About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Wednesday, 21 November 2007

വീണ്ടും മകരജ്യോതി കത്തിക്കുമ്പോള്‍.....

ഈ വരുന്ന മകരം ഒന്നിനു സന്ധ്യക്കും ഏതെങ്കിലുമൊരു ദേവസ്വം ഉദ്യോഗസ്ഥനോ അയ്യപ്പസ്വാമിയോ കര്‍പ്പൂരം കത്തിച്ച പാത്രം മൂന്നു പ്രാവശ്യം അന്തരീക്ഷത്തിലേക്കുയര്‍ത്തികാട്ടുന്നതോടെ ചാനലുകളില്‍ നിന്നു ദൃക്സാക്ഷിവിവരണക്കാരുടെ ഭക്തിപാരവശ്യത്തോടെയുള്ള രോദനം മുഴങ്ങും:‘അതാ,അതാ, അങ്ങകലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമാ‍യിരിക്കുന്നു.അതാ,അതാ, അയ്യപ്പന്റെ അല്‍ഭുതപ്രഭ!‘

അയ്യപ്പഭക്തര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരും,പൊലീസുകാരും സമനില തെറ്റി അപസ്മാരബാധിതരെപ്പോലെ ശരണം വിളിക്കുന്ന അല്‍ഭുതദൃശ്യം! കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി റേഡിയോയും,പത്രമാധ്യമങ്ങളും കൂടി പൊലിപ്പിച്ച്,ദിവ്യമാനങ്ങള്‍ നല്‍കി ലോകത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന വെറുമൊരു കര്‍പ്പൂരം കത്തിക്കല്‍.ഔദ്യോഗിക മാദ്ധ്യമം അതിനു അമാനുഷിക പരിവേഷം നല്‍കിയതോടെ പത്രങ്ങളും അത് ഏറ്റുപിടിച്ചു.അങ്ങനെ,ഐതിഹ്യങ്ങളുടെ അണപൊട്ടി ഒഴുകുകയായി.

മകരസംക്രാന്തിനാള്‍ സന്ധ്യക്കു പൊന്നമ്പലമേട്ടിലെ വനഭൂമിയില്‍ കത്തിച്ചുയര്‍ത്തുന്ന ഈ കര്‍പ്പൂരദീപത്തിന്റെ ബലത്തിലാണ്‍ കഴിഞ്ഞ കുറേ
ദശാബ്ദങ്ങളായി കേരളത്തിലെമ്പാടും രോഗശാന്തിശുശ്രൂഷകരും,വചനപ്രഘോഷകരും,ദിവ്യന്മാരും സിദ്ധന്മാരുമൊക്കെ ആല്‍മരം പോലെ പടര്‍ന്നു പന്തലിച്ചത്.പൊന്നമ്പലമേട്ടിലെ കര്‍പ്പൂരവിളക്കിനു കിട്ടിയ ദിവ്യപരിവേഷവും,മാധ്യമങ്ങളിലൂടെ കൈവന്ന അംഗീകാരവും നാനാജാതിമതസ്ഥരായ വിശ്വാസത്തട്ടിപ്പുകാര്‍ക്കൊരു രജതരേഖയായിരുന്നു.അല്‍ഭുതങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ കൈയ്യിലെടുത്ത് കോടികള്‍ വാരാമെന്ന ശുഭസൂചന.ഇരുമുടികെട്ടുമായി പോകുന്നവരില്‍ ‘ദിവ്യജ്യോതി‘ വണങ്ങി നിര്‍വൃതിയടയുന്ന സത്യകൃസ്ത്യാനികളെയും കണ്ട് സ്തബ്ധരായിരുന്ന സഭാനേതൃത്വം സ്വന്തമായി ദിവ്യാല്‍ഭുതകേന്ദ്രങ്ങള്‍ തുറന്നു.അതു അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നുവെല്ലോ.വിശുദ്ധരുടെ ഖബറിടങ്ങളില്‍ നിന്നായിരുന്നു സഭ ദിവ്യാല്‍ഭുതങ്ങള്‍ക്ക് തിരികൊളുത്തിതുടങ്ങിയതു. പിന്നെ,ധ്യാനശുശ്രൂഷകരും,വചനപ്രഘോഷകരുമെത്തിയതോടെ സഭക്കു തുറന്നു കിട്ടിയതു അക്ഷയഖനിയാണു.ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ സംഘടിതരല്ലത്തതിന്റെ ഗുണവശങ്ങള്‍ ഈ ധ്യാനകേന്ദ്രങ്ങളിലേക്കുള്ള അവരുടെ കുത്തൊഴുക്കിലൂടെ സഭാനേതൃത്വം അനുഭവിക്കുകയാണിപ്പോള്‍.ഈ വിജയഗാഥയില്‍ നിന്ന് ആവേശം ഉള്‍കൊണ്ടാണു മുസ്ലീംങ്ങള്‍ക്കിടയില്‍ അടുത്തിടെ സിദ്ധന്മാര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.രോഗികളെ ഭേദമാക്കിക്കുകയും മുടന്ന്തരെ നടത്തിക്കുകയുമൊക്കെ ചെയ്യുന്ന സ്വാമി സച്ചിതാനന്ദയുടെ ശ്രീനാരായണ ദിവ്യപ്രഘോഷണത്തിനും പ്രചോദനമിതാണു‍.

ഇന്നു ശാസ്ത്ര-സാങ്കേതികരംഗത്തുണ്ടായ കുതിച്ചുചാട്ടം പോലും ഈ അന്ധവിശ്വാസവ്യാപനത്തിനു സഹായകരമായിത്തീര്‍ന്നു എന്ന വൈപരീത്യവുമുണ്ടു.പത്രങ്ങള്‍ പ്രാദേശിക പതിപ്പുകള്‍ ആരംഭിച്ചതോടെ,പ്രാദേശികമായി മാത്രം പ്രചരിച്ചിരുന്ന ദിവ്യാല്‍ഭുതകഥകള്‍ക്കെല്ലാം ഒന്നാം പേജില്‍ സ്ഥാനം കിട്ടി.കളറ്ചിത്രങ്ങളും ,ഊതിപ്പെരുപ്പിച്ച ഐതിഹ്യകഥകളുമായിപത്രങ്ങള്‍ മത്സരിച്ചു –മത്സരിച്ചു റിപ്പോര്‍ട്ടുകളും ഫീച്ചറുകളും എഴുതിവിടാന്‍ തുടങ്ങിയതോടെ, ജാതി-മതഭേദമന്യേ വിശ്വാസത്തട്ടിപ്പു കേന്ദ്രങ്ങളിലേക്ക് ജനപ്രവാഹമായി.മാറാവ്യാധികളും ആധികളും സുഖപ്പെടുകയും,കുരുടര്‍ കാണുകയും വന്ധ്യര്‍ മാതാപിതാക്കളാകുകയും ചെയ്തു!സപ്ലിമെന്റുകളിലൂടെയും,പ്രത്യേകപതിപ്പുകളിലൂടെയും ഇവ അനുദിനം പ്രചരിപ്പിക്കപ്പെടുകയാണു.ടി വി ചാനലുകള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ഇവ സംപ്രേഷണം ചെയ്യുന്നു.

