About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday, 6 February 2009

കര്‍ണ്ണാകത്തിലെ പൂച്ച എലിയെ പിടിക്കും.കേരളത്തിലോ?

താനും ദിവസം മുന്‍പു കേരള ലോകായുക്തയ്ക്ക് പുതിയൊരു ചെയര്‍മാനുണ്ടായി-ജസ്റ്റിസ് എം.എം.പരീത് പിള്ള.അദ്ദേഹം മുന്‍പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായിരുന്നു.അതിനും മുന്‍പ് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

-ഇനി കേരളത്തിലെ ലോകായുക്തയ്ക്ക് പല്ലും നഖവും ഉണ്ടാകുമോ?


അതിനുത്തരം പറയും മുന്‍പു കഴിഞ്ഞ ആഴ്ച്ചകളില്‍ കര്‍ണ്ണാടകത്തില്‍ നിന്ന് വന്ന ചില വാര്‍ത്തകളിലൂടെയും കടന്നു പോകേണ്ടതുണ്ടു.ജനുവരി 29നു അവിടുത്തെ ലോകായുക്ത പൊലീസ് ഒരു എം.എല്‍.എയെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കൈയ്യോടെ പിടികൂടി.ഫാറൂഖ് എന്ന ഒരാളെ കേസില്‍ നിന്നൊഴിവാക്കുന്നതിനു 5 ലക്ഷം രൂപകൈക്കൂലി ആവശ്യപ്പെട്ടതായ പരാതിയില്‍ എം.എല്‍.എമാരുടെ ഔദ്യോഗിക വസതിയില്‍ നിന്നാണു കെണിയൊരുക്കി ലോകായുക്ത സാമാജികനെ പിടിച്ചത്.ആള്‍ ചില്ലറക്കാരനല്ല-ഭരണകക്ഷി നേതാവാണു!കോടതി മൂന്നു ദിവസ്സത്തേക്കാണു ഇയാളെ റിമാണ്ട് ചെയ്തത്.

കര്‍ണ്ണാടകത്തില്‍ അങ്ങനെയാണു.ഏതു നിമിഷവും ലോകായുക്ത പിടികൂടാം.
അധികാരത്തിന്റെ അകത്തളങ്ങളില്‍ മദിച്ചു പുളച്ചു നടക്കുന്നവര്‍ക്കെല്ലാം ഇത് കേള്‍‍ക്കുമ്പോള്‍ തന്നെ പേടി വരും.പഞ്ചായത്തംഗംങ്ങള്‍,അവിടുത്തെ ജീവനക്കാര്‍ തുടങ്ങി ഡോക്റ്റര്‍മാര്‍,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്റ്റര്‍മാര്‍, വാണിജ്യ നികുതി അസ്സ്കമ്മീഷ്ണര്‍മാര്‍,കയറ്റുമതി വികസ്ന അഥോറിറ്റിയുടെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങി നൂറുകണക്കിനു പേരെ ഇതിനോടകം അവര്‍ കൈയ്യോടെ പിടികൂടി അകത്താക്കിയിട്ടുണ്ടു.കോടിക്കണക്കിനു രൂപയുടെയും പൊന്നിന്റേയും അനധികൃത സമ്പാദ്യവും കണ്ടെടുത്തിട്ടുണ്ടു.പ്രോസിക്യൂഷന്‍ നേരിട്ട ഇവരില്‍ അനേകം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു.അവരുടെ വിശദാംശങ്ങളടക്കം ലോകായുക്ത അഴിമതിക്കെതിരെ കര്‍ണ്ണാടകത്തില്‍ നടത്തിവരുന്ന അതിശക്തമായ നടപടികള്‍ karnatakacorruptionnews എന്ന സര്‍ക്കാര്‍ സൈറ്റിലും ലോകായുക്തയുടെ വെബ്സൈറ്റിലും കൊടുത്തിട്ടുണ്ടു.അതു വായിച്ചാല്‍ നമ്മുടെ ലോകായുക്ത അടക്കമുള്ള ഭരണഘടനാസ്ഥാപനങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നും.അവിടെ ലോകായുക്തമാരും ഉപലോകായുക്തമാരും മിന്നല്‍ പരിശോധനകള്‍ നടത്തുന്നു.രേഖകള്‍പിടിച്ചെടുക്കുന്നു.അപ്പോള്‍ പിന്നെ പേടിക്കാതിരിക്കുന്നതെങ്ങനെ?

