടിക്കുന്നു.ഇവരുടെ പ്രവൃത്തികള്‍ സത്യസന്ധവും നീതിയുക്തവും ആയിരിക്കുകയില്ലെന്ന മുന്‍ വിധികളുണ്ടാകുന്നു.താന്താങ്ങളുടെ ജാതി-മത വിഭാഗങ്ങളില്‍ പെട്ട ന്യായാധിപന്മാരില്‍ മാത്രം അതാതു വിഭാഗങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകുകയും,മറ്റുള്ളവരെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

മറ്റ് എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും വിശ്വാസം നശിച്ച ജനങ്ങളുടെ അവസാനത്തെ അഭയ കേന്ദ്രമാണു ഇന്ത്യന്‍ ജൂഡിഷ്യറി.സമൂഹത്തിന്റെ സമസ്തമേഖലേയും കാര്‍ന്നു തിന്ന സ്വജനപക്ഷപാതത്തിന്റേയും അഴിമതിയുടെയും കരാളഹസ്തങ്ങള്‍ ഇവിടേക്ക് നീണ്ടുവരുന്നുണ്ടെങ്കിലും ജനമനസ്സില്‍ ഏറ്റവും ഉന്നതമായ സ്ഥാനമാണു ഇന്നും ന്യായാധിപന്മാര്‍ക്കുള്ളത്.എന്തെല്ലാം തിരിച്ചടികളുണ്ടായാലും സത്യം ഒരിക്കല്‍ ജയിക്കുമെന്നും,നീതിയും ന്യായവും സംരക്ഷിക്കപ്പെടമെന്നുമുള്ള വിശ്വാസത്തിലാണു ഇന്ത്യന്‍ ജനാധിപത്യം ശക്തമായി നിലനില്‍ക്കുന്നത്.അതിനു ശക്തിക്ഷയമുണ്ടാക്കുന്ന ഒരു പ്രവൃര്‍ത്തിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂട.അത് ജനാധിപത്യത്തിന്റെ കഴുത്തറക്കുന്ന മഹാപാതകമാണു.

രാഷ്ട്രീയക്കാര്‍ ജാതി-മത സംഘടനകളുടെ ആസ്ഥാനങ്ങളില്‍ കയറിയിറങ്ങുന്നതും അവര്‍ക്കു മുന്നില്‍ കുമ്പിട്ട് വിനീതദാസരായി നില്‍ക്കുന്നതും നമുക്ക് പരിചിതം.മത മേലദ്ധ്യക്ഷന്മാര്‍ക്കും മനുഷ്യ ദൈവങ്ങള്‍ക്കും അവതാരങ്ങള്‍ക്കും മുന്നില്‍‍ ജഡ്ജിമാര്‍ കൂടി കുമ്പിട്ടുതുടങ്ങിയിരിക്കുന്നു.ഭക്തശിരോമണികളായ ചില ന്യായാധിപന്മാര്‍ അമൃതപുരിയിലും പുട്ടപ്പര്‍ത്തിയിലുമൊക്കെ ഭയഭക്തിപുരസ്സരം നില്‍ക്കുന്നതും നാം കണ്ടിട്ടുണ്ടു.ഇനി ഒരു പടി കൂടി കടന്ന് സിറ്റിങ്ങ് ജഡ്ജിമാര്‍ അവരുടെ പാദപൂജ നടത്താന്‍ കൂടി തുനിയില്ലെന്ന് ആരു കണ്ടു?
രാഷ്ട്രപതി സ്ഥാനത്തിനു കളങ്കമുണ്ടാക്കിയ അമിതഭക്തര്‍ ഉണ്ടായിട്ടുണ്ടു.ഔദ്യോഗിക സംവിധാനങ്ങള്‍ മുഴുവന്‍ ദുരുപയോഗം ചെയ്ത് ക്ഷേത്രദര്‍ശനം നടത്താനും,കര്‍സേവനടത്തി പാപപരിഹാരകര്‍മ്മമനുഷ്ഠിക്കാനും തുനിഞ്ഞ അവര്‍ ആ പദവികളെ പങ്കിലമാക്കിയിട്ടുണ്ടു.
ഇന്ത്യന്‍ ജൂഡിഷ്യറി കൂടി ആ ചെളിക്കുണ്ടില്‍ വീഴാന്‍ ഇടയാകരുത്.അതിന്റെ ഫലം ഭയാനകമായിരിക്കും.

ജാതിയടിസ്ഥാനത്തില്‍ ജഡ്ജിമാരെ നിയമിക്കണമെന്ന് ജാതിസംഘടനകള്‍ ആവശ്യപ്പെടാറുണ്ടു.ദളിത്-പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് മുന്നില്‍ ന്യായാധിപപദവികള്‍ കൊട്ടിയടക്കപ്പെടുന്ന സാമൂഹികയാഥാര്‍ത്ഥ്യമകാം ഈ ആവശ്യത്തിനു പിന്നിലുള്ളത്.ആ അര്‍ത്ഥത്തില്‍ അതിന്‍ ന്യായീകരണമുണ്ടു താനും.ഹൈക്കോടതി നേരിട്ടു നടത്തുന്ന നിയമനങ്ങളില്‍ സംവരണം പോലും പാലിക്കപ്പെടുന്നില്ലെന്നും അവിടെ കടുത്ത ജാതിവിവേചനങ്ങള്‍ നിലനില്‍ക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നു.ജഡ്ജി നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുമ്പോള്‍ ഈ സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍ കൂടി പരിഗണിക്കുക സ്വാഭാവികം മാത്രം.ഉയര്‍ന്ന ജൂഡീഷ്യല്‍ പദവികളില്‍ അധസ്ഥിതര്‍ക്ക് അര്‍ഹമായ പ്രാതിനിദ്ധ്യനില്ലെന്നു ചൂണ്ടിക്കാട്ടി ജഡ്ജിനിയമന ലിസ്റ്റ് രാഷ്ട്രപതിയായിയുന്ന കെ.ആര്‍. നാരായണന്‍ തിരികെ അയച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ടു.പക്ഷേ,പിന്നീട് ജുഡ്ജിപ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടവരാരും തങ്ങളുടെ കൂറു ദളിത്-പിന്നാക്ക സംഘടനകളോടാണെന്നു പ്രഖ്യാപിച്ചിട്ടില്ല.അവരുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ തലനീട്ടിക്കൊടുത്തിട്ടില്ല.തങ്ങള്‍ ജാതിമേലദ്ധ്യക്ഷന്മാരുടെ വിനീതദാസരാണെന്ന് അവരാരും പ്രസംഗിച്ചിട്ടില്ല.

-ക്നാനായ കത്തോലിക്കനായ ജസ്റ്റിസ് സിറിയക് ജോസഫോ?മതസംഘടനയുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ടു അദ്ദേഹം നടത്തിയ വിശ്വാസപ്രഖ്യാപനങ്ങളോ?അത് പൊതു ചര്‍ച്ചയാകാത്തതെന്ത്?എന്തിനാണു ആരോഗ്യകരമായ ഇത്തരം സംവാദങ്ങളെ മാ‍ദ്ധ്യമങ്ങള്‍ ഭയക്കുന്നത്?ആരെയാണു നിങ്ങള്‍ ഭയപ്പെടുന്നത്?എന്തിനു?
മാദ്ധ്യമങ്ങളും നിയമഞ്ജരും ഈ പ്രഖ്യാപനങ്ങളുടെ സാംഗത്യം പരിശോധിക്കണം:അതിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യണം.അഭയാക്കൊലക്കേസില്‍ വൈദികരുടേയും കന്യാസ്ത്രീയുടേയും നാര്‍ക്കോ പരിശോധന നടന്ന ഫോറന്‍സിക് ലാബില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തിയെന്ന സി.ബിഐയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇത് ഗൌരവതരമായ ചര്‍ച്ചയും സംവാദവും ആവശ്യപ്പെടുന്ന ഒരു ദേശീയവിഷയമായി മാറിയിരിക്കുന്നു.
-കണ്ണടച്ചാല്‍ മാത്രമിരുട്ടാ‍കില്ലെന്ന് മൌനിബാബകള്‍ മനസ്സിലാക്കട്ടെ.

52 comments:

chithrakaran:ചിത്രകാരന്‍ said...

"അഭയാക്കൊലക്കേസില്‍ വൈദികരുടേയും കന്യാസ്ത്രീയുടേയും നാര്‍ക്കോ പരിശോധന നടന്ന ഫോരന്‍സിക് ലാബില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തിയെന്ന സി.ബിഐയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇത് ഗൌരവതരമായ ചര്‍ച്ചയും സംവാദവും ആവശ്യപ്പെടുന്ന ഒരു ദേശീയവിഷയമായി മാറിയിരിക്കുന്നു.
-കണ്ണടച്ചാല്‍ മാത്രമിരുട്ടാ‍കില്ലെന്ന് മൌനിബാബകള്‍ മനസ്സിലാക്കട്ടെ."

systatthil malayalamilla.valare pradhaanappetta vishayam. visadamaayi pinneed.

Joju said...

സിറിയക്ക് ജോസഫ് പറഞ്ഞത് പല ദൃശ്യമാധ്യമങ്ങളിലും വന്നിരുന്നു. മനോരമയിലോ എഷ്യാനെറ്റിലോ ആണ്‌ ഞാന്‍ അതു കണ്ടത്.

"എന്നാല്‍ സ്ഥാനമാനങ്ങള്‍ മൂലം സഭയോടുള്ള വിശ്വാസവും കുറും പറയുടെ കീഴില്‍ കമിഴ്‌ത്തി വയ്ക്കേ‌ക്കണ്ട ഒന്നാണെന്ന്‌ കരുതുന്നില്ല"

എന്നതിനെ

"പദവികള്‍ക്കുപരി സഭയോടാണു താന്‍ കൂറും വിശ്വാസവും പുലര്‍ത്തുന്നുവെന്നാണു "

എന്നാക്കണമെങ്കില്‍ കുറച്ചു ജേര്‍ണ്ണലിസം മാത്രം പഠിച്ചാല്‍ പോരാ.

ചാണക്യന്‍ said...

നല്ല ലേഖനം...

ജാതിമതരാക്ഷ്ട്രീയ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം പുലർത്തുന്നവർ ഭരണഘടനാ സ്ഥാപനങ്ങളിൽ എത്തിപ്പെട്ടാൽ അവരുടെ പ്രവർത്തികളെ സംശയദൃഷ്ട്യാ നോക്കാനേ കഴിയൂ....!!!!

chithrakaran:ചിത്രകാരന്‍ said...

