About Me

My photo

A media professional;journalist-turned broadcaster and podcaster.

ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday, 21 October 2007

അവതാരങ്ങള്‍ക്കു പിന്നാലെ പായുന്നതെന്തിന്?

അവതാരങ്ങള് എപ്പോഴും ഉണ്ടാകാം.അതിനിനി യുഗങ്ങളോളം കാത്തിരിക്കേണ്ടതില്ല. ഒരു കാരണവും കൂടാതെ അവര് അവതരിക്കാം.അങ്ങിനെ, ദിനം പ്രതി നിരവധി അവതാരങ്ങളുണ്ടാകുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്.
പണ്ടൊക്കെ ഒരു ഷീര്‍ദ്ദി സായിയോ പുട്ടപ്പര്‍ത്തി വാഴും സായി ബാബയോ മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ.വിഭൂതിയിലോ റിസ്റ്റ് വാച്ചിലോ ഒതുങ്ങുന്നതായിരുന്നു അവരുടെ ‘അത്ഭുത കൃത്യങ്ങള്”.പിന്നെ ഉണ്ടായിരുന്നത് ലോക്കല് കുട്ടിദൈവങ്ങളും ,കവടിനിരത്തുകാരും മന്ത്രവാദികളുമൊക്കെയായിരുന്നു.പാവങ്ങള്.അഷ്ടിക്ക് വകയുണ്ടാക്കാന് കെട്ടിയ വേഷങ്ങള്.തദ്ദേശീയ സ്വയം തൊഴില് സംരംഭങ്ങള്.
ഇവരെയൊക്കെ നിഷ്പ്രഭരാക്കി കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള് കൊണ്ട് മാതാ അമൃതാനന്ദമയി വടവൃക്ഷമായി വളര്‍ന്നു.ആദ്യകാലങ്ങളില് കൃഷ്ണാവതാരാല്‍ഭുതകഥകള് അകംപടിയായുണ്ടായിരുന്നു. പിന്നെപ്പിന്നെ ,കഥകള് മാഞ്ഞു പോയി..അശ്ലേഷത്തിലും ഭജനയിലുമൂടെ രാജ്യത്തെ ഏറ്റവും വലിയ ഭക്തവ്യവസായാധിപതിയായി അവര് വളര്‍ന്നു.