ജനങ്ങള്‍‍ക്ക് ഈ സ്ഥാപനത്തില്‍ എത്രമാത്രം വിശ്വാസമുണ്ടെന്നു തെളിയിക്കുന്നതാണു പ്രതിദിനം ബാംഗ്ലൂരിലെ ഓഫീസിലേക്ക് 100നും 250നുമിടയില്‍ പരാതികളാണു അവര്‍ക്ക് ദിവസവും കിട്ടുന്നത്.പരാതികളില്‍ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങള്‍‍ക്കു ഏതുസമയവും അറിയാനായി ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആദായ നികുതി വകുപ്പുമായി ചേര്‍ന്ന് അനധികൃതസമ്പാദ്യക്കാരെ കുടുക്കാനുള്ള പദ്ധതി ലോകായുക്ത തയ്യാറാക്കിയിട്ടുണ്ടെന്നാണു മറ്റൊരു പുതിയ വാര്‍ത്ത.യഥാര്‍ത്ഥ സ്വത്തുവിവരം മറച്ചു വച്ച് സത്യവാങ്ങ്മൂലം നല്‍കിയതിനു ലോകായുക്ത ഒരു എം.എല്‍.എയ്ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചു എന്നുകൂടി വായിക്കുമ്പോഴേ ചിത്രം വ്യക്തമാവൂ.കുമാരസ്വാമി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന രണ്ടു പേരെ വാര്‍ഷികസ്വത്തു വിവരം യഥാസമയം ഫയല്‍ ചെയ്യാത്തതിന്റെ പേരില്‍ തത്സ്ഥാനങളില്‍ നിന്നു നീക്കം ചെയ്യണമെന്നു കത്തു നല്‍കിയ പാരമ്പര്യമാണു അവിടുത്തെ ലോകായുക്തയ്ക്കുള്ളത്.

1984ല്‍ രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായിരുന്നപ്പോളാണു വിപ്ലവകരമായ കര്‍ണ്ണാടക ലോകായുക്ത നിയമത്തിന്റെ കരട് തയ്യറാക്കിയത്.പതിറ്റാണ്ടുകള്‍‍ക്കു മുന്‍പ് മറോര്‍ജി ദേശായി അദ്ധ്യക്ഷനായ ഭരണ പരിഷ്കാര കമ്മീഷനായിരുന്നു പൊതുപ്രവര്‍ത്തകരുടെ അഴിമതിയ്ക്ക് തടയിടാനായി ദേശീയതലത്തില്‍ ലോക്പാലും ,സംസ്ഥാനങ്ങളില്‍ ലോകാ‍യുക്തയും രൂപികരിക്കാന്‍ ശിപാശ ചെയ്തത്.കര്‍ണ്ണാടകം അത് ഫലപ്രദമായി നടപ്പിലാക്കി മാതൃക കാട്ടി.പിന്നീടു വന്ന എസ്.എം കൃഷ്ണ സര്‍ക്കാര്‍ ലോകായുക്തയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി.


റിട്ട;സുപ്രീം കോടതി ജെഡ്ജിയായ എന്‍ .വെങ്കിടാചലയാണു ലോകായുക്തയെ അഴിമതിക്കാരുടെ പേടിസ്വപ്നമാക്കി വളര്‍ത്തിയെടുത്തത്.അദ്ദേഹം തന്നെ നേരിട്ട് റെയ്ഡുകള്‍‍ക്കു നേതൃത്വം നല്‍കി.പരാതിയില്ലെങ്കില്‍ പോലും ലൊകായുക്ത ഇടപെടും.അന്വേഷണത്തിനു സമര്‍ത്ഥരായ പൊലിസ് ഉദ്യൊഗസ്ഥരുണ്ടു.സ്വന്തമായി പ്രോസിക്യൂട്ടര്‍മാരുമുണ്ടു.സര്‍ക്കാരിനു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തപക്ഷം അവര്‍ നേരിട്ട് പ്രോസിക്യൂഷന്‍ നടപടിയിലേക്കു കടക്കുന്നു.