പുതുപ്പണക്കാരും പട്ടിണിപ്പാവങ്ങളും നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞതോടെ വിശ്വാസക്കച്ചവടക്കാര്‍ക്ക് അധികാരത്തിന്റെ ഇടനാഴികകളില്‍ ഇടം കിട്ടി.സ്കൂളുകളും,അശുപത്രികളും,ഐ. ടി.സികളും ,പോളിടെക്നിക്കുകളും സ്വാശ്രയസ്ഥാപനങ്ങളും അവര്‍ക്കു സ്വന്തമായുണ്ടായി.ഇങ്ങനെ സ്ഥാവര-ജംഗമസ്വത്തുക്കള്‍ കണക്കറ്റ തോതില്‍ കുമിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ രാഷ്ട്രീയക്കാരും,സാംസ്കാരികനായകരും വോട്ടിനും ,സംഭാവനക്കും,പദവികള്‍ക്കും വേണ്ടി അവിടങ്ങളില്‍ വണങ്ങി നില്‍ക്കുന്നു.

സാംക്രമിക രോഗം പോലെയാണു ഇത്തരം വിശ്വാസഭ്രാന്ത് നമ്മുടെ സമൂഹത്തെയാകെ കാര്‍ന്നു തിന്നുന്നത്.കൃസ്ത്യന്‍ പാരമ്പര്യമുള്ള മനോരമ പോലും നക്ഷത്രഫലം പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതമായി.ദക്ഷിണേന്ത്യയില്‍ മാര്‍ക്കറ്റുറപ്പിക്കാന്‍ ഹിന്ദുവിനും മറ്റു വഴിയുണ്ടായിരുന്നില്ല.ദേശാഭിമാനി കുത്തകപത്രങ്ങളുമായി മത്സരിച്ച് ഉത്സവപ്പതിപ്പുകള്‍ ഇറക്കിത്തുടങ്ങി.ജ്യോതിഷവീരമ്മാരും
കുട്ടിച്ചാത്തന്‍ മഠക്കാരും,മാന്ത്രിക ഏലസ്സുകാരും സ്വയംവരയന്ത്രക്കാരും മറ്റും ഉപഗ്രഹചാനലുകളിലും പത്രത്താളുകളിലും നിറഞ്ഞുനില്‍ക്കുന്നു.ശബരിമല-ഗുരുവായൂര്‍ മേല്‍ശാന്തി നറുക്കെടുപ്പുകള്‍ ഒന്നാംപേജില്‍ കളര്‍ചിത്രത്തോടു കൂടിയ പ്രധാന വാര്‍ത്തയായി. അവിടങ്ങളിലെ അമ്പലം വിഴുങ്ങികളായ ദേവസ്വം ബോര്‍ഡ്കാരേയും ഭക്തശിരോമണികളേയും നിലക്കുനിര്‍ത്താന്‍ നീതിപീഠത്തിനു കണ്ണില്‍ എണ്ണയുമൊഴിച്ച് കാത്തിരിക്കേണ്ട ദുസ്ഥിയും വന്നുചേര്‍ന്നു.
കണ്ടരരു മോഹനരരുമാരാണെവിടെയും.

1973 ജനുവരി 13നു യുക്തിവാദി സംഘത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന എം. ആര്‍ നാഥന്‍ പൊന്നമ്പലമേട്ടിലെ ‘പാദസ്പര്‍ശമേല്‍ക്കാത്ത പുണ്യഭൂമിയില്‍’ എത്തി പന്തങ്ങള്‍ കത്തിച്ച് കാട്ടി മകരജ്യോതി തെളിയിച്ചതോടെ പൊളിഞ്ഞുപോയതാണു,ദിവ്യജ്യോതിക്കഥ.പിന്നെ,1984 വരെ മകരസംക്രാന്തിനാള്‍ ഒട്ടേറെ യുക്തിവാദികളും പരിസ്ഥിതിപ്രവര്‍ത്തകരും അവിടെയെത്തി വിളക്ക് തെളിച്ചും, അവിടെ താമസ്സിച്ചിരുന്നവരുടെ പ്രതിനിധിയായ ഗോപിയെന്ന ആദിവാസിയായ കെ എസ് ഇ ബി ഉധ്യോഗസ്ഥന്‍‍ തങ്ങളുടെ പാരമ്പര്യാനുഷ്ഠാനത്തിന്റെ ഭാഗമായി മകരജ്യോതി കത്തിക്കുന്നത് നേരിട്ടുകണ്ടും ഈ തട്ടിപ്പ് പുറത്തുകൊണ്ടു വന്നിട്ടുണ്ടു.

അയ്യപ്പന്റെ പരമഭക്തരായിരുന്ന മലയാള മനോരമയിലെ വി. കെ. ബി നായര്‍ തന്റെ പ്രതിവാരപംക്തിയില്‍ ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ടു.സുഗതകുമാരി മാത്രുഭുമി പത്രത്തില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ ഒരു ലേഖനത്തില്‍ ശബരിമല അയ്യപ്പനു ഇത്തരമൊരു തട്ടിപ്പിന്റെ പിന്‍ബലം ആവശ്യമില്ലെന്നു പ്രഖ്യാപിച്ചിരുന്നു.മുന്‍ ഡി ജി പിയും എഴുത്തുകാരനുമായിരുന്ന എന്‍ .കൃഷ്ണന്‍ നായരും ഈ വിശ്വാസത്തട്ടിപ്പിനെതിരെ പ്രതികരിച്ച അയ്യപ്പഭക്തരില്‍ ഉള്‍പ്പെടും.യുക്തിവാദിസംഘവും വ്യക്തികളും ചിത്രങ്ങള്‍ സഹിതം പുസ്തകമായി ഇതു പ്രസിദ്ധീകരിച്ചിട്ടും ഒരൊറ്റ സര്‍ക്കാരും ഇതുവരെ ഇവരെ കോടതി കയറ്റിയിട്ടില.
വര്‍ഷങ്ങളായി മകരസംക്രാന്തി നാള്‍ ,റിസര്‍വ് ഫോറസ്റ്റായ പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതി കത്തിക്കുന്ന സ്ഥലത്തേക്ക് അപരരെ കടത്തിവിടാതെ പൊലീസിനെ കാവലിരുത്തിയാണു ഇത് ചെയ്തുപോരുന്നത്.