ക്ഷേത്ര പ്രതിഷ്ഠകളിലൂടെ സ്വന്തം മതം തന്നെ സ്ഥാപിച്ച അവരുടെ വളര്‍ച്ചയുടെ കാരണങ്ങള് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.ആത്മീയമായ ഒരു ദര്ശനവും അവതരിപ്പിക്കാത്ത,ഒരു സാദാപ്രസംഗക പോലുമല്ലാത്ത മാത അമൃതാനന്ദമയിക്ക് ലോകമെമ്പാടും കോടിക്കണക്കിനു അനുയായികളുണ്ടാകുന്നതിന്റെ കാരണം എന്താകും?മുന് നെക്സലൈറ്റുകള് മുതല് കോര്‍പ്പറേറ്റ് ഭീമന്‍മാര് വരെ അവരെ ചുറ്റി-പറ്റി നില്‍ക്കുന്നത് എന്തിനാണു?
സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 1000ത്തോളം കോടി രൂപ നീക്കിവെക്കാന് തക്ക ത്രാണി എങ്ങിനെ അവര്‍ക്ക് ഉണ്ടായി എന്ന് ഏതെങ്കിലും സര്‍ക്കാര് ഏജന്‍സി അന്വേഷിച്ചിട്ടുണ്ടോ?
ഇത് ഒരു ദോഷൈകദൃക്‌കിന്റെ വിടുവായത്തമായി കണക്കാക്കരുതേ.അത്രയേറെ നിഗൂഡതകളും ദുരൂഹതകളും നിറഞ്ഞതാണു അവരുടെ സാംമ്പത്തിക ഉറവിടങ്ങള്.
ആദ്ധ്യാത്മിക നേതാക്കളുടെ സാമ്പത്തികസ്രോതസ്സുകള് ഒരിക്കലും ആരും അന്വേഷിക്കാറില്ല.അത് സായി ബാബയുടേതായാലും മാതാ അമൃതാനന്ദമയിയുടേതായാലും ശ്രീ ശ്രീ രവിശങ്കറുടേതായാലും സുതാര്യവും നിയമവിധേയവുമായിരിക്കണം.
ഉറവിടത്തെ സംബന്ധിച്ച വിശ്വാസയോഗ്യമായ രേഖകളില്ലാതെ വ്യാപരിക്കുന്നതാണു കള്ളപ്പണമെങ്കില് അതന്വേഷിച്ച് അധികൃതര്‍ക്ക് മറ്റെങ്ങും പോകേണ്ട കാര്യമില്ല.അവതാരങ്ങളുടെ മാത്രം കാര്യമല്ല ഇത്.മതത്തിന്റെ പേരിലാണു രാജ്യത്ത് ഏറ്റവുമധികം സമാന്തരപണമിടപാടുകള് നടക്കുന്നത്.ഇത്രയും പണം എങ്ങിനെ ഈ അവതാരങ്ങളിലേക്ക് ഒഴുകുന്നു?
ഇതുവരെ പറഞ്ഞത് അദൃശ്യമായ വഴികളിലൂടെ അത് എത്തുന്നതിനെ കുറിച്ചാണു.കണ് വെട്ടത്ത് പണമിടപാടു നടക്കുന്നത് ദര്ശനവേളകളിലാണു.
അനുഗ്രഹങ്ങള്‍ക്കും ആശ്ലേഷങ്ങള്‍ക്കുമായി തിക്കിത്തിരക്കുന്ന ഭക്തശിരോമണികള് ദക്ഷിണയായി നല്‍കുന്നാതാണു ഇതിലെ വൈറ്റ്മണി..അതിന് ആദായനികുതി പിരിക്കാന് വ്യവസ്ഥയില്ലെന്നത് മറ്റൊരു കാര്യം.അതിനാല് ഏതു ചോദ്യത്തിനും കാണിക്കപ്പെട്ടി ചൂണ്ടിക്കാട്ടി ഉത്തരം നല്‍കാന് കഴിയുമെന്ന സൌകര്യമുണ്ടു.
ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഈ പണം ഉപയോഗിച്ചു കാലത്തിനു അനുസൃതമായ സ്ഥാപനങ്ങള് കെട്ടിപ്പൊക്കാനായി എന്നതാണു അമൃതാനന്ദമയിയുടേയും സായിബാബയുടേയും വിജയരഹസ്യവും മഹത്വവും.
1960മുതല് എയിഡഡ് സ്കൂള് നിയമനകച്ചവടത്തിലൂടെ കോടികള് കൊയ്തു കൂട്ടിയവര് ശ്രീനാരായണ ഗുരുവിന്റെയോ ചട്ടബി സ്വാമികളുടെയോ മന്നത്ത് പദ്മനാഭന്റെയോ പേരില് സൂപ്പെര് സ്പെഷ്യാലിറ്റി ആശുപത്രികളോ കമ്പ്യൂട്ടര് സ്ഥാപനങ്ങളോ ചാനലുകളോ തുടങ്ങിയിരുന്നെങ്കിലോ?
കാശുണ്ടായല് മാത്രം പോര.അത് എപ്പോള്,എവിടെ ,എങ്ങിനെ ,ഏതിലൊക്കെ മുതല് മുടക്കണമെന്നു പഠിച്ചു പ്രയോഗിക്കാന് അപാരമായ ബുദ്ധിവൈഭവം വേണം.നാരായണ പണിക്കര്‍ക്കും വെള്ളാപ്പാള്ളി നടേശനും മറ്റും ഇല്ലാത്തതും,സഭക്കും അമൃതാനന്ദമയിക്കും,തിരുവനന്തപുരത്തെ ജ്യോതിഷചക്രവര്‍ത്തി വ്യാജനു വരെ ഉള്ളതും അതാണു.
അതുകൊണ്ടാണു ഒരു നുള്ളു ഭസ്മം വരുത്തുന്ന മാജിക്കു പോലും കൈവശമില്ലാതെ ,കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് പുതിയ-പുതിയ അംബരചുംബികളായ സ്ഥാപനങ്ങളും ഡീംഡ് യൂണിവേഴ് സിറ്റികളും ഉയര്‍ന്ന് വരുന്നത്.
മുടന്തനെ നടത്തിക്കുകയും കുരുടനു കാഴ്ചശക്തി നല്‍കുകയും ,മാറാരോഗികളെ നടത്തിക്കുകയും,വന്ധ്യയെ പ്രസവിപ്പിക്കുകയും മറ്റും ചെയ്യുന്ന വചനശുശ്രൂഷകരും,മാന്ത്രിക-താന്ത്രിക ഏലസ്സുകാരുംധനാ‍കര്ഷണ-ഭൈരവ യന്ത്രക്കാരും,കാമദേവാകര്ഷണ-ദിവ്യാമൃതക്കാരും തുടങ്ങി വാസ്തുശാസ്ത്രക്കാരും,നക്ഷത്രഫലക്കാരും,ശനിദോഷനിവാരണപൂജക്കാരും,ചന്ദനക്കുടക്കാരും,മേല്‍മുറി സ്വലാത്തുകാരും അടങ്ങുന്ന ദിവ്യാവതാരങ്ങളാല് സംബുഷ്ടമാണു,കേരളം.പോട്ടക്കും ചന്ദനക്കുടത്തിനും പോത്തങ്കോടിനും മാരാമണിനും പുട്ടപ്പര്‍ത്തിക്കും വള്ളിക്കാവിനുമൊക്കെ പോകുന്നവരില് എല്ലാ മതക്കാരുമുണ്ടു.ഇടതനും വലതനും തീവ്രവാദിയുമുണ്ടു.