സമാനമായ നിയമമാണു കേരളത്തിലുമുള്ളത്.പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം?ഇവിടുത്തെ പൂച്ച ഇതുവരെ ഒരു എലിയെപ്പോലും പിടിച്ചിട്ടില്ല.ഇനിയൊട്ട് അതിനുള്ള പാങ്ങു അവര്‍ക്കുണ്ടാകുമെന്നും തോന്നുന്നില്ല.നിയമം കെങ്കേമമെന്നു പറഞ്ഞിട്ടെന്തു കാര്യം?അതുപയോഗിക്കുന്നില്ലെങ്കില്‍ തുരുമ്പെടുത്തു പോകും.മനുഷ്യാവകാശ കമ്മീഷന്റെയും വനിതാകമ്മീഷന്റേയും അവസ്ഥയും ഇതു തന്നെ.അവര്‍ക്കും ശിപാര്‍ശാധികാരം മാത്രമേള്ളൂ.അത് നിയമത്തിന്റെ പോരായ്മയാണു.ലോകായുക്തയ്ക്കു അങ്ങനെയല്ല.കൂടുതല്‍ ശക്തമായി ഇടപെടാം;രേഖകള്‍ പിടിച്ചെടുക്കാം.കേരളാ സര്‍വ്വകലാശാലയുടെ അസ്സിസ്റ്റന്റ് റാങ്ക് ലിസ്റ്റ് റദ്ദാക്കാനുള്ള ശിപാര്‍ശ ലോകായുക്ത സര്‍ക്കാരിനു നല്‍കിയത് ഈ അധികാരം ഉപയോഗിച്ച് കേസില്‍‍ തെളിവെടുത്ത് വിചാരണ നടത്തിയാണു.അത് ഹൈക്കോടതി സ്റ്റേ ചെയ്തുവെങ്കിലും സംസ്ഥാന ലോകയുക്തയ്ക്ക് ആശ്വസിക്കാം.ഒരു കേസിലെങ്കിലും ശക്തമായി ഇടപെടാന്‍ അവര്‍ക്ക് കഴിഞ്ഞെല്ലോ.ഇതൊരു അപവാദമാണു.എന്തു കൊണ്ടു കര്‍ണ്ണാടകത്തിലേത് പോലെ എപ്പോഴും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്കാകിന്നില്ല എന്നത് മുന്‍ ലോകായുക്തമാരാരും വിശദീകരിച്ചതായി അറിവില്ല.ഇതു സംബന്ധിച്ച് മാധ്യമങ്ങളിലോ അസംബ്ലിയിലോ എന്തെങ്കിലും ചര്‍ച്ച നടന്നതായി അറിയില്ല.മനുഷ്യാവകാശ കമ്മിഷന്റേയും വനിതാകമ്മീഷന്റേയും സര്‍ക്കാരിനു സമര്‍പ്പിക്കപ്പെട്ട നൂറുകണക്കിനു ശിപാര്‍ശകളെയും റിപ്പോര്‍ട്ടുകളേയും പോലെ ലോകായുക്തയുടെ റിപ്പോര്‍ട്ടുകളും സെക്രട്ടേറിയറ്റിലെ ചവറ്റുകൊട്ടകളില്‍ പൊടിപിടിച്ചു കിടക്കുന്നുണ്ടാകണം.എന്തേ,നിയമസഭാസാമാജികര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കകളൊന്നുമില്ലാത്തത്?നിയമനുണ്ടാക്കിയവര്‍ക്കു പോലും അതില്‍ താല്‍പ്പര്യം നശിക്കുന്ന അതിവിചിത്രമായ ദുരവസ്ഥയണു കേരളത്തിലുള്ളത്.ഇക്കാര്യങ്ങളിലൊക്കെ ജാഗരൂകരാകേണ്ട മാദ്ധ്യമങ്ങള്‍ക്കാകട്ടെ വ്യര്‍ത്ഥമായ വിവാദങ്ങളില്‍ മാത്രമാണു താല്‍പ്പര്യം.ഈ സാഹചര്യത്തില്‍ ഭരണഘടനാസ്ഥാപനങ്ങളെ മൂന്നാം മുറ ഉപയോഗിച്ചു പോലും ഒതുക്കുന്നവരും നമുക്കിടയിലുണ്ടു.അന്വേഷണ ഏജന്‍സികള്‍ക്കും കോടതികള്‍ക്കുമെതിരെ തെരുവില്‍ ആളെയിറക്കി നടത്തുന്ന ശക്തിപ്രകടനങ്ങള്‍ തന്നെ ഉദാഹരണം.പേടിപ്പെടുത്തി നിശബ്ദരാക്കുക.