പൊന്നമ്പലമേട്ടില്‍ പ്രവേശനം നല്‍കണമെന്ന് ഇതുവരെ ഒരു മാധ്യമപ്രവര്‍ത്തകനും ആവശ്യപ്പെട്ടിട്ടില്ല.പത്ര പ്രവര്‍ത്തക യൂണിയനോ ,ടി വി ചാനലുകാരോ അങ്ങനെ ഒരു ആവശ്യം ഉന്നയിക്കുന്നപക്ഷം ഭൌതികവാദികളായ നമ്മുടെ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും എന്തുചെയ്യും?

പൊന്നമ്പലമേട് മാധ്യമപ്രവര്‍ത്തകര്‍ക്കായി തുറന്നുകൊടുക്കാന്‍ ധൈര്യമുള്ള ഒരു ഭരണാധികാരി ഇനിയും ജനിച്ചിട്ടില്ല എന്ന് നമുക്കറിയാം.

ഈ മനുഷ്യനിര്‍മ്മിതജ്യോതിയാണു കോടിക്കണക്കിനു ഭക്തരെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലെത്തിക്കുന്നത്.1999ലെ മകരജ്യോതിനാള്‍ തിക്കിലും തിരക്കിലും 55 മനുഷ്യര്‍ ചതഞ്ഞു മരിച്ചതിനു ശേഷമെങ്കിലും സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും
മനസ്സാക്ഷിക്കുത്തുണ്ടാകേണ്ടതായിരുന്നു.ദുരന്തം അന്വേഷിച്ച ചന്ദ്രശേഖരന്‍ നായര്‍ കമ്മീഷന്‍ പോലും തങ്ങള്‍ വിശ്വാസത്തില്‍ ഇടപെടുകയില്ലെന്നു പറഞ്ഞു കൈകഴുകി.

വിരളിലെന്നാവുന്ന യുക്തിവാദികള്‍ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇനി ഒന്നും ചെയ്യാനാവില്ല.ദിവ്യാല്‍ഭുതങ്ങള്‍ക്കും ,സംഘടീതമായ അന്ധവിശ്വാസപ്രചാരണങ്ങള്‍ക്കുമൊക്കെ പ്രോത്സാഹനം ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍ ഭരണഘടനയുടെ അന്തസത്തക്കു തന്നെ എതിരായാണു പ്രവര്‍ത്തിക്കുന്നത്ത്.ഇത്തരം തട്ടിപ്പുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമങളും തലമുറകളീലേക്ക് നീളുന്ന കടുത്ത അപരാധമാണു ചെയ്യുന്നത്ത്.

പൊന്നമ്പലമേട്ടിലെ മകരജ്യോതി ഒരു പ്രതീകമാണു.സര്‍ക്കാരിന്റേയും മാധ്യമങ്ങളുടേയും പൂര്‍ന്നപിന്തുണയോടെ നടത്തപ്പെടുന്ന വിശ്വാസത്തട്ടിപ്പിന്റെ പ്രതീകം.അതിന്റെ വിജയമാണു കേരളത്തെ വിശ്വാസത്തട്ടിപ്പുകാരുടേയും,അന്ധവിശ്വാസികളുടേയും പറുദീസയാക്കി മാറ്റിയത്.ഇവരുടെ കൂട്ടായ്മ ഭരണകൂടത്തെ തന്നെ ഹൈജാക്ക് ചെയ്യുന്ന ദുരന്തത്തിനാകുമോ വരും കാലം സാക്ഷ്യം വഹിക്കുക?

28 comments:

ഭൂമിപുത്രി said...

വളരെ സമയോചിതമായി ഈ പോസ്റ്റ്.
മകരജ്യോതിതട്ടിപ്പിനെപറ്റി ബൂലോകത്തെങ്കിലും കുറെപേര്‍ മനസ്സിലാക്കട്ടെ.
ഇതൊന്നു പരസ്യമാക്കാന്‍,സെല് ഫോണ്‍ക്യാമറകളുടെ ഈക്കാലത്തു ഇത്രബുദ്ധിമുട്ടോ?

P Jyothi said...

സാംക്രമിക രോഗം പോലെയാണു ഇത്തരം വിശ്വാസഭ്രാന്ത് നമ്മുടെ സമൂഹത്തെയാകെ കാര്‍ന്നു തിന്നുന്നത്.....

പലതില്‍ ഒന്നു മാത്രം ഈ മകരജ്യോതിസ്സും. ലേഖനം അവസരോചിതം

ചിത്രകാരന്‍chithrakaran said...

ബിസിനസ്സ്, അഥവ പണമുണ്ടാക്കുന്ന ഏര്‍പ്പാട് ഇങ്ങനെ ചില പൊടികൈകള്‍ കൊണ്ടാണ് വിജയിപ്പിക്കുന്നത്. എല്ലാ പണമുണ്ടാക്കുന്ന പരിപാടിയും വിഢികളായ ഇരകളുടെ ചിലവിലെ വിജയിപ്പിച്ചെടുക്കാന്‍ കഴിയു.
ഇരകള്‍ക്ക് ബുദ്ധി വര്‍ക്ക് ചെയ്യില്ലെന്നതിനാല്‍ ഈ ബിസിനസ്സിന്റെ സംഘാടകരായ ദേവസ്വത്തിന്റേയും,സര്‍ക്കാരിന്റേയും ചെകിട്ടത്തടിക്കുക എന്നതാണു പരിഹാര ക്രിയ.

അവസരോചിതമായ പോസ്റ്റ്.
പ്രസിദ്ധീകരണങ്ങള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനായി ശബരിമല സ്പേഷല്‍ പതിപ്പുകളിറക്കി ഭക്തരെ ഒന്നുകൂടി ഡോസുകൂട്ടി മയക്കുമരുന്ന് കുത്തിവച്ച് കൊള്ളയടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നതിനാല്‍ അവറ്റകളെ സഹായത്തിനു വേണ്ടി പ്രതീക്ഷിക്കണ്ട.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രദീപ് കുമാര്‍ , നന്നായിട്ടുണ്ട് . ഈ വിഷയത്തെപ്പറ്റി കിരണ്‍ തോമസ്സിന്റെ ബ്ലോഗില്‍ വളരെ ചൂട് പിടിച്ച ചര്‍ച്ച നടന്നിട്ട് ചില മാസങ്ങളേ ആയിട്ടുള്ളൂ ... ഏതായാലും ഇന്നും പ്രസക്തമായ വിഷയമാണല്ലോ ഇത് . അന്ന് ആ ചര്‍ച്ചയില്‍ പങ്കെടുത്തവരും പുതുതായി വന്നവരും ഇപ്പോഴത്തെ ഈ ചര്‍ച്ചയിലും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കാം . അടുത്ത കാലത്തായി പ്രദീപ് കുമാറിനെ പോലെയുള്ള പത്ര പ്രവര്‍ത്തകരുടെയും ലേഖകരുടെയും ബ്ലോഗിലെക്കുള്ള വരവ് മലയാളം ബ്ലോഗുകളെ വെറും ചാറ്റ് റൂം എന്ന നിലയില്‍ നിന്ന് ഒരു ചര്‍ച്ചാ വേദി എന്ന നിലയിലേക്ക് മാറ്റിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട് .
ആശംസകളോടെ,

സുജിത്‌ ഭക്തന്‍ said...