പൊതു സമൂഹത്തോട് വിവേചന രഹിതമായി പെരുമാറാന്‍ ധാര്‍മ്മിക ബാധ്യതയുള്ള ഒരു ജഡ്ജി
തന്റെ ജാതിയുടേയും മതത്തിന്റേയും വിധേയ ദാസനാണെന്ന് പ്രഖ്യാപിക്കുന്നത് സെക്കുലര്‍ കാഴ്ച്ചപ്പാടിനോടുള്ള അജ്ഞതാ പ്രകടിപ്പിലാണ്.
മാത്രമല്ല, സത്യസന്ധമായി നീതിയുടെ വിതരണത്തില്‍ താന്‍ നീതിമാനായിരിക്കില്ലെന്നും അത് വ്യക്തമാക്കുന്നുണ്ട്.
നീതിന്യായ വ്യവസ്ഥിതിയുടെ അന്തസിനെയാണ്
ഇതു ബാധിക്കുന്നത്. കൂടാതെ, ജുഡീഷ്യറിയുടെ ജാതി മത വിഭാഗീയ വല്‍ക്കരണത്തിന്റെ ഹീനമായ തെളിവുകൂടിയാകുന്നു പ്രസ്താവന.
പൊതുവെ ബൂലോകം ഭീരുക്കളുടെ വിഹാര കേന്ദ്രമായതിനാലാകാം
ബ്ലോഗില്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ പലരും ഭയക്കുന്നത്.

Baiju Elikkattoor said...

"എന്നാല്‍ സ്ഥാനമാനങ്ങള്‍ മൂലം സഭയോടുള്ള വിശ്വാസവും കുറും പറയുടെ കീഴില്‍ കമിഴ്‌ത്തി വയ്ക്കേ‌ക്കണ്ട ഒന്നാണെന്ന്‌ കരുതുന്നില്ല"

Joju,

can a constitutional entity of this county declare his allegiance simultaneously to catholic sabha controlled by pope who is the head of a theocratic state?

a doubt arised out of common sense. if mistaken, for get......

Joju said...

ബൈജു,

പോപ്പിന്റെ രാ‍ജ്യത്തിലെ പ്രജയല്ല ജസ്റ്റീസ് സിറിയക്ക് ജോസഫ്. സഭയുടെ സ്ഥാപനജംഗവവസ്തുക്കള്‍ പോപ്പിന്റേതുമല്ല. പോപ്പിന്റെ അധികാരം കത്തോലിയ്ക്കാസഭയെ സംബന്ധിച്ചിടത്തോളം വിശ്വാസത്തെയും സന്മാര്‍ഗ്ഗത്തെയും കുറിച്ചു മാത്രമാണ്. അതാണെങ്കില്‍ രാഷ്ട്രീയ പരമാധികാരത്തെ ഏതെങ്കിലും തരത്തില്‍ ബാധിയ്ക്കുന്നതുമല്ല.

സഭയോടുള്ള വിശ്വാസവും കുറും പറയുടെ കീഴില്‍ കമിഴ്‌ത്തി വയ്ക്കേ‌ക്കണ്ട ഒന്നാണെന്ന്‌ കരുതുന്നില്ല എന്നു പറഞ്ഞതില്‍ നിന്നും താങ്കള്‍ എന്താണു മനസിലാക്കുന്നത്? സഭയില്‍ വിശ്വാസമുണ്ട്, സഭയോട് കൂറുണ്ട്, ഇതുരണ്ടും പ്രകടിപ്പിയ്ക്കുന്നത് ശരിയാണെന്നു സിറിയക്ക് ജോസഫ് വിശ്വസിയ്ക്കുന്നു. അദ്ദേഹത്തിന്റെ ഈ വിശ്വാസവും കൂറും ഭരണഘടനാപരമായ തന്റെ പദവി ദുരുവുപയോഗം ചെയ്യുന്നതിലേയ്ക്കോ, അതിന്റെ മതേതരസ്വഭാവത്തിനു കളങ്കം വരുത്തുന്ന രീതിയിലേയ്ക്കോ പോവാത്തിടത്തോളം കാലം ഭരണഘടനാ വിരുദ്ധമാകുന്നില്ല.

മതേതരത്വം എന്നാല്‍ മതമില്ലാത്ത അവസ്ഥയോ മതവിശ്വാസം പ്രകടിപ്പിയ്ക്കുകയോ ചെയാത്ത അവസ്ഥയോ അല്ല.

രാജു said...

ഏതെങ്കിലും രാഷ്ട്രീയകക്ഷിയോട് കൂറ് ആകാമോ?

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ചിത്രകാരന്‍ പറഞ്ഞതാണു ശരി.നവ മാദ്ധ്യമമെന്നു പറഞ്ഞിട്ടെന്തു കാര്യം?മുഖ്യധാരാമാദ്ധ്യമങ്ങളെപ്പോലെ തന്നെ ഇവിടെയും ഭീരുക്കളാണു ഏറെയും എന്ന് മനസ്സിലായി....

അനിൽ@ബ്ലൊഗ് said...

നല്ല പ്രതികരണം, പ്രദീപ് മാഷെ.
ജാതിമത സംഘടനകളുടെ ഭാഗമാണ് താ‍നെന്ന് പ്രഖ്യാപിക്കാന്‍ ആളുകള്‍ ഇന്ന് കൂടുതല്‍ ഉത്സുകരാവുന്നതെന്തുകൊണ്ടാവും എന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത് !

വിശ്വാസം ഒരു മൌലിക അവകാശമാണ്, അത് മതമായാലും രാഷ്ട്രീയമായാലും. ഇതിനെ മറികടക്കേണ്ട പ്രത്യേക സാഹചര്യങ്ങളാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ ചുമതലകള്‍.മതത്തിനോ മറ്റ് സങ്കുചിത ചിന്തകള്‍ക്കോ അടിപ്പെടാതെ തന്റെ കടമകള്‍ നിറവേറ്റാന്‍ ബാദ്ധ്യതപ്പെട്ട ആളുകള്‍ ഇത്തരം പ്രസ്ഥാ‍വനകള്‍ നടത്തുന്നത് ശിക്ഷാര്‍ഹമല്ലെ? അല്ലെങ്കില്‍ ആക്കപ്പെടണം.

JOJU said...

ഭരണഘടനാപരമായ പദവിയിലെത്തപ്പെടുമ്പോള്‍ ഇന്നലെ വരെ പുലര്‍ത്തിയിരുന്ന വിശ്വാസങ്ങള്‍ മൂടിവയ്ക്കണമെന്നോ മറക്കണമെന്നോ പറയുന്നതിലെ യുക്തി എനിയ്ക്കു മനസിലാവുന്നില്ല. ഇനിയിപ്പോള്‍ ഭരണഘടനാ പദവിയിലുള്ളവര്‍ സ്വന്തം കുടുംബത്തോടുപോലും കൂറു പുലര്‍ത്താന്‍ പാടില്ല എന്നുണ്ടോ മി.അനില്‍.

ഇതു മതേതര ഇന്ത്യാണ്. ഇവിടെ മതവിശ്വാസികളുണ്ട്, മതവിശ്വാസമില്ലാത്തവരുണ്ട്. രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത വിശ്വാസവും കൂറും പുലര്‍ത്തുവാനുള്ള അവകാ‍ശം വിശ്വാസിയ്ക്കും അവിശ്വാസിയ്ക്കുമുണ്ട്. അതു രാഷ്ട്രീയമോ മതപരമോ, ഭാഷാപരമോ ആവാം.

അസഹിഷ്ണുത ശിക്ഷിയ്ക്കുന്നതിലോളം വളര്‍ന്നു അല്ലേ അനില്‍.

ഭരണഘടനാപരമായ ചുമതലയുള്ളവര്‍ കേരളത്തിലെ സ്പീക്കര്‍ മുതല്‍ കേന്ദ്രത്തിലെ സ്പീക്കര്‍ വരെ, കേരളത്തിലെ ഗവര്‍ണ്ണര്‍ മുതല്‍ കേന്ദ്രത്തിലെ രാഷ്ട്രപതി വരെ തങ്ങളുടെ രാഷ്ട്രീയവിശ്വാസവും രാഷ്ട്രീയപ്പാര്‍ട്ടിയോടൂള്ള കൂറും നിലനിര്‍ത്തുന്നവരാണ്.

ഈയിടെ അഡ്വക്കേറ്റ് ജനറല്‍ തന്റെ കമ്യൂണിസ്റ്റു പാര്‍ട്ടിയോടുള്ള ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈയിടെ കേരളത്തിലെ സ്പീക്കര്‍ തന്റെ പാര്‍ട്ടിയോടൂള്ള കൂറും. അന്നൊന്നും ഇത്തരത്തിലൊരു പോസ്റ്റോ അഭിപ്രായ പ്രകടനമോ കണ്ടതായി ഓര്‍ക്കുന്നില്ല. എന്നു തന്നെയോ പാര്‍ട്ടീയോടു കൂറു പുലര്‍ത്തഞ്ഞതിന്റെ പേരില്‍ കമ്യൂണിസ്റ്റു പാര്‍ട്ടീ സ്പീക്കറെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ സമീപകാല ചരിത്രവുമുണ്ട്.

കേന്ദ്രത്തിലെ കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്ക് കേരളത്തിനോടൂള്ള കൂറ്, മലയാളികളോടൂള്ള കൂറ് ഇതൊക്കെ പരസ്യമാണല്ലോ. അതും പാടില്ലെന്നുണ്ടോ?

തങ്ങള്‍ക്കു മതവിശ്വാസമില്ലെന്നു കരുതി ബാക്കിയുള്ളവര്‍ക്കും മതവിശ്വാസമുണ്ടാവാന്‍ പാടില്ലെന്നു കരുതുന്ന കുറേയധികം ആളുകള്‍ ഇവിടെയുണ്ട്. മതവിശ്വാസം സ്വകാര്യമാ‍യിരിയ്ക്കണമെന്നു വേറേ ചിലര്‍. അതു മാത്രമോ ഇതൊക്കെയാണ് മതേതരത്വം (മതനിരപേക്ഷത) എന്ന രീതിയില്‍ വിളമ്പുന്ന ഇത്തരക്കാര്‍ ഒരു പ്രത്യേക രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമാണ് എന്നതാണ് രസകരമായ വസ്തുത. ചോദ്യം ചെയ്താല്‍ ഇങ്ങനെയൊരു പ്രസ്ഥാവനയും- “മതനിരപേക്ഷത എന്നു കേട്ടാലുടനെ പറയുന്നവന്റെ പാർട്ടിടിക്കറ്റിലെ ചിഹ്നം തപ്പാൻ നടക്കുന്നത് സാധാരണ മൌലികവാദികളുടെ സ്ഥിരം ട്രിക്കാണ്“.