ജസ്റ്റിസ് പരീദ് പിള്ള അദ്ധ്യക്ഷനായിരുന്ന മനുഷ്യാവകാശ കമ്മീഷനിലെ അംഗമായിരുന്ന ഡോ.എസ്.ബലരാമന്റെ
പേരു കേട്ടാല്‍ ഇപ്പോഴും ചില പൊലീസുകാര്‍ക്ക് ചങ്കിടിക്കും.പൊലീസ് സ്റ്റേഷനുകളിലും ലോക്കപ്പുകളിലും ജെയിലുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തി മനുഷ്യാവകാശധ്വംസനങ്ങള്‍ കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയത് ഇവിടെയായിരുന്നു.തെക്കന്‍ ജില്ലകളുടെ ചുമതലയുണ്ടായിരുന്ന ബലരാമന്‍ പൊലീസ് സ്റ്റേഷനുകളില്‍ അടിക്കടി മിന്നല്‍ സന്ദര്‍ശനങള്‍ ആരംഭിച്ചതോടെ പൊലീസില്‍ ‘ബലരാമന്‍ പേടി’ പടര്‍ന്നു പിടിച്ചു.അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍(ഡി.കെ.ബസു കേസ്),കര്‍ക്കശമായി നടപ്പിലാക്കാന്‍ അവര്‍ നിര്‍ബന്ധിതരായതോടെ പൊലിസ് അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ തെക്കന്‍ ജില്ലകളില്‍ പൊടുന്നനെ കുറഞ്ഞു.ഇക്കാലത്തായിരുന്നു വയനാട്ടിലെ ആദിവാസികള്‍ക്കെതിരെ മുത്തങ്ങാസമരത്തെ തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ പൊലീസ് അതിക്രമങ്ങള്‍ നടന്നത് എന്നും ഓര്‍ക്കണം.കുട്ടികളും ഗര്‍ഭിണികളും പോലും ലോക്കപ്പുകളില്‍ മര്‍ദ്ദിക്കപ്പെട്ടു.അതിക്രമങ്ങള്‍‍ക്കിരയായവരില്‍ ചിലര്‍ പിന്നീട് ആത്മഹത്യ ചെയ്തതായി വാര്‍ത്ത വന്നിരുന്നു.പക്ഷെ ഒരു ഘട്ടത്തിലും മനുഷ്യാവകാശ കമ്മീഷന്‍ ഇതില്‍ ഇടപെട്ടില്ല.അവര്‍ പരാതികള്‍ കേന്ദ്ര കമ്മീഷനു കെട്ടിപ്പെറുക്കി അയച്ചു കൈകഴുകിയ കാര്യം മുന്‍പ് ഈ പംക്തിയില്‍ പരാമര്‍ശിച്ചത് ഓര്‍ക്കുമെല്ലോ.വടക്കന്‍ ജില്ലകളുടെ ചുമതലയുണ്ടായിരുന്ന കമ്മീഷന്‍ അംഗം ടി.കെ.വിത്സണ്‍ ഈ കാലത്ത് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നെങ്കില്‍ ചിത്രം ഇതാകുമായിരുന്നില്ല:ഡയറ്റ് അദ്ധ്യാപകനായ സുരേന്ദ്രന്‍ മുതല്‍ ജാനുവും ഗീതാനന്ദനും വരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയാകുമായിരുന്നില്ല.

നിയമം ഉണ്ടായാല്‍ മാത്രം പോരാ.അതു കൈകാര്യം ചെയ്യുന്നവര്‍ക്ക് സാമൂഹിക പ്രതിബദ്ധതയും ആത്മാര്‍ത്‍ഥതയും വേണം.ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടേയും പിന്തുണയും വേണം.ദൌര്‍ഭാഗ്യവശാല്‍, അര്‍പ്പണബോധത്തോടെ,നിര്‍ഭയമായി കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നവരെ ഏതുവിധേനയും നിശബ്ദരാക്കുന്ന പാരമ്പര്യമാണു നമുക്കുള്ളത്.മൂന്നാറിലെ ആ മൂന്നു പൂച്ചകള്‍ക്ക് എന്തു സംഭവിച്ചു?