മദനകാമേശ്വരി യന്ത്രം തപാലില് വരുത്തി അരയില് കെട്ടുന്നവരില് 80-ഉം കഴിഞ്ഞു കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവര് പോലുമുണ്ടു.ആനന്ദോത്സവത്തിനും വചനോത്സവത്തിനും,പുതിയ അവതാരമായ സചിതാനന്ദ സ്വാമിയുടെ ശ്രീനാരായണ ദിവ്യപ്രഘോഷണത്തിനും മുതല് കൊലക്കേസില് പ്രതിയായ കാഞ്ചികാമകോടി പീഠാധിപതിയുടെ ദര്‍ശനതിനു വരെ ആയിരങ്ങള് ക്യൂ നില്‍ക്കുകയാണു, ഇവിടെ.
വിപ്ലവനേതാവിന്റെ ഭാര്യ ശത്രുസംഹാര പൂജ നടത്തും.മകന് പൂ മൂടും.സ്ത്രീവേഷം കട്ടി താലപ്പൊലിയെടുക്കും.
റ്റെലിവിഷനില് നിത്യവും രാവിലെ ജ്യോതിഷരത്നങ്ങള് അവതരിച്ച് എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരമേകും.ഭൂത-ഭാവി-വര്‍ത്തമാനങ്ങള് പ്രവചിക്കും.ശയനപ്രദക്ഷിണം മുതല് ഇഷ്ടദൈവങ്ങളുടെ സ്വര്‍ണത്തില് തീര്‍ത്ത രൂപം നടക്കു വെക്കുന്നത് വരെയുള്ള പാപപരിഹാരങ്ങള് നിര്‍ദ്ദേശിക്കും.“മുസ്ലീങ്ങളുംകൃസ്ത്യാനികളും അവരവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായി ഈ പരിഹാരക്രിയകള് ചെയ്താല് മതി” എന്ന് ഉദാരമനസ്കനാകും.
ദേവീക്ഷേത്രത്തില് നെയ്‌വിളക്കു വെക്കുന്നതിനും,കൃഷ്ണന്റെ അംബലത്തില് ഉരുളി കമിഴ്ത്തുന്നതിനും പകരമായി കൃസ്ത്യാനിയും മുസ്ലീമും ചെയ്യേണ്ട കര്മങ്ങളെന്തെന്നു അടുഠുതന്നെ ഇവര് രാശി വെച്ച് കണ്ടുപിടിച്ച് അരുള് ചെയ്യും.
അതു വരെ യുക്തം പോലെ ചെയ്യുക.അഥവാ, മണി ഓര്‍ഡര് അയച്ച് വിജയ യന്ത്രമോ അംഗനാകര്ഷണ-കാമദേവ ഏലസോ തപാലില് വരുത്തി അരയില് കെട്ടിക്കൊള്ളുക.ഉദ്ദിഷ്ട കാര്യം സാധിക്കും.
കെരളത്തില് ഏറ്റവും പ്രചാരമുള്ള രണ്ട് പത്രങ്ങളുടേയും ,മൂന്ന് സാഹിത്യവാരികകളുടേയും താളുകള് മറിച്ച് നോക്കിയാല് ഈ രംഗത്തെ പുതിയ അവതാരങ്ങളെകുറിച്ച് അറിയാം.ഇവര് ,പക്ഷേ, അദൃശ്യരാണു.കാണാമറയത്തിരുന്നുകൊണ്ട് ഇവര് ഓപ്പറേറ്റ് ച്ചെയ്യുന്നത് മൊബൈല് നമ്പറുകളിലൂടെയാണു.‘ഹിമാലയസാനുക്കളില് കഠിന തപസ്സനുഷ്ഠിച്ച് ലഭിച്ച മന്ത്ര-തന്ത്രവിദ്യകള് സ്വായത്തമാക്കിയ താപസ്സശ്രേഷ്ഠരാണിവര്. മാതൃഭൂമി പത്രത്തിന്റെ ക്ലാസ്സിഫൈഡ് കോളത്തില് ഇത്തരക്കാരുടെ പരസ്യങ്ങള് പെരുകിക്കൊണ്ടിരിക്കുന്നു.അതിനര്‍ഥം ഇതാണു-ഇവരുടെ കച്ചവടം ഉത്തരോത്തരം അഭിവൃദ്ധിപ്പെടുന്നു.