അനിൽ@ബ്ലൊഗ് said...

പ്രൊഫൈലില്ലാത്ത ജോജു,
ഇതൊരു അതിവായനയാണല്ലോ.
ഒരു ജഡ്ജി തനിക്ക് ഭരണഘടനയേക്കാള്‍ സഭയോടാണ് കൂറ് എന്ന് പരസ്യമായി പ്രഖ്യാപിച്ചാല്‍ അയാള്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് തന്നെയാണ് അര്‍ത്ഥം, അത് പാര്‍ട്ടി വിശ്വാസമായാലും.

സ്പീക്കര്‍ പദവിയുടെ രാഷ്ട്രീയമെല്ലാം നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണ്.

ബാക്കി കാര്യങ്ങളെല്ലാം മറ്റേതോ പോസ്റ്റിലിടാനുള്ളത് മാറിവീണതാണെന്ന് തോന്നുന്നു.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

അനില്‍ പറഞ്ഞതുപോലെ ജോജു നടത്തുന്നത് അതിവായനയാണു.ഇവിടെ ഉന്നതനീതിപീഠത്തിലെ ഒരു ന്യായാധിപന്‍ ജാതിസംഘടനയുടെ വേദിയില്‍ കയറി നടത്തിയ വിശ്വാസപ്രഖ്യാപനമാണു വിഷയം.പദവിയെക്കാളുപരി തനിക്ക് കൂറുംവിശ്വാസവും സഭയോടാണെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പ്രസംഗിച്ച വാര്‍ത്ത അദ്ദേഹം ഇതുവരെയും നിഷേധിച്ചിട്ടില്ലാത്തതിനാല്‍ സത്യം തന്നെ.ഇതിന്റെ ചുവടുപിടിച്ച് വരും കാലത്ത് ഉണ്ടാകാനിടയുള്ള മറ്റു ചില വിശ്വാസപ്രഖ്യാപനങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കട്ടെ:
“എന്റെ കൂറ് അമൃതനന്ദമയീ മഠത്തോടാണു”.
“പദവിയെക്കാളുപരി ഞാന്‍ ബഹുമാനിക്കുന്നത് വെള്ളാപ്പള്ളി നടേശനെയാണു”.
“ഈ സ്ഥാനത്തെക്കാള്‍ എനിക്കു വലുത് പെരുന്നയില്‍ പാദസേവ ചെയ്യുന്നതാണു”
“ഈ പദവികള്‍ക്കെന്തു വില?ഞാന്‍ പാണക്കാട്ടെ ഒരാജ്ഞാനുവര്‍ത്തി‍യാണു”.
-ജോജുവിനെപ്പോലുള്ളവര്‍ ഇതിനും ന്യയം കണ്ടെത്തുമായിരിക്കും!

MKERALAM said...

സിറിയക് ജോസഫ് കര്‍ണാടക ചീഫ് ജുസ്റ്റീസ് ആയിരിക്കെ കര്‍ണ്ണാടക കോടതിക്കു യാതൊരു ജൂരിസ്ഡിക്ഷനുമില്ലാത്ത് അഭയാ കേസിന്റെ നാര്‍ക്കോട്ടികവിവരങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപതിയില്‍ സ്വകാര്യ സന്ദര്‍ശനത്തില്‍ നടത്തിയ വിവാദ പരിശോധനയുടെ വിവരം ഈ ലിങ്കില്‍ നിന്നു കിട്ടും.
http://www.omantribune.com/index.php?page=news&id=53295&heading=India

ഇതും ഈ പോസ്റ്റില്‍ പ്രദീപ കുമാര്‍ കൊടുത്തിരിക്കുന്ന വിവരങ്ങളും ചേര്‍ത്തു വച്ചു വായിക്കുമ്പൊള്‍ ജുസ്റ്റീസ് സി, ജോസഫിന്റെ പള്ളി പ്രേമത്തില്‍ അസാധാരണത്വം ഉണ്ട് എന്നൂഹിക്കുന്നതില്‍ തെറ്റില്ല.

ഇന്ത്യന്‍ സെക്കുലറിസത്തില്‍ അനുവദനീയമെന്നു പരയുന്നതു സ്വകാര്യ ദൈവ വിശ്വാസമാണ്‍്. വ്യവസ്ഥാപിത മത സ്ഥാപനത്തോടുള്ള പ്രേമമല്ല.

Anonymous said...

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49

N.J ജോജൂ said...

എനിയ്ക്കു സഹതാപമുണ്ട് പ്രദീപ്, താങ്കളോടും സുനിലിനോടൂം മാവേലീ കേരളത്തോടൂം.

ഞാന്‍ സിറിയക്ക് ജോസഫിന്റെ പ്രസംഗത്തിന്റെ വീഡിയോ കണ്ടതാണ്‌.
നിങ്ങള്‍ അവകാശപ്പെടുന്നതുപോലെ "ഭരണഘടനയേക്കാള്‍ സഭയോടാണ് കൂറ് " എന്നോ "പദവിയെക്കാളുപരി തനിക്ക് കൂറുംവിശ്വാസവും സഭയോടാണെന്ന് " എന്നോ അദ്ദേഹം പറഞ്ഞിട്ടില്ല.

അദ്ദേഹം പറഞ്ഞത് പ്രദീപ് തന്നെ ഉദ്ധരിച്ചിട്ടൂണ്ട്. എന്നാല്‍ സ്ഥാനമാനങ്ങള്‍ മൂലം സഭയോടുള്ള വിശ്വാസവും കുറും പറയുടെ കീഴില്‍ കമിഴ്‌ത്തി വയ്ക്കേ‌ക്കണ്ട ഒന്നാണെന്ന്‌ കരുതുന്നില്ലെന്നുമാണ്‌ അദ്ദേഹം പറഞ്ഞത്. അതായത് അദ്ദേഹത്തിനു സഭയോട് വിശ്വാസവും കൂറൂമുണ്ട് എന്നാണ്‌. അത് പ്രകടിപ്പിയ്ക്കാന്‍ പദവി തടസമല്ല എന്നാണ്‌. ഭരണഘടനയേക്കാള്‍ സഭയോടാണ് കൂറ് എന്നൊരര്‍ഥം അതിനില്ല. ഭരണഘടനയും സഭയും രണ്ടും പരസ്പരവിരുദ്ധമായ കാര്യമാകാത്താത്തിടത്തോളം കാലം അത് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുന്നില്ല.

N.J ജോജൂ said...

"ഭരണഘടനയും സഭയും രണ്ടും പരസ്പരവിരുദ്ധമായ കാര്യമാകാത്താത്തിടത്തോളം കാലം അത് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുന്നില്ല".

സ്പീക്കര്‍ പദവി ഭരണഘടനാപരമാണ്‌. സ്പീക്കര്‍ പദവിയിലിരിയ്ക്കുമ്പോഴും സോമനാഥ് ചാറ്റര്‍ജിയ്ക്ക് പാര്‍ട്ടീയോട് കൂറുണ്ടായിരുന്നു, പാര്‍ട്ടിയില്‍ വിശ്വാസവുമുണ്ടായിരുന്നു. സാധാരണഗതിയില്‍ ഇതു തമ്മില്‍ ഒരു കോണ്‍ഫ്ലീക്ട് ഉണ്ടാക്കാറില്ല. പക്ഷേ ഒരു പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ടീയേയോ ഭരണഘടനയോ ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്നു, പിന്നെയുള്ളത് ചരിത്രമാണ്‌.

സിറിയക്ക് ജോസഫിന്റെ കാര്യത്തിലും ഇതുപോലെയാണ്‌. സഭവേണോ പദവിവേണോ അഥവാ സഭയുടേ നിയമമോ ഭരണഘടനയോ എന്ന ചോദ്യം ഉണ്ടാവാത്തിടത്തോളം കാലം സഭയോടൂള്ള കൂറു ഭരണഘടനാ വിരുദ്ധമോ പദവിയ്ക്കനുസരിച്ചുള്ള ചുമതലകള്‍ നിര്‍വ്വഹിയ്ക്കുന്നതിനു തടസമോ അല്ല. അങ്ങനെയായിരിയ്ക്കുന്നിടത്തോളം കാലം അത് ഭരണഘടനാവിരുദ്ധവുമല്ല.

N.J ജോജൂ said...

ഇനി അഭയാകേസിലെ കാര്യം.

സി.ഡികളില്‍ തിരിമറി നടത്തുന്ന തരത്തിലേയ്ക്ക് അദ്ദേഹത്തിന്റെ കൂറു അദ്ദേഹത്തെ നയിച്ചിട്ടൂണ്ടെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണ്‌, ഭരണഘടനാ വിരുദ്ധമാണ്‌, നിയമപരമായി തെറ്റാണ്‌, അദ്ദേഹം ശിക്ഷാര്‍ഹനാണ്‌. ഇവിടെ കുറ്റകരമാവുന്നത് സഭയോടുള്ള കൂറു അല്ല അധികാരദുര്‍വിനിയോഗവും തെളിവുനശിപ്പിയ്ക്കലുമൊക്കെയാണ്‌.

പക്ഷേ ഇതേക്കുറിച്ചുള്ള വിശദീകരണവും വന്നതായി ഓര്‍ക്കുന്നു.
എന്തോ ചിലവാര്‍ത്തകള്‍ ചിലരുടെ കണ്ണില്‍ പെടാറില്ല.

N.J ജോജൂ said...

"ഇന്ത്യന്‍ സെക്കുലറിസത്തില്‍ അനുവദനീയമെന്നു പരയുന്നതു സ്വകാര്യ ദൈവ വിശ്വാസമാണ്‍്. വ്യവസ്ഥാപിത മത സ്ഥാപനത്തോടുള്ള പ്രേമമല്ല".

അതായത് സ്വകാര്യമല്ലാത്തെ ദൈവവിശ്വാസം അനുവദനീയമല്ലെന്ന്. ഏതുഭരണഘടനയിലാണ്‌ മാവേലീ കേരളം അങ്ങനെ പറഞ്ഞിരിയ്ക്കുന്നത്?

Baiju Elikkattoor said...

"സ്പീക്കര്‍ പദവി ഭരണഘടനാപരമാണ്‌. സ്പീക്കര്‍ പദവിയിലിരിയ്ക്കുമ്പോഴും സോമനാഥ് ചാറ്റര്‍ജിയ്ക്ക് പാര്‍ട്ടീയോട് കൂറുണ്ടായിരുന്നു, പാര്‍ട്ടിയില്‍ വിശ്വാസവുമുണ്ടായിരുന്നു."