നമുക്ക് ഡോ.എസ്.ബലരാമനിലേക്ക് തിരിച്ചുവരാം.ഒരു ദിവസം നാട്ടില്‍ പോയി വന്ന ഡോ.ബലരാമന്‍,കവടിയാറിലെ തന്റെ ഔദ്യോഗിക വസതി കണ്ട് ഞെട്ടി.ആരോ അവിടെ അമേദ്യാഭിഷേകം നടത്തിയിരിക്കുന്നു.ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനിരിക്കും!

-ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ പൊലീസ് സ്റ്റേഷനുകളിലും ലോക്കപ്പുകളിലും മിന്നല്‍ സന്ദര്‍ശനങ്ങള്‍ നടത്തി നടപടി എടുക്കാറുണ്ടോ?കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കാറുണ്ടോ?പത്രങ്ങളിലൊന്നും കാണുന്നില്ല.എന്താണാവോ കാരണം?

എം.എല്‍.എമാര്‍ തങ്ങളുടെ സ്വത്തുവിവരം ലോകായുക്തയെ അറിക്കണമെന്ന് ഇവിടെയും നിയമമുണ്ടു.നല്‍കാത്തവരുടെ പേരു വിവരം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം.വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ തുടര്‍നടപടികളും എടുക്കാം.‘പാവപ്പെട്ട കുടുബങ്ങളില്‍ പിറന്ന’വര്‍ക്ക് എത്ര സ്വത്തുണ്ടെന്നു അവര്‍ തന്നെ വെളിപ്പെടുത്തുന്നത് വായിക്കാനെങ്കിലും രസമുള്ള കാര്യമാണു.അത് വാങ്ങി ഫയലില്‍ വെയ്ക്കാനല്ലാതെ, അരിച്ചുപെറുക്കി പരിശോധിച്ച് കര്‍ണ്ണാടകത്തിലേതു പോലെ, വ്യാജസത്യവാങ്ങ്മൂലം നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാനൊന്നുമുള്ള ത്രാണി ഇവിടെയുള്ളവര്‍ക്കില്ലല്ലോ.എന്നിട്ട് ,അതിനു പോലും ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണു അടുത്തിടെ വിവരാവകാശ നിയമമപ്രകാരം ലഭ്യമായ വിവരം.

അധികാരത്തിലിരിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി പ്രവര്‍ത്തിക്കേണ്ടവരല്ല ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കേണ്ടവര്‍.അവര്‍ മുഖം നോക്കിയാല്‍ സ്വതന്ത്രവും സത്യസന്ന്ധവുമയി നീതിനിര്‍വ്വഹണം നടത്താനാകില്ല.വെറുതെ ആലങ്കാരിക പദവികള്‍ വഹിക്കുന്നവര്‍ പൊതുജനങ്ങള്‍ക്കും ഖജനാവിനും വന്‍ ബാദ്ധ്യതയാണെന്നറിയുക.അടുത്തൂണ്‍‍ പറ്റി പിരിയുന്നവര്‍ക്ക് കാലം കഴിയ്ക്കാന്‍ വേറെ ലാവണങ്ങളുണ്ടെല്ലോ.

കര്‍ണ്ണാടകത്തിലെ രാഷ്ട്രീയ-അധോലോക മാഫിയയെക്കുറിച്ച് ധാരാളം സിനിമകള്‍ കേരളത്തില്‍ നിറഞ്ഞോടിയിട്ടുണ്ട്.അവിടത്തെ രാഷ്ട്രീയക്കാര്‍ക്ക് കോളേജുകളും ഫാക്റ്ററികളും ഖനികളുമുണ്ടു.അവരില്‍ ചിലര്‍ക്കെങ്കിലും ഉദ്യോഗസ്ഥരുമായി അവിഹിതബന്ധമുണ്ടു.വഴങ്ങാത്തവരുടെ തലകള്‍ വരെ ഉരുളും.അവിടെയാണു ലോകായുക്ത പൊലീസ് എം.എല്‍.എയും അത്യുന്നത പൊലിസ് ഉദ്യോഗസ്ഥരേയും അടക്കമുള്ളവരെ കൈയ്യോടെ പിടികൂടുന്നതെന്നോര്‍ക്കണം.
അവിടത്തെ പൂച്ച എലിയെ പിടിയ്ക്കും.ഇവിടെയോ?

8 comments:

ചാണക്യന്‍ said...

നല്ല ലേഖനം.....
കേരളത്തിലെ പൂച്ചകള്‍ ഒരുഗതിയും പരഗതിയുമില്ലാതെ കോടതി വരാന്തയില്‍ കറങ്ങി നടക്കുകയാണ്...