അംഗീകൃത മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും നല്‍കാനാവാത്തതെന്തോ ഈ അവതാരങ്ങള് ഭക്തശിരോമണികളായ കേരളീയര്‍ക്ക് നല്‍കുന്നുണ്ട്.അല്ലെങ്കില് എന്തിനാണു ജാതി-മതഭേദമന്യേ ജനലക്ഷങ്ങള് ഇവര്‍ക്ക് പിന്നാലെ പായുന്നത്?
ആധ്യാത്മിക നേതാക്കള് ഇക്കാര്യം ഗൌരവപൂര്‍വ്വം ആലോചിച്ചിട്ടുണ്ടോ?ഭൌതികജീവിതത്തിലെ അശാന്തിയും അസ്വാസ്ഥ്യങ്ങളും സുരക്ഷിതമില്ലായ്മയുമ്മാത്രമാണോ പുതിയ അവതാരങ്ങള്‍ക്കു പിന്നാലെയുള്ള മരണപ്പാച്ചിലിനു കാരണം?
സാമൂഹിക ശാസ്ത്രജ്നരും രാഷ്ട്രീയ നിരീക്ഷകരും കൂടി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതല്ലേ?

ദൃഷ്ടിപഥം-വര്ത്തമാനം പ്രതിവാര പംക്തിയിലെ ലേഖനങ്ങള്
13.10.2007

18 comments:

G.manu said...