പാര്‍ടിയെയും സഭയെയും താരതമ്യം ചെയ്യുന്നതെങ്ങനെ? പാര്‍ട്ടി ഇന്ത്യയിലെ ജനാതിപത്യ പ്രക്രിയയില്‍ നിരന്തരം ഭാഗഭക്കയിരിക്കുന്നൂ. അങ്ങനെ എന്തെങ്കിലും പങ്കു സഭക്ക് ഇന്ത്യന്‍ ജനതിപത്യത്തിലോ ഭരണ ഘടനയിലോ ഉണ്ടോ? പാര്‍ട്ടിയുടെ ടിക്കറ്റില്‍ തിരഞ്ഞെടുപ്പ് ജയിച്ചു സ്പീക്കര്‍ ആയ വ്യക്തിയോട് രാജിവക്കാന്‍ പാര്‍ടി ആവശ്യപ്പെട്ടതില്‍ എന്താണ് തെറ്റ്? സോമനാഥ് ചറ്റര്‍ജിയോടെ സ്പീക്കര്‍ സ്ഥാനത്തിരുന്നു പാര്‍ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടില്ല; പോതുമിനിമം പരിപാടിക്ക്‌ വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ എടുത്തപ്പോള്‍ ആ സ്ഥാനം ത്യജിക്കാന്‍ ആവശ്യപ്പെടുക ആയിരുന്നില്ലേ? ഒരു യഥാര്‍ത്ഥ പാര്‍ടി പ്രവര്‍ത്തകന്‍ അത് അനുസരിക്കുകയയിരുന്നൂ വേണ്ടത്. സിറിയക്ക് ജോസഫ്‌ ജഡ്ജി ആയതു സഭയുടെ സഹായം മൂലമാണോ അദ്ദേഹം ഭരണഘടന സ്ഥാനം വഹിക്കുമ്പോള്‍ തന്നെ സഭയോടും കൂറ് പുലര്‍ത്താന്‍! ദൈവ വിശ്വാസവും സഭയോടുള്ള കൂറും രണ്ടാണെന്ന് ഈ ന്യായതിപന് അറിയില്ല?!

Baiju Elikkattoor said...

"പക്ഷേ ഇതേക്കുറിച്ചുള്ള വിശദീകരണവും വന്നതായി ഓര്‍ക്കുന്നു."

വിശദാംശങ്ങളോ ലിങ്കോ കിട്ടാന്‍ നിവൃതിയുണ്ടോ?

സത said...

ജോജു,

സഭയോട് 'കൂറ്' പുലര്‍ത്തുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാന്‍ സാധിക്കില്ല എന്നാണു എനിക്ക് തോന്നുന്നത്. കാരണം ഇത്തരം ഭരണ ഘടനാ ഉത്തരവാദിത്വമുള്ള വ്യക്തി അത്തരത്തില്‍ ഒന്നിനോടും കൂറ് പുലര്‍ത്തുകയോ അത് പ്രകടിപ്പിക്കുകയോ ഇത്തരത്തില്‍ പറയുകയോ പോലും ചെയ്യാന്‍ പാടില്ല..
'കൂറ്' എന്നതിന്റെ അര്‍ഥം തന്നെ ഉപകാര സ്മരണക്കായി ഉപകാരം ചെയ്യാന്‍ മടിക്കില്ല എന്നൊക്കെയല്ലേ?? അഭയ കൊലക്കേസിലെ സി ഡി ഒരു കാര്യവുമില്ലാതെ പരിശോധിച്ച് എന്നും കൂടി കേള്‍ക്കുമ്പോള്‍ എന്താണ് നാം മനസ്സിലാക്കേണ്ടത്?

N.J ജോജൂ said...

Manorama

കര്‍ണ്ണാടക ഹൈക്കോര്‍ട്ട് ബ്രെയിന്‍ മാപ്പിംഗിനെക്കുറിച്ചും നാര്‍ക്കോ അനാലിസിസിനെക്കുറിച്ചും ഹൈക്കൊടതിക്കെട്ടിടത്തില്‍ ഹൈക്കോടതി ജഡ്‌ജിമാര്‍ക്കായും കീഴ്ക്കോടതി ജഡ്‌ജിമാര്‍ക്കും ആയി ശില്പശാല സംഘടിപ്പിച്ചു. പ്രായോഗിക രീതി മനസിലാക്കുന്നതിന്‍ ചീഫ് ജസ്റ്റീസ് ആയിരുന്ന സിറിയക്ക് ജോസഫിനെ എഫ് .എസ്.എല്‍ ലേയ്ക്കു ക്ഷണിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ലാബു സന്ദര്‍ശിച്ചു. കൂടാതെ ലേഡി കേഴ്സണ്‍ ആന്റ് ബൌറിംഗ് ആശുപത്രിയിലും സന്ദര്‍ശിച്ചു. അഭയാകേസിലെ സിഡി കൈമാറി മാസങ്ങള്‍ക്കുശേഷമാണ്‌ സന്ദര്‍ശനമുന്ടായത്. (മനോരമയില്‍)

N.J ജോജൂ said...

Just of your information...

2007 നവംബര്‍ 5.
കേസില്‍ സംശയിയ്ക്കുന്നവരുടെ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലാ എന്ന് സിബിഐ എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ അറിയിച്ചു.


"The CBI has arrested two priests and a nun in the Abhaya murder case on the basis of narcoanalysis findings. Other than this, the investigative agency does not have any evidence against them.

The CBI was sure that the trio were involved in the murder when the agency conducted the narcoanalysis test on them at Bangalore FSL in October last year". (Thursday , Nov 20, 2008)

“Though the tests were held on October 17, 18, and 22, 2007, the CDs were handed over to us on October 24. When we visited lab on October 23, asking for the CD, the lab authorities were not ready to give it to us" -CBI officer (Thursday , Nov 20, 2008)

Cyriac Joseph visited FSL on May 23, 2008

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ജസ്റ്റിസ് സിറിയക് ജോസഫിനെ ന്യായീകരിച്ചുകൊണ്ട് ബിഷപ്പ് പ്രസ്താവനയിറക്കിയതായി ടി.വി ഫ്ലാഷ് കാണിച്ചു.അദ്ദേഹത്തിനെതിരെ പ്രമേയം പാസാക്കാനായി കേരള ഹൈക്കോടതിയില്‍ അഡ്വക്കേറ്റുമാര്‍ യോഗം ചേരുന്നു....
-ജനങ്ങള്‍ക്ക് ഈ ജ്ജഡ്ജിയിലും ജൂഡീഷ്യറിയിലും ഇനി വിശ്വാസമുണ്ടാകുമോ,ജോജു?
ബാക്കി പ്രശ്നങ്ങളില്‍ പിന്നാലെ വിശദമായി പ്രതികരിക്കാം.പിന്നെ,ആ വീഡിയോ ക്ലിപ്പിങ്ങുണ്ടെങ്കില്‍ ദയവായി പോസ്റ്റ് ചെയ്യുക.

MKERALAM said...

"അതായത് സ്വകാര്യമല്ലാത്തെ ദൈവവിശ്വാസം അനുവദനീയമല്ലെന്ന്. ഏതുഭരണഘടനയിലാണ്‌ മാവേലീ കേരളം അങ്ങനെ പറഞ്ഞിരിയ്ക്കുന്നത്?".
ജോജു,
സ്വകാര്യമല്ലാത്ത ദൈവവിശ്വാസമില്ല എന്റെ അറിവില്‍. എല്ലാ ദൈവ വിശ്വാസങ്ങളും സ്വകാര്യമാണ്‍്. എന്നാല്‍ വ്യവസ്ഥാപിത മതങ്ങളുടെ താല്പര്യങ്ങള്‍ അധികാരം, സമ്പത്ത്, രാഷ്ട്ര്രിയം മുതലായവകളാണ്‍്. മുഖദാവില്‍ അന്ധവിശ്വാസജഡിലമായ ഒരു ദൈവരൂപത്തെയും അണിയിച്ചു വയ്ക്കും.

മതത്തിന്റെ ഈ വ്യവസ്ഥാപിത താല്പര്യങ്ങള്‍ ഒരു നല്ല സ്റ്റേറ്റിന്റെ അധികാരത്തില്‍ ഇടപെടാന്‍ സാധ്യതസ്യുള്ളതിനാല്‍ സ്റ്റേറ്റും മതവും വേര്‍പേടുത്തുന്നതാണ്‍് അടിസ്ഥാനപരമായി സെക്കുലറിസം.[അല്ലാതെ സ്പീക്കറിനെ രാഷ്ട്ര്രിയത്തില്‍ നിന്നു വേര്‍തിരിക്കുന്നതല്ല :)]

ഇന്ത്യന്‍ കോണ്‍സ്റ്റിറ്റൂഷനല്‍ ക്ലോസുകളില്‍ അമേരിക്കന്‍ കോണ്‍സ്റ്റിറ്റൂഷനിലെ പോലെ ഈ സെക്കുലര്‍ ക്ലോസുകള്‍ എഴുതി ച്ചേര്‍ത്തിട്ടില്ലെങ്കിലും ഇന്ത്യയുടെ സെക്കുലറലിസവും പ്രത്യേകിച്ച് സാമൂഹ്യ ക്രമസമാധാനത്തിലും ധാര്‍മ്മികതയിലും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാകയാല്‍ അതു സ്റ്റെറ്റിനെ വ്യവസ്ഥാപിത മതങ്ങളില്‍ നിന്നു വേര്‍പെടുത്തുന്നു.

എന്നാല്‍ വ്യവസ്ഥാപിത മതങ്ങളുടെ കടന്നു കയറ്റം കാരണം ഇന്ന് ഈ സെക്കുലര്‍ മൂല്യങ്ങള്‍ മറക്കപ്പെടുന്നു എന്നു സമ്മതിക്കാം. എന്നതു കൊണ്ട് ജ.സിറിയക്ക് ജോസഫിന്റെ പള്ളി പ്രേമത്തില്‍ ജനാധിപത്യ വാദികള്‍ കണ്ണടക്കുമെന്നു പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല.പ്രത്യേകിച്ച് ഒരു പള്ളികേസിന്റെ പശ്ച്ചാത്തലത്തില്‍ വിവാദപുരുഷനായിരിക്കുമ്പോള്‍.