നല്ല ഒരു പൊസ്റ്റ്. അതും നല്ല സമയത്തു തന്നെ. ഈ വിഷയത്തെപ്പറ്റി കുറച്ചു നാളുകള്‍ക്കു മുന്‍പ് ബൂലോഗത്തില്‍ ഒരു വലിയ ചര്‍ച്ച നടന്നതായി ഞാന്‍ കേട്ടു. പക്ഷെ അതിലൊന്നും പങ്കെടുക്കുവാന്‍ അന്നെനിക്കു കഴിഞ്ഞില്ലായിരുന്നു.

താങ്കള്‍ പറഞ്ഞതു ചിലപ്പോള്‍ ശരിയായിരിക്കാം മകരജ്യോതി തട്ടിപ്പായിരിക്കാം. ആളുകളെ പ്രത്യേകിച്ചും തമിഴമ്മാരെ ശബരിമലയിലേക്ക് ആകര്‍ഷിക്കുന്നതിനായിരിക്കാം. മകരജ്യോതി ശരിയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍.

എന്നാല്‍ എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ ഒരു കാര്യം ഇവിടെ പറയട്ടെ. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ്‌ എന്റെ വീട്. മകരജ്യോതി തെളിയുന്നതിനു മുന്‍പായി പന്തളം കൊട്ടാരത്തില്‍ നിന്നും രാജാവിന്റെ ( അയ്യപ്പന്റെ അച്ഛനാണെന്നാണ്‌ സങ്കല്‍പം) അകമ്പടിയോടെ 3 പെട്ടികളിലായി 3 പേര്‍ അയ്യപ്പനു ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി 3 ദിവസം മുന്‍പ് പുറപ്പെടുന്നുണ്ട്. അവര്‍ പന്തളത്തു നിന്നും കോഴഞ്ചേരി , (കൃത്യമായി പറഞ്ഞാല്‍ എന്റെ വീടിനു മുന്നില്‍ കൂടി)

റാന്നി വഴിയാണ്‌ സന്നിധാനത്തേക്കു പോകുന്നത്. തിരുവാഭരണം പന്തളത്തു നിന്നും പുറപ്പെട്ട് എന്റെ വീടിനു തൊട്ടു സമീപമുള്ള ഒരു പാമ്പാടിമണ്‍ എന്ന പെരുള്ള കുടുംബക്കാരുടെ ഒരു ചെറിയ അയ്യപ്പ ക്ഷേത്രമുണ്ട്. അവിടെ 2 പെട്ടി തുറന്നു വെയ്ക്കുന്നുമുണ്ട്.

ഞാന്‍ പറഞ്ഞു വന്നതെന്തെന്നു വെച്ചാല്‍ തിരുവാഭരണം പന്തളത്തു നിന്നും പുറപ്പെട്ട് അത് സന്നിധാനത്തെത്തി അയ്യപ്പനെ അതണിയിക്കുന്നത് വരെ ഒരു പരുന്ത് കൂടെയുണ്ടാവും. ഞാന്‍ എല്ലാക്കൊല്ലവുമ്- ശ്രദ്ധിക്കുന്ന ഒരു കാര്യമാണിത്. എന്റെ വീറ്റിനു മുന്നില്- കൂടി തിരുവാഭരണ ഘോഷയാത്ര പൊകുമ്പോള്‍ അതിനു തൊട്ടു മുകളിലായി ഒരു പരുന്ത് കൂടി പറക്കുന്നുണ്ടാവും. തൊട്ടടുത്തുള്ള ക്ഷെത്രത്തില്‍ പെട്ടി തുറന്നു വെയ്ക്കുമ്പോള്‍ ആ പരുന്ത് അവിടെ വട്ടമിട്ടു പറക്കുന്നുണ്ടാവും.

എന്തായാലും വെറുതേ ഒരു പരുന്ത് അങ്ങനെ (ഇതുവരെ ഇല്ലാത്ത സന്ദര്‍ഭത്തില്‍) വട്ടമിട്ടു പറക്കുന്നതും ചിലപ്പോള്‍ തട്ടിപ്പായിരിക്കാം . ചിലപ്പോള്‍ ആരെങ്കിലും ഒരു യന്ത്ര പരുന്തിനെ ഉണ്ടാക്കി റിമോട്ട് ഉപയോഗിച്ചു പറത്തുന്നതായിരിക്കും അല്ലെ?

സ്വാമി ശരണം

കിരണ്‍ തോമസ് തോമ്പില്‍ said...

അപ്പോള്‍ നമുക്ക്‌ മകരജ്യോതിയേക്കുറിച്ച്‌ മാത്രമല്ല പരുന്തിനേക്കുറിച്ചും അന്വേഷണം വേണ്ടി വരുമോ ?

എന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയുടെ ലിങ്ക്‌

മകരജ്യോതി വ്യാജമെന്നു തെളിയിക്കാന്‍ യുക്തിവാദികള്‍ പോലീസ് സംരക്ഷണം തേടി


മകര ജ്യോതി വിവാദം സമവായത്തിലെത്തിയപ്പോള്‍

KUTTAN GOPURATHINKAL said...

അയ്യപ്പനുണ്ടോ, അയ്യപ്പനു ശക്തിയുണ്ടോ എന്നൊന്നും എനിക്കറിയില്ല. ജ്യോതി തട്ടിപ്പാണെന്ന് ഫോട്ടോ സഹിതം വന്നതും, അക്കൊല്ലം ജ്യോതിയുണ്ടാവാതിരുന്നതും, പിറ്റേ കൊല്ലം ജ്യോതികള്‍ കുറേ ജ്വലിച്ചതും, അതിനടുത്ത കൊല്ലം ആര്‍ എസ്സെസ്സുകാര്‍ കാവല്‍ നിന്നു ജ്യോതി കത്തിച്ചതുമൊക്കെ എല്ലാവര്‍ക്കും അറിയാം. കോടികളാണ്‌ സാറെ ജ്യോതി കത്തിയില്ലെങ്കില്‍ കേരളത്തിനു നഷ്ടമാവുക. കെ എസ്‌ ആര്‍ ടി സി, ഇലക്റ്റ്രിസിറ്റി ബോര്‍ഡ്‌ ഏജീസ്‌ ആപ്പീസ്‌ ഇവര്‍ക്കൊക്കെ ശമ്പളം കൊടുക്കണ്ടെ?