മുടന്തനെ നടത്തിക്കുകയും കുരുടനു കാഴ്ചശക്തി നല്‍കുകയും ,മാറാരോഗികളെ നടത്തിക്കുകയും,വന്ധ്യയെ പ്രസവിപ്പിക്കുകയും മറ്റും ചെയ്യുന്ന വചനശുശ്രൂഷകരും,മാന്ത്രിക-താന്ത്രിക ഏലസ്സുകാരുംധനാ‍കര്ഷണ-ഭൈരവ യന്ത്രക്കാരും,കാമദേവാകര്ഷണ-ദിവ്യാമൃതക്കാരും തുടങ്ങി വാസ്തുശാസ്ത്രക്കാരും,നക്ഷത്രഫലക്കാരും,ശനിദോഷനിവാരണപൂജക്കാരും,ചന്ദനക്കുടക്കാരും,മേല്‍മുറി സ്വലാത്തുകാരും അടങ്ങുന്ന ദിവ്യാവതാരങ്ങളാല് സംബുഷ്ടമാണു,കേരളം.പോട്ടക്കും ചന്ദനക്കുടത്തിനും

relevant

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

മനു പറഞ്ഞതിനപ്പുറം ഞാന്‍ എന്ത് പറയാനാ ..!
ഇപ്പോള്‍ റഫീക്‍ കീഴാറ്റൂരിന്റെ ബ്ലോഗില്‍ഒരു അഭിപ്രായം പറഞ്ഞതേയുള്ളൂ‍ ! അതില്‍ പറഞ്ഞ അവസാനത്തെ ഒരു വാചകം ഇവിടെയും ആവര്‍ത്തിയ്ക്കാം . ഇനി ലോകം വിശ്വാസികള്‍ക്കുള്ളതാണ് . യുക്തിസഹമായി ചിന്തിക്കുന്നവര്‍ ഒരു സെക്യുലര്‍ കമ്മ്യൂണിറ്റിക്ക് രൂപം നല്‍കി സ്വയം രക്ഷ കണ്ടെത്തുകയാണ് ഒരേയൊരു പോം‌വഴി .

പ്രദീപ് കുമാറിന് ആശംസകള്‍ !!

ഇത്തിരിവെട്ടം said...

പ്രതീപ് നല്ല ലേഖനം...

മനുഷ്യന്‍ കുറുക്കു വഴികളേ കുറിച്ച് ചിന്തിക്കുന്നു... ആ ചിന്തയെ ആദ്യാത്മീയം (?) എന്ന പുതിയ ലേബലിട്ട് മാക്സിമം ചൂഷണം ചെയ്യുന്നവര്‍ എല്ലാ മതങ്ങളിലും സജീവം തന്നെ.

Sul | സുല്‍ said...

ലേഖനം കാര്യമാത്രപ്രസക്തം. സമകാലികം. നന്നായിരിക്കുന്നു.

-സുല്‍

വാഴേക്കോടന്‍ said...

ആത്മീയക്കാരുടെ സമ്പത്തിലാ എല്ലാവര്‍ക്കും കണ്ണ്. അതുണ്ടാക്കാനുള്ള ട്രിക്ക് അറിയാത്തതിന്റെ അസൂയയാണു പോസ്റ്റും കമന്റുകളും. അതു മനസിലാക്കിയെടുക്കുന്നതിനു പകരം എന്തിനാ ഇങ്ങനെ കുശുമ്പ് പറഞ്ഞ് നടക്കുന്നത്.

ദില്‍ബാസുരന്‍ said...

ജനാധിപത്യത്തില്‍ എല്ലാ തരക്കാര്‍ക്കും സ്ഥാനമുണ്ടല്ലോ. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നിടത്തോളം കാലം. ഭക്തി കച്ചവടം ചെയ്യുന്നവര്‍ നിയോ ലിബറല്‍ ഇന്‍ഡസ്ട്രിയലിസ്റ്റുകള്‍ മാത്രം. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുന്നു ഇവര്‍ക്ക് എങ്കില്‍ കേമം. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്സ്ട്രീസില്‍ മെമ്പര്‍ഷിപ്പും കൊടുക്കാവുന്നതേ ഉള്ളൂ.

പക്ഷെ പറഞ്ഞപോലെ വരുമാനത്തിന്റെ വരവും പോക്കും കണക്കും കൃത്യമായും നിയമാനുസൃതമായും കാണിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും പ്രത്യേകിച്ചും നിക്ഷേപത്തിന്റെയും വരുമാനത്തിന്റെയും ഭീമമായ കണക്കുകള്‍ കാണുമ്പോള്‍.

ചിത്രകാരന്‍chithrakaran said...