അനില്‍@ബ്ലോഗ് said...

പിടിക്കും പിടിക്കും !

ഒരു ഓഫ്ഫ്:
ഇവിടെ എന്റെ ഗ്രാമത്തില്‍ പ്രാദേശിക സി.പി.എം നേതാവിനെ ആറു മാസത്തേക്ക് സസ്പെന്റ് ചെയ്തു. ഒരു റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി എന്ന് പാര്‍ട്ടി തന്നെ കണ്ടെത്തിയതിനാലായിരുന്നു നടപടി.

ഇതാണ് കേരളത്തിലെ സ്ഥിതി.മ്റ്റു പാര്‍ട്ടിക്കാര്‍ക്ക് ഇതു കുറ്റകരമായ ഒരു വിഷയവും അല്ല. അപ്പോള്‍ പൂച്ചകള്‍ക്ക് വല്ല മീന്തലയും തിന്ന് ഇരിക്കാനേ പറ്റൂ.

അശോക് കര്‍ത്താ said...

പ്രതികരണം നന്നായിട്ടുണ്ട്. പക്ഷെ അമിതപ്രതികരണം കൊണ്ട് നാശകോശമായ ഒരു സംസ്ത്ഥാനമാണു കേരളം. അധികാരവും മനസ്ഥിതിയും ഉണ്ടെങ്കില്‍ പോലും പലതും ഇവിടെ നടപ്പാക്കാന്‍ കഴിയാറില്ല. കാരണം പ്രദീപും കുറച്ചുപേരും ഒഴികെ മിക്ക ആളുകളും അവസരം കിട്ടിയാല്‍ അഴിമതി നടത്തിയായാലും നാലുകാശുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണു. അവര്‍ക്കുള്ള വ്യവസ്ഥിതിയും ഭരണവും ഉണ്ടാകും. രാഷ്ട്രീയ ഇച്ഛാശ്ശക്തിക്ക് പോലും ഇവിടെ എന്തെങ്കിലും ചെയ്യണമെങ്കില്‍ വലിയ പാടാണു. അപ്പോള്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ അത് ഏകാധിപത്യത്തിന്റെ ഫോര്‍മാറ്റില്‍ നിന്ന് മാത്രമേ ചെയ്യാന്‍ കഴിയു. ശേഷനും ബലരാമനുമൊക്കെ അതാണു ശ്രമിച്ചത്. അവരുടെ തീവ്രതയ്ക്ക് മുന്നില്‍ പലരും ഭയന്നു. അങ്ങനെ വരുമ്പോള്‍ ജനാധിപത്യം ഒരു പരാജയമാണെന്ന് സമ്മതിക്കണം. അല്ല, അനുനിമിഷം അത് തെളിയിച്ചു കൊണ്ടിരിക്കുകയാണു. പ്രദീപിന്റെ കുരിപ്പും അതിനു ഒരു സഹായമാകുമെങ്കില്‍ സന്തോഷമേയുള്ളു. വേഗം ഈ ജനാധിപത്യ തരവഴികേട് തകര്‍ന്ന് വീഴട്ടെ!!
പിന്നെ പോലീസ് എന്നത് നികൃഷ്ടജീ‍വികള്‍ ഒന്നുമല്ല. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്ന അവരുടെ ദുര്‍വ്വിഷിയെപ്പറ്റി അറിയണമെങ്കില്‍ അവരുടെ അവരുടെ സര്‍വ്വസ് ബുക്ക് ഒന്ന് മറിച്ചു നോക്കിയാല്‍ മതി. ഇങ്ക്രിമെന്റ് തടയപ്പെടാത്ത എത്ര പോലീസുകാരുണ്ട്? ആജ്ഞയനുസരിച്ചതിനു അവര്‍ക്ക് കിട്ടിയ ശിക്ഷ. അവരും ജീവിക്കാന്‍ വേണ്ടി ഒരു തൊഴില്‍ സ്വീകരിച്ചവരാണു.

silence said...