ജയപ്രകാശ് said...

മകരജ്യോതിയെന്ന സംഭവം പണ്ടെങ്ങുമുണ്ടായിരുന്നതായി കേട്ടിട്ടില്ല..
ആരുടെയോ ബുദ്ധിയില്‍ ഉദിച്ച ഒരു ആശയം..
അതുപിന്നെ വിശ്വാസമായി..
വിശ്വാസത്തട്ടിപ്പുകാര്‍ക്ക് ഉപകരണമായി..
മാദ്ധ്യമങ്ങള്‍ അതു മത്സരിച്ചു പ്രചരിപ്പിയ്ക്കുന്നു..
ഒരുകൂട്ടം യുക്തിവാദികള്‍ അവിടെ പോയതും ദീപം തെളിച്ചതും എഴുതാന്‍ അന്ന് എത്ര മാദ്ധ്യമങ്ങള്‍ തയാറായി?
പൊന്നമ്പലമേട്ടില്‍ കടത്തിവിടണമെന്ന് പറയാന്‍ ചങ്കൂറ്റമുള്ള എത്ര മാദ്ധ്യമക്കാരുണ്ടിവിടെ?
സര്‍ക്കാരും ഈ വിശ്വാസത്തട്ടിപ്പിന് കൂട്ട്..
കോടികളുടെ ഇടപാടു നടക്കുമ്പോള്‍,
ഇതൊക്കെ വേണം..അല്ലാതെന്ത്..?
ഇനിയും ഇതുപോലെ എന്തെല്ലാം കാണാനിരിയ്ക്കുന്നു...
ഒരു ഭക്തന്‍ പറഞ്ഞത്-
“പൊന്നമ്പലമേട്ടില്‍ ആര്‍ക്കും ചെന്നെത്താനാവില്ല..ആരെങ്കിലും അങ്ങോട്ടു പോയെന്നിരിയ്ക്കട്ടെ..പിന്നവര്‍ തിരിച്ചു വരില്ല...“
ഇങ്ങനേയും ഒരിടമുണ്ടോ ഈ കൊചു കേരളത്തില്‍?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഈ ലേഖനത്തിന് ഇന്നും പ്രസക്തിയുണ്ട്

Anonymous said...

I watched in many channels..but last year there was no Eagle.

comendator (rahul eswar) said that there were a eagle..
pakshje oru chanalilum Eagle undaayirunnilla

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

മൌലികമായ പ്രശ്നങ്ങളില്‍ മൌനികളാകുക എന്നതാണു നാട്ടുനടപ്പ്.പക്ഷേ, ഈ വിഷയത്തില്‍ കിരണ്‍ തോമസിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ച(ഞാന്‍ പുതുമുഖമായതിനാല്‍ കെ .പി സുകുമാരന്‍ എഴുതിയപ്പോഴാണു അറിയുന്നത്),അദ്ദേഹം അയച്ചുതന്ന ലിങ്കിലൂടെ വായിച്ച ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി.241 പ്രതികരണങ്ങള്‍!വളരെ ഗൌരവമായ ചര്‍ച്ച.ആരാണു ബ്ലോഗ് വെറും ചാറ്റ്റൂമായിരുന്നുവെന്ന് പറഞ്ഞത്?മുഖം നൊക്കാതെ കാര്യങ്ങള്‍ പറയുന്നതില്‍ നമ്മുടെ ബ്ലോഗര്‍മാര്‍ കാണിക്കുന്ന ആര്‍ജ്ജവം കേരളതിലെ ഒരൊറ്റ സാംസ്കാരിക നായകര്‍ക്കുമില്ല.

ശബരിമലയിലെ മകരജ്യോതി വ്യാജമാണെന്ന് അറിയാത്തവര്‍ മറുനാട്ടില്‍ നിന്ന് വരുന്ന ഭക്തര്‍ മാത്രമായിരിക്കും.അവരെ ഇങ്ങനെ പറ്റിച്ച് കാശുണ്ടാക്കുന്നത് അയ്യപ്പസ്വാമിക്ക് ഹിതകരമാണോ എന്നു ദേവപ്രശ്നംവെച്ച് നോക്കുമോ?

ഇനി സുജിത് ഭക്തന്‍ പറഞ്ഞ പരുന്തിന്റെ കാര്യം.ഭക്തിക്കെന്തു യുക്തി?ഗണപതി വിഗ്രഹം പാലുകുടിക്കില്ലെന്നും,സായിബാബ ‘സൃഷ്ടിച്ചു‘ നല്‍കുന്നത് എച്ഛ്.എം .ടി വാച്ചും സറ്ക്കാരിന്റെ കറന്‍സിയുമല്ലാതെ മറ്റൊന്നുമല്ലെന്നും പറഞ്ഞാല്‍ ഭക്തര്‍ സമ്മതിച്ചുതരുമോ?

പൊന്നമ്പലമേട്ടിലെ കര്‍പ്പൂരം കത്തിക്കല്‍ മാധ്യമങ്ങളിലൂടെ തുറന്നുകാട്ടപ്പെട്ടാലും‍ അയ്യപ്പാസ്വാമിക്ക് ക്ഷീണമൊന്നും വരുകയില്ല.പക്ഷേ,അമ്പലം വിഴുങ്ങികളായ പുരോഹിതരും,ശിങ്കിടികളും,രാഷ്ട്രീയപരാന്നഭോജികളും ശോഷിക്കും.അവരത് എങ്ങനെ സഹിക്കും?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പൊന്നമ്പലമേട്ടില്‍ വ്യാജമായ ഒരു അഗ്നി കത്തിച്ചു കാണിക്കുമ്പോള്‍ കേരളത്തിലെ എല്ലാ ചാനലുകളും അതിന്റെ തത്സമയ ദൃശ്യം കാണിക്കാറുണ്ട് . ഞാന്‍ കഴിഞ്ഞ വര്‍ഷം വേറിട്ട ചാനലായ കൈരളിയില്‍ നോക്കി . ആ സമയത്ത് ദൃക്‌സാക്ഷി വിവരണം നല്‍കിക്കൊണ്ടിരുന്ന കമന്റേറ്ററുടെ ആ ഭക്തിപാരവശ്യം ഒന്ന് വേറിട്ടത് തന്നെയായിരുന്നു .