ജനാധിപത്യം അങ്ങനെയൊരു സമ്പ്രദായമാണു ജോജ്ജു, കറതീര്‍ന്ന പൊതു ദേഹങ്ങള്‍ അന്യം നിന്നു പോയാലും കറതീര്‍ന്നവര്‍ തന്നെ വേണമെന്ന് ജനാധിപത്യവാദികള്‍ അങ്ങനെ പറഞ്ഞുകോണ്ടേയിരിക്കും.

അനിൽ@ബ്ലൊഗ് said...

ജനാധിപത്യം അങ്ങനെയൊരു സമ്പ്രദായമാണു ജോജ്ജു, കറതീര്‍ന്ന പൊതു ദേഹങ്ങള്‍ അന്യം നിന്നു പോയാലും കറതീര്‍ന്നവര്‍ തന്നെ വേണമെന്ന് ജനാധിപത്യവാദികള്‍ അങ്ങനെ പറഞ്ഞുകോണ്ടേയിരിക്കും

മാവേലികേരളം,
ഗുഡ്.
:)

N.J ജോജൂ said...

എന്താണു മാവേലീകേരളം പറഞ്ഞു വരുന്ന കറ?
അദ്ദേഹത്തിനു മതവിശ്വാസമുണ്ടായിപ്പോയതോ? അതു തുറന്നു പ്രകടിപ്പിച്ചതോ? താന്‍ ഭാഗമായ സഭയിലുള്ള തന്റെ വിശ്വാസവും കൂറും വ്യക്തമാക്കിയതോ?

A secular state simply means a state which views all religions with equal respect, and treats all citizens equally without any discrimination. A secular state is not an irreligious state. - Dr.S Radhakrishnam.

ഒരു മതവും ഒരു ഭാഷയും ഉള്ള പാശ്വാത്യരാജ്യങ്ങള്‍ മുന്‍പോട്ടൂ വയ്ക്കുന്ന സെക്കുലിറസമല്ല ഇന്ത്യയുടേത്. അങ്ങനെയാണെന്നു വരുത്തിത്തീര്‍ക്കേണ്ടത് ചില കപട മതേതരന്മാരുടെയും മതവിരോധികളുടെയും ലക്ഷ്യമാണ്.

ഹിന്ദുമതവിശ്വാ‍സം ഏറെക്കുറെ വ്യക്തിപരമാണ്. തീര്‍‌ച്ചയായും ക്രൈസ്തവവിശ്വാസവും വ്യക്തിപരമായി കൊണ്ടുപോകാം. എന്നാല്‍ ക്രൈസ്തവ-മുസ്ലീം മതസമൂഹങ്ങളുടെ ഘടനയനുസരിച്ച് അവയ്ക്ക് സാമൂഹികമായ ഒരു മാനമുണ്ട്. പ്രത്യേകിച്ച് ക്രൈസ്തവവിവിശ്വാസം യഥാര്‍ത്ഥത്ഥില്‍ വ്യക്തിപരമല്ല. അതുകൊണ്ടു തന്നെയാണ് സഭ എന്ന പ്രയോഗം വരുന്നതും.

ഭരണഘടനയുടെ 25ആം വകുപ്പനുസരിച്ച് ഒരാള്‍ക്ക് മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയുവാനും(പറയുടെ കീഴില്‍ വയ്ക്കാനല്ല) പ്രചരിപ്പിയ്ക്കുവാനുമുള്ള അവകാശമുണ്ട്.

Baiju Elikkattoor said...

"ഭരണഘടനയുടെ 25ആം വകുപ്പനുസരിച്ച് ഒരാള്‍ക്ക് മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയുവാനും(പറയുടെ കീഴില്‍ വയ്ക്കാനല്ല) പ്രചരിപ്പിയ്ക്കുവാനുമുള്ള അവകാശമുണ്ട്."

ചുരുക്കി പറഞ്ഞാല്‍, നാളെ ഈ ന്യായാധിപന്‍ അഭയ കേസിന്റെ വിധി പറയേണ്ട സാഹചരിയം ഉണ്ടായാല്‍ അന്ന് പറയുടെ കീഴിലല്ലാത്ത അദേഹത്തിന്റെ കൂറ് ആ വിധിയെ തീര്‍ച്ചയായും സ്വാധീനിക്കും എന്നതു സുവ്യക്തം..!

Baiju Elikkattoor said...

"ഭരണഘടനയുടെ 25ആം വകുപ്പനുസരിച്ച് ഒരാള്‍ക്ക് മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയുവാനും(പറയുടെ കീഴില്‍ വയ്ക്കാനല്ല) പ്രചരിപ്പിയ്ക്കുവാനുമുള്ള അവകാശമുണ്ട്."

ചുരുക്കി പറഞ്ഞാല്‍, നാളെ ഈ ന്യായാധിപന്‍ അഭയ കേസിന്റെ വിധി പറയേണ്ട സാഹചരിയം ഉണ്ടായാല്‍ അന്ന് പറയുടെ കീഴിലല്ലാത്ത അദേഹത്തിന്റെ കൂറ് ആ വിധിയെ തീര്‍ച്ചയായും സ്വാധീനിക്കും എന്നതു സുവ്യക്തം..!

Baiju Elikkattoor said...

"ഭരണഘടനയുടെ 25ആം വകുപ്പനുസരിച്ച് ഒരാള്‍ക്ക് മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയുവാനും(പറയുടെ കീഴില്‍ വയ്ക്കാനല്ല) പ്രചരിപ്പിയ്ക്കുവാനുമുള്ള അവകാശമുണ്ട്."

ചുരുക്കി പറഞ്ഞാല്‍, നാളെ ഈ ന്യായാധിപന്‍ അഭയ കേസിന്റെ വിധി പറയേണ്ട സാഹചരിയം ഉണ്ടായാല്‍ അന്ന് പറയുടെ കീഴിലല്ലാത്ത അദേഹത്തിന്റെ കൂറ് ആ വിധിയെ തീര്‍ച്ചയായും സ്വാധീനിക്കും എന്നതു സുവ്യക്തം..!

N.J ജോജൂ said...

"ചുരുക്കി പറഞ്ഞാല്‍, നാളെ ഈ ന്യായാധിപന്‍ അഭയ കേസിന്റെ വിധി പറയേണ്ട സാഹചരിയം ഉണ്ടായാല്‍ അന്ന് പറയുടെ കീഴിലല്ലാത്ത അദേഹത്തിന്റെ കൂറ് ആ വിധിയെ തീര്‍ച്ചയായും സ്വാധീനിക്കും എന്നതു സുവ്യക്തം..!"

അങ്ങനെ "വിശ്വസിയ്ക്കാ"നുള്ള ബൈജുവിന്റെ സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

N.J ജോജൂ said...

"ജസ്റ്റിസ് സിറിയക് ജോസഫിനെ ന്യായീകരിച്ചുകൊണ്ട് ബിഷപ്പ് പ്രസ്താവനയിറക്കിയതായി ടി.വി ഫ്ലാഷ് കാണിച്ചു".

ഞാന്‍ കണ്ടില്ല, ഇതുവരെ.


"അദ്ദേഹത്തിനെതിരെ പ്രമേയം പാസാക്കാനായി കേരള ഹൈക്കോടതിയില്‍ അഡ്വക്കേറ്റുമാര്‍ യോഗം ചേരുന്നു...."
എന്തിനെയും രാഷ്ട്രീയവത്കരിയ്ക്കുന്നവര്‍ക്ക് ഇതും ഒരു സാധ്യതയാണ്‌. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടാവും.

-ജനങ്ങള്‍ക്ക് ഈ ജ്ജഡ്ജിയിലും ജൂഡീഷ്യറിയിലും ഇനി വിശ്വാസമുണ്ടാകുമോ,ജോജു?
ഡിപ്പന്‍സ്...

ബാക്കി പ്രശ്നങ്ങളില്‍ പിന്നാലെ വിശദമായി പ്രതികരിക്കാം.പിന്നെ,ആ വീഡിയോ ക്ലിപ്പിങ്ങുണ്ടെങ്കില്‍ ദയവായി പോസ്റ്റ് ചെയ്യുക.
വീഡിയോ ക്ലിപ്പിംഗ് ഞാന്‍ അന്വേഷിച്ചു, കന്ടെത്തിയില്ല.

ചാണക്യന്‍ said...

N.J ജോജൂ ,

" ഭരണഘടനയുടെ 25ആം വകുപ്പനുസരിച്ച് ഒരാള്‍ക്ക് മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയുവാനും(പറയുടെ കീഴില്‍ വയ്ക്കാനല്ല) പ്രചരിപ്പിയ്ക്കുവാനുമുള്ള അവകാശമുണ്ട്...." -

ഒരു സാധാരണ പൌരനെ സംബന്ധിച്ചിടത്തോളം താങ്കളുടെ ഈ വാദം ശരിതന്നെയാണ്. എന്നാൽ സർക്കാരിന്റെ ശമ്പളം കൈപ്പറ്റുന്ന ( സർക്കാർ ഉദ്യോഗസ്ഥർ, ഭരണഘടനാ സ്ഥാപനങ്ങളിൽ അധികാരം കയ്യാളുന്നവർ തുടങ്ങിയവർ) വ്യക്തികൾക്ക് അവരുടെ പെരുമാറ്റചട്ടം അനുസരിച്ച്, ജാതിമതവർഗ്ഗീയരാക്ഷ്ട്രീയ സംഘടനകളിൽ അംഗമാകാനോ, അത്തരം സംഘടനകളുടെ പ്രവർത്തനങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഭാഗഭാക്കാകുവാനോ സാധിക്കില്ല, അതിനു വിലക്കുണ്ട്. അങ്ങനെ പ്രവർത്തിക്കുന്നവർ പെരുമാറ്റചട്ട ലംഘനത്തിന്റെ പേരിൽ നടപടിക്ക് വിധേയമാവും.

വിശ്വാസത്തിന്റെ ഭാഗമായി ആരാധനക്കായി അമ്പലത്തിലോ പള്ളികളിലോ പോകുന്നതിനു വിലക്കില്ല, പക്ഷെ ആ വിശ്വാസം പ്രചരിപ്പിക്കാനോ അത്തരത്തിലുള്ള പക്ഷഭേദപരമായ കൂറുകൾ പ്രഖ്യാപിക്കാനോ പെരുമാറ്റചട്ടം അനുവദിക്കുന്നില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സിറിയക് ജോണിന്റെ നടപടികളെ വിശകലനം ചെയ്യേണ്ടത്.

മണി said...