പ്രിയ പ്രദീപ് കുമാര്‍,
വളരെ കാലികമായ വിഷയം താങ്കള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രകാരന്റെ അഭിനന്ദനങ്ങള്‍!!!!

പൊതു ധാരാ പത്രപ്രവര്‍ത്തകര്‍ സമൂഹത്തോടുള്ള തങ്ങളുടെ ബാധ്യത നിറവേറ്റാന്‍ ബ്ലൊഗ് പോലുള്ള പുതിയ സാങ്കേതിക സൌകര്യം ഉപയോഗപ്പെടുത്തുന്നത് കാണുംബോള്‍ ചിത്രകാരന് കേരളത്തിന്റെ സാംസ്കാരിക ഭാവിയെക്കുറിച്ച് പ്രതീക്ഷ തോന്നുന്നു.

മണ്ണെണ്ണ വിളക്കുകണ്ടാല്‍ മകരജ്യോതിയാണെന്ന് കരുതി ഇയ്യാം പാറ്റകളെപ്പോലെ പാറിവരുന്ന വിവരമുണ്ടെന്നു കരുതുന്ന വിവരദോഷികളുടെ നാടാണ് കേരളം.
ഇവിടെ മനസ്സാക്ഷിക്കുത്തില്ലാത്ത ഏതു നികൃഷ്ട മനുഷ്യനും അനായാസം കോടികള്‍ സംബാദിക്കാം.പത്രത്തില്‍ ഒരാഴ്ച്ച ക്ലാസ്സിഫൈഡ് പരസ്യം തുടര്‍ച്ചയായി നല്‍കാന്‍ പത്തായിരം രൂപയില്‍ താഴെ മാത്രം മൂല ധനം മതിയാകും. ഒരു പരസ്യ ഏജന്‍സിയുമായി ബന്ധപ്പെട്ടാല്‍ അഞ്ചു പൈസപോലും ചിലവില്ലാതെ ഇങ്ങനെ ലക്ഷങ്ങളുടെ പരസ്യം ചെയ്യാം.(പണം പിരിഞ്ഞുകിട്ടിയിട്ടു കൊടുത്താല്‍ മതിയാകും!) ആകേ വേണ്ടത് കുറച്ചു തൊലിക്കട്ടിയും,ആവശ്യത്തിന് കുറച്ച് ഇംഗ്ലീഷും,ജനങ്ങളെ പറ്റിക്കാനുള്ള ചങ്കുറപ്പും മാത്രം.ഏലസ്സുകള്‍, മരുന്നുകള്‍,ഉപദേശങ്ങള്‍,പൂജകള്‍ എന്നിവയൊക്കെ കോടികള്‍ വാരുന്ന ബിസിനസ്സായി ഇങ്ങനെ നടത്താം.

ഇതിന്റെ കുറച്ചു പരിഷ്ക്കരിച്ച പതിപ്പാണ് സായി ബാബ,അമൃതാമയി,2ശ്രീ രവി ചങ്കരന്‍,പോത്തങ്കോട്,മുതലമട തുടങ്ങിയ മനുഷ്യ ദൈവ ബിസിനസ്സ്.

ഈ ബിസിനസ്സിലിറങ്ങാനും കുറച്ചു തൊലിക്കട്ടിയും,രാഷ്ട്രീയക്കാരെ വെല്ലുന്ന പബ്ലിക് റിലേഷന്‍ വാഗ്‌ചാതുരിയും,ആധ്യാത്മിക വിഷയങ്ങളില്‍ എബി സിഡി യോ മതിയാകും.കപടമായ ഒരു മാനവിക മുഖം ഏതുനേരവും ആണിയേണ്ടിവരും എന്നൊരു കുരിശുണ്ടെങ്കിലും പെണ്ണും,പണവും,പ്രസിഡന്റും വരെ കാല്‍ക്കല്‍ കുമിഞ്ഞുകൂടുമെന്നതിനാല്‍ വിഷമിക്കേണ്ടിവരില്ല.