ഞാന്‍ പ്രദീപ് കുമാറോട് ഒന്ന് ചോദിക്കട്ടെ , ഈ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തോട് യാതൊരു വിധ പ്രതിബദ്ധതയൊന്നുമില്ലേ ? അവരല്ലേ സകല അനാചാരങ്ങളുടെയും അന്ധ വിശ്വാസങ്ങളുടെയും പ്രചാരകര്‍ ? പത്ര - ചാനല്‍ മുതലാളിമാര്‍ക്ക് നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ടാവുക സ്വഭാവികം . എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ അതിന് വഴങ്ങേണ്ടതുണ്ടോ ? എല്ലാം കൊണ്ടും കേരളം പിറകോട്ട് പോവുകയല്ലേ ? എന്ത് കൊണ്ട് സമാന മനസ്കരായ കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതിനെപ്പറ്റി ഗൌരവമായി ചര്‍ച്ച ചെയ്തുകൂടേ ? ഇന്നത്തെ സാഹചര്യത്തില്‍ ബ്ലോഗുകള്‍ക്ക് വളരെ പരിമിതികളുണ്ട് . തീരെ ചെറിയ ഒരു ശതമാനമാണ് ബ്ലോഗ് വായനക്കാര്‍ , അതും മിക്കവരും പ്രവാസികള്‍ . ഇന്നും പൊതുജനങ്ങളുടെ അഭിപ്രായം രൂപീകരിക്കുന്നതില്‍ പ്രിന്റ് മീഡിയയ്ക്കും ചാനല്‍കളുക്കുമാണ് പങ്ക് വഹിക്കാന്‍ കഴിയുക . ഇനിയും ഏറെക്കാലം ഇങ്ങിനെ തന്നെയായിരിക്കും . ബ്ലോഗുകള്‍ക്ക് ഒരു പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ അടുത്തെങ്ങും കഴിയുമെന്ന് തോന്നിന്നില്ല . ഞാന്‍ എന്റെ ഓര്‍ക്കുട്ട് സുഹൃത്തുക്കളായ കുറെ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു . അവരെല്ലാം സമ്മതിക്കുന്നുണ്ട് . പക്ഷെ നിസ്സഹായരെപ്പോലെ കൈ മലര്‍ത്തുന്നു . നമുക്ക് ഒരു മാറ്റം വേണ്ടേ ?

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ട ചുവരില്ലാതെ ചിത്രം വരക്കാന്‍ കഴിയുമോ. പത്രമുതലാളി ഇല്ലാതെ മാധ്യമ പ്രവര്‍ത്തകരുണ്ടോ ? ഇന്നത്തെ മാതൃഭൂമി കണ്ടില്ലേ സായിബാബ ജന്മദിനപ്പതിപ്പ്‌ ഉണ്ട്‌ അതില്‍. അപ്പോള്‍ മാധ്യമ തൊഴിലാളികള്‍ എങ്ങനെ ഇതിനൊക്കെ എതിരെ എഴുതും

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

സായിബാബ ജന്മദിനപ്പതിപ്പോ ? ലജ്ജാവഹം തന്നെ ! മനുഷ്യരാശിക്ക് അമൂല്യമായ സംഭാവനകള്‍ ചെയ്ത എത്രയോ ശാസ്ത്രജ്ഞന്മാരുടെ ജന്മദിനങ്ങള്‍ കടന്നു പോകുന്നു . ജനങ്ങളെ സുയിപ്പിച്ച് കീശ വീര്‍പ്പിക്കുക എന്ന കച്ചവട ബുദ്ധിയേ ഈ പത്രമുതലാളിമാര്‍ക്കുള്ളൂ . നമുക്ക് ഈ ചര്‍ച്ച വഴി തിരിച്ചു വിടേണ്ട കിരണ്‍ . പ്രദീപ് കുമാര്‍ എന്തെങ്കിലും പറയാതിരിക്കില്ല . മുഖ്യധാര മാധ്യമങ്ങളെക്കുറിച്ച് നമുക്ക് പിന്നീട് ബ്ലോഗില്‍ ചര്‍ച്ച ചെയ്യാം . നമുക്ക് മകര ജ്യോതിയെന്ന ആ സര്‍ക്കാര്‍ വിലാസം തട്ടിപ്പിലേക്ക് വരാം .

ദ്രൗപദി said...

ലേഖനം അനിവാര്യം...യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ മറഞ്ഞിരിക്കാനാവില്ല എന്നതിന്റെ തെളിവ്‌...
രണ്ടു കാര്യങ്ങള്‍ കൂടി സമര്‍ത്ഥിക്കേണ്ടിയിരിക്കുന്നു...

1. മകരജ്യോതി ദിനത്തില്‍ വിളക്ക്‌ തെളിയുന്നതിന്‌ മുമ്പ്‌ തിരുവാഭരണത്തിന്‌ അകമ്പടിയായി വന്ന്‌ ശ്രീകോവിലിനെ വലം വെച്ച്‌ പൊന്നമ്പലമേട്‌ ലക്ഷ്യമാക്കി പറന്നുപോകുന്ന പരുന്തിനെ പറ്റി..

2. വിളക്ക്‌ കാണുന്നതിന്‌ നേരെ മുകളിലായി ആകാശത്ത്‌ തെളിയുന്ന നക്ഷത്രം...

ഇവയെ കുറിച്ച്‌ കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു..കാരണം ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുമ്പ്‌ പലയിടത്തും വായിച്ചതാണ്‌....

തനിനിറം said...

70 കളില്‍ ജനയുഗം വാരികയില്‍ മകരജ്യോതിയെക്കുറിച്ച് പരമ്പരയായി റിപ്പോര്‍ട്ട് വന്നിരുന്നു. അന്ന് കുറച്ച് ചെറുപ്പക്കാര്‍ അമ്പലമേട്ടില്‍ പോകുകയും മകരജ്യോതി കത്തിച്ച അവശിഷ്ടങ്ങളുടെ പടമെടുക്കുകയും ചെയ്തു,ആ ചിത്രങ്ങള്‍ ജനയുഗത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അന്ന് കെ. എസ്. ഇ. ബി യും പോലീസും ചേര്‍ന്നാണ് ഇത് ചെയ്യുന്നതെന്ന് തെളിയിക്കുകയും ചെയ്തിരുന്നു.
പക്ഷെ ഇന്ന് ജനയുഗത്തിനെന്നല്ല കേരളത്തിലെ പ്രമുഖ പ്പത്രങ്ങള്‍ക്കൊന്നും തന്നെ അതിനുള്ള ധൈര്യമുണ്ടാകില്ല. കാരണം ഇന്ന് ഭക്തിയാണ് ഏറ്റവും വലിയ ബിസിനസ്സ്.

ഒരു സന്തോഷമുണ്ട് , ആ 70 കളിലെ ആര്‍ജവമുള്ള വ്യക്തിത്വങ്ങള്‍ ഇപ്പോള്‍ വീണ്ടും ബൂലോകത്ത് കാണാന്‍ കഴിയുന്നു. ഇവിടെ നട്ടെല്ലുള്ള അഭിപ്രായങ്ങള്‍ക്കാണ് വില.
സുകുമാരന്‍ ചേട്ടന് നന്ദി.

തനിനിറന്‍ said...