"എന്നാല്‍ സ്ഥാനമാനങ്ങള്‍ മൂലം സഭയോടുള്ള വിശ്വാസവും കുറും പറയുടെ കീഴില്‍ കമിഴ്‌ത്തി വയ്ക്കേ‌ക്കണ്ട ഒന്നാണെന്ന്‌ കരുതുന്നില്ല"
സഭയോട് കൂറു പുലര്‍ത്തേണ്ടുന്ന അവസരങ്ങള്‍ വന്നാല്‍ അദ്ദേഹം അത് ചെയ്യും അല്ലേ ജോജൂ?

നിസ്സഹായന്‍Nissahayan said...

" ഭരണഘടനയുടെ 25ആം വകുപ്പനുസരിച്ച് ഒരാള്‍ക്ക് മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയുവാനും(പറയുടെ കീഴില്‍ വയ്ക്കാനല്ല) പ്രചരിപ്പിയ്ക്കുവാനുമുള്ള അവകാശമുണ്ട്...." -തീര്‍ച്ചയായും ഇത്തരം അവകാശങ്ങള്‍ അനുഭവിക്കുമ്പോള്‍ തന്നെ മതത്തെ അധികാരത്തിലും രാഷ്ട്രവ്യവഹാരത്തിലും പൊതു വിദ്യാഭാസത്തിലും വലിച്ചിഴക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കാണിക്കുകയും വേണം. അതാണ് ശരിയായ മതേതരത്വം.മതങ്ങള്‍ക്കുള്ള അതേ അഭിപ്രായസ്വാതന്ത്ര്യാവകാശം മതമില്ലാത്തവര്‍ക്കും നിരീശ്വര്‍ക്കുപോലും ഉണ്ടെന്നതും അംഗീകരിക്കണം .മതമൂല്യങ്ങളല്ല മതേതര മൂല്യങ്ങളാണ് പൊതു വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുതേണ്ടത്.

Baiju Elikkattoor said...

"മതമൂല്യങ്ങളല്ല മതേതര മൂല്യങ്ങളാണ് പൊതു വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുതേണ്ടത്. "

nissahayan,
valare shari aaya nireekshanam.

N.J ജോജൂ said...

സഭയോടു കൂറു പുലര്‍ത്തുക എന്നാല്‍ സഭയ്ക്കുവേണ്ടി വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നൊരര്‍ത്ഥമില്ല. ആ അര്‍ത്ഥത്തില്‍ വരുന്ന അഭിപ്രായങ്ങളോട് പ്രതികരിയ്ക്കേണ്ട ബാധ്യതയും എനിയ്ക്കില്ല.

നിരീശ്വരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇവിടെ ആരാണു ചോദ്യം ചെയ്തത്. ഒരു മതവിശ്വാസിയ്ക്കുള്ള എല്ലാ അവകാശങ്ങളും നിരീശ്വരവാദിയ്ക്കുമുണ്ട്.

മതേതരത്വം എന്നാല്‍ തന്റെ മതവിശ്വാസം ഒളിപ്പിച്ചുവയ്ക്കലല്ല. മതേതരത്വം എന്നാല്‍ മതമില്ലായ്മയല്ല. മതേതരത്വമെന്നാല്‍ മതനിരാസമല്ല. കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിയ്ക്കുന്ന മതേതരത്വമല്ല ഇന്ത്യയുടെ മതേതരത്വം.

പൊതുവിദ്യാഭ്യാസത്തിനൊപ്പമുള്ള മതബോധനം ഭരണഘടന നല്കിയിട്ടൂള്ളതാണ്‌ അതിനെപ്പറ്റി ഒരു ചര്‍ച്ചയ്ക്കോ തര്‍ക്കത്തിനോ ഞാനില്ല, അതിന്റെ ആവശ്യമില്ല, ഇത് അതിനുള്ള വേദിയുമല്ല.

N.J ജോജൂ said...

"അദ്ദേഹത്തിനെതിരെ പ്രമേയം പാസാക്കാനായി കേരള ഹൈക്കോടതിയില്‍ അഡ്വക്കേറ്റുമാര്‍ യോഗം ചേരുന്നു...."

പ്രമേയം ഹൈക്കോര്‍ട്ട്‌ അഡ്വക്കേറ്റ്‌സ്‌ അസോസിയേഷന്‍ ചൊവ്വാഴ്‌ച തള്ളി.

അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ അഡ്വ. എം. രാജശേഖരന്‍ നായരും 60 അംഗങ്ങളുമാണ്‌ പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയിരുന്നത്‌. ഇതില്‍ ആറുപേരുടേത്‌ കള്ള ഒപ്പായിരുന്നുവെന്ന്‌ പ്രസിഡന്റ്‌ അശോക്‌ കുമാര്‍ പറഞ്ഞു.(August 26 2009,മാതൃഭൂമി)

അപ്പു said...

പ്രദീപ് മാഷേ, ലേഖനവും കമന്റുകളും വായിച്ചു. ഇവിടെ ‘സഭ’ എന്നതിനെ ‘സഭാനേതൃത്വം’ എന്നുവായിക്കുന്നതിലാണ് പിശക് എന്നുതോന്നുന്നു.

"എന്നാല്‍ സ്ഥാനമാനങ്ങള്‍ മൂലം സഭയോടുള്ള വിശ്വാസവും കുറും പറയുടെ കീഴില്‍ കമിഴ്‌ത്തി വയ്ക്കേ‌ക്കണ്ട ഒന്നാണെന്ന്‌ കരുതുന്നില്ല" - ക്രിസ്തീയ വിശ്വാസമനുസരിച്ച് സഭ എന്നതും “സഭാനേതൃത്വവും“ രണ്ടും രണ്ടാണ്. ബൈബിൾ നിർവ്വചനം അനുസരിച്ച് ‘ക്രിസ്തു എന്ന തലയും സത്യവിശ്വാസികൾ എന്ന ഉടലും ചേർന്ന ദേഹമാണ് സഭ. അതിന് ലൌകികമായ അംശങ്ങളുണ്ടെങ്കിലും, വിശ്വാസം, സത്യം, നീതി ( Righteousness), പ്രത്യാശ (hope) ഇവയിൽ അധിഷ്ഠിതമാണ് അതിന്റെ നിലനിൽ‌പ്പ്. ഇതൊക്കെ അതിന്റെ മതാധിഷ്ഠിതമായ വശങ്ങൾ. അതവിടെ നിൽക്കട്ടെ.

അദ്ദേഹം ക്രിസ്തീയവിശ്വാസങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ഒരു വ്യക്തിയാണെങ്കിൽ, ഭരണഘടനയ്ക്കു വിരുദ്ധമായ ഒരു തീരുമാനങ്ങളും അദ്ദേഹത്തിന്റെ ജഡ്ജ് മെന്റുകളീൽ ഉണ്ടാവാൻ സാധിക്കില്ല, സാദ്ധ്യവുമല്ല. കാരണം ഒരു രാജ്യത്തെ പൊതുസംവിധാനങ്ങളിലെ Do and Don't എല്ലാംതന്നെ ഒരുപക്ഷേ അതിലും കൂടുതലായി സഭാവിശ്വാസങ്ങളിലും ബാധകമാണ്. അതുകൊണ്ടുതന്നെ ക്രിസ്തീയസഭാവിശ്വാസങ്ങളോട് (നേതൃത്വത്തോടല്ല) യഥാർത്ഥ കൂറുള്ള ഒരു വ്യക്തിക്ക് അനീതിയുള്ള വിധികൾ നടപ്പാക്കാനും സാധിക്കില്ല. ജോജുവിന്റെ കമന്റുകളുടെ അന്തസത്ത ഇതാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

മത വിശ്വാസത്തിനു സങ്കുചിതത്വമുണ്ടു.തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍‍ക്കും പുറത്തുള്ളവരെ അവര്‍ അംഗീകരിക്കുകയില്ല.മറ്റു മതവിശ്വാസികള്‍ മാത്രമല്ല തങ്ങളുടെ കൂട്ടത്തില്‍ പെടാത്തവര്‍ വരെ ദൈവനിഷേധികളുടേയും പാപികളുടേയും ഗണത്തില്‍ പെടുന്നു.അങ്ങനെയുള്ള ഒരു മതവിശ്വാസിക്ക് ഒരിക്കലും നിഷ്പക്ഷനാകാന്‍ കഴിയില്ല.അവര്‍ അതിരു വിടും.തങ്ങള്‍ വഹിക്കുന്ന സ്ഥാനമാനങ്ങള്‍ക്കപ്പുത്തേക്ക് അപഥസഞ്ചാരം ചെയ്യും...ജോജുവിനും അപ്പുവിനും സര്‍വ്വര്‍ക്കുമറിയാവുന്ന ഇക്കാര്യത്തെക്കുറിച്ച് എന്തിനാണിനി വിശദീകരിക്കുന്നത്!‍

N.J ജോജൂ said...

It is completely nonsense what Pradeep had told in his last comment.

Sureshkumar Punjhayil said...

Nalla post. Innathe nadinte yadhartha chithram.

Ashamsakal...!!!

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ഗാന്ധിയന്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന സത്യവിശ്വാസിയായ ജോജൂ,സംയമനം പാലിക്കൂ.ആര്‍ക്കാണു‍,എന്തിനാണീ നോണ്‍സെന്‍സെന്നു മനസ്സിലായി.

N.J ജോജൂ said...

“ഗാന്ധിയന്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന സത്യവിശ്വാസിയായ ജോജൂ,സംയമനം പാലിക്കൂ.ആര്‍ക്കാണു‍,എന്തിനാണീ നോണ്‍സെന്‍സെന്നു മനസ്സിലായി.“

എന്റെ സംയമനം വിട്ടുപോയതായി പ്രദീപിനു തോന്നിയോ?

ഞാന്‍ ആവര്‍ത്തിയ്ക്കുന്നു, പ്രദീപ് അവസാനകമന്റില്‍ പറഞ്ഞതത്രയും അടിസ്ഥാനരഹിതമാണ്.