മനസ്സാക്ഷിയും ആത്മാര്‍ദ്ധതയുമുള്ള ഒരു നല്ല മനുഷ്യനും നല്ല ന്യായാധിപനുമാണു ജസ്റ്റിസ്‌ പരീദ്‌ പിള്ള. പക്ഷേ മാഫിയ സംഘങ്ങളെ കടത്തിവെട്ടുന്ന പ്രവര്‍ത്തന ശൈലിയും എതിര്‍ത്തു ശബ്ദിക്കുന്നവരെ വെട്ടിക്കീറുന്ന ചാവേറുകളുമായി മുഖ്യധാരാരാഷ്ട്രീയ സംഘങ്ങള്‍ കേരളത്തെയും മലയാളിയെയും വിറ്റൊടുക്കുന്ന കാഴ്ച്ചക്ക്‌ നമ്മിലോരോരുത്തരേയും പോലെതന്നെ നിശ്ശബ്ദനാക്കപ്പെട്ട ഒരു മാപ്പുസാക്ഷിയാവാനല്ലാതെ അദ്ദേഹത്തിനു
മറ്റെന്താണു കഴിയുക?

ചിത്രകാരന്‍chithrakaran said...

വളരെ നല്ല ലേഖനം.
ചര്‍ച്ചചെയ്യപ്പെടുകയും,ബ്ലോഗില്‍ നിന്നും
സമൂഹത്തിലേക്ക് പ്രസരിക്കുകയും ചെയ്യേണ്ട
കാലിക പ്രസക്തമായ വിഷയം.
ഇതു പത്രത്തില്‍ കൂടി
പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കഴിവും തന്റേടവുമുള്ളവരെ
സ്ഥാനണ്‍ഗലിലെത്തിക്കുക
എന്നതുമാത്രമേ വഴിയുള്ളു.
ആടിമത്വവും ഇരുട്ടും സുഖപ്രദമെന്ന്
നാമം ജപിച്ചു പഠിച്ച ജനത്തിന്
അതിനുള്ള ഇച്ഛാശക്തിയില്ലാത്തതാണ്
നമ്മുടെ ദൌര്‍ഭാഗ്യം.
അവരെ ഉണര്‍ത്തേണ്ട മാധ്യമങ്ങളാണ്
കുറ്റക്കാര്‍.

പള്ളിക്കരയില്‍ said...

വളരെ നല്ല പോസ്റ്റ്. കാര്യങ്ങള്‍ പഠിച്ചെഴുതിയിരിക്കുന്നു.
നമ്മുടെ നാടിന്റെ പരിതോവസ്ഥ മാറാന്‍ ജനങ്ങള്‍ ബോധവാന്‍മാരാകുക തന്നെ വേണം.
ഇത്തരം പോസ്റ്റുകളെ ആ വഴിയിലുള്ള മഹത്തായ ശ്രമങ്ങളായി കാണുന്നു... അനുമോദിക്കുന്നു.

വടക്കൂടന്‍ | Vadakkoodan said...

ഇവിടെ എലി പൂച്ചയെ പിടിക്കും.

ഓടോ:
താങ്കളുടെ ടെമ്പ്ലേറ്റിലെ ലിങ്ക് കളറും ബാക്ക്ഗ്രൌണ്ട് കളറും ഒന്ന് തന്നെയായതിനാല്‍ (രണ്ടും വെള്ളയാണ്) ലിങ്കുകള്‍ അതിന്റെ മേലെ മൌസ് ഓടിച്ചാല്‍ മാത്രമേ ദൃശ്യമാകുന്നുള്ളൂ. ഇത് മനപൂര്‍വ്വമാണോ? അല്ലെങ്കില്‍ മാറ്റിയാല്‍ വായിക്കാന്‍ സൌകര്യമായിരുന്നു.

传斌 said...

replica Watches
replica Watches
replica Watches
fake Watches
knockoff Watches
replica Rolex Watches
replica Breitling Watches
replica Cartier Watches
replica Omega Watches
replica Tag Heuer Watches
replica Bell & Ross Watches
replica Panerai Watches
replica IWC Watches
replica Patek Philippe Watches
replica Chopard Watches
replica Gucci Watches
replica Corum Watches
replica Montblanc Watches
replica Jacob & Co Watches
replica A.Dunhill Watches
replica A.Lange & Sohne Watches
replica Alain Silberstein Watches
replica Audemars Piguet Watches
replica B.R.M Watches
replica Baume & Mercier Watches
replica Blancpain Watches
replica BMW Watches
replica Breguet Watches
replica Burberry Watches
replica Bvlgari Watches
replica Chronoswiss Watches
replica Concord Watches
replica D&G Watches
replica De Witt Watches
replica Dior Watches

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com