അത്യാവശ്യം ചെറിയ ഭജനയോടെയോ,സൂര്യ നമസ്കാരത്തിലൂടെയോ,യോഗയിലൂടെയോ മനുഷ്യ ദൈവമാകാനുള്ള അഭ്യാസം തുടങ്ങാം. പിരിഞ്ഞുകിട്ടുന്നത് മുഴുവന്‍ തുടക്കത്തില്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് വീതിച്ചു നല്‍കിയാല്‍ പ്രചരണം അവര്‍ നടത്തിക്കൊള്ളും. പിന്നെ സ്ഥലത്തെ പൊങ്ങച്ച ക്ലബ്ബുകളായ റോട്ടറി,ലയണ്‍സ്,ജേസിസ്,ജേണലിസ്റ്റുകള്‍,രാഷ്ട്രീയക്കാര്‍,ബിസിനസ്സ് പ്രമുഖര്‍ തുടങ്ങിയവരെ അനുഗ്രഹിച്ച് മനുഷ്യ ദൈവത്തിന് അഭിവൃദ്ധി പ്രാപിക്കാം.നാട്ടുകാരില്‍നിന്നും പണം പിരിച്ച് പത്രത്തില്‍ ഒരു ഫുള്‍ പേജ് സപ്ലിമെന്റ് പരസ്യമായി പ്രസിദ്ധീകരിക്കുന്നതോടെ വളര്‍ച്ചയുടെ ഒന്നാം ഘട്ടം തരണം ചെയ്തു.

അടുത്ത സ്റ്റേജ് ദര്‍ശനം നല്‍കുന്നതിലും ,ഉപദേശം നല്‍കുന്നതിലും,കെട്ടിപ്പിടിക്കുന്നതിലും വി.ഐ.പി കൌണ്ടര്‍ തുടങ്ങുകയാണ്. സാധാരണക്കാരേക്കാള്‍ മുന്തിയ പറിഗണന ലബിക്കുന്ന ഒരു വി.വി.ഐ.പി.കൌണ്ടര്‍ തുടങ്ങിയാല്‍ അതിലൂടെ വാണിജ്യ-വ്യവസായ പണച്ചാക്കുകള്‍ ,രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ ഓടി വന്ന് പ്രണമിച്ച് മനുഷ്യ ദൈവത്തിനു ചതന്യം വര്‍ദ്ധിപ്പിക്കും. വിദേശത്തു നിന്നും വെള്ളത്തൊലിയുള്ള മദാമ്മമാരേയും,സായിപ്പന്മാരേയും ഭക്ത മോഡലുകളായി ദിവസക്കൂലിക്ക് ഏര്‍പ്പാടു ചെയ്താല്‍ മനുഷ്യ ദൈവ പ്രതിഷ്ടയുടെ അടിത്തറ ബലിഷ്ടമായെന്നു പറയാം.
തുടര്‍ന്ന് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സൌകര്യപോലെ ഉള്‍പ്പെടുത്തി നോബല്‍ പ്രൈസ് നോമിനേഷന്‍ വരെ നേടാന്‍ സാധിക്കുന്ന മൂലധനം വേണ്ടാത്ത സുരക്ഷിതമായ ബിസിനസ്സാണീത്. കൂടെ നില്‍ക്കുന്ന സാമിമാരുടെ എം ബി എ ബിരുദത്തിന്റെ ശക്തിപോലെ വളരാം.

ശ്രീ.ശ്രീ.രവിശങ്കറിനു മുഖമൂടിയുണ്ടോ എന്ന പൊസ്റ്റ് ഇവിടെ വായിക്കാം.

evuraan said...

നല്ല ലേഖനങ്ങള്‍. സിമ്പിളായിട്ടൊരു ടെമ്പ്ലേറ്റ് ഉപയോഗിച്ചിരുന്നെങ്കില്‍ it would have been much easier to read.