1)മത വിശ്വാസത്തിനു സങ്കുചിതമല്ല. സങ്കുചിതമനസ്ഥിതിയുള്ളവര്‍ മതങ്ങളിലുണ്ട്(മതങ്ങളില്‍ മാത്രമല്ല).
2)“തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍‍ക്കും പുറത്തുള്ളവരെ അവര്‍ അംഗീകരിക്കുകയില്ല.“
കത്തോലിയ്ക്കാസഭയുടെ രണ്ടാം വത്തിയ്ക്കാന്‍ കൌണ്‍സിലിലെ മറ്റുമതങ്ങളോടുള്ള സഭയുടെ ബന്ധം എങ്ങനെയായിരിയ്ക്കണമെന്നു പഠിപ്പിയ്ക്കുന്ന പ്രമാണരേഖയില്‍ വളരെവ്യക്തമായ പ്രതിപാദിയ്ക്കുന്നുണ്ട്. അതുവായിച്ചിട്ടൂള്ള ഒരാളെന്നനിലയില്‍ സഭയ്ക്കുപുറത്തുള്ളവരെ അംഗീകരിയ്ക്കരുതെന്ന് ഞാന്‍ മനസിലാക്കിയിട്ടില്ല. മതങ്ങള്‍ തമ്മിലുള്ള ക്രിയാത്മകമായ സംവാദത്തിനു, ക്രൈസ്തവസഭകള്‍ തമ്മിലുള്ള എക്യുമേനിക്കല്‍ സംവാദങ്ങള്‍ക്ക് കത്തോലിയ്ക്കാസഭ ശ്രമിച്ചിട്ടൂമുണ്ട്.
3) മതങ്ങളെകുറിച്ച് സങ്കുചിതമായ കാഴ്ചപ്പാടുകളും മുന്വിധികളും മാത്രമേ എനിയ്ക്ക് എനിയ്ക്ക് പ്രദീപിന്റെ തുടര്‍ന്നുള്ള വാക്കുകളില്‍ കാണാനാവൂ. അക്ഷരാര്‍‌ത്ഥത്തില്‍ അത് ഒരു സെന്‍‌സും ഉണ്ടാക്കുന്നില്ല.

നിസ്സഹായന്‍Nissahayan said...

ജോജ്ജു,
1) ക്രൈസ്തവമതവിശ്വാസത്തിന് സങ്കുചിത്വമില്ലെങ്കില്‍ മറ്റ് മതങ്ങളുടെ വിശ്വാസപ്രമാണങ്ങളും ആചരാനുഷ്ടാനങ്ങളും സത്യവും ശരിയും ആണെന്ന് നിങ്ങള്‍ സമ്മതിക്കുമോ ? അതോ ക്രൈസ്തവശാസ്ത്രം മാത്രമാണ് ശരിയെന്നും മറ്റുള്ളവ തെറ്റെന്നും വിശ്വസിക്കുമോ ?

2) “മതങ്ങള്‍ തമ്മിലുള്ള ക്രിയാത്മകമായ സംവാദത്തിനു, ക്രൈസ്തവസഭകള്‍ തമ്മിലുള്ള എക്യുമേനിക്കല്‍ സംവാദങ്ങള്‍ക്ക് കത്തോലിയ്ക്കാസഭ ശ്രമിച്ചിട്ടൂമുണ്ട്. ” ഇത്തരം സംവാദത്തില്‍ ഒരുത്തിഞ്ഞുവരുന്ന വാദങ്ങള്‍ താങ്കളുടെ സഭയുടെ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ളതാണെങ്കില്‍ അത് സ്വീകരിക്കപ്പെടുമോ ?സംവാദത്തില്‍ അന്യമതത്തിന്റെ വിശ്വാസപ്രമാണം സാധുവായി ബോദ്ധ്യപ്പെട്ടാല്‍ സഭ സ്വന്തം വിശ്വാസം ഉപേക്ഷിക്കുകയും പിരിച്ചുവിടുകയും ചെയ്യുമോ ? നാളിതുവരെ നടത്തിയിട്ടുള്ള സംവാദങ്ങളില്‍ ഏതെങ്കിലും മതത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ മറ്റ് മതങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ ?പകരം മതസംഘര്‍ഷങ്ങളുണ്ടാകുമ്പോഴും യുക്തിവാദി വിമര്‍ശനമുണ്ടാകുമ്പോഴും തടിയൂരാന്‍ സര്‍വ്വമതസാരവുമേകമെന്നുള്ള ഹിന്ദുമതക്കാരുടെ കോമ്പ്രമൈസ് സിദ്ധാന്തം ആത്മാര്‍ത്ഥമല്ലാതെ ആയാലും ഉദ്ധരിച്ച് സംവാദം അവസാനിപ്പിക്കും. പൊതു വേദിയില്‍ ടി സിദ്ധാന്തം ആവര്‍ത്തിച്ച് തങ്ങളുടെ വിശാലവീക്ഷണം അവതരിപ്പിച്ച് പൊതുസമ്മിതി നേടും. അകത്ത് സ്വന്തം നമ്മുടെ മതത്തിലൂടെ മാത്രമേ ആത്യന്തികമോക്ഷമുള്ളൂ എന്ന് ഉദ്ഘോഷിക്കും. ഇതില്‍ കൂടുതല്‍ മനുഷ്യ സമുദായത്തിന് ഒന്നായി ജീവിക്കാനുള്ള എന്ത് തത്വസംഹിതയാണ് മതങ്ങളുടെ കൈയ്യിലുള്ളത് (നിരീശ്വരന്മാരെ കൂട്ടണമെന്നില്ല) ?

3) ഒരുവന് സ്വന്തം സഭയോടുള്ള കൂറും വിശ്വാസവും , ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സമാകില്ലെങ്കില്‍, അഭയാകേസുള്‍പെടെയുള്ള കേസുകളില്‍ സഭയ്ക്ക്, നീണ്ട കാലയളവ് എങ്ങനെ രക്ഷപെട്ട് നില്‍ക്കാന്‍ കഴിഞ്ഞു ? ഒരുപാട് ഔദ്യോഗിക സഹായം വിശ്വാസികളായ
അധികാരികളില്‍ നിന്നും ലഭിച്ചതുകൊണ്ടും പണത്തിന്റെ ബലം കൊണ്ടുമല്ലെ കാര്യങ്ങള്‍ നടന്നത്. ഇനിയും ലൂപ് ഹോളില്ലാതെ സത്യം തെളിയുമെന്ന് സാമാന്യ ബോധമുള്ളവരാരും വിശ്വസ്സിക്കില്ല. മുന്‍വിധിയൊന്നുമല്ല, യാഥാര്‍ത്ഥ്യമാണത്. വിശ്വാസം തടസ്സമാകില്ലെന്ന് തത്വത്തില്‍ പറയാമെങ്കിലും പ്രയോഗത്തില്‍ അത്തരത്തില്‍ ഒരാള്‍ പോലും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അങ്ങനെ വിരളമായി സ്വാധിനിക്കപ്പെടാത്തവരുണ്ടെങ്കില്‍ അവര്‍ അന്വേഷണവൃത്തത്തില്‍ നിന്നും മാറിനില്‍ക്കുകയോ, മാറ്റിനിറുത്തപ്പെടുകയോ, ഇല്ല്ലായ്മചെയ്യപ്പെടുകയോ ചെയ്യപ്പെടും എന്നതാണ് സത്യം. അഭയുടെ കേസ് തെളിയിക്കപ്പെടണം എന്നാവശ്യപ്പെട്ട് തുടക്കം മുതല്‍ സഭ എന്ത് നീക്കമാണ് നടത്തിയത് ?ഇതേയാവശ്യം ഉന്നയിച്ച് ജോജു ഉള്‍പ്പെടെ എത്രപേര്‍ ആത്മാ‍ര്‍ത്ഥ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട് ? മറിച്ച് താമസ്സിച്ചാണെങ്കിലും കുറ്റാരോപിതരായവരെ രക്ഷിക്കാന്‍ സഭ കാണിക്കുന്ന തത്രപ്പാട് എത്ര ഭീകരമാണ് ! താങ്കളേ പോലുള്ളവര്‍ സഭയുടെ കൂടെയല്ലേ ?
സഭയും വിശ്വാസവും സങ്കുചിതമാണെന്ന് തെളിയിക്കാന്‍ ഇനിയും വേണമെങ്കില്‍ തെളിവുകള്‍ നല്‍കാം.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

എനിക്ക് പറയാനുള്ളതത്രയും നിസ്സഹായന്‍ ശക്തമായി അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല,ജോജൂ.
സ്വര്‍ഗ്ഗത്തില്‍ പോകാനെത്ര വഴികളുണ്ടെന്നതിനെക്കുറിച്ച് ഇനിയും സുവിശേഷമെന്തിനു?

MKERALAM said...

"കത്തോലിയ്ക്കാസഭയുടെ രണ്ടാം വത്തിയ്ക്കാന്‍ കൌണ്‍സിലിലെ മറ്റുമതങ്ങളോടുള്ള സഭയുടെ ബന്ധം എങ്ങനെയായിരിയ്ക്കണമെന്നു പഠിപ്പിയ്ക്കുന്ന പ്രമാണരേഖയില്‍ വളരെവ്യക്തമായ പ്രതിപാദിയ്ക്കുന്നുണ്ട്. അതുവായിച്ചിട്ടൂള്ള ഒരാളെന്നനിലയില്‍ സഭയ്ക്കുപുറത്തുള്ളവരെ അംഗീകരിയ്ക്കരുതെന്ന് ഞാന്‍ മനസിലാക്കിയിട്ടില്ല."

അതെന്താനെന്നു വ്യക്തമായി എഴുതൂ. മറ്റുള്ളവരു കൂടെ ഒന്നു മനസിലാക്കട്ടെ.

N.J ജോജൂ said...

1)ഒരു മതത്തിന്റെ ശരിയെ അതിന്റെ സങ്കുചിത്വം എന്നല്ല വിളിയ്ക്കേണ്ടത്. ഓരോമതത്തിനും അവരവരുടേതായ ശരികളുണ്ട്. ബഹുദൈവവിശ്വാസം ക്രൈസ്തവ-മുസ്ലീം മതങ്ങള്‍ക്ക് ഇല്ല. അത് ഈ മതങ്ങളുടെ സങ്കുചിത്വമല്ല, അതിന്റെ ശരിയാണ്‌. തങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസം ശരിയായിരിയ്ക്കുന്നതുപോലെ മറ്റുള്ളവര്‍ക്ക് അവരുടെ വിശ്വാസവും ശരിയാണെന്ന് മനസിലാക്കുകാണ്‌ വേണ്ടത്, അല്ലാതെ മറ്റുള്ളവരുടെ ശരികളെ സ്വീകരിയ്ക്കുണമെന്നില്ല. എന്റെ ശരികളെ സ്വീകരിയ്ക്കാന്‍ നിസ്സഹായനോ പ്രദീപിനോ കഴിയത്തതുകൊന്ടാണല്ലോ എനിക്ക് ഇത്രയും വിശദീകരിയ്ക്കേണ്ടി വന്നത്. അതിന്റെ അര്‍ത്ഥം നിങ്ങള്‍ രണ്ടുപേരും സങ്കുചിതമനസ്തിതി ഉള്ളവരണെന്നാണോ?