ക്ഷമിക്കണേ,
പ്രദീപ് കുമാറിനുള്ള നന്ദി, തിരക്കിനിടയില്‍ മാറിപ്പോയി. സ്വീകരിക്കുമല്ലൊ

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

ആകാശത്തിലെ പറവകളേയും നക്ഷത്രങ്ങളേയും സ്വന്തമാക്കെല്ലേ,ദ്രൌപദീ!അതിനു വേറെ അവകാശികളുണ്ടു.
ആളുകൂടുന്നിടത്തെല്ലാം പരുന്തുണ്ടാകും.ശബരിമലക്ക് മുകളില്‍ മാത്രം നക്ഷത്രമുദിക്കുകയില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
നമുക്ക് മകരജ്യോതി കത്തിക്കുന്നതിനെക്കുറിച്ചു മാത്രം ചര്‍ച്ച ചെയ്യാം.ഒരു തട്ടിപ്പും അനന്തകാലം നിലനില്‍ക്കുകയില്ല.

മാധ്യമങ്ങള്‍ക്കും പത്രക്കാറ്ക്കും അറിയാവുന്നതൊക്കെ വെളിച്ചം കണ്ടിരുന്നെങ്കില്‍ നാടു എന്നേ നന്നായേനെ!അന്നദാതാവായ മാധ്യമമുതലാളി പുട്ടപ്പര്‍ത്തിക്കു പൊയാല്‍ പേനയുന്തുകാര്‍ സായിമാഹാത്മ്യം എഴുതിക്കൂട്ടും.ശ്രീ ശ്രീ രവിശങ്കറിനെ മുതലാളി പൂജിച്ചാല്‍ അതു തന്നെ നമ്മുടേയും അവതാരം!എഴുതെടാ, എഴുത്!
എന്തോന്ന് മാധ്യമസ്വാതന്ത്ര്യം,സ്നേഹിതരേ?

paavam malayali said...

ശബരിമല കേരള സര്‍ക്കാരിനും ദേവസ്വം ബോര്ടിനും ഒരു അക്ഷയ പാത്രമാണ്.വിശ്വാസതിനോപ്പം അന്ധ വിശ്വാസവും ചേര്ത്തു കൊടുത്താലേ കീശ വീര്‍പ്പിക്കാന്‍ ആവു എന്ന് എല്ലാ ഭരണാധികാരികള്‍ക്കും അറിയാം. കേരളത്തില്‍ നിനു‌ള്ള പിശുക്കന്മാരായ ഭക്തര്‍ അല്ല, ആന്ധ്രയില്‍ നിന്നും തമില്നാടില്‍ നിന്നും എത്തുന്ന, തന്റെ സമ്പാദ്യം മുഴുവന്‍ അയ്യപ്പന് സമര്‍പ്പിക്കാന്‍ മനസുള്ള ഭക്തരെ ആണ് അവര്‍ക്ക് വേണ്ടത്.
മകരജ്യോതി ഒരു യാഥാര്ത്യമാനെന്നു വിശ്വസിക്കുന്ന ഈ പാവങ്ങളെ തിക്കിലും തിരക്കിലും നിന്നു സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. അവിടെ ഇനിയും ഒരു ദുരന്തം ആവര്‍ത്തിച്ചു കൂട.അതിനു കഴിയില്ലെന്കില്‍ സത്യം തുറന്നു പറയാന്‍ ബോര്ടിനും സര്‍ക്കാരിനും ബാധ്യത ഉണ്ട്.
മറ്റൊരു കാര്യം.പത്രങ്ങളും ചന്നലുകളും മാത്രമാണ് ഈ അന്ധ വിശ്വാസം പ്രച്ചരിപ്പിക്കുന്നതെന്ന നാട്യം വേണ്ട.ഇക്കാര്യത്തില്‍ ആകാശവാണി കാണിക്കുന്ന ഉത്സാഹം അവിടുത്തെ ഒരു മുതിര്ന്ന ജീവനക്കാരന്‍ ശ്രധിക്കതിരുന്നത് യാദൃശ്ചികമാണോ?

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

ആരു പറഞ്ഞു,ശ്രദ്ധിച്ചില്ലെന്നു?പോസ്റ്റ് ഒന്നു കൂടി പാവം മലയാളി വായിച്ചാലും.ഉപഗ്രഹചാനല്‍ വന്നിട്ട് എത്രകാലമായി?ദൃക്‌സാക്ഷി വിവരണക്കാര്‍ സാക്ഷ്യം പറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.പൊതുജനമാധ്യമത്തീന്റെ കാര്യത്തില്‍ പൊതുജനം പറയട്ടെ.

ശ്രീഹരി ഗോപാലകൃഷ്ണന്‍ said...
This comment has been removed by the author.
ശ്രീഹരി ഗോപാലകൃഷ്ണന്‍ said...

Swamiyee Saranamayyappa :

Again Chithrakaaran.. sukumaaran .. Jyothi ...bhumiputhri...great work guys .. you guys are the real time yukthivadis... who speaks about disbelief and comments on a hindu temple.

I just want to ask "what is your right to comment on our temple ( "Not for a society only for HINDUS " ) .according to you "makarajyothi" is the greatest issue in kerala right ?

Can you help us to resolve or comment on the "Aravana" issue or Pampa contamination in Sabarimala ? i know you cannot ..

Do you know one Pentacoste guy destroyed one of our temple in Kazhakkoottam ?


Say if you proved that Makarajyothi is bogus, what is the benefit it will give to the society ?

a useless post

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

തട്ടിപ്പിന്റേയും ദിവ്യാല്‍‍ഭുതങ്ങളുടേയും പിന്‍ബലം വേണമെന്നു വാശിപിടിക്കുന്നതെന്തിനു?അയ്യപ്പനു ഇതിന്റെ ആവശ്യമില്ലന്ന് പരമഭക്തയായ സുഗതകുമാരി എഴുതിയത് ശ്രീഹരി ഗോപാലകൃഷ്ണനുള ഉത്തരമാണു.

Priya said...