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

ഈ വിഷയത്തെക്കുറിച്ചുള്ള സജീവമായ ചര്‍ച്ചക്കു നന്ദി.പോട്ട അന്വേഷണറിപ്പോര്‍ട്ട്‍ ഇന്നു സുപ്രീം കോടതിയില്‍ നല്‍കിയ വാ‍ര്‍ത്തയുണ്ട്.അതിനു എന്തു സംഭവിച്ചാലും അന്വേഷണം ഇത്രയും നടത്താനായി എന്നത് പ്രാധാന്യമര്‍ഹിക്കുന്നു.അതിനു മഞ്ഞപ്രസിദ്ധീകരണമായി മുദ്രയടിക്കപ്പെട്ട ക്രൈം വേണ്ടി വന്നത് എന്തുകൊണ്ട്?

കുതിരവട്ടന്‍ :: kuthiravattan said...

കിടിലന്‍ ലേഖനം.

അശോക്‌ കര്‍ത്ത said...

മനുഷ്യ ദൈവങ്ങള്‍ പാവങ്ങള്! മിക്കവരും സ്കീസ്രോഫീനിയാക്കുകളാണു. അവര്‍ ഇതൊന്നും അനുഭവിക്കുന്നുണ്ടാകില്ല. പരിജനങ്ങളാണു ഗുണഭോക്താക്കള്‍! അതിന്റെ ചരടുകള്‍ രാജ്യാന്തര തലത്തില്‍ തന്നെ നീളുന്നുണ്ടാകാം. അതിലേക്ക് തലയിടാന്‍ രാഷ്ടീയക്കാര്‍ക്ക് ഒരു താല്‍പ്പര്യവും ഉണ്ടാകില്ല. അവരുടെയും ഇന്വെസ്റ്റ്മെന്റ് അവിടെക്കാണും. നഷ്ടം സഹിക്കാന്‍ ആരാണു തയ്യാറാകുക?

MAYA MARAYUR said...

ALL SO-CALLED GODMEN-WOMEN ARE FRAUDS.THOSE WHO FOLLOW THEM ARE MENTAL PATIENTS

akutty said...

one thinng we should notice. the millions of fan followers. agreed we are trying to understand what they do. but how many of us can create this kind of magic. i just meant that there is something that is doing this magic rather saying those millions of people are stupid.

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

നമ്മുടെ ആളുകള്‍ക്ക് എന്തോ ഗുരുതരമായ പ്രശ്നമുണ്ടു.ഇത്രയൊക്കെ ദൈവങ്ങളും അവതാരങ്ങളുമുണ്ടായിട്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുന്നത് എന്തുകൊണ്ടാണു? ഇവരെല്ലാം യുക്തിവാദികളും നാസ്തികരുമാണെന്നു പള്ളിക്കാരും അംബലം വിഴുങ്ങികളും അവതാരങ്ങളും പറയുമോ?

സഖാവ് said...

പ്രദീപ്,
ഏതായാലും
അങ്ങയുടെ അവതാരം ആവേശകരം...
ഈ വഴിയിലും മറ്റ് പുതുവഴികളിലും ഇനിയും പ്രതീക്ഷിക്കുന്നു

സഖാവ് said...

പ്രദീപ്,
ഏതായാലും
അങ്ങയുടെ അവതാരം ആവേശകരം...
ഈ വഴിയിലും മറ്റ് പുതുവഴികളിലും ഇനിയും പ്രതീക്ഷിക്കു
സഖാവ്

സുരേഷ്‌ കീഴില്ലം said...

Hi..sir,
I am also here
-suresh

sexy said...

情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,A片,A片,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品

A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,avdvd,情色論壇,視訊美女,AV成人網,情色文學,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,成人論壇

免費A片,AV女優,美女視訊,情色交友,色情網站,免費AV,辣妹視訊,美女交友,色情影片,成人網站,H漫,18成人,成人圖片,成人漫畫,成人影片,情色網

視訊聊天室,聊天室,視訊,,情色視訊,視訊交友,視訊交友90739,免費視訊,免費視訊聊天,視訊聊天,UT聊天室,聊天室,美女視訊,視訊交友網,豆豆聊天室,A片,尋夢園聊天室,色情聊天室,聊天室尋夢園,成人聊天室,中部人聊天室,一夜情聊天室,情色聊天室,080中部人聊天室,080聊天室,美女交友,辣妹視訊

Followers

Google+ Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (1) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (4) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com