2) എന്താണു നിസ്സഹായാന്‍ താങ്കള്‍ മതങ്ങള്‍ തമ്മിലുള്ള സംവാദത്തേക്കുറീച്ച് ധരിച്ചിരിയ്ക്കുന്നത്? എന്റെമതമാണോ നിന്റെമതമാണോ ശരിയെന്നാണെന്നാണോ? കഷ്ടം തന്നെ.

3)അഭയുടെ കേസ് തെളിയിക്കപ്പെടണം എന്നാവശ്യപ്പെട്ട് തുടക്കം മുതല്‍ സഭ എന്ത് നീക്കമാണ് നടത്തിയത് ?
കുറഞ്ഞപക്ഷം സിസ്റ്റര്‍ അഭയാ കേസിന്റെ ദുരൂഹതകള്‍ പുറത്ത് കൊണ്ടു വരുവാന്‍ സഹായിയ്ക്കുന്ന വിവരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നവര്‍ അത് പുറത്ത് പറയാന്‍ തയ്യാറാകണം എന്ന ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ടിന്റെ ഇടയലേഖനമെങ്കിലും ഓര്ക്കാമായിരുന്നു.

1)ഒരു മതത്തിന്റെ ശരിയെ അതിന്റെ സങ്കുചിത്വം എന്നല്ല വിളിയ്ക്കേണ്ടത്. ഓരോമതത്തിനും അവരവരുടേതായ ശരികളുണ്ട്. ബഹുദൈവവിശ്വാസം ക്രൈസ്തവ-മുസ്ലീം മതങ്ങള്‍ക്ക് ഇല്ല. അത് ഈ മതങ്ങളുടെ സങ്കുചിത്വമല്ല, അതിന്റെ ശരിയാണ്‌. തങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസം ശരിയായിരിയ്ക്കുന്നതുപോലെ മറ്റുള്ളവര്‍ക്ക് അവരുടെ വിശ്വാസവും ശരിയാണെന്ന് മനസിലാക്കുകാണ്‌ വേണ്ടത്, അല്ലാതെ മറ്റുള്ളവരുടെ ശരികളെ സ്വീകരിയ്ക്കുണമെന്നില്ല. എന്റെ ശരികളെ സ്വീകരിയ്ക്കാന്‍ നിസ്സഹായനോ പ്രദീപിനോ കഴിയത്തതുകൊന്ടാണല്ലോ എനിക്ക് ഇത്രയും വിശദീകരിയ്ക്കേണ്ടി വന്നത്. അതിന്റെ അര്‍ത്ഥം നിങ്ങള്‍ രണ്ടുപേരും സങ്കുചിതമനസ്തിതി ഉള്ളവരണെന്നാണോ?

2) എന്താണു നിസ്സഹായാന്‍ താങ്കള്‍ മതങ്ങള്‍ തമ്മിലുള്ള സംവാദത്തേക്കുറീച്ച് ധരിച്ചിരിയ്ക്കുന്നത്? എന്റെമതമാണോ നിന്റെമതമാണോ ശരിയെന്നാണെന്നാണോ? കഷ്ടം തന്നെ.

3)അഭയുടെ കേസ് തെളിയിക്കപ്പെടണം എന്നാവശ്യപ്പെട്ട് തുടക്കം മുതല്‍ സഭ എന്ത് നീക്കമാണ് നടത്തിയത് ?
കുറഞ്ഞപക്ഷം സിസ്റ്റര്‍ അഭയാ കേസിന്റെ ദുരൂഹതകള്‍ പുറത്ത് കൊണ്ടു വരുവാന്‍ സഹായിയ്ക്കുന്ന വിവരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നവര്‍ അത് പുറത്ത് പറയാന്‍ തയ്യാറാകണം എന്ന ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ടിന്റെ ഇടയലേഖനമെങ്കിലും ഓര്‍ക്കാമായിരുന്നു.

4."അതെന്താനെന്നു വ്യക്തമായി എഴുതൂ. മറ്റുള്ളവരു കൂടെ ഒന്നു മനസിലാക്കട്ടെ".
മനസിലാക്കണമെന്നുള്ളവര്‍ അതു കണ്ടെത്തുകയും മനസിലാക്കുകയും ചെയ്യും. മനസിലാകണമെന്ന് താത്പര്യമില്ലാത്തവര്‍ മനസിലായാലും മനസിലായില്ലെന്നു നടിയ്ക്കും, തട്ടാമുട്ടി പറഞ്ഞ് സമയം കളയും. മൂന്നാമത്തെ ചോദ്യത്തിനും ഇതു ബാധകമാണ്‌.

N.J ജോജൂ said...

പണ്ട് ഡോ.ഇക്ബാല്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ആരെങ്കിലും ഒരാളെക്കുറിച്ച് ഒരാരോപണം ഉന്നയിയ്ക്കും. പിന്നെ അത് അങ്ങനെയല്ല എന്നു തെളിയിക്കേണ്ട ബാധ്യത ആരോപണവിധേയന്റേതാവും. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെക്കുറിച്ച് പറഞ്ഞുവന്നപ്പോള്‍ പറഞ്ഞതാണ്‌. ഒപ്പം അദ്ദേഹം കൂട്ടീച്ചേര്‍ത്തു, എനിയ്ക്കു മനസില്ല ഇപ്പോള്‍ തെളിയിക്കാന്‍.

ഇന്നലെ കേട്ടതാണ്‌. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ കല്യാണനിശ്ചയം കല്യാണമാക്കിയതില്‍ ദുരൂഹതയുണ്ടത്ര.

ആവനാഴി said...

ജോജു: 4."അതെന്താനെന്നു വ്യക്തമായി എഴുതൂ. മറ്റുള്ളവരു കൂടെ ഒന്നു മനസിലാക്കട്ടെ".
മനസിലാക്കണമെന്നുള്ളവര്‍ അതു കണ്ടെത്തുകയും മനസിലാക്കുകയും ചെയ്യും. മനസിലാകണമെന്ന് താത്പര്യമില്ലാത്തവര്‍ മനസിലായാലും മനസിലായില്ലെന്നു നടിയ്ക്കും, തട്ടാമുട്ടി പറഞ്ഞ് സമയം കളയും. മൂന്നാമത്തെ ചോദ്യത്തിനും ഇതു ബാധകമാണ്‌.

ജോജു, ഉരുണ്ടു കളി ഒഴിവാക്കൂ. വ്യക്തമായി എഴുതൂ ജോജൂ.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ജോജൂ,താങ്കള്‍ എങ്ങനെയൊക്കെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും സത്യത്തെ മൂടിവെയ്ക്കാനാകില്ല.അഭയ എന്ന കന്യാസ്ത്രീയുടെ കൊലപാതകം തെളിയിക്കാനായി മുന്നോട്ടിറങ്ങേണ്ടത് സഭയായിരുന്നു.അവര്‍ കൊലപാതകികളെ സംരക്ഷിക്കാനായി ,ചരിത്രത്തില്‍ സമാനതകളേതുമില്ലാത്ത കുതന്ത്രങ്ങള്‍ പ്രയോഗിച്ചതിനാലാണു ആക്ഷന്‍ കൌണ്‍സിലും ജോമോന്‍ പുത്തന്‍പുരക്കലും മാദ്ധ്യമങ്ങളും കേസ് ഏറ്റെടുക്കുന്നത്.
ജോജൂ,ഇക്കാര്യത്തിലെങ്കിലും സഭയുടെ ശരിയോടൊപ്പം നില്‍ക്കാന്‍ മനസാക്ഷിയുള്ള ഒരു കുഞ്ഞാടിനു പോലും സ്വമനസ്സാലെ തോന്നുകയില്ല.
പിന്നെ,ഈ ശരികളായിരുന്നു എല്ലാ ദുരന്തങ്ങള്‍ക്കും കാരണം.ഈ ശരികളായിരുന്നു അരിസ്റ്റോട്ടിലിന്റെയും ബ്രൂണോയുടേയും ജീവനെടുത്തത്;ഈ ശരികളായിരുന്നു കുരിശുയുദ്ധത്തിനു വഴിയൊരുക്കിയത്.ഈ ശരികളായിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെച്ച വിമോചനസമരത്തിനു പള്ളിയേയും പട്ടക്കാരേയും തെരുവിലിറക്കിയത്.ഈ ശരികളായിരുന്നു സി.ജെ.തോമസിനു തെമ്മാടിക്കുഴി ഒരുക്കിയത്......
മതവും കമ്യൂണിസവും ഇത്തരം ശരികളിലൂടെ കൈകോര്‍ത്ത്പിടിച്ച് പോകുന്ന വൈരുദ്ധ്യാത്മക സുന്ദരദൃശ്യവും നാം കാണുന്നു.സ്റ്റാലിന്റേയും പോള്‍പോട്ടിന്റേയും മാവോയുടേയും ഡെങ്ങിന്റേയും ശരികള്‍ കാലപുരിക്കയച്ചത് കോടിക്കണക്കിനു സാധുമനുഷ്യരെ!
-എല്ലാവരും പറയുന്നത് ശരി.അപ്പോള്‍ കൂടുതല്‍ ശരി ആരുടേതാണു,ജോജൂ?!

Rajeeve Chelanat said...

പ്രസക്തമായ ലേഖനം.

സിറിയക് തോമസ് എന്ന വ്യക്തിക്ക് മതത്തിലോ, സഭയിലോ, അതിന്റെ വിശ്വാസത്തിലോ, ഹൈറാര്‍ക്കിയിലോ വിശ്വാസമാകാം, അതിനെ കുഞ്ഞാടുമാകാം. എന്നാല്‍ ഭരണഘടനാ പദവി വഹിക്കുന്നവരും രാഷ്ട്രീയക്കാരും ഏതെങ്കിലും മതസംഘടനയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതും അവിടെ തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുന്നതും നിരുത്തരവാദപരമാണ്. അത്തരം ആളുകളുടെ വിശ്വാസയോഗ്യതയെത്തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

“ഭരണഘടനയും സഭയും രണ്ടും പരസ്പരവിരുദ്ധമായ കാര്യമാകാത്താത്തിടത്തോളം കാലം..” രണ്ടും ഒന്നുതന്നെയാണെന്നങ്ങോട്ട് തെളിച്ച് പ്രഖ്യാപിക്കെന്റെ ജോജൂ..എന്നാല്‍ പ്രശ്നം തീര്‍ന്നു.

അഭിവാദ്യങ്ങളോടെ

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com