മകരജ്യോതി ഒരു സത്യസന്ധമായ അനുഭവം അല്ലെന്നു ഏത് സാമാന്യബോധം ഉള്ളവര്ക്കും മനസിലാകും. TV യിലെ ലൈവ് കണ്ടിട്ട് ഭക്തആയ എന്റെ അമ്മ ഒരിക്കല് കംമെന്റിയതോര്ക്കുന്നു. " ഇതു അങ്ങനെ ചുമ്മാ കത്തുമോ എന്ന്?" എന്നിട്ട് പെട്ടെന്ന് ഒരു ചിന്തയും "അയ്യപ്പസ്വമി " . അവിടെ ആണ് ഇതിന്റെ വിജയം . ഭക്തര്ക്ക് സംശയം വന്നാലും സംശയിക്കാന് ഇത്തിരി ഭയം ഉണ്ട്. ചുമ്മാ റിസ്ക് എടുക്കണ്ടല്ലോ. മാത്രമല്ല ആ പരുത്തും നക്ഷത്രവും എല്ലാം വിശ്വാസ്യത കൂട്ടും. അത് ചുമ്മാ അങ്ങ് ആള് കൂടുന്നിടത് കൂടുമെന്ന് പറഞ്ഞു തള്ളിക്കളയാന് പറ്റില്ല. കാരണം ആള് കൂടുന്ന ബാക്കിയിടങ്ങളില് കാക്കകള് ആണ് വട്ടമിടുന്നത്

അതിപ്പോള് മകരജ്യോതി മാത്രമല്ല ഈ ധ്യാനകെന്ദ്രവും സിധന്മാരും അങ്ങനെ പല മതത്തിലെയും പല വിസ്വസങ്ങളും പലതും വിശ്യാസികളുടെ മനസില് വേരുന്നിയ മറ്റു ചിലതിന്റെ തുടര്ച്ചയാണ്. വിശ്വാസം അതാണ് മതത്തിന്റെ കാതല്. കുറെ വിശ്വാസങ്ങള് ഉണ്ടെങിലെ മതത്തിനും നിലനില്പ്പുള്ളു. വിഗ്രഹാരാധന ഇല്ലാത്ത ഇസ്ലാം മതം പടിഞ്ഞാറ് കാ'ബയെ നോക്കി നമസ്കരിക്കുന്നു. ക്രിസ്ത്യന് കുരിശു തൊട്ടു പ്രാര്ത്ഥന ചൊല്ലുന്നു. എന്തിന്? ചോദ്യം ചെയ്യപെടാത്ത കുറെ വിശ്വാസങ്ങള് . കാലത്തിന്റെ പോക്കില് ചിലതെല്ലാം കൂടിചെര്ക്കും ചിലതെല്ലാം മാറ്റിക്കളയും. മാറിയേ മതിയാകു. ഈ ഇന്റര്നെറ്റ് യുഗത്തിലും അത് ശരിയായി തെളിയിക്കാതെ ചുമ്മാ ഡയലോഗ് പറഞ്ഞിട്ടെന്തു കാര്യം.

പിന്നെ സര്ക്കാര് അത് ചെയ്യണം എന്ന് പറഞ്ഞാല് നടക്കുമോ? യുക്തി വാദികള് നേരം വണ്ണം വോട്ട് ചെയുന്ന പോലുമില്ല. അടുത്ത തെരഞ്ഞെടുപ്പിലും നമ്മള്ക്ക് ജയിക്കണ്ടേ?

malayalamblogroll said...

എന്തായാലും ശരി, യുക്തിവാദികള്‍ പൊന്നമ്പലമേട്ടിലേക്ക് എന്ന തലക്കെട്ടില്‍ പത്രത്തില്‍ ഞാനൊരു വാര്‍ത്ത കണ്ടു. മകരജ്യോതി ദിവസം സത്യാവസ്ത മനസ്സിലാക്കുവാന്‍ യുക്തിവാദികള്‍ പൊന്നമ്പലമേട്ടിലേക്കു പോകുവാന്‍ സര്‍ക്കാരിനോടു അനുവാദം ചോദിച്ചിരിക്കുന്നുവെന്നും കിട്ടാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും അതില്‍ പറഞ്ഞിരുന്നു. അതു നടക്കുമോ എന്നു നമുക്കു നോക്കാം. അല്ലെ?

പിന്നെ ദാ ഇപ്പൊ വി.എസ്സും 31 നു ശബരിമലക്കു പോകുന്നതായും വാര്‍ത്ത. അവലോകന യോഗമാണത്രേ. ങാ....പുള്ളിയും പോയി ഒന്നു കണ്ടു മനസ്സിലാകട്ടെ അവിടെ തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന യാതനകളും മറ്റുമൊക്കെ. അതു കാണാനായിരിക്കും പുള്ളി നടന്നു തന്നെ മലകയറുമെന്നും പറഞ്ഞിരിക്കുന്നു.

edukeralam said...

അങ്ങിനെ എല്ലാ ശബരിമലതട്ടിപ്പുകാരും യുക്തിവാദികള്‍ക്കുമുന്നില്‍ സാഷ്ടാഗം വീണു. ഇനി വീണേടം വിഷ്ണുലോകം. മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണ് എന്ന് പറഞ്ഞ് ഇപ്പോള്‍ എല്ലാരും തടിയൂരാന്‍ ശ്രമിക്കുന്നു. ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ വിധി യുക്തിവാദികള്‍ക്ക് അനുകൂലമായിരിക്കും എന്ന് വ്യക്തമായപ്പോഴാണ് പുതിയ ഏറ്റു പറച്ചിലുകളുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. മകരവിളക്കും മകരജ്യോതിയും രണ്ടും രണ്ടാണത്രേ... മകരവിളക്ക് മനുഷ്യനിര്‍മ്മിതം തന്നെ എന്നും മകരജ്യോതി നക്ഷത്രമാണെന്നും സമ്മതിച്ചു.
അടുത്ത വര്‍ഷം യുക്തിവാദികള്‍ക്ക മുന്‍പില്‍ തോല്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ.. ഇപ്പോള്‍ സമ്മതിച്ച് പ്രശ്നം രൂക്ഷമാവാതെ നോക്കുന്നത്...

sexy said...

情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,A片,A片,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品

A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,avdvd,情色論壇,視訊美女,AV成人網,情色文學,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,成人論壇


情色貼圖,色情聊天室,情色視訊,情色文學,色情小說,情色小說,臺灣情色網,色情,情色電影,色情遊戲,嘟嘟情人色網,麗的色遊戲,情色論壇,色情網站,一葉情貼圖片區,做愛,性愛,美女視訊,辣妹視訊,視訊聊天室,視訊交友網,免費視訊聊天,美女交友,做愛影片

視訊聊天室,聊天室,視訊,,情色視訊,視訊交友,視訊交友90739,免費視訊,免費視訊聊天,視訊聊天,UT聊天室,聊天室,美女視訊,視訊交友網,豆豆聊天室,A片,尋夢園聊天室,色情聊天室,聊天室尋夢園,成人聊天室,中部人聊天室,一夜情聊天室,情色聊天室,080中部人聊天室,080聊天室,美女交友,辣妹視訊

ഒരു വിശ്വാസി said...

ആകാശത്താണ് മകര ജ്യോതി തെളിയുന്നത് . അത് ഒരു നക്ഷത്രം ആണ്.
ഈ നക്ഷത്രത്തേക്കാള്‍ പൊന്നമ്പല മേട്ടില്‍ തെളിക്കുന്ന വിളക്കിന് പ്രാധ്യാന്യം കൊടുത്തത് മാധ്യമം ആണ്.

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com